ഡെറാഡൂണ്‍: മുന്‍ റസ്ലിങ്(വേള്‍ഡ് റെസ്ലിങ് എന്‍റര്‍ടെയിന്‍മെന്‍റ്) ചാമ്പ്യനും ഗ്രേറ്റ് ഖാലി എന്ന അപരനാമത്തില്‍ അറിയപ്പെടുകയും ചെയ്യുന്ന ദാലിപ് സിങ് റാണക്ക് മത്സരത്തിനിടെ ഗുരുതര പരിക്ക്. ബുധനാഴ്ച്ച ഉത്തരഖണ്ഡിലെ ഹല്‍ദവാനിയിലാണ് സംഭവം. 44കാരനായ റാണയെ ഉടന്‍ തന്നെ ബ്രിജിലാല്‍ ഹോസ്പിറ്റലിലെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദേശ കളിക്കാരുമായുളള പോരാട്ടത്തിലാണ് പരിക്ക് പറ്റിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
നാലു ഹോളിവുഡ് സിനിമയിലും രണ്ട് ബോളിവുഡ് സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘ദ ഗ്രേറ്റ് ഖാലി ഇവന്‍റ് ഷോ’ എന്ന പേരില്‍ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്തുന്ന പരിപാടിയിലെ ആദ്യ സമയത്താണ് പരിക്കേറ്റത്. മത്സരത്തിനിടെ എതിരാളികള്‍ കസേര കൊണ്ട് ഇദ്ദേത്തെ അടിക്കുകയായിരുന്നു. ഹിമാചല്‍ പ്രദേശിലെ രജ്പുത് കുടുംബത്തില്‍ ജനിച്ച ഖാലി പ്രൊഫഷനല്‍ റെസ്ലര്‍ ആകുന്നതിന് മുമ്പ് പഞ്ചാബിലെ പൊലീസ് ഓഫീസറായിരുന്നു. 2007 ജൂലൈയിലാണ് അദ്ദേഹം ആദ്യമായി റെസ്ലിങില്‍ ചാമ്പ്യനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.