എഴുത്തുകുത്ത്

ആഘോഷിക്കാൻ എന്തിരിക്കുന്നു ജയമോഹനിൽ?

​മാ​ധ്യ​മം ആ​ഴ്​​ച​പ്പ​തി​പ്പി​ന്റെ ര​ണ്ട്​ ല​ക്ക​ങ്ങ​ളി​ലാ​യി (1361, 1362) ത​മി​ഴ്​ എ​ഴു​ത്തു​കാ​ര​ൻ ജ​യ​മോ​ഹ​നു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണം വാ​യി​ച്ചു. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ്​ ‘മ​ഞ്ഞു​മ്മ​ൽ ബോ​യ്​​സ്​’ എ​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജ​യ​മോ​ഹ​ൻ മ​ല​യാ​ളി​ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ വം​ശീ​യ​മാ​യ പ​രാ​മ​ർ​ശ​ത്തി​ന്റെ പ​ശ്ചാത്ത​ല​ത്തി​ൽ അ​ഭി​മു​ഖം ശ്ര​​ദ്ധ​യോ​ടെ വാ​യി​ച്ചു. ത​ന്റെ നി​ല​പാ​ട്​ അ​ദ്ദേ​ഹം എ​ല്ലാ​യി​ട​ത്തും തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ലെ എ​ഴു​ത്തു​കാ​രെ​ക്കു​റി​ച്ചും മ​റ്റും ന​ട​ത്തു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ ശ​രി​യാ​ണ്​ താ​നും. അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ തീ​ക്ഷ്​​ണ​ത നി​റ​ഞ്ഞ​തു​മാ​ണ്. അ​തെ​ല്ലാം അം​ഗീ​ക​രി​ക്കു​ന്നു. പ​ക്ഷേ, ആ​ഘോ​ഷി​ക്കാ​ൻ മാ​ത്രം ഒ​ന്നു​മി​ല്ല ജ​യ​മോ​ഹ​നി​ൽ. മ​ല​യാ​ള​ത്തി​ലെ ത​ന്നെ ചി​ല ക​വി​ക​ളും എ​ഴു​ത്തു​കാ​രും തു​റ​ന്നു ന​ട​ത്തി​യി​ട്ടു​ള്ള അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ളു​മാ​യി നോ​ക്കു​േ​മ്പാ​ൾ ജ​യ​മോ​ഹ​ന്റെ വി​മ​ർ​ശ​ന​ങ്ങ​ൾക്ക് വ​ലി​യ സാം​ഗ​ത്യ​മി​ല്ല.

ജ​യ​മോ​ഹ​ന്റെ എ​ഴു​ത്തു​ക​ളെ​യും അ​ദ്ദേ​ഹ​ത്തി​ന്റെ നി​ല​പാ​ടു​ക​ളെ​യും സൂ​ക്ഷ്​​മ​മാ​യി ശ്ര​ദ്ധി​ക്കു​ക​യും വി​ല​യി​രു​ത്തു​ക​യും ചെ​യ്യു​ന്ന ഒ​രാ​ളാ​ണ്​ ഞാ​ൻ. ഞാ​ൻ മ​ന​സ്സിലാ​ക്കി​യി​ട​ത്തോ​ളം അ​ദ്ദേ​ഹ​ത്തി​ൽ ഒ​രു സ​വ​ർ​ണ ഹി​ന്ദു​ത്വ​വാ​ദി ഒ​ളി​ച്ചി​രി​പ്പു​ണ്ട്. മാ​ത്ര​മ​ല്ല, അ​തി​നേ​ക്കാ​ൾ മ​ല​യാ​ളി വി​രു​ദ്ധ സ​ങ്കു​ചി​ത ത​മി​ഴ്​​ ദേ​ശീ​യ​വാ​ദി​യും അ​ദ്ദേ​ഹ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ജ​യ​മോ​ഹ​ൻ ന​ട​ത്തി​യ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ വെ​റു​പ്പ്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​വ​യു​മാ​ണ്.‘‘​അ​വ​ൻ​മാ​ർ ഗ​ൾ​ഫി​ൽ പോ​യി പ​ണ​മു​ണ്ടാ​ക്കു​ന്നു, വ​ലി​യ പ​ള്ളി​ക​ളും ഷോ​പ്പി​ങ് കോം​പ്ല​ക്സു​ക​ളും പ​ണി​യു​ന്നു, സ്കൂ​ളും കോ​ള​ജു​മു​ണ്ടാ​ക്കു​ന്നു... ഇ​ങ്ങ​നെ പോ​യാ​ൽ കു​റ​ച്ചു കൊ​ല്ലം ക​ഴി​യു​മ്പോ​ൾ അ​വ​ർ എ​ല്ലാ​വ​രേ​യും മ​റി​ക​ട​ക്കും... ഭൂ​രി​പ​ക്ഷ​മാ​വും...അ​തി​നെ ചെ​റു​ക്കാ​ൻ ന​മ്മ​ൾ ഒ​രു​മി​ക്ക​ണം...’’​എ​ന്ന മ​ട്ടി​ൽ ഒ​രി​ക്ക​ൽ അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്​ വാ​യി​ച്ചു. ഇ​ത്​ ഏ​ത്​ ത​രം വം​ശീ​യ, മ​ത ബോ​ധ​മാ​ണ്​?

