എഴുത്തുകുത്ത്

ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്ക് വീ​ണ്ടും തെ​റ്റി

മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ലെ ‘മ​ല​യാ​ള ച​ല​ച്ചി​ത്ര​ഗാ​ന​ ച​രി​ത്രം’ എ​ന്ന പം​ക്തി​യി​ൽ (ലക്കം: 1369) വി​ജ​യ​ശ്രീ​യെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച ചൂ​ഷ​ണ​ത്തെ​ക്കു​റി​ച്ച് ശ്രീ​കു​മാ​ര​ൻ ത​മ്പി​ എ​ഴു​തു​ന്നു​ണ്ട്. എ​ന്നാ​ൽ, ‘പോ​സ്റ്റു​മാ​നെ കാ​ണാ​നി​ല്ല’ എ​ന്ന സി​നി​മ​യി​ല​ല്ല അ​ദ്ദേ​ഹം വി​വ​രി​ക്കു​ന്ന വി​ജ​യ​ശ്രീ​യു​ടെ ദൃ​ശ്യ​മു​ള്ള​ത്. കു​ഞ്ചാ​ക്കോത​ന്നെ സം​വി​ധാ​നംചെ​യ്ത ‘പൊ​ന്നാ​പു​രം കോ​ട്ട’യി​ലാ​ണ്. ആ ​ദൃ​ശ്യ​ത്തി​ന്റെ പ്ര​ചാ​ര​ണ​മാ​ണ് വി​ജ​യ​ശ്രീ​യു​ടെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച​ത് എ​ന്നാ​ണ് വാ​ദം.

‘പോ​സ്റ്റു​മാ​നെ കാ​ണാ​നി​ല്ല’യി​ൽ മീ​ൻ മു​റി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ജ​യ​ശ്രീ​യു​ടെ ദേ​ഹ​ത്ത് ഉ​റു​മ്പു ക​യ​റു​ന്ന​തു ക​ണ്ട് വ​രു​ന്ന ന​സീ​ർ കാ​ണി​ക്കു​ന്ന അ​തേ ഭാ​വ​ത​ര​ള​ത​ക​ൾ വ്യ​ത്യാ​സ​മൊ​ന്നും കൂ​ടാ​തെ ‘പൊ​ന്നാ​പു​രം​കോ​ട്ട​’യി​ൽ വി​ജ​യ​ശ്രീ കു​ളി​ക്കു​ന്ന​ത് ആ​ക​സ്മി​ക​മാ​യി കാ​ണു​ന്ന ന​സീ​റി​ലും കാ​ണാം. സം​വി​ധാ​യ​ക​ൻ ഒ​ന്നാ​യ​തി​ന്റെ വി​ക്രി​യ​ക​ളാ​ണ്. അ​ഭി​നേ​താ​വി​ന്റെ​യോ ക​ഥ​യു​ടെ​യോ കു​ഴ​പ്പ​മ​ല്ല. ക​ര​ടി​പോ​ലും മ​നു​ഷ്യ​രെ ബ​ലാ​ൽക്കാ​രം ചെ​യ്യു​ന്ന വി​ചി​ത്ര​മാ​യ ഭൂ​ത​കാ​ലം മ​ല​യാ​ള സി​നി​മ​ക്കുണ്ട്. കാ​ട്ടി​ൽ കി​ട​ക്കു​ന്ന ക​ര​ടി​യേ..!

‘പോ​സ്റ്റു​മാ​നെ കാ​ണാ​നി​ല്ല’ 1972ലും ​‘പൊ​ന്നാ​പു​രം കോ​ട്ട’ 1973ലു​മാ​ണ് റി​ലീ​സാ​യ​ത്. 1974 മാ​ർ​ച്ചി​ൽ വി​ജ​യ​ശ്രീ ആ​ത്മ​ഹ​ത്യചെ​യ്തു.

