ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിപറത്തി ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ 49-ാം സ്ഥാപക ദിനാഘോഷം. സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് പാർട്ടി പ്രവർത്തകരാണ് ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് സ്ഥാപക ദിനാഘോഷത്തിനായി ഒത്തുകൂടിയത്.
പാർട്ടി ആസ്ഥാനത്ത് ഉപമുഖ്യമന്ത്രി ഒ. പന്നീർശെൽവമാണ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്. റോഡുകളിൽ ഉൾപ്പെടെ ജനം നിറഞ്ഞിരുന്നു. പാർട്ടി പ്രവർത്തകരോട് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്നാണ് മുതിർന്ന നേതാവ് പ്രതികരിച്ചത്.
തമിഴ്‌നാട്ടിലെ 6.7 ലക്ഷത്തിലധികം ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചചിട്ടുള്ളത്. കോവിഡ് വ്യാപനം തടയുന്നതിനായി സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ നാലാം സ്ഥാനത്താണ് തമിഴ്നാടുള്ളത്. സംസ്ഥാനത്ത് ഇതുവരെ പതിനായിരത്തിലധികം പേർ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.