എഴുത്തുകുത്ത്

ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്ക് ഈ ​തെ​റ്റ് സം​ഭ​വി​ക്ക​രു​താ​യി​രു​ന്നുമാ​ധ്യ​മം ആഴ്ചപ്പതിപ്പി​ൽ ശ്രീ​കു​മാ​ര​ൻ ത​മ്പി എ​ഴു​തി​വ​രു​ന്ന 'സം​ഗീ​തയാ​ത്ര​ക​ൾ' എ​ന്ന പം​ക്തി​യി​ൽ സം​ഭ​വി​ച്ച പി​ഴ​വ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് ഉ​ചി​ത​മാ​കും. 'ക​ല​ക്ട​ർ മാ​ല​തി' എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നി​ട​യി​ൽ 'നി​ങ്ങ​ളെ​ന്നെ ക​മ്യൂ​ണി​സ്റ്റാ​ക്കി' എ​ന്ന ചി​ത്ര​ത്തി​ലെ...

ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്ക് ഈ ​തെ​റ്റ് സം​ഭ​വി​ക്ക​രു​താ​യി​രു​ന്നു

മാ​ധ്യ​മം ആഴ്ചപ്പതിപ്പി​ൽ ശ്രീ​കു​മാ​ര​ൻ ത​മ്പി എ​ഴു​തി​വ​രു​ന്ന 'സം​ഗീ​തയാ​ത്ര​ക​ൾ' എ​ന്ന പം​ക്തി​യി​ൽ സം​ഭ​വി​ച്ച പി​ഴ​വ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് ഉ​ചി​ത​മാ​കും. 'ക​ല​ക്ട​ർ മാ​ല​തി' എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നി​ട​യി​ൽ 'നി​ങ്ങ​ളെ​ന്നെ ക​മ്യൂ​ണി​സ്റ്റാ​ക്കി' എ​ന്ന ചി​ത്ര​ത്തി​ലെ ''അ​​​മ്പ​​​ല​​​പ്പ​​​റ​​​മ്പി​​​ലെ-​​യാ​​​രാ​​​മ​​​ത്തി​​​ലെ/ചെ​​​മ്പ​​​ര​​​ത്തി​​​പ്പൂ​​​വേ/അ​​​ങ്ക​​​ച്ച​​​മ​​​യ​​​ത്തി​​​ന​​​ണി​​​യാ​​​നി​​​ത്തി​​​രി/സി​​​ന്ദൂ​​​ര​​​മു​​​ണ്ടോ -സി​​​ന്ദൂ​​​രം?/ഉ​​​ദ​​​യാ​​​സ്ത​​​മ​​​ന പ​​​താ​​​ക​​​ക​​​ൾ പ​​​റ​​​ക്കും/ര​​​ഥ​​​വു​​​മാ​​​യ് നി​​​ൽ​​​പൂ കാ​​​ലം –പു​​​ഷ്പ/ ര​​​ഥ​​​വു​​​മാ​​​യ് നി​​​ൽ​​​പൂ കാ​​​ലം'' എ​​​ന്ന പ്ര​ശ​സ്ത ഗാ​ന​വും ചേ​ർ​ത്തി​ട്ടു​ണ്ട് (ല​ക്കം: 1257). ബാ​ബു​രാ​ജി​ന്റെ സം​ഗീ​ത​ത്തി​ലെ ലാ​ളി​ത്യ​ത്തെ​യും മേ​ൽ​ഗാ​ന​ത്തെ ഉ​പ​യോ​ഗി​ച്ച് സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, യ​ഥാ​ർ​ഥ​ത്തി​ൽ ഈ ​ഗാ​ന​ത്തി​ന് സം​ഗീ​തം ന​ൽ​കി​യ​ത് ജി. ​ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റാ​ണ്. ശ്രീ​കു​മാ​ര​ൻ ത​മ്പി​യെ​പ്പോ​ലൊ​രാ​ൾ​ക്ക് ഇ​ങ്ങ​നെ​യാ​രു തെ​റ്റ് സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. കലക്ടർ മാലതിയിൽ വ​യ​ലാ​ർ ത​ന്നെ എ​ഴു​തി​യ ''അ​മ്പ​ല​പ്പ​റ​മ്പി​ൽനി​ന്നൊ​ഴു​കി ഒ​ഴു​കി​വ​രും അ​ഷ്ട​പ​ദി ഗാ​നം'' എ​ന്ന ഗാ​ന​മാ​കാം ത​മ്പി ഉ​ദ്ദേ​ശി​ച്ച​ത്.