ജ​യ​മോ​ഹ​ന്റെ ര​ച​ന​ക​ൾ മ​ല​യാ​ള​ത്തി​ലെ പ​ല ല​ബ്​​ധപ്ര​തി​ഷ്​​ഠ​രേ​ക്കാ​ൾ മി​ക​ച്ച​താ​ണെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. ആ ​ര​ച​ന​ക​ളെ മാ​ത്ര​മേ ന​മ്മ​ൾ കാ​ണേ​ണ്ട​തു​ള്ളൂ.​അ​തു​പോ​ലെ അ​ദ്ദേ​ഹ​ത്തി​ന്റെ അ​നു​ഭ​വ​ങ്ങ​ളി​ൽനി​ന്നും പ​ഠി​ക്കാ​നു​ണ്ട്. അ​തി​ന​പ്പു​റം ജ​യ​മോ​ഹ​ന്​ ​പ്രാ​ധാ​ന്യം ക​ൽ​പി​ക്കു​ന്ന​തി​ൽ അ​ർ​​​ഥ​മി​ല്ല. ​

(രാ​ജ​ൻ, വ​ട​ക​ര)

ജയമോഹൻ പിന്തുടരുന്നത്​ എന്ത്​?

എഴുത്തുകാരൻ ജയമോഹനുമായി എം.എൻ. സുഹൈബ് നടത്തിയ അഭിമുഖം (ലക്കം 1362) വായിച്ചു. അഭിമുഖത്തിൽ ഹിന്ദു താലിബാൻ, ബി.ജെ.പി ഒരു ഹിന്ദു വഹാബി തുടങ്ങിയ പ്രയോഗങ്ങൾ ജയമോഹൻ നടത്തുന്നുണ്ട്. ഹിംസയുടെ മാപിനിയായി ഇസ്‌ലാമിക രൂപകങ്ങളെ ഉപയോഗിക്കുക എന്ന പാശ്ചാത്യ-ഇന്ത്യൻ ഹിന്ദുത്വ സംജ്ഞകളെയാണ് ജയമോഹൻ ഇപ്പോഴും പിന്തുടരുന്നതെന്ന് വ്യക്തമാകുന്നു. ലോകത്തെ തുല്യതയില്ലാത്ത രണ്ട് ഭീകരപ്രസ്ഥാനങ്ങൾ ചേർന്ന് വരച്ചിട്ട ഈ സ്റ്റാൻഡേഡൈസേഷനാണ് സ്വതന്ത്ര എഴുത്തുകാരുടെ ചിന്തകളെപ്പോലും സ്വാധീനിക്കുന്നതെന്നത് നിരാശജനകമാണ്.

