പനി മാറി; ബബിത പരിശീലനം തുടങ്ങി

റിയോ ഡെ ജനീറോ: സിക വൈറസ് ഭീഷണിയില്‍നിന്ന് രക്ഷപ്പെട്ട ഇന്ത്യയുടെ ഗുസ്തി താരം ബബിത കുമാരിയുടെ പനി മാറി പരിശീലനം തുടങ്ങി. 53 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ മത്സരിക്കുന്ന ബബിതക്ക് പനിയും കടുത്ത ക്ഷീണവും ബാധിച്ചതിനെ തുടര്‍ന്ന് സിക വൈറസ് ബാധയേറ്റതായി സംശയിച്ചിരുന്നു. എന്നാല്‍, പരിശോധനയില്‍ സികയില്ളെന്ന് സ്ഥിരീകരിച്ചതായും പനി മാറി താരം പരിശീലനം ആരംഭിച്ചതായും റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് കുമാര്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് ബബിതയുടെ ആദ്യ മത്സരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.