എഴുത്തുകുത്ത്

സംഗീതയാത്രകൾക്കിടയിലെ ചില മുള്ളുകൾശ്രീകുമാരൻ തമ്പിയുടെ 'സംഗീത യാത്രകൾ' മലയാള സിനിമാ ഗാനങ്ങളെയും ഗാനശിൽപികളെയും കുറിച്ച് പുതിയ അറിവുകൾ പകരുന്ന വിജ്ഞാനപ്രദമായ പരമ്പരയാണ്. ഈ ലേഖനപരമ്പരയുടെ ‘അകലെയകലെ നീലാകാശം’ എന്ന 44ാം അധ്യായത്തിൽ പരാമർശിച്ച ഗാനങ്ങളിൽ ചില പിശകുകൾ ഉണ്ടായിട്ടുണ്ട്.‘തുലാഭാരം’ എന്ന ചിത്രത്തിൽ യേശുദാസ് പാടിയ ഗാനത്തിലെ വരി ലേഖനത്തിൽ ഉദ്ധരിച്ചതുപോലെ ‘‘പ്രകാശ ഗോപുര വാതിൽ തുറന്നു’’ എന്നല്ല ‘‘പ്രഭാത ഗോപുര വാതിൽ തുറന്നു’’ എന്നാണ്. അതേ ഗാനത്തിൽ ‘‘കാലം കൂടി ജനിക്കും മുമ്പേ’’ എന്ന വരിക്കു പകരം ‘‘ദൈവം കൂടി ജനിക്കും മുമ്പേ’’ എന്ന് തെറ്റായാണ് ഉദ്ധരിച്ചത്.അതുപോലെ ‘അദ്ധ്യാപിക’ എന്ന...

സംഗീതയാത്രകൾക്കിടയിലെ ചില മുള്ളുകൾ

ശ്രീകുമാരൻ തമ്പിയുടെ 'സംഗീത യാത്രകൾ' മലയാള സിനിമാ ഗാനങ്ങളെയും ഗാനശിൽപികളെയും കുറിച്ച് പുതിയ അറിവുകൾ പകരുന്ന വിജ്ഞാനപ്രദമായ പരമ്പരയാണ്. ഈ ലേഖനപരമ്പരയുടെ ‘അകലെയകലെ നീലാകാശം’ എന്ന 44ാം അധ്യായത്തിൽ പരാമർശിച്ച ഗാനങ്ങളിൽ ചില പിശകുകൾ ഉണ്ടായിട്ടുണ്ട്.

‘തുലാഭാരം’ എന്ന ചിത്രത്തിൽ യേശുദാസ് പാടിയ ഗാനത്തിലെ വരി ലേഖനത്തിൽ ഉദ്ധരിച്ചതുപോലെ ‘‘പ്രകാശ ഗോപുര വാതിൽ തുറന്നു’’ എന്നല്ല ‘‘പ്രഭാത ഗോപുര വാതിൽ തുറന്നു’’ എന്നാണ്. അതേ ഗാനത്തിൽ ‘‘കാലം കൂടി ജനിക്കും മുമ്പേ’’ എന്ന വരിക്കു പകരം ‘‘ദൈവം കൂടി ജനിക്കും മുമ്പേ’’ എന്ന് തെറ്റായാണ് ഉദ്ധരിച്ചത്.

