വാഷിങ്ടൺ: പ്രമുഖ സോഫ്റ്റ്വെയർ കമ്പനി അഡോബിയുടെ സഹ സ്ഥാപകനും പോർട്ടബിൾ ഡോക്യുമെന്‍റ് ഫോർമാറ്റ് (പി.ഡി.എഫ്) ടെക്നോളജി വികസിപ്പിച്ചയാളുമായ ചാൾസ് ചക് ജെഷ്കെ അന്തരിച്ചു. 81 വയസായിരുന്നു അദ്ദേഹത്തിന്. 'അഡോബി കമ്യൂണിറ്റിക്കും ടെക്നോളജി വ്യവസായത്തിനും ഇത് വലിയ നഷ്ടമാണ്. പതിറ്റാണ്ടുകളായി അദ്ദേഹം ഇതിന്‍റെ വഴികാട്ടിയും ഹീറോയുമായിരുന്നു'. - അഡോബി സി.ഇ.ഒ ശാന്തനു നാരായെൻ ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞു.
"അഡോബിന്‍റെ സഹസ്ഥാപകരെന്ന നിലയിൽ, ചക്കും ജോൺ വാർനോക്കും ചരിത്രമായ സോഫ്റ്റ്വെയറുകൾ വികസിപ്പിച്ചെടുത്തു, അത് ആളുകൾ എങ്ങനെ സൃഷ്ടിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നുവെന്നതിൽ വിപ്ലവം സൃഷ്ടിച്ചു," -നാരായെൻ പറഞ്ഞു. അക്ഷരങ്ങളും ചിത്രങ്ങളും കടലാസിൽ അച്ചടിക്കാൻ സമൂലമായ ഒരു പുതിയ മാർഗ്ഗം നൽകുകയും ഡെസ്ക്ടോപ്പ് പ്രസിദ്ധീകരണ വിപ്ലവത്തിന് കാരണമാവുകയും ചെയ്ത നൂതന സാങ്കേതികവിദ്യയായ 'അഡോബി പോസ്റ്റ്സ്ക്രിപ്റ്റ്' ആയിരുന്നു അവരുടെ ആദ്യത്തെ ഉൽപ്പന്നം.
കമ്പനിയിൽ പുതുമയ്ക്കായി ചക്ക് നിരന്തരമായ പരിശ്രമങ്ങൾ നടത്തിയിരുന്നു. അതിന്‍റെ ഫലമായി സർവ്വവ്യാപിയായ പി.ഡി.എഫ് അടക്കം, അക്രോബാറ്റ്, ഇല്ലസ്ട്രേറ്റർ, പ്രീമിയർ പ്രോ, ഫോട്ടോഷോപ്പ് എന്നിവയുൾപ്പെടെയുള്ള ഏറ്റവും പരിവർത്തനാത്മക സോഫ്റ്റ്വെയർ കണ്ടുപിടുത്തങ്ങളുണ്ടായി. " -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.