ബെർലിൻ: പുതിയ ട്രാൻസ്ഫർ സീസണിൽ ലോകം ഉറ്റുനോക്കുന്ന കൗമാര താരം ജെയ്ഡൻ സാഞ്ചോ കോവിഡ് കാലത്ത് മുടി വെട്ടി കുടുങ്ങി. കടുത്ത ആരോഗ്യ മാനദണ്ഡങ്ങൾ നിലനിൽക്കുന്ന ബുണ്ടസ് ലിഗയിൽ സെലിബ്രിറ്റി മുടിവെട്ടുകാരനായ വിന്നി നാന കർകരിയെ വീട്ടിലേക്കു വിളിച്ചുവരുത്തിയതാണ് കുരുക്കായത്.
വൈറസ് ബാധയുടെ സാഹചര്യം മറികടക്കാൻ അയൽക്കാരുമായി പോലും നേരിട്ട് ബന്ധം പാടിെല്ലന്നാണ് ബുണ്ടസ് ലിഗ ചട്ടം. സാഞ്ചോക്കു പുറമെ റാഫേൽ ഗരേരോ, മാനുവൽ അകൻജി, തോർഗൻ ഹസാർഡ്, അക്സൽ വിറ്റ്സൽ, സഗാദൂ എന്നീ താരങ്ങളും ആരോപണ നിഴലിലുണ്ട്.
മുടി മുറിച്ച ശേഷം മാസ്ക്കില്ലാത്ത ചിത്രത്തിന് പോസ് ചെയ്തതു ശരിയായില്ലെന്ന് ഡോർട്മുണ്ട് ക്ലബ് അധികൃതരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.