അതുപോലെ ‘അദ്ധ്യാപിക’ എന്ന ചിത്രത്തിൽ പി. ലീലയും സംഘവും പാടുന്നത് ‘‘സ്വർലോക ഗീതത്തിന്നുറവകളേ’’ എന്നല്ല ‘‘ഗീതത്തിന്നുറവുകളേ’’ എന്നാണ്. ഇതേ ചിത്രത്തിൽതന്നെ കമുകറ പുരുഷോത്തമൻ പാടിയ ‘‘മന്നിടം പഴയൊരു’’ എന്ന ഗാനത്തിൽ ‘‘നീയതിൽ നിന്നെരിയും തിരിനാളം’’ എന്നാണ് തമ്പി എഴുതിയിരിക്കുന്നത്. എന്നാൽ ‘‘നിന്നെരിയും മലർനാളം’’ എന്ന വരിയാണ് ശരി. യേശുദാസ് ആലപിച്ച ‘‘സ്വപ്നസുന്ദരീ നീയൊരിക്കൽ’’ എന്ന ഗാനത്തിൽ ‘‘ദേവദൂതികേ നീ കടന്ന്‌ പോം’’ എന്നല്ല ‘‘നീ നടന്നു പോം’’ എന്നാണുള്ളത്. യേശുദാസ് തന്നെ പാടിയ ‘‘അഗ്നികിരീടമണിഞ്ഞവളേ’’ എന്ന പാട്ടിൽ ‘‘നീലാഞ്ജന മിഴികൾ നിറഞ്ഞവളേ’’ എന്നില്ല ‘‘അഞ്ജനമിഴികൾ നിറഞ്ഞവളേ’’ എന്നേ ഉള്ളൂ. ഇതേ ഗാനത്തിൽ ‘‘ചുറ്റും പരിമള ധൂപ’’ എന്നതിനു പകരം ‘‘പരിമള ധൂമം’’ എന്നാണ് ലേഖനത്തിൽ തെറ്റായി പ്രയോഗിച്ചിട്ടുള്ളത്. ‘‘ആതിര രാവിലെ അമ്പിളിയോ’’ എന്ന ഗാനത്തിൽ ‘‘ഒന്നിനി പാടുന്ന വീണയല്ലേ’’ എന്നല്ല ‘‘വീണയല്ലോ’’ എന്നാണ് യേശുദാസ് പാടുന്നത്.

അഷ്‌റഫ് കാവിൽ


‘സ്ത്രീ’ പതിപ്പ് ഉള്ളുതൊട്ടു

നറുംചെമ്പകം പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രതീതി ഉളവാക്കിക്കൊണ്ട് സ്ത്രീ എഴുത്തുകാരുടെ അഞ്ചു കഥകളും, അഞ്ചു ചിത്രമെഴുത്തും പത്തു കവിതകളും പേറി എന്‍റെ കൈയിലെത്തിച്ചേര്‍ന്ന മാധ്യമം ആഴ്ചപ്പതിപ്പ് മനസ്സിന്‍റെ കിളിവാതിലുകള്‍ തുറന്നിട്ടു – (ലക്കം: 1301). കഥകളുടെ കൊടുമുടികള്‍ കയറിയിറങ്ങിയും കവിതകളുടെ ഹ്രസ്വവും ദീപ്തവുമായ കുറിമാനങ്ങള്‍ വായിച്ചും വരകളുടെ ഭംഗിയും പാലഭിഷേകവും കോരിക്കുടിച്ചും അങ്ങനെ പോകവേ സ്വപ്ന എം എഴുതിയ ‘രണ്ടു കവിതകള്‍’ എന്നെ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഞങ്ങളുടെ നാട്ടില്‍ മുഴുക്കുടിയനായ ഒരു ചുമട്ടുതൊഴിലാളിയുണ്ടായിരുന്നു. സ്വപ്നയുടെ ‘അച്ഛന്‍’ കവിതയിലെ അച്ഛനെപ്പോലെ അയാൾ വീട്ടിലും നാട്ടിലും ശല്യക്കാരനായിരുന്നു. അങ്ങനെയൊരു ബഹളരാത്രിയില്‍ ക്ഷമകെട്ട അയാളുടെ ഭാര്യ ‘സെന്‍റര്‍ പോയന്‍റി’ല്‍ ഒരു പിടുത്തമിട്ടു. ഏറുകൊണ്ട നായെപ്പോലെ പ്രാണവേദനകൊണ്ട് പുളഞ്ഞ്‌ അയാള്‍ മോങ്ങാന്‍ തുടങ്ങി. അന്നത്തോടെ തീര്‍ന്നു ആ ശല്യം. പിന്നീടൊരിക്കലും മദ്യപിച്ച് വേഷംകെട്ടലുമായി അയാള്‍ ഗൃഹം പൂകിയിട്ടില്ല. ആ ‘പിടി’യില്‍ അയാള്‍ കാര്യങ്ങളുടെ ‘ഗൗരവം’ അറിഞ്ഞു. കവിതയിലെ ‘അച്ഛനും’ അതായിരുന്നു വേണ്ടത്.

അതിനിടയില്‍ ഒരു സംശയം:

‘‘ഭയം, ഭൂതത്തെ പോല്‍

വിഴുങ്ങുമ്പോള്‍

പുറത്തച്ഛന്‍റെ താണ്ഡവമാട്ടമാകും’’

എന്നതിലെ ‘താണ്ഡവമാട്ടം’ എന്ന പ്രയോഗം ശരിയാണോ? താണ്ഡവം തന്നെ വന്യമായ ആട്ടമാകുമ്പോള്‍ പിന്നെന്തിന് അതിനൊരു 'ആട്ടം' കൂടി ചേര്‍ക്കണം?