ടി. ​അ​ബ്ദു​ൽ ഖാ​ദ​ർ, കൊ​ട​ക്കാ​ട്

പ്ര​കാ​ശം പ​ര​ത്തു​ന്ന വി​ജ​യ​ൻ ചി​ന്ത​ക​ൾ

മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പിന്റെ 'തു​ട​ക്കം' പ്ര​തി​പാ​ദ്യ​വി​ഷ​യം കാ​ലി​ക പ്ര​സ​ക്ത​മാ​ണ് (ല​ക്കം:1285). 'ജാ​തി​വാ​ൽ​ഭാ​രം' എ​ന്ന ത​ല​ക്കെ​ട്ടി​ലെ​ഴു​തി​യ 'തു​ട​ക്കം' ഈ ​പ​തി​പ്പി​ന്റെ ഉ​ള്ള​ട​ക്ക​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ക്കു​ന്ന​ു. തി​ര​ക്ക​ഥാ​കൃ​ത്ത്, നോ​വ​ലി​സ്റ്റ്, ആ​ക്ടി​വി​സ്റ്റ് എ​ന്നീ നി​ല​യി​ലെ​ല്ലാം ശ്ര​ദ്ധേ​യ​നാ​യ ആ​ത​വ​ൻ ദീ​ച്ച​ന്യ​യു​ടെ ര​ച​ന​ക​ളെ​ക്കു​റി​ച്ചും ദ​ലി​ത് അ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ചും ത​മി​ഴി​നെ​ക്കു​റി​ച്ചും പി.​പി. പ്ര​ശാ​ന്തു​മാ​യി പ​ങ്കു​വെ​ച്ച ചി​ന്ത​ക​ൾ ജാ​തീ​യ ചി​ന്ത​ക​ൾ​ക്കെ​തി​രെ, എ​റി​യ​പ്പെ​ട്ട സ്ഫോ​ട​നാ​ത്മ​ക​ ചിന്തക​ളാ​ണ്.

ഒ​രു പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​ര​നെ/​കാ​രി​യെ​ പ്ര​സി​ഡ​ന്റാ​ക്കി​യ​തു​കൊ​ണ്ടോ, പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കി​യ​​തുകൊ​ണ്ടോ മാ​ത്രം അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹൃ​ത​മാ​കും എ​ന്ന് പ​റ​ഞ്ഞു​കൂ​ടാ. ബ്രാ​ഹ്മ​ണി​ക് മേ​ധാ​വി​ത്വം, ജാ​തി​യു​ടെ പേ​രി​ലു​ള്ള വി​വേ​ച​ന​ങ്ങ​ൾ എ​ല്ലാം ഇ​ന്നു​മി​വി​ടെ ശ​ക്ത​മാ​ണ്. മു​മ്പ് ബാ​ഹ്യ​ത​ല​ങ്ങ​ളി​ൽ സു​ശ​ക്ത​മാ​യി​രു​ന്ന ജാ​തി​ചി​ന്ത​ക​ൾ ഇ​ന്ന് മ​നു​ഷ്യ​ന്റെ ആ​ന്ത​രത​ല​ങ്ങ​ളി​ലാ​യെ​ന്നു മാ​ത്രം. ന​വോ​ത്ഥാ​ന ചി​ന്ത​ക​ളും ഗാ​ന്ധി​യ​ൻ ചി​ന്താ മു​ന്നേ​റ്റ​ങ്ങ​ളും എ​ല്ലാം ഇ​വി​ടെ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സോ​ഷ്യ​ലി​സ​ത്തി​ന്റെ​യും മാ​ർ​ക്സി​സ​ത്തി​ന്റെ​യും മു​ന്നേ​റ്റ​ങ്ങ​ളു​മുണ്ടാ​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും തി​രു​നക്ക​രത​ന്നെ ക​ഴി​യു​ന്ന ആ​ദി​വാ​സി​ക​ൾ, ദ​ലി​ത​ർ, മ​റ്റ് ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ങ്ങ​ൾ, ജാ​തി​യി​ൽ താ​ഴ്ന്ന​വ​ർ ഇ​വ​രൊ​ക്കെ അ​വ​ഗ​ണ​ന​യും പാ​ർ​ശ്വ​വ​ത്ക​ര​ണ​ങ്ങ​ളും അ​ന്യ​വ​ത്ക​ര​ണ​വും അ​നു​ഭ​വി​ക്കു​ന്നു​ണ്ട് എ​ന്ന ന​ഗ്ന​സ​ത്യം അ​നി​ഷേ​ധ്യ​മാ​ണ്.

