കൊച്ചി: സോഷ്യൽ മീഡിയ ആരാധകരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഒന്നാമതും ഏഷ്യയിൽ അഞ്ചാമതുമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിക്ക് അന്താരാഷ്ട്ര തലത്തിൽ മറ്റൊരു നേട്ടം കൂടി. ലോകമെമ്പാടും കോവിഡ് 19 ഭീതിയിൽ ഫുട്ബാൾ ലോകം നിശ്ചലമായപ്പോൾ, ഇക്കഴിഞ്ഞ ഏപ്രിലിൽ ലോകത്തിലെ ഫുട്ബാൾ ക്ലബുകളിൽ വെച്ചേറ്റവും കൂടുതൽ ‘ഇൻസ്റ്റഗ്രാം എൻഗേജ്മെൻറ്സ്’ നേടിയതിൽ രണ്ടാം സ്ഥാനമാണ് ബ്ലാസ്റ്റേഴ്സ് കൈവരിച്ചത്.
3.68 ശതമാനമാണ് കേരള ബ്ലാസ്റ്റേഴ്സിെൻറ റേറ്റിങ്. ലോകത്തിലെ മുൻനിര ഫുട്ബാൾ ക്ലബുകളായ എഫ്.സി ബാഴ്സലോണ (0.97%), ലിവർപൂൾ എഫ്.സി (0.88%), മാഞ്ചസ്റ്റർ യുണൈറ്റഡ് (0.57%) എന്നിവരൊക്കെത്തന്നെ ഇൻസ്റ്റഗ്രാം എൻഗേജ്മെൻറിൽ ബ്ലാസ്റ്റേഴ്സിനെക്കാൾ പിന്നിലാണ്.
റിസൽട്ട്സ് സ്പോർട്സ് നടത്തിയ ‘ഗ്ലോബൽ ഡിജിറ്റൽ പ്ലാറ്റ്ഫോം ബെഞ്ച്മാർക്ക്’ പഠനമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.