ദത്തു ഭൊക്കനാല്‍  ഒളിമ്പിക്സിന്

ന്യൂഡല്‍ഹി: ഇന്ത്യയുടെ തുഴച്ചില്‍താരം ദത്തു ബാബന്‍ ഭൊക്കനാല്‍ റിയോ ഒളിമ്പിക്സിന്. ദക്ഷിണകൊറിയയില്‍ നടന്ന ഏഷ്യ-ഓഷ്യാനിയ ഒളിമ്പിക് യോഗ്യതാ ടൂര്‍ണമെന്‍റില്‍ സിംഗ്ള്‍ സ്കള്‍സില്‍ വെള്ളി നേടിയാണ് ഈ മഹാരാഷ്ട്രക്കാരന്‍ റിയോയിലേക്ക് ടിക്കറ്റുറപ്പിച്ചത്. രണ്ടു കി.മീറ്റര്‍ തുഴച്ചിലില്‍ ഏഴു മിനിറ്റ് 07.63 സെക്കന്‍ഡിലാണ് ഈ ആര്‍മിതാരം ഫിനിഷ് ചെയ്തത്. ഇന്ത്യയുടെ എട്ടു താരങ്ങള്‍ ഇതുവരെ ഒളിമ്പിക്സില്‍ തുഴഞ്ഞിട്ടുണ്ട്. യോഗ്യതാമത്സരങ്ങള്‍ അവസാനിച്ചതിനാല്‍ റിയോയില്‍ മത്സരിക്കുന്ന ഏക ഇന്ത്യന്‍ റോവിങ് താരമാണ്  ഭൊക്കനാല്‍.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.