എ​ല്ലാ​ത്തി​നു​മെ​തി​രാ​യി ക​ട​ന്നു​വ​ന്ന വി​പ്ല​വ പ്ര​സ്ഥാ​ന​മാ​യ മാ​ർ​ക്സി​സം ഇ​ന്നി​വി​ടെ വൈ​ക​ല്യം ബാ​ധി​ച്ചു കി​ട​ക്കു​ക​യാ​ണ്. എം.​എ​ൻ. വി​ജ​യ​ൻ മാ​ഷി​നെക്കു​റി​ച്ച് ആ​ഴ്ച​പ്പ​തി​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച ഓ​ർ​മ​ക്കു​റി​പ്പ് ആ ​ജീ​ർ​ണ​ത​യെ ഓ​ർ​മി​പ്പി​ച്ചു. ഗാ​ന്ധി​ജി​യു​ടെ ല​ക്ഷ്യ​സാ​ക്ഷാ​ത്കാ​ര​ങ്ങ​ളി​ൽ​നി​ന്ന് അ​ക​ന്നു​പോ​യ ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​നെ​പ്പോ​ലെ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​നും​ വ​ന്നു​പെ​ട്ട ദു​ര​ന്തപ​രി​ണതി വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു വി​ജ​യ​ൻ​ മാ​ഷി​ന്റെ 15ാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ൽ ജോ​ജി എ​ഴു​തി​യ 'ശൈ​ത്യ​ത്തി​ലേ​ക്ക് തീ​ക്കാ​റ്റ് പ​ട​രു​മ്പോ​ൾ' എ​ന്ന​ ലേഖനം. ആ​ശ​യ​ശൈ​ഥി​ല്യ​ത്തി​ന്റെ ശൈ​ത്യം ഇ​ന്ന് കേ​ര​ളം ഭ​രി​ക്കു​ന്ന ക​മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​റി​ന്റെ ഭ​ര​ണ ചെ​യ്തി​ക​ളി​ലും കാ​ണാം. ഈ ​വ്യ​തി​യാ​ന​ദി​ശ​യി​ലേ​ക്ക് തീ​ക്കാ​റ്റ് പ​ട​ർ​ത്തി​യ വി​ജ​യ​ൻ ചി​ന്ത​ക​ൾ ഈ ​ഇ​രു​ട്ടി​ലും പ്ര​കാ​ശം പ​ര​ത്തു​ന്നു.

കെ.​ടി. രാ​ധാ​കൃ​ഷ്ണ​ൻ കൂ​ടാ​ളി

യു.​എ.​പി.​എ​ക്കെ​തി​രെ പ​ട​പൊ​രു​ത​ണം

മാ​ധ്യ​മം ആഴ്ചപ്പതിപ്പി​ൽ 'നി​യ​മ ഭീ​ക​ര​ത​യു​ടെ മ​നു​ഷ്യ​വി​രു​ദ്ധ വ​ഴി​ക​ൾ' എ​ന്ന ത​ല​ക്കെ​ട്ടി​ൽ അ​ഡ്വ. കെ.​എ​സ്. മ​ധു​സൂ​ദ​ന​ൻ എ​ഴു​തി​യ​ത് വാ​യി​ച്ചു. ക്രൂ​ര​മാ​യ യു.​എ.​പി.​എ​യു​ടെ വി​വേ​ച​ന​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​രി​ൽ ഇ​ന്ന് കൂ​ടു​ത​ലും കേ​ന്ദ്ര​സ​ർ​ക്കാ​റി​നെ എ​തി​ർ​ക്കു​ന്ന​വ​രാ​ണ്. ഇ​തി​ൽത​ന്നെ മു​സ്‍ലിം, ദ​ലി​ത് വി​ഭാ​ഗ​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ. ഇ​വി​ട​ത്തെ ഉ​യ​ർ​ന്ന ജാ​തി സ​വ​ർ​ണ ഹി​ന്ദു​ക്ക​ൾ വ​ള​രെ കു​റ​ച്ച് മാ​ത്ര​മേ ഈ​ ​ക്രൂ​ര​മാ​യ ന​ട​പ​ടി​ക്ക് ഇ​ര​യാ​വു​ന്നു​ള്ളൂ. കാ​ര​ണം ഇ​വ​രാ​ണ​ല്ലോ ഭ​ര​ണ​വ​ർ​ഗം. ഇ​ന്ത്യ മ​തേ​ത​ര, ജ​നാ​ധി​പ​ത്യ രാ​ജ്യം എ​ന്ന് പ​റ​യു​മ്പോ​ഴും അ​തി​ന് വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ബി.​ജെ.​പി ഭ​ര​ണ​ത്തി​ൻ കീ​ഴി​ൽ ന​ട​ക്കു​ന്ന​ത്. ഇ​തി​നെ ചോ​ദ്യം ചെ​യ്യു​ന്ന ജ​നാ​ധി​പ​ത്യ മ​തേ​ത​ര​വാ​ദി​ക​ളും കിരാത നിയമങ്ങളുടെ ഭീഷണി നേരിടുന്നുണ്ട്. ടീസ്റ്റ സെറ്റൽവാദും ആർ.ബി ശ്രീകുമാറുമെല്ലാം ഉദാഹരണം.