(ആർ.പി. ശിവകുമാർ ,ഫേസ്​ബുക്ക്​)

ഛേത്രിയുടെ വിടവാങ്ങൽ

ഇ​ന്ത്യ​ന്‍ ഫു​ട്ബാള്‍ ഇ​തി​ഹാ​സ​മാ​യ സു​നി​ല്‍ ഛേത്രി​യെ​ക്കു​റി​ച്ച് ആ​ഴ്ച​പ്പ​തി​പ്പി​ല്‍ (ല​ക്കം: 1370) ഫൈ​സ​ല്‍ കൈ​പ്പ​ത്തൊ​ടി​യും സ​നി​ല്‍ പി. ​തോ​മസും കെ.​പി.​എം. റി​യാ​സും എ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ള്‍ വാ​യി​ച്ചുതീ​ര്‍ന്ന​പ്പോ​ള്‍ മ​ന​സ്സി​ല്‍ തെ​ളി​ഞ്ഞ​ത് സൗ​ത്താ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റി​ലെ മി​റാ​ക്കു​ല​സ് ഫീ​ൽ​ഡ​റാ​യ ജോ​ണ്‍ ഡി ​റോ​ഡ്സാ​ണ്. മൈ​താ​ന​ത്തി​ലൂ​ടെ പ​റ​ന്നു​പോ​കു​ന്ന എ​ന്തി​നെ​യും കൈ​ക്കു​മ്പി​ളി​ല്‍ ഒ​തു​ക്കു​ന്ന ഒ​രു ക​ളി​ക്കാ​ര​നെ​ന്ന് ആ​രാ​ധ​ക​ർ അ​ദ്ദേ​ഹ​ത്തെ വി​ശേ​ഷി​പ്പി​ക്കു​മ്പോ​ള്‍ മൈ​താ​നി​യി​ലൂ​ടെ ഓ​ടു​ന്ന തോ​ല്‍പ​ന്തി​നെ വ​രു​തി​യി​ലാ​ക്കാ​ന്‍ കാ​ൽപാ​ദ​ങ്ങ​ളി​ല്‍ വ​ജ്ര​പ്പ​ശ തേ​ച്ചു​പ്പി​ടി​പ്പി​ച്ച​വ​ന്‍ എ​ന്നാ​ണ് സു​നി​ല്‍ ഛേത്രി​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്റെ ആരാധകർ പ​റ​യു​ന്ന​ത്. അ​ടു​ത്ത ആ​ഴ്ച​ കു​വൈ​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന രാ​ജ്യാ​ന്ത​ര ലോ​ക​ക​പ്പ്‌ യോ​ഗ്യ​ത മ​ത്സ​ര​ത്തോ​ടെ വി​ട​വാ​ങ്ങു​ന്ന ഛേത്രി​ക്ക് ഉ​ചി​ത​മാ​യ ആദരമാണ് ഇ​ത്ത​വ​ണ​ത്തെ മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ്.

ഏ​ത് അ​ക്യൂ​ട്ട് ആം​ഗി​ളി​ല്‍നി​ന്നും അ​നാ​യാ​സം ഗോ​ളു​തി​ര്‍ക്കാ​ന്‍ കെ​ൽപു​ള്ള ക​ളി​ക്കാ​ര​നാ​ണ് സു​നി​ല്‍ ഛേത്രി. ​മ​റ​ഡോ​ണ​യു​ടെ ആ​ത്മാ​വി​ന്റെ സ്പ​ര്‍ശ​മേ​റ്റ കാ​ൽപാ​ദ​ങ്ങ​ളാ​ണ​വ! ബര്‍ത്ത് സ​ര്‍ട്ടി​ഫി​ക്ക​റ്റി​ലൂ​ടെ​യ​ല്ലാ​തെ ക​ളി​യു​ടെ ആ​രോ​ഹ​ണാ​വ​രോ​ഹ​ണ​ങ്ങ​ളി​ല്‍നി​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​യ​സ്സ​ള​ക്കാ​ന്‍ സാ​ധ്യ​മ​ല്ല. ച​ടു​ല​ങ്ങ​ളാ​യ നീ​ക്ക​ങ്ങ​ള്‍, വേ​ഗ​ത​യാ​ര്‍ന്ന പാ​സുക​ള്‍, കൃ​ത്യ​മാ​യ ല​ക്ഷ്യം –അ​തൊ​ക്കെ മ​റ്റു ക​ളി​ക്കാ​രി​ല്‍നി​ന്നും ഈ ​അ​ഞ്ച​ടി ആ​റി​ഞ്ചു​കാ​ര​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്നു.

