മു​ൻ ഷി​ല്ലോ​ങ് ടീം ​ക്യാ​പ്റ്റ​ൻ ലാൽമുവാൻപുയ കേ​ര​ള ബ്ലാസ്​റ്റേഴ്സിൽ

കൊ​ച്ചി: മു​ൻ ഷി​ല്ലോ​ങ് ടീം ​ക്യാ​പ്റ്റ​നും ഐ ​ലീ​ഗ് താ​ര​വു​മാ​യ സാ​മു​വ​ൽ ലാ​ൽ​മു​വാ​ൻ​പു​യ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​ൽ. മി​സോ​റം സ്വ​ദേ​ശി​യാ​യ സാ​മു​വ​ൽ 2015ൽ ​ഷി​ല്ലോ​ങ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ലാ​ജോ​ങ് ക്ല​ബി​​െൻറ യൂ​ത്ത് ടീ​മി​ലെ​ത്തി​യാ​ണ്​​ പ്ര​ഫ​ഷ​ന​ൽ ഫു​ട്​​ബാ​ളി​േ​ല​ക്ക്​ ചു​വ​ടു​വെ​പ്പ്​ ന​ട​ത്തി​യ​ത്. മി​ക​ച്ച നേ​ട്ട​ത്തോ​ടെ ടോ​പ് സ്കോ​റ​റാ​യി.

2016ൽ ​ഐ ലീ​ഗി​ലെ​ത്തി​യ 21കാ​ര​ൻ മി​ന​ർ​വ പ​ഞ്ചാ​ബ് എ​ഫ്‌.​സി​ക്കു​വേ​ണ്ടി ക​ളി​ച്ചു. ഐ ​ലീ​ഗി​ലെ മി​ക​ച്ച പ്ര​ക​ട​ന​ക്കാ​രി​ൽ ഒ​രാ​ളാ​ണ് ആ​ക്ര​മ​ണ​കാ​രി​യാ​യ ഈ ​മി​ഡ് ഫീ​ൽ​ഡ​ർ. 2017-18 ഐ ​ലീ​ഗ് സീ​സ​ണി​ലെ സാ​മു​വ​ലി​​െൻറ മി​ക​ച്ച പ്ര​ക​ട​നം അ​ണ്ട​ർ-22 പ്ലെ​യ​ർ ഓ​ഫ് സീ​സ​ൺ അ​വാ​ർ​ഡ് നേ​ടി​ക്കൊ​ടു​ത്തി​രു​ന്നു. കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​​െൻറ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​​െൻറ വ​രാ​നി​രി​ക്കു​ന്ന സീ​സ​ണി​ൽ ടീ​മി​ന് മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കാ​ൻ ശ്ര​മി​ക്കു​മെ​ന്നും സാ​മു​വ​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Samuel Lalmuanpuia joins Kerala Blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.