അ​ബ്ദു​ന്നാ​സ​ിർ മ​അ്ദ​നി​യെ ത​ന്നെ കേ​സ് നീ​ട്ടി​ക്കൊ​ണ്ടു​പോ​യി ന​ര​ക​യാ​ത​ന അ​നു​ഭ​വി​പ്പി​ക്കു​ന്ന​ത് മു​സ്‍ലിം ആ​യ​തു​കൊ​ണ്ട് കൂ​ടി​യാ​ണ്. കലാപക്കേസിൽ മോ​ദിയട​ക്കം എ​ല്ലാ​വ​രെ​യും കു​റ്റ​മു​ക്ത​മാ​ക്കി​യ​ സു​പ്രീം​കോ​ട​തി വി​ധി ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് നീ​തി കി​ട്ടി​ല്ലെന്ന് വീണ്ടും തെ​ളി​യി​ക്കു​ന്നു. ഇ​തി​നെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും പ​ട​പൊ​രു​ത​ണം.

ആ​ർ. ദി​ലീ​പ്, മു​തു​കു​ളം

വാ​യ​ന​ക്കാ​ർ​ക്ക് അവബോധം നൽകുന്ന എഴുത്ത്

'നി​യ​മ ഭീ​ക​ര​ത​യു​ടെ മ​നു​ഷ്യ​വി​രു​ദ്ധ വ​ഴി​ക​ൾ' എ​ന്ന അ​ഡ്വ. കെ.​എ​സ്. മ​ധു​സൂ​ദ​ന​ൻ എ​ഴു​തി​യ ലേ​ഖ​നം ശ്ര​ദ്ധേ​യ​മാ​യി (ല​ക്കം: 1285). രാ​ജ്യ​ത്തെ ടാ​ഡ, പോ​ട്ട, യു.​എ.​പി.​എ പോ​ലു​ള്ള നി​യ​മ​ങ്ങ​ളു​ടെ ച​രി​ത്രം പ​രി​ശോ​ധി​ക്കു​ക​യാ​ണ് ലേ​ഖ​ക​ൻ.

നി​യ​മ​ങ്ങ​ൾ ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ങ്ങ​ളും ഇ​വ അ​ടി​ച്ച​മ​ർ​ത്ത​ലി​ന്റെ ഉ​പ​ക​ര​ണ​മാ​യി മാ​റി​യ​തെ​ങ്ങ​നെ​യാ​ണെ​ന്നും ലേ​ഖ​ക​ൻ സ​മ​ർ​ഥി​ക്കു​ന്നു. ഡെ​വ​ല​പ്മെ​ന്റ് ടെ​റ​റി​സം (വി​ക​സ​ന ഭീ​ക​ര​വാ​ദം) പോ​ലു​ള്ള പു​തി​യ വാ​ക്കു​ക​ൾ ക​ണ്ടെ​ത്തി ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​ലു​ണ്ടാ​കു​ന്ന ജ​നാ​ധി​പ​ത്യവി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും കേ​സി​ന്റെ അ​ന്വേ​ഷ​ണ ഭാ​ഗ​ങ്ങ​ൾ​ക്ക​പ്പു​റം സ​ഞ്ച​രി​ച്ച് കേ​സു​ക​ൾ നീ​ട്ടി​ക്കൊ​ണ്ടു​പോ​യി യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്കും നീ​തി​യി​ലേ​ക്കു​മെ​ത്താ​തെ​യു​ണ്ടാ​കു​ന്ന അ​ന്വേ​ഷ​ണ സ്വ​ഭാ​വ​ത്തെ​യും ലേ​ഖ​ക​ൻ ചോ​ദ്യം ചെ​യ്യു​ന്നു.