(അനീസ് എ. റഹ്മാൻ,പെരുമ്പാവൂർ)

ച​ല​ച്ചിത്രഗാ​ന ച​രി​ത്രം മ​ധു​വൂ​റും ഗാ​ന​ങ്ങ​ളു​മാ​യി

ക​വി​യും ഗാ​നര​ച​യി​താ​വു​മാ​യ ശ്രീ​കു​മാ​ര​ൻ ത​മ്പി​യു​ടെ മ​ല​യാ​ള ച​ല​ച്ചി​ത്രഗാ​ന ച​രി​ത്രം തു​ട​രു​മ്പോ​ൾ, ല​ക്കം 1361ൽ മ​ല​യാ​ളി​ക​ൾ എ​ക്കാ​ല​വും നെ​ഞ്ചി​ലേ​റ്റി​യ മൂ​ന്നു ചി​ത്ര​ങ്ങ​ളെ​യും അ​തി​ലെ ഗാ​ന​ങ്ങ​ളെ​യു​മാ​ണ് ​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. ‘ചെ​മ്പ​ര​ത്തി’, ‘അ​ച്ഛ​നും ബാ​പ്പ​യും’, ‘ഒ​രു സു​ന്ദ​രി​യു​ടെ ക​ഥ’ എ​ന്നി​വ​യാ​ണ് ആ ​ചി​ത്ര​ങ്ങ​ൾ. ‘ചെ​മ്പ​ര​ത്തി’ എ​ന്നു കേ​ൾ​ക്കു​മ്പോ​ൾ ‘‘ച​ക്ര​വ​ർ​ത്തി​നി നി​ന​ക്കു ഞാ​നെ​ന്റെ ശി​ൽ​പഗോ​പു​രം...’’ എ​ന്ന ഗാ​ന​വും ‘അ​ച്ഛ​നും ബാ​പ്പ​യും’ എ​ന്ന സി​നി​മാ പേ​രു കേ​ൾ​ക്കു​ന്ന മാ​ത്ര​യി​ൽ ‘‘മ​നു​ഷ്യ​ൻ മ​ത​ങ്ങ​ളെ സൃ​ഷ്ടി​ച്ചു...’’ എ​ന്ന ഗാ​ന​വും ഒ​രു ‘സു​ന്ദ​രി​യു​ടെ ക​ഥ​’യാ​കു​മ്പോ​ൾ ‘‘വെ​ണ്ണ തോ​ൽ​ക്കു​മു​ട​ലോ​ടെ​...’’ എ​ന്ന ഗാ​ന​വു​മാ​ണ് ശ​രാ​ശ​രി മ​ല​യാ​ള ച​ല​ച്ചിത്ര ഗാ​നാ​സ്വാ​ദ​ക​രു​ടെ ഓ​ർ​മ​യി​ലും ചു​ണ്ടി​ലും ഓ​ടി​യെ​ത്തു​ന്ന​ത്.​

ഈ മൂ​ന്നു ഗാ​ന​ങ്ങ​ളും ഗാ​നഗ​ന്ധ​ർ​വ​ന്റെ സ്വ​ര​മാ​ധു​രി​യി​ലാണെ​ന്ന​തും യാ​ദൃ​ച്ഛികം. ഈ ​ മൂന്നു ചി​ത്ര​ങ്ങ​ളി​ലെ മ​റ്റു പ​ല ഗാ​ന​ങ്ങ​ളും മ​ല​യാ​ളി​ക​ൾ മൂ​ളി ന​ട​ക്കു​ന്ന​തുത​ന്നെ. ‘ചെ​മ്പ​ര​ത്തി​’യി​ലെ ‘‘ശ​ര​ണ​മ​യ്യ​പ്പാ സ്വാ​മി ശ​ര​ണ​മ​യ്യ​പ്പ...’’ എ​ന്ന ഭ​ജ​നഗാ​ന​വും ആ​ലാ​പ​ന സൗ​കു​മാ​ര്യംകൊ​ണ്ടും താ​ളംകൊ​ണ്ടും കേ​ട്ടി​രി​ക്കാ​ൻ ഏ​റെ സു​ഖ​മു​ള്ള​താ​ണ്.​ പി.​ മാ​ധു​രി​ പാ​ടി​യ ഇ​തേ ചി​ത്ര​ത്തി​ലെ ‘‘കു​ണുക്കി​ട്ട കോ​ഴി കു​ള​ക്കോ​ഴി...’’ എ​ന്ന ഗാ​നം വ​ല്ല​പ്പോ​ഴു​മൊ​ക്കെ കേ​ൾ​ക്കു​ന്ന​വ​യെ​ങ്കി​ലും ഏ​റെ ശ്ര​വ​ണ​സു​ഖം ന​ൽ​കു​ന്ന​തുത​ന്നെ.

