കൊച്ചി: ഐ.എസ്.എൽ പുതിയ സീസണിലേക്ക് ഒരുക്കങ്ങൾ തകൃതിയാക്കുന്ന കേരള ബ്ലാസ്റ്റേഴ് സിന് പ്രീ സീസൺ മത്സരത്തിൽ ജയം. ബംഗളൂരു സൂപ്പർ ഡിവിഷനിലും ഐ ലീഗ് രണ്ടാം ഡിവിഷനിലും ക ളിക്കുന്ന ബംഗളൂരു ക്ലബ് സൗത്ത് യുനൈറ്റഡ് എഫ്.സിക്കെതിരായ സന്നാഹമത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് 3-1ന് ജയിച്ചത്. ആദ്യ പകുതി പെനാൽറ്റിയിൽ ഒരു ഗോളിനു പിന്നിലായിരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിലാണ് മനോഹരമായി തിരിച്ചുവന്നത്.
30ാം മിനിറ്റിൽ മജേഷ് സിൽവ നേടിയ പെനാൽറ്റി ഗോളിൽ സന്ദർശകർ ആദ്യം മുന്നിലെത്തുകയായിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ മൂന്നു ഗോളുമായി ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. 60ാം മിനിറ്റിൽ ഹാലിചരൺ നർസാരിയാണ് മഞ്ഞപ്പടയെ ഒപ്പമെത്തിച്ചത്. പിന്നാലെ സാമുവൽ ലാൽമുവാൻപുയ (69), ഡച്ച് താരം ജിയാനി സുവർലൂൻ (70) എന്നിവരും ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സ് കളി ജയിച്ചു.
എറണാകുളം പനമ്പിള്ളി സ്കൂൾ ഗ്രൗണ്ടിലായിരുന്നു മത്സരം. നേരേത്ത, യു.എ.ഇയിൽ പ്രീ സീസൺ മത്സരങ്ങൾക്ക് ബ്ലാസ്റ്റേഴ്സ് ഒരുങ്ങിയിരുന്നെങ്കിലും സംഘാടനം പാളിയതോടെ ഒരു മത്സരം മാത്രം കളിച്ച് കൊച്ചിയിലേക്കുതന്നെ തിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.