ഇ​ത്ര​യും കാ​ല​ത്തെ അ​നു​ഭ​വാ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​നി​യ​മ​ങ്ങ​ൾ സൃഷ്ടിച്ച ആ​ഘാ​തം എ​ത്ര​ത്തോ​ള​മാ​ണെ​ന്ന് ത​ിരി​ച്ച​റി​ഞ്ഞ് നി​യ​മ​വി​ദ​ഗ്ധ​ർ, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ, നി​യ​മ​പാ​ല​ക​ർ, സാ​മൂ​ഹി​ക പ​ണ്ഡി​ത​ർ, ച​രി​ത്ര​കാ​ര​ന്മാ​ർ അടക്കമുള്ള എ​ല്ലാ​വ​രും ചേ​ർ​ന്ന് ഇവ പിൻവലിക്കാൻ മുന്നിട്ടിറങ്ങണമെന്ന് ലേ​ഖ​നം ആ​വ​ശ്യ​പ്പെ​ടു​ന്നു. നി​യ​മ​വ​ഴി​ക​ളും നി​യ​മ​ങ്ങ​ളെ കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ അ​വ​ബോ​ധ​വും വാ​യ​ന​ക്കാ​ർ​ക്ക് ന​ൽ​കാ​ൻ ലേ​ഖ​ന​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

മു​ബ​ഷി​ർ മ​ഞ്ഞ​പ്പ​റ്റ

പൂ​ട: നാ​ട്ടു​ഭാ​ഷ​യു​ടെ ലാ​വ​ണ്യം

രാ​ഹു​ൽ പ​ഴ​യ​ന്നൂ​ർ എ​ഴു​തി​യ 'പൂ​ട' അ​ന​ർ​ഗ​ളം ഒ​ഴു​കു​ന്ന ഒ​രു കാ​ട്ട​രു​വി​യി​ൽകൂ​ടി​യു​ള്ള തോ​ണിയാ​ത്ര പോ​ലെ സു​ന്ദ​ര​മാ​യി​രി​ക്കു​ന്നു. വ​ന്യജീ​വി​ത​ങ്ങ​ളു​ടെ ചു​ര​മാ​ന്ത​ലു​ക​ളും കാ​ട്ടു​പൂ​ക്ക​ളു​ടെ മ​ണ​വും ഞ​ര​മ്പു​ക​ളെ ത​ള​ർ​ത്തു​ന്ന പാ​ൽപാ​യ​ലി​ന്റെ ഗ​ന്ധ​വും ന​മു​ക്ക് ഈ ​ക​ഥ​യി​ൽ അ​നു​ഭ​വി​ക്കാം.യു.​എ.​ ഖാ​ദ​റി​ന്റെ ക​ഥ​ക​ൾ പോ​ലെ നാ​ട്ടു​ഭാ​ഷ​യു​ടെ ലാ​വ​ണ്യം തു​ളു​മ്പു​ന്ന ക​ഥ​യാ​ണി​ത്. ത​ന്നെ​യു​മ​ല്ല ക​ഥാ​ത​ന്തു​വും ആ​ഖ്യാ​ന​ഭാ​ഷ​യും നീ​ര​ക്ഷീ​ര​ന്യാ​യം പോ​ലെ വേ​ർ​പി​രി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​​െണ​ന്നും പ​റ​യാം.

ഒ​രു പ​ള്ളി​പ്പെ​രു​ന്നാ​ളി​ന് ഉ​ണ്ടാ​കു​ന്ന സം​ഘ​ട്ട​ന​ത്തി​ൽപെ​ട്ട് ജീ​വ​ര​ക്ഷാ​ർ​ഥം ഓ​ടു​ന്ന​തി​നി​ട​യി​ലാ​ണ് രേ​ണു​ക​നും പ​മ്മ​നും ത​മ്മി​ൽ ക​ണ്ടു​മു​ട്ടു​ന്ന​ത്. അ​തും ക​ന​ത്ത ഇ​രു​ളി​ന്റെ മ​റ​വി​ൽ. തു​ട​ർ​ന്ന് ഇ​ണ​പി​രി​യാ ച​ങ്ങാ​തി​മാ​രാ​കു​ന്ന ഇ​വ​ർ ഒ​രു​മി​ച്ച് ക​ട​ന്നു​പോ​കു​ന്ന കു​റ​ഞ്ഞൊ​രു കാ​ല​ഘ​ട്ട​മാ​ണ് ക​ഥ​യു​ടെ ഭൂ​മി​ക.