മ​തസൗ​ഹാ​ർ​ദം വി​ഷ​യ​മാ​ക്കി​യ ‘അ​ച്ഛ​നും ബാ​പ്പ​യും’ എ​ന്ന ചി​ത്ര​ത്തി​ലെ ‘‘മ​നു​ഷ്യ​ൻ മ​ത​ങ്ങ​ളെ സൃ​ഷ്ടി​ച്ചു’’ എ​ന്ന ദാ​ർ​ശ​നി​ക ഭാ​വം ഉ​ൾ​ക്കൊ​ണ്ട വ​യ​ലാ​ർ-ദേ​വ​രാ​ജ​ൻ-യേ​ശു​ദാ​സ് ടീമി​ന്റെ ഗാ​നം ആ​ർ​ക്കാ​ണ് മ​റ​ക്ക​ാനാ​കു​ക? ഇ​തേ ചി​ത്ര​ത്തി​ലെ ‘‘ക​ണ്ണി​നും ക​ണ്ണാ​ടി​ക്കും...’’ എ​ന്നു തു​ട​ങ്ങു​ന്ന ഒ​പ്പ​ന​പ്പാ​ട്ട് ഏ​റെ ക​ർ​ണാ​ന​ന്ദ​ക​രംത​ന്നെ.​ ഈ ഗാ​നം പാ​ടി​യി​രി​ക്കു​ന്ന​ത് പി.​ സു​ശീ​ല​യാ​ണ് എ​ന്നാ​ണോ​ർ​മ. മാ​ധു​രി​യും സം​ഘ​വും എ​ന്നാ​ണ് ലേ​ഖ​ന​ത്തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ‘ഒ​രു സു​ന്ദ​രി​യു​ടെ ക​ഥ​’യി​ലെ യേ​ശു​ദാ​സ് ആ​ല​പി​ച്ച ‘‘വെ​ണ്ണ തോ​ൽ​ക്കു​മു​ട​ലോ​ടെ’’യും പി.​ സു​ശീ​ല പാ​ടി​യ ‘‘സീ​തപ്പക്ഷി...’’ എ​ന്ന ഗാ​ന​വും ആ ​കാ​ല​ഘ​ട്ട​ത്തി​ലെ സൂ​പ്പ​ർഹി​റ്റ് ഗാ​ന​ങ്ങ​ൾത​ന്നെ. ഇ​ത്ത​ര​ത്തി​ൽ മ​ധു​വൂ​റും മ​ധു​രഗാ​ന​ങ്ങ​ളു​ടെ പി​റ​വി​യും ച​രി​ത്ര പ​ശ്ചാ​ത്ത​ല​വും അ​ണി​യ​റ വി​ശേ​ഷ​ങ്ങ​ളു​മാ​യി മു​ന്നേ​റു​ന്ന മ​ല​യാ​ള ച​ല​ച്ചി​ത്രഗാ​ന ച​രി​ത്ര​ത്തി​ന്റെ തു​ട​ർഭാ​ഗ​ങ്ങ​ൾ​ക്കാ​യി ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു.

(ദി​ലീ​പ് വി. ​മു​ഹ​മ്മ​ദ്, മൂവാ​റ്റു​പു​ഴ)

