ജനാധിപത്യം പലപ്പോഴും അസംബന്ധ നാടകങ്ങൾക്ക് വേദിയാകാറുണ്ട്. അധികാരത്തിൽ എത്താൻ ഫാഷിസത്തിനും ‘ജനാധിപത്യ’ത്തെ ഉപയോഗിക്കാം എന്ന ‘അസംബന്ധ’ത്തെക്കുറിച്ചല്ല പറയാൻ ഉദ്ദേശിക്കുന്നത്. ഇപ്പോൾ മഹാരാഷ്ട്രയിൽ അരങ്ങേറുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തെപ്പറ്റിയാണ് പരാമർശം. അവിടത്തെ നടപടികളിലെ മൂല്യത്തകർച്ച നിലവിലെ രാഷ്ട്രീയത്തെപ്പറ്റി നമ്മിൽ അവമതിപ്പ് വളർത്തും. മഹാരാഷ്ട്ര എന്നും അധികാര രാഷ്ട്രീയത്തിന്റെ ഒരു മോശം അരീനയാണ്. മറ്റ് പല സംസ്ഥാനങ്ങളും ഏറിയും കുറഞ്ഞും അതേ അവസ്ഥയിലാണെന്ന് വിസ്മരിച്ചുകൊണ്ടല്ല ഇൗ വിധി പ്രസ്താവം. അവിടെ എൻ.സി.പി പിളർത്തി അജിത് പവാർ ശിവസേന...
ജനാധിപത്യം പലപ്പോഴും അസംബന്ധ നാടകങ്ങൾക്ക് വേദിയാകാറുണ്ട്. അധികാരത്തിൽ എത്താൻ ഫാഷിസത്തിനും ‘ജനാധിപത്യ’ത്തെ ഉപയോഗിക്കാം എന്ന ‘അസംബന്ധ’ത്തെക്കുറിച്ചല്ല പറയാൻ ഉദ്ദേശിക്കുന്നത്. ഇപ്പോൾ മഹാരാഷ്ട്രയിൽ അരങ്ങേറുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തെപ്പറ്റിയാണ് പരാമർശം. അവിടത്തെ നടപടികളിലെ മൂല്യത്തകർച്ച നിലവിലെ രാഷ്ട്രീയത്തെപ്പറ്റി നമ്മിൽ അവമതിപ്പ് വളർത്തും.
മഹാരാഷ്ട്ര എന്നും അധികാര രാഷ്ട്രീയത്തിന്റെ ഒരു മോശം അരീനയാണ്. മറ്റ് പല സംസ്ഥാനങ്ങളും ഏറിയും കുറഞ്ഞും അതേ അവസ്ഥയിലാണെന്ന് വിസ്മരിച്ചുകൊണ്ടല്ല ഇൗ വിധി പ്രസ്താവം. അവിടെ എൻ.സി.പി പിളർത്തി അജിത് പവാർ ശിവസേന (ഷിൻഡെ പക്ഷം)^ബി.ജെ.പി സഖ്യ സർക്കാറിന്റെ ഭാഗമായിരിക്കുന്നു. ശരദ് പവാറിന്റെ അനന്തരവനാണ് അജിത് പവാർ. ഒരുഎം.പിയും 31 എം.എൽ.എമാരും അജിത് പവാറിനൊപ്പമുണ്ടെന്നാണ് കരുതുന്നത്. 40 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് അജിത് പവാർ അവകാശപ്പെടുന്നു. അതിനിടെ അജിത്തിനൊപ്പം പോയ മറാത്ത സിനിമാതാരവും എം.പിയുമായ അമുൽ കോലെ വീണ്ടും കളംമാറ്റി ചവിട്ടി പഴയ ലാവണത്തിൽ തിരിച്ചെത്തിയിട്ടുമുണ്ട്. 70,000 കോടിയുടെ ജലസേചന, മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി കേസുകളിൽ അന്വേഷണം നേരിടുന്നയാളാണ് അജിത് പവാർ. അജിത്തിെനാപ്പമുള്ള സുനിൽ തത്കരെയും അഴിമതി അന്വേഷണം നേരിടുന്നുണ്ട്. ഇവരെ കേസുകൾ ചൂണ്ടിക്കാട്ടി ബി.ജെ.പി സമ്മർദത്തിലാക്കി തങ്ങളുടെ ചേരിയിെലത്തിെച്ചന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. അതല്ല, അധികാരമോഹിയായ അജിത് പവാർ ഇതും ഇതിലപ്പുറവും ചെയ്യുമെന്ന് മറ്റൊരു വാദവുമുണ്ട്. ചിത്രം തെളിയാനിരിക്കുന്നതേയുള്ളൂ. ഏതായാലും ഇപ്പോൾ ഏക്നാഥ്^ഷിൻഡെ സർക്കാറിൽ അജിത് പവാർ ഉപമുഖ്യമന്ത്രിയായിട്ടുണ്ട്.