കാ​ട്ട​രു​വി​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്ന വ​നാ​തി​ർ​ത്തി​യി​ൽ ഉ​ള്ള ഒ​രു ഗ്രാ​മം. അ​വി​ടെ എ​ത്തി​പ്പെ​ടു​ന്ന ഇ​വ​രെ തേ​ടി​യെ​ത്തു​ന്ന കാ​ഴ്ച​ക​ളും അ​നു​ഭ​വ​ങ്ങ​ളു​മാ​ണ് ക​ഥ​യാ​യി ഒ​ഴു​കു​ന്ന​ത്. ഒ​രു മ​ല​യോ​ര ഗ്രാ​മ​ത്തി​ൽ ഉ​ണ്ടാ​കാ​വു​ന്ന​തെ​ല്ലാം അ​വി​ടെ​യു​ണ്ട്. മാ​ട​നും മ​റു​ത​യും ഒ​ടി​യ​നും അ​ടി​യാ​നും ഉ​ട​യോ​നും മ​ദ്യ​വും മ​ദി​രാ​ശി​യും തു​ട​ങ്ങി വ​ന്യ​മൃ​ഗ​ങ്ങ​ളോ​ടു​ള്ള പോ​രാ​ട്ട​വും ജീ​വി​തസ​മ​ര​ങ്ങ​ളു​മെ​ല്ലാം ഈ ​ഒ​രു ചെ​റി​യ കാ​ൻ​വാ​സി​ൽ വ​ര​ച്ചി​രി​ക്കു​ന്നു.

ഒ​രു ബൃ​ഹ​ത്താ​യ നോ​വ​ലി​നു​ള്ള ക​ഥ​യു​ണ്ട് ഇ​തി​ൽ. സു​താ​ര്യ​മാ​യ ഒ​രു മൂ​ടു​പ​ട​ത്തി​ൽകൂ​ടി കാ​ണു​ന്ന നി​ഴ​ൽ നാ​ട​കംപോ​ലെ ക​ഥ​യി​ൽ ഉ​ട​നീ​ളം ഒ​രു മി​സ്റ്റി​സി​സം വാ​യ​ന​ക്കാ​ര​ന് അ​നു​ഭ​വ​പ്പെ​ടു​ന്നു.

ബ​ദ​റു​ദ്ദീ​ൻ എം, ​കു​ന്നി​ക്കോ​ട്

പ​ച്ച​യി​ൽ ച​വി​ട്ടു​മ്പോ​ൾ

യൂ​സ​ഫ് ന​ടു​വ​ണ്ണൂ​രി​ന്റെ ക​വി​ത 'പ​ച്ച​യി​ൽ ചവി​ട്ടു​മ്പോ​ൾ' (ല​ക്കം: 1287) ഹൃ​ദ്യ​മാ​യി. പ​രി​ചി​തബിം​ബ​ങ്ങ​ളാ​ൽ ആ​സ്വാ​ദ​ന​ത്തി​ന്റെ പ​ച്ച​പ്പ് വി​രി​യി​ക്കു​ക​യാ​ണ് ക​വി. കു​ട്ടി​ക്കാ​ല​ത്തെ ഒ​രു ത​മാ​ശ​ക്ക​ളി​യു​ടെ അ​വ​ത​ര​ണ​ത്തി​ലൂ​ടെ ജീ​വി​ത​ത്തി​ന്റെ വ്യാ​ഖ്യാ​ന ക്ഷ​മ​മ​ല്ലാ​ത്ത നി​ര​വ​ധി ഊ​ടു​വ​ഴി​ക​ൾ ക​വി തു​റ​ന്നി​ടു​ന്നു. ഒ​റ്റ വാ​യ​ന​യി​ൽത​ന്നെ മൂ​ന്നോ നാ​ലോ വ്യ​ത്യ​സ്ത അ​ർ​ഥ​ത​ല​ങ്ങ​ളി​ലേ​ക്ക് ക​വി​ത ച​വി​ട്ടി​ക്ക​യ​റി​പ്പോ​കു​ന്നു. ച​വി​ട്ടു​ക എ​ന്ന വാ​ക്കി​ന് തൊ​ഴി​ക്കു​ക എ​ന്നൊ​ര​ർ​ഥംകൂ​ടി​യു​ണ്ടെ​ന്നോ​ർ​ക്കു​ക. പ​ച്ച ച​വി​ട്ടി ന​ശി​പ്പി​ക്കു​ക എ​ന്നും പ​ച്ച ചൂ​ടി നി​ൽ​ക്കു​ക എ​ന്നുമുള്ള അർഥങ്ങളിലൂടെ ശീ​ർ​ഷ​കംത​ന്നെ ക​വി​ത​യാ​യി​ത്തീ​രു​ന്നു.

