ന്യൂഡൽഹി: ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ ലോകോത്തര താരമാക്കി വളർത്തിയ ആസ്ട്രേലിയക്കാരനായ പരിശീലകൻ ഗാരി കൽവെർട്ട് (63) ചൈനയിലെ ബെയ്ജിങ്ങിൽ അന്തരിച്ചു. ചൈനീസ് ജാവലിൻ ടീമിെൻറ പരിശീലകനായി സേവനമനുഷ്ഠിക്കവെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.
കൽവെർട്ടിെൻറ പരിശീലനത്തിനു കീഴിലായിരുന്നു പോളണ്ടിൽ നടന്ന 2016ലെ ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ നീരജ് റെക്കോഡ് നേട്ടത്തോടെ സ്വർണമെഡൽ സ്വന്തമാക്കിയത്. 86.48 മീറ്റർ ജാവലിൻ പായിച്ചാണ് നീരജ് അന്ന് സ്വർണം നേടിയത്. രണ്ടു വർഷത്തെ കരാറിൽ 2016 ഫെബ്രുവരിയിൽ നിയമിതനായ കൽവെർട്ട് കഴിഞ്ഞ ഏപ്രിലിൽ രാജിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.