ബാഴ്സലോണ: 13ാം വയസ്സിലെത്തി ജീവിതത്തിെൻറ ഭാഗമായ ബാഴ്സലോണയോട് യാത്രപറയാൻ മനസ്സുകൊണ്ടൊരുങ്ങി ലയണൽ മെസ്സി. കോച്ച് റൊണാൾഡ് കോമാനെ മെസ്സി ഇക്കാര്യം അറിയിച്ചതായി 'മാർക', 'മുൻഡോ ഡി പോർടിവോ' ഉൾപ്പെടെ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മെസ്സി ക്ലബിൽ തുടരണമെന്ന തെൻറ ആഗ്രഹം കോമാൻ അറിയിച്ചെങ്കിലും നായകൻ മനസ്സുതുറന്നിട്ടില്ല. ബുധനാഴ്ച നടന്ന പ്രസേൻറഷനിലും മെസ്സിയെ നിലനിർത്തിയുള്ള ടീം പ്ലാനിങ്ങാണ് കോച്ച് കോമാൻ മുന്നോട്ടുവെച്ചത്. ക്ലബ് വിടാൻ തന്നെയാണ് മെസ്സിയുടെ തീരുമാനമെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോകാൻ അനുവദിച്ച റയൽ പ്രസിഡൻറ് േഫ്ലാറൻറിനോ പെരസിെൻറ മാതൃകതന്നെ ബാഴ്സ പ്രസിഡൻറ് ജോസഫ് മരിയ ബർതോമിയോ സ്വീകരിക്കുമെന്ന് 'മാർക' റിപ്പോർട്ട് ചെയ്തു.
അടുത്തവർഷംവരെ കരാർ നിലനിൽക്കുന്ന താരത്തിന് 70 കോടി യൂറോ (6182 കോടി രൂപ) ആണ് ബാഴ്സ വിടുതൽ തുകയായി ആവശ്യപ്പെടുന്നത്. എന്നാൽ, ജനുവരിയിൽ ഫ്രീ ട്രാൻസ്ഫറിലൂടെ ക്ലബ് വിടാൻ കഴിയും.
മെസ്സിയുടെ മനസ്സ് ഇളക്കം കാത്ത് വലനെയ്യുകയാണ് മൂന്ന് പ്രമുഖ ടീമുകൾ.
യുവൻറസിന് ക്രിസ്റ്റ്യാനോ ഉള്ളപ്പോൾ മെസ്സിയെ സ്വന്തമാക്കുന്നത് ഇൻററിെൻറ സ്വപ്നമാണ്. പ്രതിഫലമായ 26 കോടി യൂറോ ചിലവഴിക്കാനും ക്ലബ് സന്നദ്ധരാണ്.
പെപ് ഗ്വാർഡിയോളയും മെസ്സിയും തമ്മിലെ കെമിസ്ട്രിയാണ് സിറ്റിയുടെ തുറുപ്പുശീട്ട്. മെസ്സിക്കായി കാശെറിയാനുള്ള സാമ്പത്തിക കരുത്തും ക്ലബിനുണ്ട്. അഗ്യുറോ-മെസ്സി കൂട്ടുകെട്ട് വന്നാൽ ചാമ്പ്യൻസ് ലീഗും എളുപ്പമാവുമെന്ന് വിശ്വസിക്കുന്നു.
നെയ്മർ, എംബാപ്പെ എന്നിവരുള്ള പി.എസ്.ജിക്ക് മെസ്സിയെ കൂടി സ്വന്തമാക്കാനായാൽ ത്രികോണ ആക്രമണമാണ് മനസ്സിൽകാണുന്നത്. കഴിഞ്ഞ സീസണിൽ നെയ്മറിനെ ബാഴ്സയിൽ എത്തിച്ചില്ല എന്നതാണ് മെസ്സിയെ കൂടുതൽ നിരാശപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.