സംസ്​ഥാന സ്​കൂൾ ഗെയിംസ്​ നാളെ മുതൽ

വള്ളിക്കുന്ന്: 59ാമത് സംസ്​ഥാന സ്​കൂൾ ഗെയിംസ്​ തിങ്കളാഴ്ച മുതൽ കാലിക്കറ്റ് സർവകലാശാല സ്​റ്റേഡിയത്തിൽ ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഗ്രൂപ് ഒന്ന് മത്സരങ്ങൾ രാവിലെ പത്തിന് കെ.എൻ.എ. ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും.

സ്​പോർട്സ്​ ആൻഡ് ഗെയിംസ്​ ഡെപ്യൂട്ടി ഡയറക്ടർ ചാക്കോ ജോസഫ് പതാക ഉയർത്തും. രണ്ടായിരത്തോളം കായിക താരങ്ങൾ മൂന്ന് ദിവസങ്ങളായി നടക്കുന്ന ഗെയിംസിൽ മാറ്റുരക്കും. ഫുട്ബാൾ, ഹാൻഡ്ബാൾ, ഷട്ടിൽ, ബാഡ്മിൻറൺ, കബഡി, റസലിങ് എന്നീ ഇനങ്ങളാണ് ഗ്രൂപ് ഒന്നിൽ ഉൾപ്പെടുന്നത്. നോർത്–സൗത് സോണുകളിൽ നിന്ന് ഒന്ന്, രണ്ട്, മൂന്ന് സ്​ഥാനങ്ങൾ നേടിയ ടീമുകളാണ് സംസ്​ഥാന ഗെയിംസിൽ പങ്കെടുക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കാനെത്തുന്ന അയൽജില്ലകളിലെ മത്സരാർഥികൾക്കും മറ്റും പരപ്പനങ്ങാടി റെയിൽവേ സ്​റ്റേഷനിൽനിന്ന് താമസം ഏർപ്പെടുത്തിയ സ്​ഥലങ്ങളിലേക്ക് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.