ഉലാൻ ഉഡെ (റഷ്യ): വെള്ളിയാണെങ്കിലും കൗമാരക്കാരി മാറിലണിഞ്ഞ മെഡലിന് സ്വർണത്തിളക്കമുണ്ട്. കഴിഞ്ഞ ജനുവരിയിലെ ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വന്തം ടീമിൽ ഇടം നൽകാൻ മടിച്ച ഹരിയാനയോടും, തഴയാൻ മത്സരിച്ചവരോടും മധുര പ്രതികാരമായി ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിലെ വെള്ളിയുമായി ഇന്ത്യയുടെ മഞ്ജു റാണി.
റഷ്യയിൽ നടന്ന ചാമ്പ്യൻഷിപ്പിെൻറ 48കിലോ ഫൈനലിൽ ആതിഥേയ താരം എകത്രിന പാൽറ്റ്കിവയോട് 4-1ന് കീഴടങ്ങിയാണ് മഞ്ജുവിെൻറ അരങ്ങേറ്റ ചാമ്പ്യൻഷിപ്പിലെ സ്വർണ മോഹം വെള്ളിയിലൊതുങ്ങിയത്. ഇതോടെ ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണം പോലുമില്ലാതെയായി ഇന്ത്യയുടെ മടക്കം.
ശനിയാഴ്ച 20ാം പിറന്നാൾ ആഘോഷിച്ചതിനു പിന്നാലെയാണ് മഞ്ജു റിങ്ങിലിറങ്ങിയത്. റഷ്യയിൽ ഇന്ത്യയുടെ ഏക വെള്ളി മെഡൽകൂടിയാണിത്. നേരത്തേ മേരികോം ഉൾപ്പെടെ മൂന്ന് വെങ്കലം നേടിയിരുന്നു. ജമുന ബോറോ, ലോവ്ലിന ബൊറേഗെയ്ൻ എന്നിവരാണ് വെങ്കലം നേടിയ മറ്റ് ബോക്സർമാർ.
ഹരിയാനയിലെ റോഹ്തക് ജില്ലയിലെ റിതാൽ സ്വദേശിയാണ് മഞ്ജു. കഴിഞ്ഞ ദേശീയ ചാമ്പ്യൻഷിപ്പിൽ ഹരിയാന ടീമിൽനിന്ന് പിന്തള്ളപ്പെട്ടപ്പോൾ പഞ്ചാബിെൻറ താരമായി മത്സരിച്ചാണ് കൗമാരക്കാരി റിങ്ങിൽ അരങ്ങേറ്റം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.