എഴുത്തുകുത്ത്

മൊഴിമാറ്റം ഒരു സർഗവ്യാപാരമാണ്

കൊങ്കണിയിൽനിന്ന് മ​ല​യാ​ള​ത്തി​ലേ​ക്ക് നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ൾ വി​വ​ർ​ത്ത​നംചെ​യ്ത രാ​ജേ​ശ്വ​രി ജി. ​നാ​യ​ർ എ​ഴു​തി​യ അ​നു​ഭ​വം വാ​യി​ച്ചു. വി​വാ​ഹം ക​ഴി​ഞ്ഞ് 10 ദി​വ​സം ഭ​ർ​ത്താ​വി​നൊ​പ്പം ഗോ​വ​യി​ലെ​ത്തി​യ ജോ​ർ​ഡ​ൻ വി​വ​ർ​ത്ത​ക യാ​വെ​നോ ഭാ​ര​ത് ഭ​വ​ന്റെ വി​വ​ർ​ത്ത​ക​യാ​കു​മെ​ന്നോ ഭാ​ര​ത് ഭ​വ​ന്റെ വി​വ​ർ​ത്ത​ന​ ര​ത്ന അ​വാ​ർ​ഡ് കി​ട്ടു​മെ​ന്നോ സ്വ​പ്ന​ത്തി​ൽ​പോ​ലും വി​ചാ​രി​ച്ചി​ല്ല എ​ന്ന് രാ​​ജേ​ശ്വ​രി എ​ഴു​തി. മ​ല​യാ​ളി​ക​ൾ ഗോ​വ​യി​ലും ത​ങ്ങ​ളു​ടെ ഭാ​ഷ​ക്കൊ​പ്പം കൊ​ങ്ക​ണി​ഭാ​ഷ​യെ​യും ചേ​ർ​ത്തു​പി​ടി​ച്ചെ​ങ്കി​ലും ആ​രും വി​വ​ർ​ത്ത​നം എ​ന്ന സാ​ഹ​സ​ത്തി​ന് ഒ​രു​ങ്ങി​യി​ല്ല.

ഒ​ര​ധ്യാ​പി​ക​യു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി എ​ഴു​ത്തു​ഭാ​ഷ​യും സം​സാ​ര​ഭാ​ഷ​യും വ​ശ​മാ​ക്കി​യ രാ​ജേ​ശ്വ​രി ജ്ഞാ​ന​പീ​ഠ പു​ര​സ്കാ​ര ജേ​താ​വാ​യ ദാ​മോ​ദ​ർ മൗ​ജോ​യു​ടെ ഒ​രു ബാ​ല​നോ​വ​ൽ വി​വ​ർ​ത്ത​നം ചെ​യ്താ​ണ് വി​വ​ർ​ത്ത​ന​യ​ജ്ഞ​ത്തി​ൽ ആ​ത്മ​വി​ശ്വാ​സം നേ​ടി​യ​ത്. പി​ന്നീ​ട് മൗ​ജോ​യു​ടെ മാ​സ്റ്റ​ർ​പീ​സ് നോ​വ​ലാ​യ ‘കാ​ർ​മ​ലി​ൻ’ വി​വ​ർ​ത്ത​നംചെ​യ്തു. ആ ​നോ​വ​ലി​ന്റെ പ​തി​നാ​ലാ​മ​ത് ഭാ​ഷ​യി​ലെ വി​വ​ർ​ത്ത​ന​മാ​യി​രു​ന്നു മ​ല​യാ​ളം. മാ​ധ്യ​മം പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നു​വേ​ണ്ടി ‘ഇ​വ​ർ എ​ന്റെ കു​ട്ടി​ക​ൾ’ എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ ക​ഥാ​സ​മാ​ഹാ​ര​വും വി​വ​ർ​ത്ത​നം ചെ​യ്തി​ട്ടു​ണ്ട് രാ​ജേ​ശ്വ​രി.

