ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ താരമായി മുഹമ്മദ്​ സലാഹ്​

ഇംഗ്ലീഷ്​ പ്രീമിയർ ലീ​ഗി​െല 2017-18 സീസണിലെ താരമായി ലിവർപൂളി​​​​​​െൻറ സൂപ്പർതാരം മുഹമ്മദ്​ സലാഹ്​. ഇൗ വർഷത്തെ പി.എഫ്.എ പ്ലെയർ ഓഫ് ദ സീസണായാണ്​   ഇൗജിപ്​തി​​​​​​െൻറ ഇതിഹാസ താരം സലാഹിനെ തിരഞ്ഞെടുത്തത്​. മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയനെ വോ​െട്ടടുപ്പിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ്​ സലാഹി​​​​​​െൻറ സ്വപ്​ന നേട്ടം​. മാഞ്ചസ്റ്റർ സിറ്റിയുടെ ലിറോയ് സാനയേ ഈ സീസണിലെ മികച്ച യുവതാരമായും  തിരഞ്ഞെടുത്തു.

 

പുരസ്കാരം നേട്ടത്തിൽ അഭിമാനമുണ്ട്, ഇതിനുവേണ്ടി ഒരുപാട്​ കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്​​, സ്വന്തം രാജ്യമായ ഈജിപ്തിൽ നിന്ന് ഈ പുരസ്കാരത്തിന് വേറെ അവകാശികളുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും പുരസ്കാരം സ്വീകരിച്ച ശേഷം സലാഹ്​ പറഞ്ഞു. പ്രീമിയർ ലീ​ഗിൽ ഇതുവരെ 31 ​ഗോളുകളാണ്​ സലാഹ്​ നേടിയത്​. സീസണിൽ ഏറ്റവുമധികം പ്രീമിയർ ലീ​ഗ് ​ഗോളുകളെന്ന ചരിത്രനേട്ടത്തിനരികിലാണ്​ ഇൗജിപ്​ഷ്യൻ താരം.

മാഞ്ചസ്റ്റർ യുണൈറ്റഡ്​ താരം ഡേവിഡ് ഡി ​ഗിയ, ടോട്ടനത്തി​​​​​​െൻറ ഹാരി കെയിൻ മാഞ്ചസ്റ്റർ സിറ്റിയുടെ ഡേവിഡ് സിൽവ, ലിറോയ് സാെന,  എന്നിവരും സലാഹിനോട്​ മത്സരിക്കാൻ അവസാന പട്ടികയിലുണ്ടായിരുന്നെങ്കിലും​ പുരസ്​കാരം ഇൗജിപ്​തി​​​​​​െൻറ കാളക്കൂറ്റൻ സ്വന്തമാക്കുകയായിരുന്നു. 

ഈ പുരസ്കാരം നേടുന്ന ആദ്യ ഈജിപ്ത് താരം കൂടിയാണ് സലാഹ്​. 2014ൽ ലൂയിസ് സുവാരസാണ്​ ലിവർപൂൾ നിരയിൽ നിന്ന് അവസാനമായി​ ഇൗ പുരസ്​കാരം സ്വന്തമാക്കിയിരുന്നത്​​. ചെൽസിയുടെ ഫ്രഞ്ച് താരം എൻ​ഗോളൊ കാ​േൻറയായിരുന്നു കഴിഞ്ഞ സീസണിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്​. ഇറ്റാലിയൻ ക്ലബ് എ.എസ്. റോമയിലായിരുന്ന സലാഹ്​ സീസണി​​​​​​െൻറ തുടക്കത്തിലാണ് ലിവർപൂളിലെത്തിയത്​.നേരത്തെ ചെൽസിയിൽ കളിച്ചശേഷമാണ് സാല റോമയിലേക്ക് പോയത്.

Tags:    
News Summary - Liverpool's Mohamed Salah scoops PFA Player of the Year award-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.