വിങ്ങുക​ളി​ല്‍നി​ന്നും ത​ക​ര്‍പ്പ​ന്‍ ഷോ​ട്ടു​ക​ള്‍ പാ​യി​ക്കാ​നും കോ​ര്‍ണ​റു​ക​ള്‍ പ്ര​തി​രോ​ധി​ക്കാ​നും ഉ​യ​ര​മു​ള്ള ഡി​ഫ​ന്‍ഡ​ര്‍മാ​രെ മ​റി​ക​ട​ക്കാ​നും ഹെ​ഡ​റു​ക​ളി​ലൂ​ടെ ഗോ​ള്‍ നേ​ടാ​നു​മു​ള്ള മി​ക​വും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. 20ാo വ​യ​സ്സി​ല്‍ ഇ​ന്ത്യ​ക്കുവേ​ണ്ടി രാ​ജ്യാ​ന്ത​ര അ​ര​ങ്ങേ​റ്റം കു​റി​ച്ച ഇ​ദ്ദേ​ഹം 39ാo വ​യ​സ്സി​ല്‍ ബൂ​ട്ട​ഴി​ക്കു​മ്പോ​ഴും യു​വാ​ക്ക​ളു​ടെ ‘ഐ​ക്ക​ണ്‍’ ത​ന്നെ​യാ​ണ്. ബൈ​ച്യുങ് ബൂ​ട്ടി​യ​യും സു​നി​ല്‍ ഛേത്രി​യും ഒ​രേ നാ​ണ​യ​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ മാ​ര്‍ച്ചി​ല്‍ ന​ട​ന്ന ലോ​ക ക​പ്പ്‌ യോ​ഗ്യ​താ​ മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ഫ്ഗാ​നി​സ്താനെ​തി​രെ ഛേത്രി ​നേ​ടി​യ ഒ​രു ഗോ​ളി​നു 70 മി​നി​റ്റു​വ​രെ പി​ടി​ച്ചുനി​ന്ന ഇ​ന്ത്യ പി​ന്നീ​ട്‌ ര​ണ്ടു ഗോ​ളു​ക​ള്‍ വ​ഴ​ങ്ങി മ​ത്സ​ര​ത്തി​ല്‍നി​ന്നും പു​റ​ത്താ​യെ​ങ്കി​ലും ഛേത്രി​യു​ടെ ആ ​ഗോ​ള്‍ ആ​രാ​ധ​കമ​ന​സ്സു​ക​ളി​ൽനി​ന്നു പെ​ട്ടെ​ന്നൊ​ന്നും മാ​യ്ച്ചു​ക​ള​യാ​നാ​കി​ല്ല. ത​ന്‍റെ ക​രി​യ​റി​ല്‍ 94 ഗോ​ളു​ക​ള്‍ നേ​ടി​യ ഛേത്രി​ക്ക് ആ​ഴ്ച​പ്പ​തി​പ്പ് ഒ​രു​ക്കി​യ വി​ട​വാ​ങ്ങ​ല്‍ ശ്ലാ​ഘ​നീ​യ​മാ​യി.

(സ​ണ്ണി ജോ​സ​ഫ്‌, മാ​ള)

രാ​ഹു​ൽ മ​ണ​പ്പാ​ട്ടി​ന്റെ ‘രാ​ക്ക​വി​ത​ക​ൾ’