ഇ​​ല​​ക്ട​​റ​​ല്‍ ബോ​​ണ്ടി​​ന്‍റെ ത​​നി​​നി​​റം

ഇ​ന്ത്യ​ന്‍ ജു​ഡീ​ഷ്യ​റി​യി​ലെ സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി ഇ​ല​ക്ട​റ​ല്‍ ബോ​ണ്ടി​ന്‍റെ ത​നി​നി​റം പു​റ​ത്തു​കൊ​ണ്ടുവ​ന്നി​രി​ക്കു​ക​യാ​ണ് സു​പ്രീം​കോ​ട​തി. അ​തി​നെ​ക്കു​റി​ച്ച് മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ് എ​ഴു​തി​യി​രി​ക്കു​ന്ന ‘ബോ​ണ്ട് രാ​ഷ്ട്രീ​യം’ എ​ന്ന ‘തു​ട​ക്കം’ വാ​യ​ന​ക്കാ​ർ​ക്ക് വ​ലി​യൊ​രു ഉ​ള്‍ക്കാ​ഴ്ച ന​ല്‍കു​ന്നു (ല​ക്കം: 1361). ബാ​ങ്കിങ് മേ​ഖ​ല​യി​ല്‍ ധാ​ര്‍ഷ്ട്യത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​യി അ​റി​യ​പ്പെ​ടു​ന്ന എ​സ്.​ബി.​ഐ​യെ വ​ര​ച്ച​ വ​ര​യി​ല്‍ നി​ര്‍ത്താ​ന്‍ സു​പ്രീം​കോ​ട​തി​ക്ക് ക​ഴി​ഞ്ഞ​ത് ഇ​ന്ന​ത്തെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ലി​യൊ​രു കാ​ര്യ​മാ​ണ്.

ഇ​ടി​യും മി​ന്ന​ലും കാ​റ്റും കോ​ളും നി​റ​ഞ്ഞ ഒ​രു രാ​ത്രി​യി​ല്‍ ചി​രി​ച്ചുനി​ല്‍ക്കു​ന്ന അ​മ്പി​ളി​മാ​മ​നെ​പ്പോ​ലെ ഈ ​വി​ധി സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ൽ വ​ലി​യ പ്ര​തീ​ക്ഷ ന​ല്‍കു​ന്നു. ലോ​ക​ത്തൊ​രു ജ​നാ​ധി​പ​ത്യ​രാ​ജ്യ​ത്തും കാ​ണാ​ത്ത ‘ത​രി​കി​ട’ പ​രി​പാ​ടി​ക​ളി​ല്‍ ഒ​ന്നാ​ണ് ഈ ​ ഇ​ല​ക്‌​ട​റ​ല്‍ ബോ​ണ്ട് സം​വി​ധാ​നം. ത​ട്ടി​പ്പി​നും വെ​ട്ടി​പ്പി​നും പേ​രു​കേ​ട്ട ന​മ്മു​ടെ രാ​ജ്യ​ത്ത് അ​ത്ത​രം സം​വി​ധാ​ന​ങ്ങ​ള്‍ പു​ഷ്ടിപ്രാ​പി​ച്ചി​ല്ലെ​ങ്കി​ലേ അ​ത്ഭു​ത​പ്പെ​ടേ​ണ്ടൂ! ഈ ​ബോ​ണ്ടു​ക​ള്‍കൊ​ണ്ട് ഏ​റ്റ​വു​മ​ധി​കം പ്ര​യോ​ജ​നം ല​ഭി​ച്ചി​രി​ക്കു​ന്ന​ത് ബി.​ജെ.​പി​ക്കാ​ണെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ് വാ​ർ​ത്താ​ റി​പ്പോ​ർ​ട്ട​ർ​മാ​ർ.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​നൊ​രു എ​ളു​പ്പ​മാ​ര്‍ഗ​മാ​യി പ​ല​രും ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ളെ ഉ​പ​യോ​ഗി​ച്ചു. അ​ങ്ങ​നെ നി​കു​തി​പ്പ​ണ​മാ​യി സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ എ​ത്തേ​ണ്ട പ​ണം കു​ത്ത​ക​ക്കാ​രു​ടെ പോ​ക്ക​റ്റി​ൽ വീ​ണ് നി​റ​ഞ്ഞു. ഇ​പ്പോ​ഴെ​ങ്കി​ലും സു​പ്രീം​കോ​ട​തി ഉ​ണ​ര്‍ന്നു ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ര​ണ്ടു മൂ​ന്നു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ രാ​ജ്യം പ​ത്തോ​ളം വ​രു​ന്ന കു​ത്ത​ക ഭീ​മ​ന്മാ​രു​ടെ കൈ​ക​ളി​ല്‍ അ​മ​ര്‍ന്നുപോ​യേ​നെ. Well begun is half done എ​ന്നൊ​രു ചൊ​ല്ലു​ണ്ട് ആം​ഗ​ലേ​യ​ത്തി​ല്‍. അ​തു​പോ​ലെ തു​ട​ക്കം ന​ന്നാ​യ​തു​കൊ​ണ്ട് ഒ​ടു​ക്ക​വും ന​ന്നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം. സു​പ്രീം​കോ​ട​തി​യു​ടെ അ​പ്ര​മാ​ദി​ത്വ​വും ആ​ർജ​വ​വു​മാ​ണ് ഇ​തി​ലൂ​ടെ തെ​ളി​ഞ്ഞ​ത്. ബോ​ണ്ട്‌ രാ​ഷ്ട്രീ​യ​മ​ല്ല രാ​ജ്യ​ത്ത് വേ​ണ്ട​ത് എ​ന്ന​തു​കൊ​ണ്ടു ത​ന്നെ ഈ ​ന​ട​പ​ടി​യെ ശ്ലാ​ഘി​ക്കേ​ണ്ട​താ​ണ് എ​ന്ന ആ​ഴ്ച​പ്പ​തി​പ്പി​ന്‍റെ അ​ഭി​പ്രാ​യ​ത്തോ​ട് ഞാ​നും ചേ​രു​ന്നു.

