വേ​ങ്ങ​ര​യി​ല്‍ ആ​രം​ഭി​ക്കു​ന്ന സ​ബാ​ഹ് സ്ക്വ​യ​ര്‍ പ​ദ്ധ​തി നി​ർ​മാ​ണോ​ദ്ഘാ​ട​നം

കാ​യി​ക മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്മാ​ന്‍ നി​ര്‍വ​ഹി​ക്കു​ന്നു

ഒ​രു​ങ്ങു​ന്ന​ത് ഒ​ന്നി​ല​ധി​കം ക​ളി​ക്ക​ള​ങ്ങ​ൾ; വേ​ങ്ങ​ര​യു​ടെ കാ​യി​ക​കു​തി​പ്പ് ലോ​ക ഭൂ​പ​ട​ത്തി​ലേ​ക്ക്

വേ​ങ്ങ​ര: കാ​യി​ക​രം​ഗ​ത്ത് വേ​ങ്ങ​ര​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന വി​ക​സ​ന​ക്കു​തി​പ്പി​നൊ​രു​ങ്ങു​ക​യാ​ണ് വേ​ങ്ങ​ര. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ൽ.​എ ഊ​ര​ക​ത്ത് പ്ര​ഖ്യാ​പി​ച്ച കാ​യി​ക അ​ക്കാ​ദ​മി​ക്കു​പു​റ​മെ ട​ർ​ഫ് കോ​ർ​ട്ടു​ക​ളും ബാ​ഡ്​​മി​ൻ​റ​ൺ കോ​ർ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന കാ​യി​ക കോം​പ്ല​ക്​​സി​ന്​ കാ​യി​ക മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്മാ​ൻ തു​ട​ക്ക​മി​ട്ടു. മൂ​ന്ന​ര ഏ​ക്ക​റി​ൽ ഒ​രു​ങ്ങു​ന്ന പ​ദ്ധ​തി​യി​ൽ എ​ല്ലാ സേ​വ​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പൂ​ര്‍ണ​മാ​യും സൗ​ജ​ന്യ​മാ​യാ​ണ് ന​ല്‍കു​ക​യെ​ന്ന്​ സം​ഘാ​ട​ക​ർ പ​റ​യു​ന്നു. സെ​വ​ന്‍സ് ഫു​ട്ബാ​ള്‍ ഗ്രൗ​ണ്ട്, ടെ​ന്നി​സ്, വോ​ളി​ബാ​ള്‍, ഷ​ട്ടി​ല്‍ കോ​ര്‍ട്ടു​ക​ള്‍, വാ​ക്കി​ങ് പാ​ത്ത്, സ്പോ​ര്‍ട്സ് ഹോ​സ്​​റ്റ​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി സ​ബാ​ഹ് സ്ക്വ​യ​റി​ല്‍ ഒ​രു​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് സ്കൂ​ള്‍ത​ലം തൊ​ട്ട് കാ​യി​ക ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളാ​വി​ഷ്ക​രി​ച്ച​താ​യി മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്മാ​ന്‍ പ​റ​ഞ്ഞു. സ്കൂ​ളു​ക​ളി​ല്‍ കാ​യി​ക വി​ഷ​യ​ങ്ങ​ൾ പാ​ഠ്യ വി​ഷ​യ​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി പാ​ഠ പു​സ്ത​ക അ​ച്ച​ടി പൂ​ര്‍ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ അ​ഞ്ചു​ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫു​ട്ബാ​ൾ പ​രി​ശീ​ല​നം ന​ട​ത്താ​നു​ള്ള ക​രാ​റി​ൽ ഇ​ന്ത്യ​ന്‍ ഫു​ട്ബാ​ള്‍ അ​സോ​സി​യേ​ഷ​നു​മാ​യും സ്കൂ​ള്‍ത​ലം മു​ത​ല്‍ അ​ക്കാ​ദ​മി​ക മി​ക​വോ​ടെ​യു​ള്ള പ​രി​ശീ​ല​ന​ത്തി​ന് കോ​ഴി​ക്കോ​ട് സ​ര്‍വ​ക​ലാ​ശാ​ല​യു​മാ​യും ധാ​ര​ണ​യാ​യി​ട്ടു​ണ്ടെ​ന്ന്​ മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. വേ​ങ്ങ​ര​യി​ൽ നി​ർ​മാ​ണ​മാ​രം​ഭി​ക്കു​ന്ന സ​ബാ​ഹ് സ്​​ക്വ​യ​ര്‍ ലോ​ഗോ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ല്‍.​എ പ്ര​കാ​ശ​നം ചെ​യ്തു. ചെ​യ​ര്‍മാ​ന്‍ സ​ബാ​ഹ് കു​ണ്ടു​പു​ഴ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണ്ഡ​ല​ത്തി​ലെ സ്പോ​ര്‍ട്സ് ക്ല​ബു​ക​ളും സ​ന്ന​ദ്ധ സം​ഘ​ങ്ങ​ളും കൈ​കോ​ര്‍ത്താ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തെ​ന്ന് സ​ബാ​ഹ് കു​ണ്ടു​പു​ഴ​ക്ക​ൽ പ​റ​ഞ്ഞു. കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി സ്പോ​ര്‍ട്സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​സ​ക്കീ​ർ ഹു​സൈ​ൻ, വേ​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ടി.​കെ. പൂ​ച്യാ​പ്പു, ഫു​ട്ബാ​ള്‍ താ​ര​ങ്ങ​ളാ​യ ആ​സി​ഫ് സ​ഹീ​ർ, സു​രേ​ന്ദ്ര​ൻ മ​ങ്ക​ട, ഹ​ബീ​ബ് റ​ഹ്മാ​ൻ, ന​ഹീം ചേ​റൂ​ർ, മു​ന്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ പി.​കെ. അ​സ്​​ലു, ചാ​രി​റ്റി പ്ര​വ​ര്‍ത്ത​ക​ന്‍ നാ​സ​ര്‍ മാ​നു, ഹ​കീം തു​പ്പി​ലി​ക്കാ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​പി. ബ​ക്ക​ർ സ്വാ​ഗ​ത​വും വി​ജ​യ​ൻ കു​റ്റാ​ളൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Vengara's sports to world map

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.