രാ​ത്രി​യു​ടെ വ്യ​ത്യ​സ്​​ത ഭാ​വ​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി​യ രാ​ഹു​ൽ മ​ണ​പ്പാ​ട്ടി​ന്റെ ‘രാ​ക്ക​വി​ത​കൾ’ പ​ല​വ​ട്ടം വാ​യി​ച്ചു. എ​ന്നെ പ​ല​ത​ര​ത്തി​ൽ അ​ത്​ രാ​ത്രി ഒാ​ർ​മ​ക​ളി​ലേ​ക്കും അ​നു​ഭ​വ​ങ്ങ​ളി​ലേ​ക്കും കൊ​ണ്ടു​പോ​യി. ജീ​വി​ത​ത്തി​ന്റെ പ​കു​തി പി​ന്നി​ട്ട എ​ന്നെ​പ്പോ​ലൊ​രാ​ൾ മ​ണ്ണെ​ണ്ണ​വി​ള​ക്കും ചൂ​ട്ടു​ക​റ്റ​യും നി​റ​ഞ്ഞ ബാ​ല്യ​ത്തി​ൽനി​ന്നാ​ണ്​ ക​ണ്ണ​ഞ്ചി​ക്കു​ന്ന വെ​ളി​ച്ച​ത്തി​ന്റെ ഇ​ന്നി​ലേ​ക്ക്​ വ​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും പ്രോ​മി​സിങ്ങാ​യ ക​വി​യാ​ണ്​ രാ​ഹു​ൽ​ മ​ണ​പ്പാ​ട്ട്​ എ​ന്നുകൂ​ടി പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.​

(വി​ജ​യ​ൻ ബാ​ല​കൃ​ഷ്​​ണ​ൻ,കൊ​ണ്ടോ​ട്ടി)

‘കാ​ലാ​ന്ത​രം’ ഗം​ഭീ​രം

മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ലൂ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം ജോ​ൺ ഓ​ർ​മദി​ന​ത്തി​ൽ തു​ട​ങ്ങി ഈ ​വ​ർ​ഷം അ​തേ ദി​വ​സം അ​വ​സാ​നി​ച്ച ‘കാ​ലാ​ന്ത​ര​’ത്തി​​ന്റെ ഒ​ട്ടു​മി​ക്ക ഓ​ർ​മചി​ത്ര​ങ്ങ​ളും വാ​യി​ക്കാ​നി​ട​യാ​യി. പ്രേം​ച​ന്ദ് എ​ന്ന എ​ഴു​ത്തു​കാ​ര​നി​ലൂ​ടെ കോ​ഴി​ക്കോ​ട് ജീ​വി​ച്ച് മ​ൺ​മ​റ​ഞ്ഞ പ​ല​രെക്കുറി​ച്ചും വാ​യി​ക്കാ​നും അ​വ​രു​ടെ ജീ​വി​തരീ​തി​ക​ൾ ഏ​തൊ​ക്കെ ത​ര​ത്തി​ലാ​യി​രു​ന്നു എ​ന്ന​റി​യാ​നും സാ​ധി​ച്ചു! ഇ​നി​യും ഇ​ത്ത​ര​ത്തി​ലു​ള്ള പം​ക്തി​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ...

(ഷാ​ജി ബി. ​മാ​ടി​ച്ചേ​രി, കോ​ഴി​ക്കോ​ട്)

പ്രൗഢ ലേഖനങ്ങൾ

മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 1369) പ്രൗഢമായ ലേഖനങ്ങൾകൊണ്ട് സമ്പന്നമായിരുന്നു. അവയിൽ നാലെണ്ണം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലെ അതിർത്തി ഗ്രാമങ്ങളിൽ ഇന്നും ജാതിക്കോമരങ്ങൾ എങ്ങനെ ഉറഞ്ഞുതുള്ളുന്നുവെന്നും ‘കൊത്തടിമ’ പോലുള്ള അടിമവേല എന്തുമാത്രം പിടിമുറുക്കിയിരിക്കുന്നുവെന്നുമുള്ള ദയനീയമല്ല, ഭയാനക ചിത്രം തന്നെ വരച്ചുകാണിക്കുന്നു ബിനോയ് തോമസിന്റെ ‘അതിർത്തി ഗ്രാമങ്ങളിലെ ജാതിജീവിതം’ എന്ന ലേഖനം.