‘വിശപ്പും വിപ്ലവവും’ എന്ന രണ്ടാം കവിത താളത്തിലും, ഈണത്തിലും, ലയത്തിലും ചൊല്ലാവുന്നതാണ്.

‘‘അമ്മയുടെ തെക്കോട്ടുള്ള

പടിയിറക്കത്തിന്,

ശേഷമാണ്

വിശപ്പോളം പോന്നൊരു

വിപ്ലവമില്ലെന്നറിഞ്ഞത്’’ എന്ന വരികള്‍ നെഞ്ചില്‍ തറഞ്ഞു. അഭിനന്ദനങ്ങള്‍.

സണ്ണി ജോസഫ്‌, മാള


ഈ കവിതകൾ അതിമനോഹരം എന്ന് പറയാതെ വയ്യ

മാധ്യമം ആഴ്ചപ്പതിപ്പിൽ സ്വപ്ന എം എഴുതിയ ‘അച്ഛൻ’, ‘വിശപ്പും വിപ്ലവവും’ എന്നീ കവിതകൾ ആഖ്യാനങ്ങൾ ആണെന്ന കാര്യത്തിൽ സംശയമില്ല. ഇവ ശരിക്കും നടന്നതാണോ എന്ന ചോദ്യത്തിന് പ്രസക്തിയുമില്ല. കവിതയുടെ പാഠരൂപം മാത്രമാണ് വിഷയം.

കവിതക്കായി സ്വപ്ന തിരഞ്ഞെടുത്ത ഭാഷ ശ്രദ്ധേയമാണ്. തുടക്കത്തിൽ അത് പരമ്പരാഗത കാവ്യഭാഷയല്ല. ബിംബപ്രധാനവുമല്ല. വാമൊഴിയോട് അടുത്തുനിൽക്കുന്ന സാധാരണ ഭാഷ തന്നെയാണ്. അത്യന്തം സുതാര്യമായ ഭാഷയിലൂടെ തുടങ്ങുന്ന കവിത ചോദ്യങ്ങൾ ഉത്തരങ്ങൾ എന്നത് കഴിഞ്ഞ് പുളിവാറൽ ശകാരങ്ങൾ എന്ന പ്രയോഗത്തിലേക്ക് എത്തുമ്പോൾ അതിന്റെ മൂർത്തമായ ഭാവം വെടിഞ്ഞ് അമൂർത്തമായ രീതിയിലേക്ക് മെല്ലെ പ്രവേശിക്കുന്നു. ഇത് വായനക്കാർക്ക് അനായാസം കവിയുടെ ചിന്തകൾ പിന്തുടരാൻ സഹായിക്കുന്നു.

വായനക്കാരുമായുള്ള ഈ താദാത്മ്യത്തിനുശേഷം കൂടുതൽ സങ്കീർണമായ ഭാഷാരീതി കാണാം. ഞങ്ങൾ എന്ന വാക്ക് കൃത്യമായി ചേർത്തുവെക്കുന്നതിലൂടെ ആ കുടുംബത്തിലെ ഇരകളുടെ ഒരുമ നമുക്ക് അറിയാനും അനുഭവിക്കാനും കഴിയുന്നു.

‘‘ഞങ്ങളുടെ നിലവിളി

വീടും കടന്ന്

പൊതുവഴി താണ്ടിയിട്ടുണ്ടാവും’’

എന്നതിൽ എത്തുമ്പോൾ കവിത ഉള്ളൊന്നുലക്കുന്നു.

അടുത്ത ഭാഗത്ത് ഭാഷയുടെ കൂടുതൽ പരീക്ഷണങ്ങൾ കാണാം.