മഹാരാഷ്ട്രയിൽ ഇതുവെര നടന്ന നാടകത്തിന്റെ ചുരുക്കം ഇങ്ങനെയാണ്: 2019 ഒക്ടോബറിൽ 288 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നു. ബി.ജെ.പിയും ശിവസേനയും ഒരുമിച്ച് മത്സരിക്കുന്നു. സർക്കാർ രൂപവത്കരിക്കാനുള്ള ആൾബലം അവർക്ക് കിട്ടി. പക്ഷേ, തമ്മിൽ തെറ്റി. ബി.ജെ.പിയും ശിവസേനയും രണ്ടു വഴിക്കായി. രാഷ്ട്രപതി ഭരണം ഒരുമാസം പിന്നിട്ടപ്പോൾ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി. ഉപമുഖ്യമന്ത്രിയായി അജിത് പവാർ. എൻ.സി.പിയെ പിളർത്താൻ ബി.ജെ.പി കഴിയുന്നതെല്ലാം ചെയ്തു. പക്ഷേ, സർക്കാർ നാലുനാൾക്കകം നിലംപൊത്തി. പിന്നാലെ ശിവസേന, എൻ.സി.പി, കോൺഗ്രസ് പാർട്ടികൾ ചേർന്ന് മഹാ വികാസ് അഘാഡി രൂപവത്കരിച്ച് ഭരണത്തിലെത്തി. ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി. ഫഡ്നാവിസിന്റെ കീഴിൽ ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ ഇൗ മന്ത്രിസഭയിലും ഉപമുഖ്യമന്ത്രിയായി. സർക്കാർ മുന്നോട്ടുപോയി. ഇ.ഡിയും ആദായനികുതി വകുപ്പും എല്ലാം മന്ത്രിസഭയെ വീഴ്ത്താൻ ആവുന്ന പണിയെടുത്തു. 2022 ജൂൺ 29ന് മന്ത്രി ഏക്നാഥ് ഷിൻഡെ 39 എം.എൽ.എമാരുമായി ശിവസേനയെ പിളർത്തി. വിശ്വാസവോട്ട് തേടണമെന്ന ഗവർണറുടെ നിർദേശം സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഉദ്ധവ് സർക്കാർ താഴെ വീണു. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് 11 മാസം കഴിഞ്ഞപ്പോൾ സുപ്രീംകോടതി പറഞ്ഞുവെന്നത് േവറെ കാര്യം.
അധികാരത്തിനുവേണ്ടി ജനപ്രതിനിധികളിൽ നല്ലപങ്കും എന്തു നെറികെട്ട കളിക്കും തയാറാകും എന്നതിന് മഹാരാഷ്ട്ര നല്ല പാഠപുസ്തകമാണ്. ഇവിടെ തോൽപിക്കപ്പെടുന്നത് ജനങ്ങളാണ് എന്നതാണ് മുഖ്യപ്രശ്നം. രാജ്യം പൊതുവിലും മതേതരത്വവും ജനാധിപത്യവും പ്രത്യേകിച്ചും വെല്ലുവിളി നേരിടുന്ന ഘട്ടമാണിത്. ഇവിടെ കഴിയുന്നത്ര ശക്തികൾ ഒന്നിച്ചുനിന്ന് ഫാഷിസത്തെ പരാജയപ്പെടുത്തുകയാണ് വേണ്ടത്. അത്തരത്തിൽ െഎക്യങ്ങൾ ഉണ്ടാകേണ്ട ഘട്ടത്തിലാണ് എൻ.സി.പിയിലെ പിളർപ്പും തിരിച്ചടിയും. ഒന്നുകിൽ ഇൗ കക്ഷികൾക്ക് ജനങ്ങളോട് പ്രതിബദ്ധതയില്ല. അല്ലെങ്കിൽ ബി.ജെ.പിയുടെ പ്രലോഭനങ്ങളെയും ഭീഷണികളെയും അതിജീവിക്കാൻ കഴിയുന്നില്ല. മഹാരാഷ്ട്രയിലെ ഇൗ നാടകം രാജ്യം ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിടാൻ അധികം വൈകാതെ പോകുന്ന ഘട്ടത്തിലാണ് എന്നത് ഒാർക്കണം. വീണ്ടും ജനം തോൽപിക്കപ്പെടാനുള്ള സാധ്യതയാണ് ഇൗ കളികൾ കാണിക്കുന്നത്. അതുണ്ടായാൽ നമ്മുടെ രാജ്യം മരിക്കുമെന്ന ധാരണ ഉണ്ടാകുന്നതാണ് എല്ലാവർക്കും നല്ലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.