ജ്ഞാനപീഠം പുരസ്കാരത്തിന് മൗജോ തികച്ചും അർഹനാണെന്നും അദ്ദേഹം തന്ന പ്രോത്സാഹനമാണ് തന്നെ വിവർത്തന സാഹിത്യത്തോട് അടുപ്പിച്ചതെന്നും രാജേശ്വരി എഴുതി. ഒരു പുതിയ ഭാഷ സ്വായത്തമാക്കാൻ കഴിഞ്ഞതിന്റെ തൃപ്തിയും വളരെ വലുതാണ് എന്നവർ പറയുന്നു. രണ്ടു ഭാഷകളുടെ കണ്ണിയായി പ്രവർത്തിക്കാൻ കഴിയുന്നു എന്നതാണ് വിവർത്തനത്തിന്റെ പ്രാധാന്യം കൂട്ടുന്നതെന്നും ഭാഷാന്തരത്തിലൂടെ മൂലകൃതിക്ക് കൂടുതൽ പ്രചാരം കിട്ടുന്നു എന്നുള്ളതും പ്രധാനമാണെന്നും അവർ പറയുന്നു. എന്നാൽ, സർഗാത്മക രചനക്ക് കിട്ടുന്ന പ്രശസ്തിയോ അംഗീകാരമോ വിവർത്തനത്തിന് ലഭിക്കുന്നുമില്ല. രണ്ടു ഭാഷകളുടെ ഭാവനയുടെയും പ്രാദേശിക ശൈലിയുടെയും വ്യത്യസ്തത മനസ്സിലാക്കാനുള്ള ബുദ്ധിമുട്ടും വിവർത്തകർ നേരിടുന്ന വെല്ലുവിളിയാണ്.

ഒരു പുരുഷന്റെ വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടാകുമെന്നാണല്ലോ പറയുക. സാഹിത്യവാസനയുള്ള സ്ത്രീകൾക്ക് അന്യഭാഷാ സംസ്കാരത്തെയും ഭാഷയെയും ഉൾക്കൊള്ളാനും സ്വായത്തമാക്കാനും എളുപ്പത്തിൽ കഴിയുമെന്നുതന്നെയാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. നിലീന എബ്രഹാമും ലീല സർക്കാറും മറ്റും എത്രയോ കൃതികൾ മലയാളത്തിലേക്ക് വിവർത്തനംചെയ്തിട്ടുണ്ട്. വിവർത്തന സാഹിത്യത്തിൽ പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകൾക്കും അതിപ്രധാന പങ്കുണ്ടെന്നാണ് ​ലേഖിക നിസ്സംശയം പറയുന്നത്. അത് ശരിയുമാണ്.

(സദാശിവൻ നായർ, എരമല്ലൂർ)

ശംഖുംമുഖം ഹൃദ്യമായി

ടി.കെ. സന്തോഷ്‍കുമാർ എഴുതിയ ‘ശംഖുംമുഖം’ എന്ന കവിത ഹൃദ്യമായി (ലക്കം:1356). പഴയകാല മനോഹാരിതകൾ മാഞ്ഞുപോയ ശംഖുംമുഖം കടപ്പുറത്തെ കവി വേദനയോടെ വീക്ഷിക്കുന്നു. മനുഷ്യന്റെ ദുരവസ്ഥ ഗൃഹാതുരത്വത്തിന്റെ സാന്ധ്യശോഭകൾ പരത്തിക്കൊണ്ട് കവിതയിൽ വിരിയുന്നു. അതിശൈത്യം, വേനൽ, തിളക്കൽ പെരുമഴ, വെള്ളപ്പൊക്കം, ചുഴലി, വാനം പിളരും മിന്നൽ, പാരു കിടുക്കും ഇടിയുടെ ശബ്ദം, കാടിൻ കത്തൽ ജീവനമതിദുരിതം വെന്തിടറുന്നു... തുടങ്ങിയ വരികളിൽ ചരമഘട്ടമെത്തിനിൽക്കുന്ന ഭൂമീദേവിയെത്തന്നെ കവി മനക്കണ്ണുകൊണ്ടുകാണുന്നു. ‘‘മുഖം നഷ്ടപ്പെട്ട ശംഖുംമുഖം’’ എന്ന പ്രയോഗം പുതുമയാർന്നതാണ്. കാവ്യബിംബങ്ങൾ സൃഷ്ടിക്കുന്നതിലുള്ള കവിയുടെ പാടവം അഭിനന്ദനീയം. ആലോചനാമൃതമായ കവിതയാണിത്. കവിക്കും മാധ്യമം ആഴ്ചപ്പതിപ്പിനും സ്നേഹാർദ്രമായ നന്ദി.