‘കലത്തിൽ വിഷണ്ണയായി ഇരിക്കുന്ന ചോറ്’ എന്ന പ്രയോഗം അർഥത്തിനും അപ്പുറമുള്ളൊരു അനുഭവമാകുന്നു. തുടർന്ന് ചമ്മന്തിയെ മറ്റൊരു ഭാവത്തിൽ അവതരിപ്പിക്കുന്നു. വളരെ ആർദ്രമായി ചോറിന്റെ വിവരണത്തിൽ ബിംബത്തിന്റെ നിസ്സഹായത തുളുമ്പി നിൽക്കുന്ന ദൃശ്യരൂപവും ചമ്മന്തിയുടെ വിവരണത്തിൽ ദുഃഖം തുളുമ്പി നിൽക്കുന്ന ചാലകരൂപവും (നിശ്വാസം എന്ന kinesthetic imagery) അനുഭവവേദ്യമാകുന്നു. ഭാഷയുടെ പരിമിതികൊണ്ട് വീർപ്പു മുട്ടുമ്പോഴേ ഒരു കവി ഇത്തരം അസാധാരണ പാതകൾ തേടുകയുള്ളൂ. അനുഭവത്തിന്റെ തീവ്രത പറയുവാൻ വാക്കുകളില്ല എന്നാണ് കവി ഇതിലൂടെ സൂചിപ്പിക്കുന്നതും.

തുടർന്ന് കലാശം കഴിഞ്ഞാൽ സംഹാരമാണ് എന്ന് എഴുതുമ്പോൾ അതിലെ നറുഹാസ്യം നിർവികാരതക്ക് മാറ്റുകൂട്ടി ഇരകളുടെ നിസ്സഹായത നന്നായി ധ്വനിപ്പിക്കുന്നു. ആ നിർവികാരതയും നിസ്സഹായതയും തുടർന്ന് നാം അറിയുന്ന പിതൃഹത്യ എന്ന ചിന്തക്ക് ഒരു ന്യായീകരണ സാധ്യത ഒരുക്കാൻ ആവശ്യമാണ്. വളരെ ആർദ്രമായി ആഖ്യാനത്തിന്റെ പരിണാമഗുപ്തി സൂചിപ്പിക്കുക മാത്രം ചെയ്ത് കവിത അവസാനിക്കുന്നു.

രണ്ടാമത്തെ കവിത ഇതോട് ചേർത്താണല്ലോ വായിക്കേണ്ടത്. ഒരു ശോകനൃത്തത്തിനിടയിലെ നർമം നിറഞ്ഞ മനോധർമം (കോമിക് റിലീഫ്) പോലെ പുള്ളിപ്പയ്യ് എന്ന എല്ലാം തരുന്ന കാമധേനു കടന്നുവരുന്നു.

‘‘പാലുണ്ടാർന്നു, നെയ്യുണ്ടാർന്നു തൈരുണ്ടാർന്നു’’ എന്ന വാമൊഴി മനസ്സിലെ മയിലാട്ടം വ്യക്തമാക്കുന്നു. ഈ ആഹ്ലാദനടനം തുടർന്നുവരുന്ന ദുരന്തത്തിന് ആക്കം കൂട്ടുവാൻ വേണ്ടിവരും. അത് തൊട്ട് ‘കട്ടൻ ചെങ്കൽ നിറമാകും’ എന്ന വരി വരെ കവിത അതിശയോക്തിക്കും ന്യൂനോക്തിക്കും വസ്തുനിഷ്ഠതക്കും വൈയക്തികതക്കും ഇടയിൽ ഒരു കിടാവിനെപ്പോലെ തുള്ളിക്കളിക്കുകയാണ്. പിന്നെയാണ് കൈവിട്ട ദൈവത്തിന്റെ കഥയും ​ൈകയിൽനിന്നും വിട്ടുപോയ ഓട്ടുപാത്രങ്ങളുടെ അന്നദാനവും വരുന്നത്. അത്യാഖ്യാനത്തിന്റെ അകമ്പടിയില്ലാതെ രചിക്കപ്പെട്ട ഈ കവിത ഒരു അതിജീവനപ്പോരാട്ടത്തിന്റെ മുൻകാല ചരിത്രം ധ്വനിപ്പിക്കുന്നുമുണ്ട്.

അസാധാരണമല്ലാത്ത ഒരു കഥയിൽ ഭാഷയുടെ ലാസ്യലാവണ്യം ചേർന്നതുകൊണ്ടാണ് അതിന് സൗന്ദര്യം വന്നത്. താളത്തിന്റെയോ വൃത്തത്തിന്റെയോ ഔദാര്യം ഇല്ലാതെതന്നെ ഈ കവിത ഹൃദയത്തിൽ സ്ഥിരതാമസമാക്കുന്നു. പരാവർത്തനത്തെയും പരിഭാഷയെയും വെല്ലുവിളിക്കുന്നു എന്നതിൽനിന്നുതന്നെ ഭാഷയാണ് ഈ കവിതയുടെ ശക്തി എന്ന് വ്യക്തം. അതിമനോഹരം എന്ന് പറയാതെ വയ്യ.

