അ​ഗ്യൂ​റോ​ക്ക്​ കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്ക്​; അർജൻറീനക്ക് വീണ്ടും തിരിച്ചടി

ല​ണ്ട​ൻ: മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി താ​രം സെ​ർ​ജി​യോ അ​ഗ്യൂ​റോ​ക്ക്​ കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്ക്. നെ​ത​ർ​ല​ഡ്​​സി​െൻറ ത​ല​സ്​​ഥാ​ന​മാ​യ ആം​സ്​​റ്റ​ർ​ഡാ​മി​ലാ​ണ്​ താ​രം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​​ട്ടി​ല്ലെ​ങ്കി​ലും അ​ഞ്ചു മാ​സ​ത്തോ​ളം താ​ര​ത്തി​ന്​ വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ ഇം​ഗ്ലീ​ഷ്​ മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്ന​ത്. ഇ​േ​താ​ടെ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത ല​ഭി​ക്കാ​തെ പ​രു​ങ്ങ​ലി​ൽ നി​ൽ​ക്കു​ന്ന അ​ർ​ജ​ൻ​റീ​ന​ക്കും നി​ർ​ണാ​യ​ക മ​ത്സ​ര​ങ്ങ​ൾ​ക്കൊ​രു​ങ്ങു​ന്ന സി​റ്റി​ക്കും തി​രി​ച്ച​ടി​യാ​വും. ശ​നി​യാ​ഴ്​​ച ചെ​ൽ​സി​ക്കെ​തി​രാ​യ സൂ​പ്പ​ർ പോ​രാ​ട്ട​ത്തി​ൽ താ​ര​മു​ണ്ടാ​വി​ല്ലെ​ന്ന്​ ഉ​റ​പ്പാ​യി. സി​റ്റി കോ​ച്ച്​ പെ​പ് ​ഗാ​ർ​ഡി​യോ​ള ഇ​ക്കാ​ര്യം സ്​​ഥി​രീ​ക​രി​ച്ചു. കൊ​ളം​ബി​യ​ൻ ഗാ​യ​ക​ൻ മ​ലൂ​മ​യു​ടെ സം​ഗീ​ത പ​രി​പാ​ടി​ക്കാ​യി നെ​ത​ർ​ല​ൻ​ഡ്​​സി​ലെ​ത്തി​യ അ​ഗ്യൂ​റോ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ പോകു​േമ്പാഴാണ്​ അപകടം.
Tags:    
News Summary - Manchester City's Sergio Agüero suffers fractured rib in car accident -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.