ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ വേഗറാണി

റിയോ ഡെ ജനീറോ: തുടര്‍ച്ചയായി മൂന്നാം ഒളിമ്പിക്സില്‍ ലോകത്തെ അതിവേഗ ഓട്ടക്കാരിയാകാനുള്ള ജമൈക്കന്‍ താരം ഷെല്ലി ആന്‍ഫ്രേസറുടെ മോഹവും ശ്രമവും റിയോയിലെ നീല ട്രാക്കില്‍ ദയനീയമായി വീണുടഞ്ഞു. വനിതകളുടെ 100 മീറ്ററില്‍ ജമൈക്കക്കാരി തന്നെയായ എലെയ്ന്‍ തോംപ്സണ്‍ 10.71 സെക്കന്‍ഡില്‍ ഓടിയത്തെി സ്വര്‍ണമടിച്ചപ്പോള്‍ ഷെല്ലി ആന്‍ഫ്രേസര്‍ക്ക് മൂന്നാമതത്തൊനേ സാധിച്ചുള്ളൂ. 29കാരിയായ ആന്‍ഫ്രേസറിന് 10.86 സെക്കന്‍ഡ് വേണ്ടിവന്നു ഓടിത്തീര്‍ക്കാന്‍. മൂന്നാം സ്വര്‍ണത്തിലൂടെ ചരിത്രമെഴുതാനുള്ള പുറപ്പാട് വെങ്കലത്തില്‍ അവസാനിച്ചു. അമേരിക്കയുടെ ടോറി ബോവിക്കാണ് വെള്ളി. സമയം 10.83 സെക്കന്‍ഡ്.

2015ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ആന്‍ ഫ്രേസറുടെ പിന്നില്‍ രണ്ടാമതത്തെിയ ഡച്ച് താരം ഡാഫന്‍ ഷിപ്പേഴ്സിന് അഞ്ചാം സ്ഥാനം മാത്രം. എന്നാല്‍, 100 മീ. സ്വര്‍ണം ജമൈക്ക തന്നെ നിലനിര്‍ത്തിയതില്‍ താനേറെ സന്തോഷിക്കുന്നെന്നാണ് മത്സരശേഷം ആന്‍ഫ്രേസറുടെ പ്രതികരണം. മത്സരം തുടങ്ങുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ഷെല്ലി ആന്‍ഫ്രേസറില്‍ തന്നെയായിരുന്നു. തുടര്‍ച്ചയായി മൂന്നു ഒളിമ്പിക്സുകളില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിത അവരാകുമോയെന്ന ആകാംക്ഷ. പകുതിദൂരം പിന്നിടുമ്പോള്‍ ഷെല്ലിക്കൊപ്പം തന്നെ എലെയ്നും ടോറിയുമുണ്ടായിരുന്നു. പിന്നീടാണ് ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും കടുത്ത മത്സരം നടന്നത്. 24കാരിയായ എലെയ്ന്‍ ടോപ് ഗിയറിലേക്ക് മാറിയപ്പോള്‍ ടോറിബോവിക്കും പിന്നിലായി ആന്‍ഫ്രേസര്‍.

എലെയ്ന്‍ തോംപ്സന്‍െറ ആദ്യ ഒളിമ്പിക് മെഡലാണിത്.  കഴിഞ്ഞവര്‍ഷം ബെയ്ജിങ്ങില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ വെള്ളി നേടിയിരുന്നു. അന്ന് 4x100 റിലേയില്‍ സ്വര്‍ണം നേടിയ ടീമിലംഗമായിരുന്നു. റിയോയില്‍ ഹീറ്റ്സില്‍ 11.21 സെക്കന്‍ഡില്‍ 11ാം റാങ്കുകാരിയായാണ് എലെയ്ന്‍ സെമിയിലേക്ക് യോഗ്യത നേടിയത്. സെമിയില്‍ 10.88 സെക്കന്‍ഡില്‍ ഒന്നാം സ്ഥാനം. പിന്നെ ഫൈനലിലും. വനിതകളിലൂടെ ലഭിച്ച സ്വര്‍ണവും വെങ്കലവും ജമൈക്കക്ക് റിയോയില്‍നിന്ന് ലഭിക്കുന്ന ആദ്യ മെഡലുകളാണ്. ഉസൈന്‍ ബോള്‍ട്ട് കൂടി ഇറങ്ങുന്നതോടെ നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കരീബിയന്‍ രാജ്യം. ഫൈനലില്‍ അദ്ഭുത സാന്നിധ്യമായി എത്തിയ ഐവറി കോസ്റ്റിന്‍െറ മേരിജോസീ താ ലൂ നാലമതത്തെിയപ്പോള്‍ കഴിഞ്ഞമാസം നടന്ന യു.എസ് ഒളിമ്പിക് ട്രയലില്‍ ഒന്നാമതത്തെിയ ഇംഗ്ളീഷ് ഗാര്‍ഡ്നര്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.