ക്രിസ്​റ്റ്യാനോക്ക്​ ഡബ്​ൾ, റെക്കോഡ്​; യുവൻറസിന്​ ജയം

ടൂറിൻ: ഇറ്റാലിയൻ സീരി എയിൽ കിരീടത്തിലേക്ക്​ ഒരു ചുവടുകൂടി അടുത്ത്​ യുവൻറസ്​. ലാസിയോയെ 2-1ന്​ വീഴ്​ത്തിയ യുവൻറസ്​ എട്ടു​ ​േപായൻറ്​ ലീഡുമായി കിരീടത്തിനരി​കെയെത്തി. യുവെക്ക്​ 80ഉം രണ്ടാമതുള്ള ഇൻറർ മിലാന്​ 72ഉം പോയൻറാണുള്ളത്​.

ഇരട്ട ഗോൾ നേടിയ ക്രിസ്​റ്റ്യാനോ ​െറാണാൾഡോയാണ് (51-പെനാൽറ്റി, 54 മിനിറ്റ്)​ ടീമി​ന്​ ജയമൊരുക്കിയത്. സിറോ ഇമ്മൊബിൽ (83) പെനാൽറ്റിയിലൂടെ ലാസിയോയുടെ ഗോൾ നേടി. ക്രിസ്​റ്റ്യാനോയും ഇമ്മൊബിലും 30 ഗോളുമായി ഗോൾവേട്ടയിൽ ഒപ്പത്തിനൊപ്പമാണ്​​.

സീരി എയിൽ ഏറ്റവും വേഗത്തിൽ (61 കളി) 50 ഗോൾ തികക്കുന്ന താരവുമായി ക്രിസ്​റ്റ്യാനോ. മുൻ എ.സി മിലാൻ താരം ആന്ദ്രി ഷെവ്​ചെ​ങ്കോയുടെ (68 കളി) നേട്ടമാണ്​ മറികടന്നത്​. 

Tags:    
News Summary - Cristiano score again; Juventus wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.