(സ​ണ്ണി ജോ​സ​ഫ്‌, മാ​ള)

അ​മ്മ​യു​ടെ മു​ഖം മ​ന​സ്സി​ല്‍ തെ​ളി​യു​ന്നു

മാ​ക്സിം ഗോ​ര്‍ക്കി​യു​ടെ ‘അ​മ്മ’​ക്കും വി. ​ഷി​നി​ലാ​ലി​ന്റെ ‘അ​മ്മ’​ക്കും (ല​ക്കം: 1362) ത​മ്മി​ൽ സാ​മ്യ​മു​ണ്ട്‌. ര​ണ്ടു​പേ​രും മ​ക്ക​ളെ ജീ​വ​നു​തു​ല്യം സ്നേ​ഹി​ക്കു​ന്ന​വ​ര്‍... രാ​ജ്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ര്‍. ഉപവിയുടെ ഉപാസകര്‍. അങ്ങനെയുള്ള ഒരു അമ്മയുടെ കഥ പറയുകയാണ് വി. ഷിനിലാല്‍ എന്ന അനുഗൃഹീത കഥാകൃത്ത് തന്‍റെ നിലാവൂറിക്കൂടിയ ഭാഷയില്‍. മനസ്സില്‍ താളബോധമുള്ളവര്‍ക്കേ നല്ല കഥകളും കവിതകളും എഴുതാനാകൂ. അമ്മയുടെ വാത്സല്യതാളവും മകന്‍റെ സ്നേഹതാളവും പട്ടാളക്കാരുടെ രാജ്യസ്നേഹതാളവും ചേര്‍ന്ന് അനുവാചകരുടെ ഹൃദയം നിറച്ചിരിക്കുന്ന ഷിനിലാലിനോട് ഒരു വാക്ക് – മുഖസ്തുതിയാണെന്ന് കരുതരുത് – ഇതിനൊരു ക്ലാസിക് ടച്ചുണ്ട്. പതിത ജനതതിയുടെ കഠിനവ്യഥകള്‍ ആഖ്യാനത്തിലൂടെയും ആശയാവിഷ്‍കാരത്തിലൂടെയും അനുഭവസാക്ഷ്യമാക്കാന്‍ ഷിനിലാലിന് കഴിഞ്ഞിരിക്കുന്നു.

ഇതെഴുതുമ്പോള്‍ വലിയ വായനക്കാരിയായിരുന്ന എന്‍റെ അമ്മയുടെ മുഖം മനസ്സില്‍ തെളിയുന്നു. ജീവിച്ചിരുന്നപ്പോൾ നല്ല കഥകൾ വാങ്ങിക്കൊണ്ടുവരുവാൻ ബുക്ക്സ്റ്റാളുകളിലേക്ക് എന്നെ ഓടിച്ചിരുന്ന അമ്മക്ക് തീർച്ചയായും ഇഷ്ടമാകുമായിരുന്നേനെ ഈ കഥ. നല്ലൊരു കഥ വായിക്കാന്‍ അവസരമൊരുക്കിത്തന്ന മാധ്യമം ആഴ്ചപ്പതിപ്പിന് നന്ദി.

