മിലാൻ: 10 ആഴ്ച നീണ്ട ഇടവേളക്കു ശേഷം യുവൻറസിെൻറ സൂപ്പർ താരം പരിശീലനത്തിനെത്തി. മാർച്ച് എട്ടിന് ഇൻറർമിലാനെതിരെ 2-0ത്തിെൻറ ജയം സമ്മാനിച്ചതിനു പിന്നാലെ കോവിഡ് കാരണം ഇറ്റാലിയൻ സീരി ‘എ’ മത്സരങ്ങൾ റദ്ദാക്കിയതോടെ പോർചുഗലിലേക്ക് മടങ്ങിയ താരം ഈ മാസം ആദ്യമാണ് ഇറ്റലിയിൽ തിരിച്ചെത്തിയത്്. തുടർന്ന് രണ്ടാഴ്ച ടൂറിനിലെ വീട്ടിൽ ക്വാറൻറീനിലായിരുന്നു.
കാലാവധി പൂർത്തിയാക്കിയ ശേഷം ചൊവ്വാഴ്ചയാണ് താരം ആദ്യമായി പരിശീലനത്തിനിറങ്ങിയത്. ടീമിലെ മറ്റു താരങ്ങൾ മേയ് നാല് മുതൽ തന്നെ പരിശീലനം ആരംഭിച്ചിരുന്നു. കോവിഡ് വ്യാപനത്തിനു പിന്നാലെ ഇറ്റലി ലോക്ഡൗൺ ആയപ്പോഴാണ് ക്രിസ്റ്റ്യാനോ സ്വന്തം വിമാനത്തിൽ നാട്ടിലേക്ക് പറന്നത്. അമ്മയുടെ അസുഖത്തെ തുടർന്നായിരുന്നു പെട്ടെന്നുള്ളമടക്കം. പോർചുഗലിലും കോവിഡ് റിപ്പോർട്ട് ചെയ്തതോടെ താരം നാട്ടിൽ ക്വാറൻറീനിലായി.
രണ്ടു മാസം കുടുംബത്തിനൊപ്പം െചലവഴിച്ചാണ് ക്രിസ്റ്റ്യാനോ പരിശീലനക്കളത്തിൽ തിരിച്ചെത്തുന്നത്. അമ്മയുടെ ചികിത്സക്കായി അർജൻറീനയിലായിരുന്ന ഗോൺസാലോ ഹിഗ്വെയ്ൻ കഴിഞ്ഞ ദിവസം ഇറ്റലിയിൽ തിരിച്ചെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.