(ജിനൻ ചാളിപ്പാട്ട്, തൃശൂർ)

അക്ഷരാർഥത്തിൽ ഞെട്ടിച്ചു

ന്യൂയോർക് ടൈംസ് വീണ്ടും വംശഹത്യക്ക് മണ്ണൊരുക്കി എന്ന യാസീൻ അശ്റഫിന്റെ മീഡിയ സ്കാൻ അക്ഷരാർഥത്തിൽ ​െഞട്ടിക്കുന്നതാണ് (ലക്കം: 1359). നാം ജീവിക്കുന്ന ലോകത്തിന്റെ നേർക്കാഴ്ചകൾ വിളംബരംെചയ്യുന്ന ദൂതന്മാരാണ് മാധ്യമങ്ങൾ.

പണ്ടൊക്കെ മാധ്യമങ്ങളെ കണ്ണാടികളോടാണ് വിശേഷിപ്പിച്ചിരുന്നത്. മലർന്ന് കിടന്ന് തുപ്പി സ്വയം നാണക്കേട് വരുത്തിവെച്ച ന്യൂയോർക് ടൈംസിനെക്കുറിച്ച് യാസീൻ അശ്റഫ് എഴുതിയതിൽനിന്നും ഫോർത്ത് എസ്റ്റേറ്റ് എന്നു വിളിപ്പേരുണ്ടായിരുന്ന മാധ്യമങ്ങളെ ഫിഫ്ത് എസ്റ്റേറ്റ് എന്നോ സിക്സ്ത് എസ്റ്റേറ്റെന്നോ വിളിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്റെ വികാരവിചാരങ്ങളുടെയും ചിന്തകളുടെയും അധിപന്മാരാണിവർ. സാധാരണ മനുഷ്യരുടെ ശബ്ദങ്ങളെയും വിചാരധാരകളെയും നിയന്ത്രിക്കുക മാത്രമല്ല ചെയ്യുന്നത്. അതിനപ്പുറത്തേക്ക് വഴിതെറ്റിക്കുക കൂടി ചെയ്യുന്നു എന്ന പരമാർഥമാണ് ‘മീഡിയ സ്കാനി’ൽ വായിക്കാൻ കഴിഞ്ഞത്.

മാധ്യമങ്ങൾ ചരിത്രത്തെയും പുരാവൃത്തത്തെയും ശാസ്ത്രത്തെയും അതിന്റെ സർവ നേട്ടങ്ങളെയും സാഹിത്യാദികലകളെയും അന്ധവിശ്വാസ പ്രചാരണത്തിന് ഉപയോഗിക്കുന്ന നവ കാലയളവിൽ വായനക്കാർ കഥയറിയാതെ ആട്ടം കാണുന്ന കാഴ്ച ഭയാനകമാണ്.

(ഫാ. ഡാർലി എടപ്പങ്ങാട്ടിൽ,മുളന്തുരുത്തി)