(സണ്ണിജോസഫ്‌, മാള)

ആ​​​​ദ്യം ക​​​​യ്പ്പും അ​​​​വ​​​​സാ​​​​നം മ​​​​ധു​​​​ര​​​​വും ചേ​​​​ർ​​​​ത്തെ​​​​ഴു​​​​തി​​​​യ ക​​​​ഥ

‘‘ന​​​മ്മ​​​ൾ തോ​​​റ്റുപോ​​​യ വി​​​ഷ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഒ​​​രാ​​​ൾ വാ​​​ചാ​​​ല​​​നാ​​​കു​​​മ്പോ​​​ൾ അ​​​യാ​​​ളു​​​ടെ സ്വ​​​പ്ന​​​ത്തി​​​നൊ​​​പ്പം ന​​​മ്മു​​​ടെ സ്വ​​​പ്ന​​​വും പൂ​​​വ​​​ണി​​​യാ​​​ൻ ആ​​​രം​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യും.’’ നി​​​ഷ അ​​​നി​​​ൽ​​​കു​​​മാ​​​ർ ആ​​​ഴ്ചപ്പ​​​തി​​​പ്പി​​​ൽ എഴുതിയ ‘ഹ​​​രി​​​താ​​​ഭം’ (ലക്കം: 1361) ആ​​​ദ്യം ക​​​യ്പും അ​​​വ​​​സാ​​​നം മ​​​ധു​​​ര​​​വും ചേ​​​ർ​​​ത്തെ​​​ഴു​​​തി​​​യ ക​​​ഥയാണ്​. അ​​​പ​​​മാ​​​ന​​​ത്തി​​​ന്റെ മു​​​റി​​​വി​​​നാ​​​ൽ സ​​​ദാ നീ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​ന്റെ ജീ​​​വി​​​തം പ​​​റ​​​ഞ്ഞ ക​​​ഥ വാ​​​യ​​​ന​​​ക്കാ​​​ര​​​നെ അ​​​സ്വ​​​സ്ഥ​​​നാ​​​ക്കും. ക​​​ഥ​​​യു​​​ടെ താ​​​ളി​​​ൽ പൂ​​​ത്തു​​​ല​​​ഞ്ഞുനി​​​ൽ​​​ക്കു​​​ന്ന മ​​​രു​​​ത് മ​​​ര​​​ത്തി​​​ലെ വ​​​യ​​​ല​​​റ്റ് പൂ​​​ക്ക​​​ൾ മ​​​നോ​​​ഹ​​​ര കാ​​​ഴ്ച ന​​​ൽ​​​കു​​​മ്പോ​​​ഴും വാ​​​യ​​​ന​​​ ഹൃദ​​​യ​​​ത്തി​​​ൽ മു​​​ള്ളുകൊ​​​ണ്ടുക​​​യ​​​റു​​​ന്നു.

പ​​​ങ്കി​​​ട്ടു​​​പോ​​​യ സ്നേ​​​ഹ​​​ത്തി​​​ന്റെ ഒ​​​രു ത​​​രി​​​യോ​​​ർ​​​മ​​​യു​​​ടെ പി​​​ട​​​ച്ചി​​​ലെ​​​ങ്കി​​​ലും നെ​​​ഞ്ചി​​​ലു​​​ള്ള മ​​​നു​​​ഷ്യ​​​ർ​​​ക്ക് ഘാ​​​ത​​​ക​​​രാ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് നി​​​ഷ എ​​​ഴു​​​തു​​​മ്പോ​​​ൾ നേ​​​രി​​​ൽ കാ​​​ണാ​​​ത്ത ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​നെ ന​​​മ്മ​​​ൾ അ​​​ടു​​​ത്ത​​​റി​​​യും. ആ​​​ഖ്യാ​​​താ​​​വി​​​ന്റെ വേ​​​ദ​​​നി​​​പ്പി​​​ക്കു​​​ന്ന ചി​​​ന്ത​​​ക​​​ൾ വാ​​​യ​​​ന​​​ക്കാ​​​രി​​​ൽ ക​​​ണ്ഠമി​​​ട​​​റി​​​ക്കു​​​ന്ന ശൈ​​​ലി. വി​​​വാ​​​ഹജീ​​​വി​​​ത​​​ത്തി​​​ന്റെ പ​​​വി​​​ത്ര​​​ത​​​യും പ​​​രി​​​ശു​​​ദ്ധി​​​യു​​​മൊ​​​ക്കെ ക​​​ടങ്കഥ​​​യാ​​​ണെ​​​ന്ന് ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന പു​​​തി​​​യ കാ​​​ല​​​ത്തെ​​​ക്കു​​​റി​​​ച്ച് വ​​​ര​​​ച്ച് കാ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്നു.