ശ്രീകുമാർ എഴുത്താണി


മൊഞ്ചുള്ള കവിത

ഖൽബിനുള്ളിൽ ‘ജിന്ന്’ കയറ്റുന്ന മൊഞ്ചുള്ള കവിത. സ്ത്രീകൾ ഇന്നോളം പുരുഷന്മാർക്ക് നോക്കാനുള്ള നീലക്കണ്ണാടി പോലെയാണ് നിലനിന്നിട്ടുള്ളത്. ശരിക്കുള്ളതിന്റെ ഇരട്ടി വലുപ്പത്തിൽ പുരുഷന്റെ രൂപം പ്രതിഫലിപ്പിക്കുന്നത്ര ശക്തിയുള്ള മാന്ത്രികവും മധുരതരവുമായ കണ്ണാടി. ആ ശക്തി ഇല്ലായിരുന്നങ്കിൽ ഭൂമി ഇപ്പോഴും ചതുപ്പ് നിറഞ്ഞതും കാട് പിടിച്ചതും ആകുമായിരുന്നു. വിർജീനിയ വൂൾഫിന്റെ ‘എഴുത്തുകാരിയുടെ മുറി’ എന്ന പുസ്തകത്തിലെ ഈ വരികൾ നജ ഹുസൈന്റെ ‘കാറ്റു വന്നു വിളിച്ചപ്പോൾ’ (ലക്കം: 1301) എന്ന കവിത വായിച്ചപ്പോൾ അറിയാതെ ഓർത്തുപോയി.

കാറ്റിനൊപ്പം പാറിനടക്കുന്ന പുയ്യാപ്ലയുടെ പെണ്ണ് നമ്മുടെ ഉള്ളിലേക്ക് അനുവാദംകൂടാതെ കയറുകയാണ്. അത്രക്ക് സ്വാഭാവികമാണ് കവിതയിലെ അവൾ. ആണധികാരത്തെ ചോദ്യംചെയ്തു വിറപ്പിക്കുന്ന, നാം വായിച്ചു പരിചയിച്ച സ്ത്രീ അല്ല ഇതിലെ പുതിയ പെണ്ണ്. ആണും പെണ്ണും കൂടിച്ചേരുന്ന അ​െല്ലങ്കിൽ അങ്ങനെ ആകേണ്ടുന്നതിന്റെ മാതൃക. ഈ കവിതയുടെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ആഖ്യാനഭംഗി തന്നെയാണ്. നമ്മുടെ പൂർവ വായനയിൽ ഒരുപാട് ഇഷ്ടം തന്നു കടന്നുപോയ ഒരു കഥാപാത്രത്തെ നാം ഓർക്കും. അതു ബഷീറിന്റെ കുഞ്ഞു പാത്തുമ്മ ആണ്.

അത്രമേൽ സ്വാഭാവികതയോടെയും നിഷ്കളങ്കതയോടെയുമാണ് ഈ കവിതയിലെ ഭാഷ നിർമിച്ചെടുത്തിരിക്കുന്നത്. നിസാർ അഹമ്മദിന്റെ സാന്നിധ്യംകൊണ്ട് സംസ്കരിക്കപ്പെട്ട കുഞ്ഞുപാത്തുമ്മയുടെ ഊർജവും ഇതിലെ പെണ്ണിനുണ്ട്. യാഥാസ്ഥിതികമായി കൊട്ടിയടക്കപ്പെട്ട ജാലകങ്ങൾ തുറന്നു കാറ്റിനൊപ്പം വെളിച്ചമായി അവൾ വീട്ടിലേക്കു വരുമ്പോൾ ‘‘വെളിച്ചത്തിന് എന്തു വെളിച്ചം’’ എന്ന് പുയ്യാപ്ലയുടെ വല്ലുപ്പാപ്പക്ക് പറയേണ്ടി വരുന്നു. ‘കാറ്റുവന്നു വിളിച്ചപ്പോൾ’ എന്ന ഈ കവിത ഏറ്റവും ഇഷ്ടത്തോടെ ആസ്വദിക്കാൻ കഴിയും. പ്രിയ കവിക്ക് അഭിനന്ദനങ്ങൾ...

