ഷൂട്ടിങ്ങിൽ വെള്ളിത്തിളക്കത്തോടെ ഏഴാംദിനം തുടങ്ങി ഇന്ത്യ

ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിലെ മെഡൽവേട്ട തുടർന്ന് ഇന്ത്യ. ഏഴാം ദിനം 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിൽ സരബ്ജോത് സിങ്-ദിവ്യ തഡിഗോൾ സഖ്യം വെള്ളി നേടി. ശനിയാഴ്ചത്തെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഇതോടെ എട്ട് സ്വർണവും 13 വീതം വെള്ളിയും വെങ്കലവും അടക്കം ഇന്ത്യയുടെ മെഡൽ നേട്ടം 34 ആയി. ഇതിൽ 19ഉം നേടിയത് ഷൂട്ടിങ്ങിലാണ്.

ഗെയിംസിൽ ഇന്ത്യക്ക് നിർണായക ദിനമാണ് ഇന്ന്. ഭാരദ്വോഹനത്തിൽ മീരഭായ് ചാനു, ബോക്സർ ലവ്‍ലിന, മിക്സഡ് ഡബിൾസ് ടെന്നിസ് ഫൈനലിൽ രോഹൻ ബൊപ്പണ്ണ-ഋതുജ ബോസാലെ സഖ്യം എന്നിവരെല്ലാം സ്വർണ പ്രതീക്ഷയോടെ ഇറങ്ങുന്നുണ്ട്. ഹോക്കിയിലെ പൂൾ എ മത്സരത്തിൽ പാകിസ്താനുമായി ഇന്ത്യക്ക് മത്സരമുണ്ട്. പുരുഷ ബാഡ്മിന്റണിൽ ഇന്ത്യൻ ടീം ഇന്ന് സെമിഫൈനലിനിറങ്ങും.

Tags:    
News Summary - India started the seventh day with a silver medal in shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.