കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയിൽനിന്ന് സി.ഇ.ഒ വീരേൻ ഡിസിൽവ പടിയിറങ്ങി. കഴിഞ്ഞ വർഷം മാർച്ചിലാണ് രണ്ടാംതവണ ടീമിെൻറ സി.ഇ.ഒയായി വീരേൻ ഡിസിൽവ എത്തുന്നത്. നേരത്തേ 2014ൽ ഇന്ത്യൻ സൂപ്പർ ലീഗിെൻറ പ്രഥമ സീസണിലാണ് അദ്ദേഹം ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ ആയത്.
ആ സീസണിൽ ടീം ഫൈനലിലെത്തുകയും തുടർച്ചയായി രണ്ടുവർഷം ടീമിെൻറ ഭരണനിർവഹണത്തിന് ചുക്കാൻ പിടിക്കുകയും ചെയ്തു. പിന്നീട് ബ്ലാസ്റ്റേഴ്സ് വിട്ട വീരേൻ 2019ൽ തിരിച്ചെത്തുകയായിരുന്നു.
ടീമിെൻറ ഐക്കൺ സന്ദേശ് ജിങ്കാൻ അടക്കമുള്ള മുൻനിര താരങ്ങൾ ക്ലബുമായി വഴിപിരിഞ്ഞിരുന്നു. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.