വ​ർ​ത്ത​മാ​ന​കാ​ല വി​ഹ്വ​ലത​ക​ളെ ക​വി​ത​യി​ലൂ​ടെ ല​ളി​ത​മാ​യി വ​ര​ച്ചു​കാ​ട്ടു​ന്നു. ആ​ഴ​മു​ള്ള കു​ള​ത്തി​ന​ടി​ഭാ​ഗം തെ​ളി​ഞ്ഞ വെ​ള്ളം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തുപോ​ലെ ക​വി​ത​യു​ടെ ആ​ഴം തെ​ളി​ഞ്ഞ ഭാ​ഷ​യി​ലൂ​ടെ തി​ള​ങ്ങു​ന്നു.

''പ​ച്ച കാ​ണാ​ത്തി​ട​ത്ത് പ​ക​ച്ചു നി​ന്നു''

''മു​ന്നോ​ട്ട് പോ​കാ​നാ​വാ​ത്ത

പി​ന്നോ​ട്ടി​ല്ലാ​ത്ത യാ​ത്ര​ക​ൾ''

''പ​ക​ൽ തി​ന്നു ത​ള​ർ​ന്ന രാ​വ്''

''വ​ഴി കാ​ണാ​ക്ക​ണ്ണു​ക​ൾ മി​ഴി​ക്കു​ന്ന ആ​കാ​ശം''

-ഇ​ങ്ങ​നെ ക​വി​ത തു​ളു​മ്പു​ന്ന നി​ര​വ​ധി വ​രി​ക​ളു​ണ്ടീ ക​വി​ത​യി​ൽ.

മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് എം.​കെ

വലിയ

പ്രതീക്ഷ

നൽകുന്ന

നോവൽ

''തന്റെ മകൻ മൃഗത്തിന്റെ അനുസരണയും മനുഷ്യരുടെ ധാർമികതയും കൂടിക്കലർന്ന ജീവിയായി മാറുമെന്ന് അയാൾക്കറിയില്ലായിരുന്നു.'' ഫ്രാൻസിസ് നൊറോണയുടെ മാധ്യമം ആഴ്ചപ്പതിപ്പിൽ ആരംഭിച്ച 'മുടിയറകൾ' എന്ന നോവലിൽ സത്യാനന്തരകാലത്തിന്റെ സവിശേഷമായ അടയാളപ്പെടുത്തല്‍ കാണാൻ കഴിയും. ഉത്തരാധുനികതയിൽ സജീവമായ എഴുത്തുകാരനാണ് ഫ്രാൻസിസ് നൊറോണ.

സോദ്ദേശ്യയുക്തിരാഹിത്യത്തെ കൂട്ടുപിടിച്ച ഉത്തരാധുനികതക്ക് ശേഷം ഒരു സാഹിത്യരചനാ സമീപനം ഉണ്ടായെന്നും അതിനെ 'സത്യാനന്തരകാല സാഹിത്യം' എന്ന് വിശേഷിപ്പിക്കാമെന്നുമാണ് വ്യക്തിപരമായ എന്റെ അഭിപ്രായം. കേട്ടറിവിൽ കാക്കകളെ തിന്നുന്ന അപ്പനെ കുഞ്ഞാപ്പിയുടെ ഓർമയിൽ മാത്രമല്ല വായനക്കാരുടെ ഉള്ളടരുകളിലേക്ക് അനായാസം പ്രവേശിപ്പിക്കാൻ നോവലിസ്റ്റിന് കഴിയുന്നുണ്ട്. ലളിതമായ ഭാഷയിൽ സങ്കീർണമായതും ദണ്ണപ്പെടുത്തുന്നതുമായ ജീവിതപരിസരങ്ങളെ വരഞ്ഞിടുന്നു. വലിയ പ്രതീക്ഷ നൽകുന്ന നോവലാണ് 'മുടിയറകൾ'.

ജിനു

അറിയിപ്പ്

യ​ങ് ആ​ർ​ട്ടി​സ്റ്റ് അ​വാ​ർ​ഡ്

ചി​ത്ര-​ശി​ല്‍പ​ക​ല​യി​ലെ പു​തു​വാ​ഗ്ദാ​ന​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​മ്യൂ​സി​യം ഗാ​ല​റി ഓ​ഫ് മോ​ഡേ​ൺ ആ​ര്‍ട്ട് ന​ല്‍കു​ന്ന കെ.​പി.​ കൃ​ഷ്ണ​കു​മാ​ര്‍ യ​ങ് ആ​ർട്ടി​സ്റ്റ് അ​വാ​ര്‍ഡി​ന് എ​ന്‍ട്രി​ക​ള്‍ ക്ഷ​ണി​ച്ചു. ഒ​രു ല​ക്ഷം രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് പു​ര​സ്കാ​രം. 18നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള, ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള മ​ല​യാ​ളി​ക​ളാ​യ യു​വ ക​ലാ​കാ​ര​ന്മാ​ർ​ക്ക് അ​വാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാം. തി​രു​വ​ന​ന്ത​പു​ര​ത്തെ ഭാ​വ​ഗീ​തം ആ​ർട്ട് കലക്ഷ​ന്‍സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പു​ര​സ്കാ​രം ന​ല്‍കു​ന്ന​ത്.