സംഗീതയാത്ര

ഞാൻ കഴിഞ്ഞ 12ൽപരം വർഷമായി മാധ്യമം ആഴ്​ചപ്പതിപ്പ്​ വായിക്കുന്നു, എഴുതുന്നു. എന്നെ സംബന്ധിച്ചിടത്തോളം ശ്രീകുമാരൻ തമ്പിയുടെ ‘സംഗീതയാത്ര’ എന്തെന്നില്ലാത്ത ആനന്ദമാണ് നൽകുന്നത്. കാരണം, പഴയ പാട്ടുകളുടെ വലിയ ആരാധകനാണ് ഞാൻ. 1960, 70, 80 കാലഘട്ടത്തിലെ മലയാള ചലച്ചിത്രഗാനത്തിൽ 90 ശതമാനം ഹിറ്റ് ആയിരുന്നു. ഡോ. കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ (മാർച്ച് 3ന് 80 വയസ്സ് തികഞ്ഞ), ​ബ്രഹ്മാനന്ദൻ, പി. സുശീല, എസ്. ജാനകി, മാധുരി എന്നീ ഗായകർ പാടി ഉഗ്രനാക്കി. വയലാർ, ഒ.എൻ.വി, പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി എന്നീ പ്രശസ്ത ഗാനരചയിതാക്കൾ, ദേവരാജൻ, ദക്ഷിണാമൂർത്തി, കണ്ണൂർ രാജൻ, ബി. ചിദംബരനാഥ് എന്നീ പ്രശസ്ത സംഗീതസംവിധായകർ ഈ ഗാനങ്ങൾക്ക് അനശ്വര ഇൗണം നൽകി.

പ്രത്യേകിച്ച് 1962ൽ കെ.ജെ. യേശുദാസിന്റെ വരവോടെയാണ് പുരുഷശബ്ദത്തിൽ ചലച്ചിത്രഗാനങ്ങൾ ഗംഭീരമായത്. കമുകറ പുരുഷോത്തമൻ, എ.എം. രാജ, എ.ഡി. ഉദയഭാനു, പി.ബി. ശ്രീനിവാസ് എന്നിവർ കഴിവുള്ള ഗായകരാണ്. എങ്കിൽതന്നെയും ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ വരവോടെ മറ്റ് എല്ലാ പുരുഷശബ്ദങ്ങളും നിഷ്പ്രഭമായി. എന്റെ കുടുംബസുഹൃത്ത് കൂടിയാണ് ബഹുമുഖ പ്രതിഭയായ ശ്രീകുമാരൻ തമ്പിസാർ.

ഇന്നും കെ.ജെ. യേശുദാസിന് ഒപ്പം പിടിച്ചുനിൽക്കുന്ന ഏക ഗായകൻ മാർച്ച് 3ന് 80 വയസ്സ് തികഞ്ഞ ഭാവഗായകൻ പി. ജയചന്ദ്രൻ മാത്രമാണ്. ഈ കാലഘട്ടത്തിൽ ജീവിച്ച് മരിക്കാൻ കഴിയുന്നതുതന്നെ സംഗീതപ്രേമികളായ എന്നെപ്പോലുള്ളവർക്ക് വലിയ ഭാഗ്യം തന്നെയാണ്. ആയിരത്തിൽപരം പഴയ മലയാള ചലച്ചിത്രഗാനങ്ങളുടെ സീഡി, പെൻഡ്രൈവ് എന്റെ വീട്ടിലുണ്ട്.

(ആർ. ദിലീപ്, മുതുകുളം)

ഹൃദയത്തിൽ പിണഞ്ഞുകിടക്കുന്ന കഥ

മണ്ഡകപ്പറമ്പിലെ കാവിൽ പണ്ടുകാലത്തെന്നോ കുടിപ്പാർത്തിരുന്ന ഒരു സർപ്പമുണ്ടായിരുന്നു. കാലമ്പാമ്പ് എന്നാണ് അതിനെ ഞങ്ങളൊക്കെ വിളിക്കുന്ന പേര്. അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽക്കേ ആരുടെയും കണ്ണിൽപ്പെടാതെ അതവിടെ ജീവിച്ചുപോന്നു.

എട്ടു എട്ടരക്കോല് നീളമുള്ള നല്ല സ്വർണനിറമുള്ള, തലയിലെ മാണിക്യക്കല്ലിന്റെ തിളക്കംകൊണ്ട് ആരുടെയും കണ്ണഞ്ചിപ്പോകുന്ന കാലമ്പാമ്പിനെ കാണണോ? മാധ്യമം ആഴ്ചപ്പതിപ്പിന്റെ പേജ് 64 തുറന്നു നോക്കൂ. പ്രകാശ് മാരാഹി എഴുതിയ കഥ ‘കാവുതീണ്ടൽ’ ത്രില്ലടിപ്പിച്ച് ഒറ്റയിരിപ്പിൽ വായിച്ചാസ്വദിക്കാം.

