ലാലിഗ വേള്‍ഡ്​ കൊച്ചിയിൽ, 28ന് ബ്ലാസ്​റ്റേഴ്സും ജിറോണയും മത്സരിക്കും

കൊച്ചി: രാജ്യത്തെ പ്രഥമ രാജ്യാന്തര പ്രീസീസണ്‍ ഫുട്‌ബാൾ ടൂര്‍ണമ​െൻറായ ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡിന് കൊച്ചി വേദിയാകും. കലൂർ ജവഹർലാൽ നെഹ്റു സ്​റ്റേഡിയത്തിൽ ജൂലൈ 24 മുതൽ 28 വരെയാണ് മത്സരങ്ങൾ.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് കേരള ബ്ലാസ്​റ്റേഴ്‌സ് എഫ്‌.സി, ആസ്ട്രേലിയൻ ലീഗിലെ മെല്‍ബണ്‍ സിറ്റി എഫ്‌.സി, ലാലിഗയിലെ ജിറോണ എഫ്‌.സി എന്നിവർ മാറ്റുരക്കും. ട്രോഫി അനാവരണം ചെയ്ത്​ ലാലിഗ അംബാസഡറും സ്പാനിഷ് ഫുട്ബാൾ താരവുമായിരുന്ന ഫെർണാണ്ടോ മോറി​യൻറസാണ് ടൂർണമ​െൻറ് പ്രഖ്യാപിച്ചത്.  

2016ല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ വെസ്​റ്റ്​ ബ്രോമുമായി ഡല്‍ഹി സൗഹൃദ മത്സരം കളിച്ചിരുന്നു. 24ന് ആതിഥേയരായ ബ്ലാസ്​റ്റേഴ്സും മെൽബൺ സിറ്റി എഫ്.സിയും തമ്മിലാണ് ആദ്യമത്സരം. 27ന് ജിറോണ എഫ്.സിയും മെൽബൺ സിറ്റി എഫ്.സിയും ഏറ്റുമുട്ടും. 28ന് ബ്ലാസ്​റ്റേഴ്സും ജിറോണയും മത്സരിക്കും. 275 രൂപ മുതലായിരിക്കും ടിക്കറ്റ് നിരക്ക്.

ചടങ്ങിൽ നിപ്പണ്‍ ടൊയോട്ട ചെയര്‍മാനും എം.ഡിയുമായ എം.എ.എം. ബാബു മൂപ്പന്‍, മെല്‍ബണ്‍ സിറ്റി എഫ്‌.സി സി.ഇ.ഒ സ്‌കോട്ട് മൂന്‍, കേരള ബ്ലാസ്​റ്റേഴ്‌സ് എഫ്‌.സി സി.ഇ.ഒ വരുണ്‍ ത്രിപുരനേനി, ലാലിഗ ഇന്ത്യ മാനേജർ ഹോസെ അ​േൻറാണിയോ കാഷ്സ എന്നിവർ പങ്കെടുത്തു. 
 
Tags:    
News Summary - LaLiga World comes to India- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.