പെ​യി​ന്റിങ്, ശി​ല്‍പം എ​ന്നി​വ​യാ​ണ് ആ​ദ്യ​വ​ര്‍ഷ​ത്തെ അ​വാ​ര്‍ഡി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. പ്രാ​ഥ​മി​ക ജൂ​റി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ക​ലാ​സൃ​ഷ്ടി​ക​ള്‍ ഉ​ള്‍പ്പെ​ടു​ത്തി തി​രു​വ​ന​ന്ത​പു​രം വെ​ള്ള​യ​മ്പ​ല​ത്തെ അ​മ്യൂ​സി​യം ഗാ​ല​റി ഓ​ഫ് മോ​ഡേ​ണ്‍ ആ​ര്‍ട്ടി​ല്‍ ഡി​സം​ബ​ര്‍ 26 മു​ത​ല്‍ ജ​നു​വ​രി 31 വ​രെ പ്ര​ദ​ര്‍‌​ശ​നം സം​ഘ​ടി​പ്പി​ക്കും. ഇ​വ​യി​ല്‍നി​ന്ന് ഇ​ന്ത്യ​യി​ലെ ക​ലാ​രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ള​ട​ങ്ങു​ന്ന മൂ​ന്നം​ഗ ജൂ​റി ക​ണ്ടെ​ത്തു​ന്ന പു​ര​സ്കാ​ര ജേ​താ​വി​നെ പ്ര​ദ​ര്‍ശ​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​നച്ച​ട​ങ്ങി​ല്‍ പ്ര​ഖ്യാ​പി​ക്കും. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ന​വം​ബ​ര്‍ 30ന് ​വൈ​കീട്ട് അ​ഞ്ചു മ​ണി​ക്ക​കം മ​ത്സ​ര​ത്തി​നു​ള്ള ചി​ത്ര​ത്തി​ന്റെ​യോ ശി​ല്‍പ​ത്തി​ന്റെ​യോ ഫോ​ട്ടോ​ഗ്രാ​ഫ് സ​മ​ര്‍പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ 85890 61461, 98110 69958 എ​ന്നീ ഫോ​ണ്‍ ന​മ്പ​റു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്.

വെ​ണ്ണി​ക്കു​ളം സ്മാ​ര​ക പു​ര​സ്കാ​രം

പ്ര​വാ​സി സം​സ്കൃ​തി​യു​ടെ 2022ലെ ​വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് സ്മാ​ര​ക പു​ര​സ്കാ​ര​ത്തി​ന് സാ​ഹി​ത്യ കൃ​തി​ക​ൾ ക്ഷ​ണി​ച്ചു. 2022 ജ​നു​വ​രി 1 മു​ത​ൽ, ഒ​ന്നാം പ​തി​പ്പാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച മൗ​ലി​ക കൃ​തി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. വി​വ​ർ​ത്ത​ന​ങ്ങ​ളോ അ​നു​ക​ര​ണ​ങ്ങ​ളോ സ്വീ​കാ​ര്യ​മ​ല്ല. ക​ഥ, ക​വി​ത തു​ട​ങ്ങി​യ​വ​യി​ലെ മി​ക​ച്ച കൃ​തി​ക്കാ​ണ് ഈ ​വ​ർ​ഷം പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്.

പു​ര​സ്കാ​രം പ​രി​ഗ​ണി​ക്കു​ന്ന​തി​നു​ള്ള കൃ​തി​ക​ളു​ടെ ര​ണ്ടു​ കോ​പ്പി​ക​ൾ വീ​തം ലാ​ൽ​ജി​ ജോ​ർ​ജ്, തു​ഷാ​രം, വെ​ണ്ണി​ക്കു​ളം പി.​ഒ. തി​രു​വ​ല്ല- 689544, പ​ത്ത​നം​തി​ട്ട ജി​ല്ല എ​ന്ന വി​ലാ​സ​ത്തി​ൽ 2022 ഡി​സം​ബ​ർ 15ന​കം അ​യ​ക്കേ​ണ്ട​താ​ണ്. 

Tags:    
News Summary - madhyamam weekly letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.