െഎ.എസ്​.എൽ ആരവം സെപ്റ്റംബർ 29ന്​; ആദ്യം ഏറ്റുമുട്ടുക ബ്ലാസ്​റ്റേഴ്​സും എ.ടി.കെയും

മുംബൈ: ​ഇന്ത്യൻ സൂപ്പർ ലീ​ഗ്​ 2018-19 സീസൺ സെപ്റ്റംബർ 29ന് തുടങ്ങും. രണ്ട്​ തവണ ചാമ്പ്യൻമാരായ എ.ടി.കെയും കേരളാ ബ്ലാസ്​​റ്റേഴ്​സും കൊൽക്കത്തിയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ്​ ​ഉദ്​ഘാടന മത്സരം കളിക്കുക. കഴിഞ്ഞ തവണയും ഇരുടീമുകൾ തമ്മിലായിരുന്നു ഉദ്​ഘാടന മത്സരം​. രാത്രി 7.30 നാണ് കിക്കോഫ്.

കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ബെം​ഗളുരു എഫ്.സിയും ചെന്നൈയിനും തമ്മിലാണ് രണ്ടാം മത്സരം​. ബെം​ഗളുരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. 2018 ഡിസംബർ‍ വരെയുള്ള ​െഎ.എസ്​.എൽ മത്സരങ്ങളുടെ സമയക്രമം അധികൃതർ പുറത്തുവിട്ടിരുന്നു. 2019 -ൽ നടക്കുന്ന മത്സരങ്ങളുടെ ഫിക്സ്ചർ ഉടൻ തന്നെ പുറത്തുവിടും. 

മൂന്ന് ഇടവേളകളാണ്​ ഇക്കുറി ഐ.എസ്.എൽ സീസണിനിടയിലുണ്ടാകുക. ഒക്ടോബർ എട്ട് മുതൽ 16 വരേയും നവംബർ 12 മുതൽ 20 വരേയും ഫിഫ അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്നതിനാൽ ഐ.എസ്.എൽ മത്സരങ്ങൾക്ക്​ ഇടവേളയുണ്ടാകും. ഡിസംബർ 17 മുതൽ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമി​​െൻറ ക്യാമ്പ്​ മൂലവും ഐ.എസ്.എല്ലിന് താൽകാലിക ഇടവേളയുണ്ടാകും.

 

Tags:    
News Summary - ISL 2018 Indian Super League fixtures announced-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.