ബംഗളൂരു: കണ്ഠീരവ സ്റ്റേഡിയത്തിൽ ആർത്തുവിളിച്ച ഇരു ടീമുകളുടെയും ആരാധകരെ ആ വേശക്കൊടുമുടിയിലേറ്റിയ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും സ മനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിൽ രണ്ടുഗോളിന് മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്സിന െ രണ്ടാം പകുതിയിൽ അതേ നാണയത്തിൽ ബംഗളൂരു തിരിച്ചടിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ് സിനായി സ്ലാവിസ സ്റ്റൊയാനോവിച്ചും കറേജ് പെക്കൂസണും ബംഗളൂരുവിനായി ഉദാന്തസിങ്ങും സുനിൽ േഛത്രിയും സ്കോർ ചെയ്തു.
ആദ്യ ടച്ച് ബംഗളൂരുവിനായിരുന്നെങ്കിലും പിന്നീട് പന്തുമായി ആദ്യപകുതി അടക്കിവാണത് ബ്ലാസ്റ്റേഴ്സായിരുന്നു. മിഡ്ഫീൽഡ് നിറഞ്ഞുകളിച്ച പെക്കൂസണും കിസിറ്റോയും സഹലും മുൻനിരയിലേക്ക് നിരന്തരം പന്തെത്തിച്ചതോടെ സ്റ്റൊയാനോവിച്ചും പൊപ്ലാറ്റ്നിക്കും ബംഗളൂരു പ്രതിരോധത്തിനിടയിലേക്ക് ഇടക്കിടെ പാഞ്ഞുകയറി. ഇതിന് 16ാം മിനിറ്റിൽ ഫലംകണ്ടു. ബ്ലാസ്റ്റേഴ്സിെൻറ റാക്കിബിെൻറ ക്രോസ് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ പന്ത് ബംഗളൂരു ബോക്സിൽ കീൻ ലൂയിസിെൻറ കൈയിൽ തട്ടിയതോടെ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടി. കിക്കെടുത്ത സ്റ്റെയാനോവിച്ചിന് പിഴച്ചില്ല (1-0). ഗോൾ വീണതിനുപിന്നാലെ ബംഗളൂരു ഉണർന്ന് കളിച്ചെങ്കിലും ഗോൾ അകന്നുനിന്നു. ബ്ലാസ്റ്റേഴ്സാകെട്ട ആക്രമണത്തിന് ഒട്ടും മൂർച്ച കുറച്ചുമില്ല. 39ാം മിനിറ്റിൽ പെക്കൂസെൻറ ഷോട്ട് ഇടതുപോസ്റ്റിെൻറ മൂലയിലേക്ക് പറന്നിറങ്ങുേമ്പാൾ കാഴ്ചക്കാരനാവാനേ ബംഗളൂരു ഗോളി ഗുർപ്രീതിനായുള്ളൂ (2-0).
സ്വന്തം മണ്ണിൽ ആദ്യപകുതിയിൽ തന്നെ രണ്ട് ഗോൾ വഴങ്ങിയ നാണക്കേടുമായി രണ്ടാം പകുതിക്കിറങ്ങുേമ്പാൾ രണ്ടും കൽപിച്ചായിരുന്നു ബംഗളൂരു. തുടരെത്തുടരെ ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്തെത്തിയപ്പോൾ പലപ്പോഴും ബംഗളൂരുവിെൻറ മുന്നേറ്റനിരയും ബ്ലാസ്റ്റേഴ്സ് ഗോളി ധീരജ് സിങ്ങും തമ്മിലായി പോരാട്ടം. ഇടക്ക് കളി ആവേശം മൂത്തപ്പോൾ ഇരു ടീമിലെ കളിക്കാരും ൈകയാങ്കളിയിലേക്കും നീങ്ങി. 61ാം മിനിറ്റിൽ ബംഗളൂരു സെറാനെ പിൻവലിച്ച് മിക്കുവിനെ ഇറക്കിയതോടെ ആക്രമണത്തിന് വേഗം കൂടി.
പിന്നാലെ ബംഗളൂരു കാത്തിരുന്ന ഗോളെത്തി. ഛേത്രിയുടെ ക്രോസിൽ പറന്ന് ഉദാന്ത തൊടുത്ത ഹെഡർ ധീരജിനെ നിസ്സഹായനാക്കി വലയിൽ കയറി (2-1). ഇതേ കൂട്ടുകെട്ടിൽനിന്ന് 85ാം മിനിറ്റിൽ സമനില ഗോളെത്തിയതോടെയാണ് ബംഗളൂരുവിന് ശ്വാസംനേരെ വീണത്. ഉദാന്തയുടെ ക്രോസിൽ ഛേത്രിയുടെ ഹെഡർ ബ്ലാസ്റ്റേഴ്സ് വലയിൽ (2-2).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.