???.?????.???? ????? ?????? ????????????????? ??????????? ????.???????????? ??????????? ???????????? ???????????????? ???? ???? ????? ????? ??????????? ???????

െഎ.എസ്​.എൽ സെമി ഫൈനൽ: നോർത്ത്​ ഇൗസ്​റ്റ്​ ബംഗളൂരുവിനെ വീഴ്​ത്തി

ഗുവാഹതി: ​െഎ.എസ്​.എൽ അഞ്ചാം സീസൺ സെമി ഫൈനൽ പോരാട്ടങ്ങൾക്ക്​ തുടക്കമായപ്പോൾ നിലവിലെ റണ്ണറപ്പ്​ ബംഗളൂരു എഫ്​. സിക്കെതിരെ നോർത്ത്​ ഇൗസ്​റ്റ്​ യുനൈറ്റഡിന്​ ജയം.

സ്വന്തം തട്ടകമായ ഇന്ദിര ഗാന്ധി സ്​റ്റേഡിയത്തിൽ 2-1നായിരുന്നു ആദ്യമായി സെമി കളിക്കുന്ന വടക്കുകിഴക്കൻ സംഘത്തി​​െൻറ ജയം. രണ്ടാം പാദം തിങ്കളാഴ്​ച​ ബംഗളൂരുവിൽ നടക്കും. ശനിയാഴ്​ച നടക്കുന്ന രണ്ടാം സെമി ആദ്യ പാദത്തിൽ മുംബൈ സിറ്റി എഫ്​.സിയും എഫ്​.സി ഗോവയും ഏറ്റുമുട്ടും.

20ാം മിനിറ്റിൽ റെഡീം തലാങ്ങിലുടെ മുന്നിലെത്തിയ ​േനാർത്ത്​ ഇൗസ്​റ്റിനെതിരെ 82ാം മിനിറ്റിൽ സിസ്​കോ ഹെർണാണ്ടസിലൂടെ ബംഗളൂരു സമനില പിടിച്ചെങ്കിലും ഇഞ്ചുറി സമയത്ത്​ യുവാൻ മസ്​കിയയുടെ പെനാൽറ്റി ഗോളിൽ ആതിഥേയർ ജയമുറപ്പിക്കുകയായിരുന്നു. 94ാം മിനിറ്റിൽ ഹർമൻ​േജാത്​ ഖബ്ര തന്നെ വീഴ്​ത്തിയതിന്​ കിട്ടിയ സ്​പോട്ട്​ കിക്ക്​ മസ്​കിയ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
Tags:    
News Summary - indian super league 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.