രതീഷ് എളമാട് (ഫേസ്ബുക്ക്)


‘ജ​ഗ​നി​സം’ ന​മ്മ​ളി​ലെ​ല്ലാം ഉ​ണ്ട്

ധാ​രാ​ളം ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി ഒ​രു യാ​ത്ര തി​രി​ക്കു​ന്നു. സ​ന്തോ​ഷ​ക​ര​മാ​യ യാ​ത്ര. ആ ​സ​ന്തോ​ഷം ഉ​ള്ളി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​മ്പോ​ഴാ​ണ് ഒ​രു തോ​ന്ന​ൽ! യാ​ത്ര തി​രി​ക്കും മു​മ്പ് വീ​ട്ടി​ലെ ഫാ​നും ലൈ​റ്റും ഒ​ക്കെ ഓ​ഫ് ആ​ക്കി​യോ? എ​ല്ലാ വാ​തി​ലു​ക​ളും അ​ട​ച്ചോ? ഗ്യാ​സ് ഓ​ഫ് ചെ​യ്തോ? ഇ​ടി​യോ മി​ന്ന​ലോ വ​ന്നാ​ൽ കേ​ബി​ൾ ഊ​രി​യി​ടാ​ത്ത​തുകൊ​ണ്ട് ടി.​വി അ​ടി​ച്ചു പോ​കു​മോ? പി​ന്നെ അ​തോ​ടെ ആ ​യാ​ത്ര​യു​ടെ മൂ​ഡ് തെ​റ്റു​ക​യാ​യി. ഇ​തുമാ​ത്ര​മാ​യി മാ​റും ചി​ന്ത. മ​ട​ങ്ങിവ​രു​മ്പോ​ൾ ഗ്യാ​സ് പ​ട​ർ​ന്ന് ക​ത്തി​നി​ൽ​ക്കു​ന്ന വീ​ട്! മി​ന്ന​ലേ​റ്റ് കേ​ടാ​കു​ന്ന ടി.​വി അ​ങ്ങ​നെ...

നി​ങ്ങ​ളി​ൽ ഇ​ങ്ങ​നെ​യൊ​ക്കെ തോ​ന്നു​ന്ന ഒ​രാ​ളു​ണ്ടോ? അ​ല്ലെ​ങ്കി​ൽ ഇ​ങ്ങ​നെ അ​മി​ത ഉ​ത്ക​ണ്ഠ എ​ന്തി​ലും കാ​ണി​ക്കു​ന്ന ഒ​രാ​ളെ നി​ങ്ങ​ൾ എ​ന്നെ​ങ്കി​ലും ക​ണ്ടി​ട്ടു​ണ്ടാ​കും. ആ ​മാ​ന​സി​കാ​വ​സ്ഥ​യെ വ​ള​ച്ചു​കെ​ട്ട​ലു​ക​ളൊ​ന്നും ഇ​ല്ലാ​തെ അ​ൽപം അ​യ​ഞ്ഞ മ​ട്ടി​ൽത​ന്നെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന ക​ഥ​യാ​ണ് വി​ജ​യ​ശ​ങ്ക​ർ വി ​എ​ഴു​തി​യ ‘ജ​ഗ​നി​സം’ (ല​ക്കം: 1300).


ഒ​രു ത​ര​ത്തി​ൽ അ​ല്ലെ​ങ്കി​ൽ മ​റ്റൊ​രു ത​ര​ത്തി​ൽ ഈ ‘​ജ​ഗ​നി​സം’ ന​മ്മ​ളി​ലെ​ല്ലാം ഉ​ണ്ട്. അ​ത് പു​തി​യ കാ​ല​ത്തി​ന്റെ സം​ഭാ​വ​ന​യാ​ണ്. എ​നി​ക്ക് ഏ​റെ പ​രി​ചി​ത​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്തെ മാ​ന​വീ​യം വീ​ഥി​യി​ലൂ​ടെ​യും ക​ന​ക​ക്കു​ന്ന് പ​രി​സ​ര​ങ്ങ​ളി​ലൂ​ടെ​യും നെ​യ്യാ​റ്റി​ൻ​ക​ര​യി​ലൂ​ടെ​യും അ​വി​ട​ത്തെ നാ​ട്ടി​ട​വ​ഴി​ക​ളി​ലൂ​ടെ​യും ന​ഗ​ര​പ്രാ​ന്ത​ങ്ങ​ളി​ലൂ​ടെ​യും ഒ​ക്കെ ഭ്രാ​ന്ത് പി​ടി​ച്ച് പാ​യു​ക​യാ​ണ് ജ​ഗ​ൻ. ല​ളി​ത മ​നോ​ഹ​ര​മാ​യ ക​ഥ ര​ചി​ച്ച ക​ഥാ​കാ​ര​ന് ന​ന്ദി. അ​മി​ത ഉ​ത്ക​ണ്ഠ​കൊ​ണ്ട് സ്വ​യം ത​ക​രു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന കാ​ല​ത്ത് കാ​ലി​ക പ്ര​സ​ക്തി​യു​ള്ള ക​ഥ​യാ​ണി​ത്. സ​ഞ്ച​രി​ക്കു​ക.

