ഉത്തരേന്ത്യയിലെ പൊലീസുകാർ ലോക്ഡൗൺ ലംഘിക്കുന്നവരെ ക്രൂരുമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ കുറച്ചുമുമ്പ് വ രെ രാജ്യത്ത് വൈറലായിരുന്നു. നിയമം ലംഘിക്കുന്നവർക്ക് നൽകിയ ശിക്ഷകളിലും പല അഭിപ്രായ വ്യത്യാസങ്ങൾ ഉയരുകയുണ്ട ായി. എന്നാൽ പൊലീസുകാരുടെ നന്മയേറിയ പ്രവർത്തികളും ഇപ്പോൾ വിഡിയോകളായും ചിത്രങ്ങളായും പ്രചരിക്കുന്നുണ്ട്. p>
സ്വന്തം ഭക്ഷണം വഴിയേ നടന്നുപോകുന്ന വൃദ്ധന് പങ്കുവെക്കുന്ന മൂന്ന് പൊലീസുകാരുടെ ദൃശ്യമാണ് ഇപ്പോൾ സമ ൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ബൈക്കിൽ പോവുകയായിരുന്ന പൊലീസുകാർ തലയിൽ ഭാണ്ഡക്കെട്ടുമായി റോഡിലൂടെ പോകുന ്ന അവശനെന്ന് തോന്നിക്കുന്നയാളെ വിളിച്ച് നിർത്തുകയും അയാളോട് നിശ്ചിത അകലം പാലിക്കാൻ ആവശ്യപ്പെട്ട് ഭക് ഷണം കൈമാറുകയും ചെയ്യുന്നതായാണ് ദൃശ്യത്തിലുള്ളത്.
മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ യുവ്രാജ് സിങ്ങും ദൃശ്യം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ‘പൊലീസുകാരുടെ ഇത്തരം മനുഷ്യത്വപരമായ പെരുമാറ്റം കണ്ടത് ഹൃദയത്തെ സ്പർശിച്ചു. സ്വന്തം ഭക്ഷണം പങ്കുവെച്ചതിനും ഈ ദുർഘടം പിടിച്ച സമയത്തെ ഇത്തരം കാരുണ്യ പ്രവർത്തികളോടും ബഹുമാനം’- അദ്ദേഹം വിഡിയോയുടെ അടിക്കുറിപ്പായി കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.