അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍െറ വക എട്ട് ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍

വാഷിങ്ടണ്‍: ക്രിക്കറ്റ് പ്രേമിയായാല്‍ ഇങ്ങനെയും ചെയ്യുമോ! 204 കോടി ഡോളര്‍ ചെലവിട്ട് യു.എസിലെ വിവിധ ഭാഗങ്ങളില്‍ എട്ട് സ്റ്റേഡിയങ്ങള്‍ നിര്‍മിച്ചുകൊടുക്കാന്‍ ഒരുങ്ങുകയാണ് ഇന്തോ-അമേരിക്കന്‍ ‘ക്രിക്കറ്റ് ഭ്രാന്തനും’ ഗ്ളോബല്‍ സ്പോര്‍ട്സ് വെഞ്ച്വേഴ്സിന്‍െറ ചെയര്‍മാനുമായ ജിഗ്നേഷ് പാണ്ഡ്യ. യു.എസിലെ റിയല്‍ എസ്റ്റേറ്റ് ഡെവലപര്‍ ആണ് ഗുജറാത്തില്‍ ജനിച്ച പാണ്ഡ്യ. അന്തര്‍ദേശീയ ക്രിക്കറ്റ് മത്സരം നടക്കുന്ന ലോകത്തിന്‍െറ എല്ലാ മൂലകളിലും തന്‍െറ രണ്ട് ആണ്‍മക്കളുമൊത്ത് അദ്ദേഹമത്തെും.

ഇങ്ങനെയുള്ള യാത്രയില്‍ താനും മക്കളും മിക്ക സ്റ്റേഡിയങ്ങളിലും കണ്ടത് കാണികളായി ഒന്നുകില്‍ ഇന്ത്യക്കാരെയോ അല്ളെങ്കില്‍ അമേരിക്കക്കാരെയോ ആണെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ യു.എസില്‍ ക്രിക്കറ്റിന് ‘റെഡിമെയ്ഡ്’ കാണികളും വന്‍ വിപണിയുമുണ്ടെന്നുമാണ് പാണ്ഡ്യയുടെ പക്ഷം.  ലോകത്തെ ഏറ്റവും വലിയ സ്പോര്‍ട്സ് പ്രേമികളാണ് യു.എസ് ജനത. സ്പോര്‍ട്സ് സമ്പദ് രംഗത്തിനുമാത്രമായി 870 കോടി ഡോളറാണ് യു.എസില്‍ വകയിരുത്തുന്നതെങ്കില്‍ ഇന്ത്യയിലത് കേവലം 60 കോടി ഡോളറാണെന്നും പാണ്ഡ്യ ചൂണ്ടിക്കാട്ടുന്നു. 

ന്യൂയോര്‍ക്, ന്യൂജേഴ്സി, വാഷിങ്ടണ്‍ ഡി.സി, ജോര്‍ജിയ, ഫ്ളോറിഡ, ടെക്സസ്, ഇലനോയ്, കാലിഫോര്‍ണിയ എന്നിവിടങ്ങളിലായി നിര്‍മിക്കുന്ന സ്റ്റേഡിയങ്ങളില്‍ ഓരോന്നിലും 26,000ത്തോളം കാണികള്‍ക്കിരിക്കാനാവും. താമസ സമുച്ചയങ്ങള്‍, ഷോപ്പിങ്-വിനോദ കേന്ദ്രങ്ങള്‍, ഓഫിസ് കെട്ടിടങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിപുല സൗകര്യങ്ങളാണ് പാണ്ഡ്യ ലക്ഷ്യമിടുന്നത്. 

Tags:    
News Summary - eight new cricket stadium in us

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.