മദ്യമണമുള്ള കഥയിൽ ചീട്ടും കള്ളും കുടിച്ച് നേരംപോക്കുന്നതിനിടയിൽ മയ്യു എന്ന മയൂരവാസൻ തന്റെ ആഗ്രഹം വെല്ലുവിളിയുടെ സ്വരത്തിൽ ഒന്നുകൂടി വെളിപ്പെടുത്തി. ആ വെളിപ്പെടുത്തൽ വായനക്കാരിൽ ആകാംക്ഷ നിറച്ചാണ് കഥ മുന്നോട്ടുപോകുന്നത്. മയ്യുവിനൊപ്പം അയമൂട്ടി, തോമാച്ചൻ, സതീശൻ എന്നിവരുടെയും ദുരൂഹചലനങ്ങളും ദൗത്യങ്ങളും വായനക്കാരനെ ഒപ്പംനിർത്തിക്കാട്ടിത്തരുന്നു. ഒത്ത നടുക്ക് പുള്ളുവത്തി വനജ കഥയിലേക്ക് കടന്നുകയറുന്നു. നല്ല വായനാനുഭവം പകർന്നുതന്ന കഥ വായിച്ച് കഴിഞ്ഞാലും വായനക്കാരുടെ ഹൃദയത്തിൽ പിണഞ്ഞ് കിടക്കും.

പുതുമയാർന്ന ആവിഷ്‍കാര രീതിയും സത്യസന്ധമായ ആഖ്യാനവും ലളിതമായ രചനാശൈലിയുംകൊണ്ട് വ്യത്യസ്തമായ കഥ മാധ്യമം ആഴ്ചപ്പതിപ്പിലാണ്, കാണാതെപോകരുത്.

(സന്തോഷ് ഇലന്തൂർ)

പ്രത്യാശയുടെ സൂര്യൻ ഉദിക്കട്ടെ

മനുഷ്യാവകാശ പോരാളിയും നീതിന്യായ വ്യവസ്ഥയിലൂടെ പൗരന്മാരുടെ അവകാശങ്ങൾ വാങ്ങി​ക്കൊ ടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിക്കുന്നയാളുമായ പ്രശാന്ത് ഭൂഷണുമായുള്ള നീണ്ട വർത്തമാനം (ലക്കം: 1360) കൂരിരുട്ടിലും വെളിച്ചമേകുന്ന വാക്കുകളായിരുന്നു എന്നു പറയാതെ വയ്യ. ഭരണകൂടം വലിച്ചെറിഞ്ഞു കൊടുക്കുന്ന എല്ലിൻ കഷണങ്ങൾക്ക് മുന്നിൽ ആദർശവും ആത്മാഭിമാനവും പണയംവെക്കുന്ന വർത്തമാന കാലത്തെ ബഹുഭൂരിപക്ഷം ആക്ടിവിസ്റ്റുകൾക്കിടയിൽ ഈ മനുഷ്യൻ ഒരു നക്ഷത്രമായി തിളങ്ങിനിൽക്കുന്നതും സ്ഫുടതയാർന്ന നിലപാടുകൾകൊണ്ടുതന്നെയാണ്.

എല്ലാ അഭിപ്രായവ്യത്യാസങ്ങൾക്കുമപ്പുറം ഏറ്റവും വലിയ പാർട്ടി എന്ന നിലയിൽ ഫാഷിസത്തെ മാറ്റിനിർത്താൻ കോൺ​ഗ്രസിനെ പിന്തുണക്കണം എന്ന പ്രശാന്ത് ഭൂഷന്റെ വാദഗതി തന്നെയാണ് ആത്യന്തികമായ ശരി. 2014ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ രൂപംകൊണ്ട അഴിമതി വിരുദ്ധ പ്രക്ഷോഭംപോലെ മോദി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളും, പൊതുമേഖല സ്ഥാപനങ്ങൾ കുത്തകകൾക്ക് പതിച്ചുനൽകിക്കൊണ്ടുള്ള പൊള്ളയായ രാജ്യസ്നേഹത്തിന്റെ നിരർഥകതയും ഇക്കാലംകൊണ്ട് നാടിന് സംഭവിച്ച സാമ്പത്തിക തകർച്ചയും ഉയർത്തിയാൽ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാവും.