ശ്രീ​ക​ണ്ഠ​ൻ ക​രി​ക്ക​കം


ക​ട​ൽ: ഒ​രു മ​നോ​ഹ​ര ക​ഥ

മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ൽ സു​ധ തെ​ക്കേ​മ​ഠം എ​ഴു​തി​യ ‘ക​ട​ൽ’ വാ​യി​ച്ചു (ല​ക്കം: 1302). എ​ന്തി​നെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ക​ട​ലി​ന്റെ നി​റ​ഞ്ഞ നീ​ലി​മ​യി​ൽ അ​തി​മ​നോ​ഹ​ര​മാ​യ പ​വി​ഴ​പ്പുറ്റു​ക​ൾ​ക്കി​ട​യി​ൽ, അ​വ​ർ​ക്കു​വേ​ണ്ടി ചി​ത്രം വ​ര​ച്ച​പോ​ലു​ള്ള ക​ൽ​ചീ​ളു​ക​ൾ​ക്ക് ന​ടു​വി​ൽ സെ​ബാ​നും ര​ജ​നി​യും ക​ട​ലി​ന്റെ രാ​ത്രി പാ​ട്ടും... ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഭ​ക്ഷ​ണ​ത്തി​ന്റെ രു​ചി​യും പ​റ​ഞ്ഞ് ഏ​റ്റ​വും അ​ഗാ​ധ​മാ​യ പ്ര​ണ​യ​ത്തി​ന്റെ കു​മി​ള​ക​ളെ മു​ക​ളി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ച്, അ​ന​ന്ത​മാ​യ ക​ട​ലാ​യി​ത്തീ​ർ​ന്ന്, മാ​മ​ല്ല​പു​രം ബീ​ച്ചി​ലെ കു​ഞ്ഞു​തി​ര​ക​ളാ​യി അ​വ​ർ ന​മ്മെ ത​ഴു​കു​മ്പോ​ൾ ക​ഥ​ വാ​യി​ക്കു​ന്ന​വ​ന്റെ ക​ണ്ണി​ലൂ​ടെ ഹൃ​ദ​യ​ത്തി​ലേ​ക്ക് ഒ​രു തീ​രാ​ക്കട​ൽ ഒ​ഴു​കു​ന്നു​ണ്ടാ​വും.

മ​ഞ്ഞ​മ​ന്ദാ​ര​ങ്ങ​ൾ നി​റ​ഞ്ഞ പൂ​ന്തോ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ, നി​റ​ങ്ങ​ൾ നൃ​ത്ത​മാ​ടു​ന്ന ഒ​രു വ​സ​ന്ത​ത്തി​ൽ മ​നോ​ഹ​ര​മാ​യ ഒ​രു ശ​വ​പ്പെ​ട്ടി​യെ സ്വ​പ്നം കാ​ണു​ന്ന ക​ട​ലി​നെ നോ​ക്കി നി​ൽ​ക്കു​ന്ന​വ​ർ തി​ര​യാ​യി ത​ഴു​കു​ന്ന പ്ര​ണ​യ​ത്തി​ൽനി​ന്ന് വി​ട്ടു​പോ​വാ​നാ​വാ​തെ വ​സ​ന്ത​ത്തി​നും ക​ട​ലി​നു​മി​ട​യി​ലു​ള്ള ഒ​രു​കൂ​ട്ടി​ൽ ചി​റ​ക​ടി​ച്ച് ക​ര​യു​ന്നു​ണ്ടാ​വും.ക​ഥ ന​ന്നാ​യി ഇ​ഷ്ട​പ്പെ​ട്ടു.

സു​ധീ​ഷ് തൊ​ടു​വ​യ​ൽ

Tags:    
News Summary - readers letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.