ബാക്കു(അസർബൈജാൻ): റഷ്യൻ കരുത്തൻ ഇയാൻ നെപോംനിയാഷിയെ അട്ടിമറിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിദിത് ഗുജറാത്തി ഫിഡെ ചെസ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ടൈബ്രേക്കറിലായിരുന്നു ജയം. ടൈബ്രേക്കിന്റെ 10 മിനിറ്റ് റാപ്പിഡ് സെഗ്മെന്റിൽ നെപോയെ 2-0ത്തിന് പരാജയപ്പെടുത്തിയാണ് രണ്ടാം തവണയും ക്വാർട്ടർ യോഗ്യത നേടിയത്.
രണ്ട് ഗെയിം ക്ലാസിക്കൽ മത്സരവും രണ്ട് ടൈബ്രേക്ക് ഗെയിമുകളും സമനിലയിൽ പിരിയുകയായിരുന്നു. ക്വാർട്ടറിൽ അസർബൈജാന്റെ നിജത് അബാസോവിനെ നേരിടും. സഹതാരങ്ങളായ ഡി. ഗുകേഷ്, ആർ. പ്രഗ്നാനന്ദ, അർജുൻ എറിഗൈസി എന്നിവരും അവസാന എട്ടിലുണ്ട്. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഇത്രയും താരങ്ങൾ ക്വാർട്ടറിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.