നി​​​ഷ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളു​​​ടെ മ​​​ന​​​സ്സി​​​ലൂ​​​ടെ യാ​​​ത്രചെ​​​യ്ത് എ​​​ഴു​​​തി​​​യ ക​​​ഥ​​​യി​​​ലെ ജീ​​​വി​​​തം വാ​​​യ​​​ന​​​ക്കാ​​​രോ​​​ട് ആ​​​ഴ​​​ത്തി​​​ൽ സം​​​വ​​​ദി​​​ക്കു​​​ന്ന​​​വ​​​യാ​​​ണ്. എ​​​ഴു​​​ത്തി​​​ലെ കൈയ​​ട​​​ക്ക​​​വും ഭാ​​​ഷ​​​യു​​​ടെ ലാ​​​ളി​​​ത്യ​​​വുംകൊ​​​ണ്ട് ആ​​​സ്വാ​​​ദ്യ​​​ക​​​ര​​​മാ​​​ക്കി​​​യ ക​​​ഥ വാ​​​യ​​​ന​​​ക്കാ​​​രു​​​ടെ മ​​​ന​​​സ്സി​​​ൽ ആ​​​ഴ​​​ത്തി​​​​ൽ പ​​​തി​​​പ്പി​​​ച്ച് മ​​​റ​​​ക്കാ​​​ത്ത ക​​​ഥ​​​യാ​​​യി മാ​​​റ്റു​​​ക​​​യും ചെ​​​യ്യു​​​ന്നു.

(സന്തോഷ് ഇലന്തൂർ,ഫേസ്​ബുക്ക്​)

അ​തി​ന്റെ പേ​ർകൂ​ടി​യാ​ണ് രാ​ഷ്ട്രീ​യ അ​ടി​മ​ത്തം

ഇ​ല​ക്ടറൽ ബോ​ണ്ടി​ലെ ജ​മാ​അ​ത്ത് രാ​ഷ്ട്രീ​യം വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു എ​ഡി​റ്റോ​റി​യ​ലാണ്​ മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ് 2024 മാ​ർ​ച്ച് 25 ല​ക്കത്തിലേത്​. ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ എ​ല്ലാം ഇ​ല​ക്ടറൽ ബോ​ണ്ടി​ന്റെ സാ​മ്പ​ത്തി​ക പ്ര​ലോ​ഭ​ന​ത്തി​ൽ വീ​ണു പോ​യ​പ്പോ​ൾ ഇ​ന്ത്യ​യി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ മാ​ത്ര​മാ​ണ് അ​ത് സ്വീ​ക​രി​ക്കാ​തി​രു​ന്ന​ത്. അ​ത് രാ​ഷ്ട്രീ​യ താ​ൽ​പ​ര്യം കാ​ര​ണം ന​ന്നാ​ക്കി പ​റ​യാ​ൻ മ​ടി​ക്കു​ന്ന​ത് മ​ന​സ്സി​ലാ​ക്കാം. പ​ക്ഷേ, വ​ള​രെ സു​പ്ര​ധാ​ന​മാ​യ ഒ​രു വി​ധി​യെക്കുറി​ച്ച് ഒ​രു എ​ഡി​റ്റോ​റി​യ​ൽ എ​ഴു​തു​മ്പോ​ൾ ആ ​കേ​സ് കൊ​ടു​ത്ത​ത് സി​.പി​.​എം എ​ന്ന പാ​ർ​ട്ടി​യാ​ണ് എ​ന്ന​ത് പ​റ​യാ​നു​ള്ള മ​ടി​യു​ണ്ട​ല്ലോ. അ​തി​ന്റെ പേ​ർകൂ​ടി​യാ​ണ് രാ​ഷ്ട്രീ​യ അ​ടി​മ​ത്തം.

(ബഷീർ ചുങ്കത്തറ ,ഫേസ്​ബുക്ക്​)

Tags:    
News Summary - weekly ezhuthukuth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.