ബ്രാഡ്​മാ​ൻ ബാറ്റുചെയ്യുന്ന കളർ വീഡിയോ; ക്രിക്കറ്റ്​ ലോകം കാത്തിരുന്ന ദൃശ്യമെത്തി

സിഡ്​നി: ക്രിക്കറ്റ്​ ഇതിഹാസം സാക്ഷാൽ സർ ഡൊണാൾഡ്​ ബ്രാഡ്​മാ​ൻ 71വർഷം മുമ്പ്​ ബാറ്റ്​ചെയ്യുന്നതി​​​െൻറ കളർവ ീഡിയോ പുറത്തെത്തി. 1949 ഫെബ്രുവരി 26ന്​ സിഡ്​നി ക്രിക്കറ്റ്​ ഗ്രൗണ്ടിൽ അരങ്ങേറിയ ഫസ്​റ്റ്​ക്ലാസ്​ സ്വഭാവമുള്ള മ ത്സരത്തിൽ ബാറ്റ്​ചെയ്യുന്ന ദൃശ്യങ്ങളാണ്​ ഓസ്​ട്രേലിയയിലെ നാഷണൽ ഫിലിം ആൻഡ്​ സൗണ്ട്​ ആർക്കൈവ്​ പുറത്തുവിട്ടിരിക്കുന്നത്​. ബ്രാഡ്​മാൻ ബാറ്റ്​ചെയ്യുന്നതി​​​െൻറ ലഭ്യമായ ഏക കളർവീഡിയോ ഫൂ​ട്ടേജാണിത്​. മത്സരത്തിന്​ സാക്ഷിയാകാൻ 41000ത്തിലേറെ കാണിക​ൾ ഗ്രൗണ്ടിലെത്തിയിരുന്നു.

Full View

രണ്ടാം ലോകമഹായുദ്ധകാലത്തും ശേഷവും എ.ബി.സി ടി.വിയുടെ കാമറമാൻ ആയിരുന്ന ജോർജ്​ ഹോബ്​സ്​ ആണ്​ ദൃശ്യങ്ങൾ ​ഷൂട്ട്​ ​ചെയ്​തത്​. 16mm കളർദൃശ്യങ്ങളായ ഇവയുടെ ദൈർഘ്യം 66 സെക്കൻഡ്​ മാത്രമാണ്​. അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന്​ ശേഷമുള്ള ഈ മത്സരത്തിലാണ്​ ബ്രാഡ്​മാൻ ത​​​െൻറ അവസാന ഫസ്​റ്റ്​ക്ലാസ്​ സെഞ്ച്വറി കുറിച്ചത്​. 52 മത്സരങ്ങളിൽ നിന്നായി 99.94 ശരാശരിയിൽ 6996 റൺസ്​ ​കുറിച്ച ബ്രാഡ്​മാൻ ക്രിക്കറ്റിലെ ഏറ്റവും മഹാനായ ബാറ്റ്​സ്​മാൻ ആയാണ്​ അറിയപ്പെടുന്നത്​. 1908ൽ ജനിച്ച ബ്രാഡ്​മാൻ 2001ലാണ്​ മരണമടഞ്ഞത്​.

Tags:    
News Summary - sir donald brandman colour footage cricket australia sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.