ബി.ജെ.പി മുന്നോട്ടുവെക്കുന്ന അജണ്ടയിൽ തല വെച്ച് കൊടുക്കാതെ ജനകീയ പ്രശ്നങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുക എന്നതാണ് പ്രതിപക്ഷ പാർട്ടികൾ ചെയ്യേണ്ടത്. ഇൻഡ്യ മുന്നണിക്ക് പ്രശാന്ത് ഭൂഷനെപ്പോലുള്ള ആക്ടിവിസ്റ്റുകളെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. അത് രാജ്യത്തിനും ഗുണകരമായ വലിയ കാര്യമായിരിക്കും. പ്രതിസന്ധികൾ പോയ്‌ മറയട്ടെ, പ്രത്യാശയുടെ പുതിയ സൂര്യൻ ഉദിച്ചുയരട്ടെ.

(ഇസ്മായിൽ പതിയാരക്കര)

അക്ഷരാഞ്ജലി

‘സോർബയുടെ നൃത്തം’ എന്ന കുറിപ്പിലൂടെ തിരക്കഥാകൃത്തും എഴുത്തുകാരനുമായ നിസാം റാവുത്തറെ ഹരി പ്രഭാകരൻ അനുസ്മരിച്ചത് (ലക്കം: 1360) മികച്ച വായനാനുഭവമായി. ജീവിതത്തോട് അടങ്ങാത്ത ആസക്തിയുള്ള, ഏതൊരാളുമായും സൗഹൃദപ്പെടലിന്റെ ആദ്യനിമിഷങ്ങളിൽതന്നെ ചിരിയും ബഹളവും തമാശകളുംകൊണ്ട് അപരിചിതത്വത്തിന്റെ അവശേഷിക്കുന്ന തിട്ടകൂടി പൊളിച്ചുകളയുന്ന, ഒരു വരിയിൽനിന്ന് ഒരു കഥയും ഭാവനയുടെ ഒരു ലോകവുമുണ്ടാക്കാനുള്ള, മികച്ച ടാഗ് ലൈനുകളെഴുതി കൂട്ടുകാരെ ഞെട്ടിക്കാറുള്ള ആ പ്രതിഭ സ്വന്തം സിനിമ (‘ഒരു സർക്കാർ ഉൽപന്നം’) റിലീസാവുന്നതിനു ഏതാനും ദിവസങ്ങൾക്കുമുമ്പാണ് സകല സൗഹൃദങ്ങൾക്കും അടിവരയിട്ടുകൊണ്ട് ഓർമയാകുന്നത്.

ഏതൊരു കലാകാരനെക്കുറിച്ചുള്ള അനുസ്മരണ കുറിപ്പിലും അൽപം അതിശയോക്തി ചാലിച്ചെഴുതിയാലേ അതിന് പൂർണത ലഭിക്കുകയുള്ളൂ എന്നൊരു ചിന്ത പലരിലുമുണ്ട്. എന്നാൽ, നിസാം റാവുത്തർ എന്ന പച്ചമനുഷ്യനെ... അയാളുടെ എല്ലാതരം കുഴഞ്ഞുമറിയലിനെക്കുറിച്ചും പ്രത്യക്ഷമായും പരോക്ഷമായും വരച്ചിട്ട ‘സോർബയുടെ നൃത്തം’ വിടപറഞ്ഞ ആ കലാകാരനുള്ള ശ്രേഷ്ഠമായ അക്ഷരാഞ്ജലിയായി.

(റഫീഖ് പന്നിയങ്കര, കോഴിക്കോട്)

Tags:    
News Summary - weekly ezhuthukuth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.