പുതുച്ചേരി: 32 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയ സീനിയര്‍ ബാസ്കറ്റ്ബാള്‍ വനിത കിരീടം കേരളത്തിന്. വാശിയേറിയ കലാശപ്പോരാട്ടത്തില്‍ തെലങ്കാനയെ 68-59 സ്കോറിന് തകര്‍ത്തായിരുന്നു ചരിത്രനേട്ടം. നിലവിലെ ജേതാക്കളായ റെയില്‍വേയെ അട്ടിമറിച്ച് ഫൈനലില്‍ കടന്ന തെലങ്കാനക്കു മുന്നില്‍ ആദ്യ മൂന്നു ക്വാര്‍ട്ടറിലും വിയര്‍ത്തുപോയ കേരളം അവസാന പാദത്തില്‍ ഉജ്ജ്വല പ്രകടനത്തോടെയാണ് കിരീടത്തിലേക്ക് തിരിച്ചത്തെിയത്. 1984-85ല്‍ കട്ടക്കില്‍ ചാമ്പ്യന്മാരായശേഷം കേരളത്തിന്‍െറ ആദ്യ കിരീടം കൂടിയായിരുന്നു പുതുച്ചേരി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍. കഴിഞ്ഞ തവണ റണ്ണര്‍ അപ്പായ കേരളത്തിന്‍െറ എട്ടാം ഫൈനല്‍ കൂടിയായിരുന്നു ഇത്.
സെമിയില്‍, ഛത്തിസ്ഗഢിനെ അടിയറവുപറയിച്ച അതേ ആവേശം ഇന്നലെയും കണ്ടു. ആദ്യ ക്വാര്‍ട്ടറില്‍ 7-1ന് ലീഡ് നേടിയാണ് തുടങ്ങിയതെങ്കിലും ഉന്നംപിഴക്കാത്ത ത്രോയിലൂടെ തെലങ്കാന മുന്നിലത്തെി. 14-19ന് ഒന്നാം ക്വാര്‍ട്ടര്‍ കേരളം കൈവിട്ടു. രണ്ടിലും (12-15) മൂന്നിലും (20-17) തെലങ്കാനയുടെ കുതിപ്പുതന്നെ. മൂന്നാം ക്വാര്‍ട്ടറില്‍ കേരളം മൂന്നു പോയന്‍റ് അധികം പിടിച്ചെങ്കിലും ആകെ പോയന്‍റ് നിലയില്‍ 46-51ന് തെലങ്കാന ബഹുദൂരം മുന്നിലായിരുന്നു. പക്ഷേ, നിര്‍ണായക സമയത്ത് കേരള പെണ്‍പട ആളിക്കത്തി. ജീനയുടെ പരിചയസമ്പത്തും റോജമോളുടെ വേഗവും അനുഗ്രഹമായപ്പോള്‍ 22-8 എന്നനിലയില്‍ അവസാന പാദം കേരളം പിടിച്ചു. സ്കോര്‍ ബോര്‍ഡില്‍ 68-59ന്‍െറ ജയം. പി.എസ്. ജീന 20ഉം റോജമോളും പി.ജി. അഞ്ജനയും 10 പോയന്‍റ് വീതവും നേടി. എം. ഗായത്രിയാണ് (16) തെലങ്കാനയുടെ ടോപ് സ്കോറര്‍. പുരുഷ വിഭാഗത്തില്‍ കേരളം അഞ്ചാം സ്ഥാനക്കാരായി. ഉത്തരാഖണ്ഡിനാണ് കിരീടം. ഫൈനലില്‍ തമിഴ്നാടിനെ തോല്‍പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.