ആദ്യം പോയി കുറച്ച് കിരീടങ്ങൾ നേടൂ; വാൻ ഡൈകിനോട് ക്രിസ്റ്റ്യാനോയുടെ സഹോദരി

ബാലൺ ഡി ഓർ അവാർഡ് ദാന ചടങ്ങിൽ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നിരുന്നില്ല. തൻെറ എതിരാളി ലയണൽ മെസ്സി ആറാമതും പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ ക്രിസ്റ്റ്യാനോ ഇറ്റലിയിലെ മിലാനിൽ ആയിരുന്നു. ഇറ്റാലിയൻ ലീഗിലെ മികച്ച താരത്തിനുളള പുരസ്കാരം കൊണ്ട് താരത്തിന് തൃപ്തിയടയേണ്ടി വന്നു. മെസ്സി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ലിവർപൂളിൻെറ വിർജിൽ വാൻ ഡൈക്
ആയിരുന്നു രണ്ടാമത്. ഇത്തവണ ക്രിസ്റ്റാന്യോ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.

ഇതിനിടെ റൊണാൾഡോയുടെ ചടങ്ങിലെ അഭാവത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ ​വാൻ ഡൈക് പറഞ്ഞ മറുപടിയാകട്ടെ വിവാദമായിരിക്കുകയാണ്. “അപ്പോൾ അദ്ദേഹം എതിരാളിയായിരുന്നോ?” എന്ന തരത്തിൽ തമാശ മട്ടിലാണ് അദ്ദേഹം സംസാരിച്ചത്. എന്നാൽ ഇതിനെതിരെ റൊണാൾഡോയുടെ സഹോദരി കതിയ അവീറോ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ രംഗത്തെത്തിയത് വിവാദത്തിന് തിരികൊളുത്തി.

രണ്ട് സീസണുകൾക്ക് മുമ്പ് ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെ റൊണാൾഡോ നേടിയ ബൈ സക്കിൾ കിക്ക് ചിത്രത്തിനൊപ്പം അവൾ എഴുതി: പ്രിയ വിർജിൽ, നിങ്ങൾ ഇപ്പോൾ എവിടെയാണോ അവിടെ റൊണാൾഡോ ആയിരം തവണ വന്ന് പോയി. സ നിങ്ങൾ വർഷങ്ങളായി കളിച്ചിട്ടും ട്രോഫി ലഭിക്കാത്ത ആ രാജ്യത്ത് ക്രിസ്റ്റ്യാനോ മൂന്ന് തവണ ലീഗ് ചാമ്പ്യനായിരുന്നു-മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമുള്ള സഹോദരന്റെ പ്രീമിയർ ലീഗ് കിരീടങ്ങൾ പരാമർശിച്ച് അവർ പറഞ്ഞു.

വിർജിൽ, റൊണാൾഡോയ്ക്ക് ഇതിനകം അഞ്ച് തവണ ആ അവാർഡ് ലഭിച്ചിട്ടുണ്ട്, തൻെറ കരിയറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നിങ്ങളെക്കാൾ കൂടുതൽ കിരീടങ്ങൾ നേടിയിട്ടുണ്ട്.ഇപ്പോൾ പോയി പ്രാധാന്യമുള്ള ചില കിരീടങ്ങൾ നേടുക. അതിന് ശേഷം നമ്മൾ വീണ്ടും സംസാരിക്കും. ട്രോഫികൾ ഏറെ എത്തിപ്പെട്ടാൻ നിങ്ങൾക്ക് ക്രിസ്റ്റ്യാനോക്കൊപ്പം ഒരേ മേശയിൽ ഇരിക്കാൻ കഴിഞ്ഞേക്കും -അവർ വ്യക്തമാക്കി.

“പ്രിയപ്പെട്ട വിർജിൽ, നിങ്ങൾ പോയ സ്ഥലത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരം തവണ പോയി വന്നിരിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ നിങ്ങൾ വർഷങ്ങളായി കളിക്കുന്ന രാജ്യത്ത് മൂന്ന് തവണ ചാമ്പ്യനായിരുന്നു, എന്നിട്ടും നിങ്ങൾക്ക് ഇത് വരെ ഒരു കിരീടം ലഭിച്ചിട്ടില്ല. നിങ്ങൾ കളിക്കുന്ന രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരനും മികച്ച സ്കോററുമാണ് ക്രിസ്റ്റ്യാനോ. അന്നദ്ദേഹം നിങ്ങളേക്കാൾ ചെറുപ്പമായിരുന്നു.

“പിന്നെ, ക്രിസ്റ്റ്യാനോ മറ്റ് നാടുകളിലേക്ക് പോയി അവിടത്തെ ഏറ്റവും മികച്ച കളിക്കാരനായി. റയൽ മാഡ്രിഡ്, വിർജിലിനോട് എന്തെങ്കിലും പറയണോ? ഈ ക്ലബ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പോലും നിങ്ങളെ തോൽപ്പിച്ചു. അതേസമയം താൻ റൊണാൾഡോയോട് അനാദരവ് കാണിക്കുന്നില്ലെന്നും അഭിമുഖം മുഴുവൻ കേൾക്കാൻ ആളുകൾ തയ്യാറാകണമെന്നും ​വാൻ ഡൈക് അഭിപ്രായപ്പെട്ടു.

Tags:    
News Summary - Go and win some of those titles that really matter: Cristiano Ronaldo's sister blasts Virgil van Dijk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.