ജാതിപ്പിശാചുക്കളെയെല്ലാം തൂത്തെറിഞ്ഞ നവോത്ഥാന കാലവും പിന്നിട്ട് പതിറ്റാണ്ടുകൾക്കിപ്പുറം ജാതി വേലിക്കെട്ടുകളിൽപ്പെട്ട് നരകിക്കേണ്ടി വരുന്ന മരകതത്തിന്റെയും പ്രശാന്തിന്റെയും അനുഭവങ്ങൾ ഒറ്റപ്പെട്ടതാകില്ല. പരാതി നൽകാൻ നിയമപാലകരെ സമീപിക്കുമ്പോൾ നിയമസംവിധാനം നീതിനിർവഹണത്തിൽ വേണ്ടത്ര നീതി കാണിക്കുന്നില്ല എന്ന ഒട്ടും ശുഭകരമല്ലാത്ത അവസ്ഥയും ലേഖനത്തിൽനിന്ന് വായിച്ചെടുക്കാനാകുന്നു. ജാതിവിവേചനവും അടിമവേലയും നീതിയില്ലാത്ത നീതിനിർവഹണവും നമ്മൾ ഇനിയും സഹിക്കേണ്ടതുണ്ടോ എന്ന ചോദ്യം വായനക്കാരോട് ചോദിക്കുന്നതായിട്ടാണ് പ്രസ്തുത ലേഖനം അനുഭവപ്പെടുന്നത്.

‘മലയാള സിനിമയും ഹാസ്യവും’ എന്ന വിഷയത്തെ ആസ്പദമാക്കി വിജിത്ത് എം.സി എഴുതിയ ലേഖനം ഹാസ്യത്തെ കുറിച്ചാണെങ്കിലും ഗൗരവമേറിയ വിഷയത്തിലേക്കാണ് വിരൽചൂണ്ടുന്നത്. പല മലയാള സിനിമകളെയും വിജയത്തിലേക്ക് എത്തിച്ചതും കാണികളെ അവസാനംവരെ സ്ക്രീനിനു മുന്നിൽ പിടിച്ചിരുത്തിയതുമെല്ലാം ഹാസ്യനടൻമാരും നടികളുമാണെങ്കിലും അംഗീകരിക്കേണ്ടവരൊന്നും അത് അംഗീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. മലയാള സിനിമയുടെ തുടക്കം മുതൽ ഇങ്ങനെതന്നെയായിരുന്നു. ഇന്നും ഈ വസ്തുതക്ക് കാര്യമായ മാറ്റം ഒന്നും വന്നിട്ടില്ല.

ഹാസ്യതാരങ്ങളെയും അവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയും പ്രേക്ഷകർ കൈയടിച്ച് പ്രോത്സാഹിപ്പിച്ചാൽമാത്രം മതിയെങ്കിൽ മറ്റു താരങ്ങളുടെയും കാര്യത്തിൽ അതു മതിയല്ലോ? എന്നാൽ അതുപോരാ, സർക്കാർ തലത്തിൽതന്നെ വേണ്ടത്ര പരിഗണന കൊടുക്കേണ്ടതാണ് എന്ന തലത്തിലേക്കാണ് ലേഖനം വിരൽചൂണ്ടുന്നത്, പ്രത്യേകിച്ചും അവാർഡ് നിർണയകാര്യത്തിലും മറ്റും. ലേഖനത്തിൽ വനിത ഹാസ്യതാരങ്ങളെ കുറിച്ചും അവരുടെ കഥാപാത്രങ്ങളെ കുറിച്ചും പ്രത്യേകിച്ചൊന്നും പറയാതെ പോയതും ശ്രദ്ധയിൽപ്പെട്ടു എന്നു പറഞ്ഞുകൊള്ളട്ടെ.

സമീപകാലത്ത് മലയാള സിനിമക്ക് വേർപാടിന്റെ വേദന നൽകി കടന്നുപോയ ചലച്ചിത്രപ്രതിഭകളായ സംഗീത് ശിവനെയും ഹരികുമാറിനെയും ഓർത്തെടുത്ത ലേഖനങ്ങൾ ആ പ്രതിഭകൾക്കു നൽകിയ പ്രണാമമായി. സംഗീത് ശിവന്റെ പിതാവ് തുടങ്ങിയ ശിവൻ സ്റ്റുഡിയോയുടെ ചരിത്രത്തിൽ തുടങ്ങി അദ്ദേഹം ചെയ്ത മലയാള സിനിമകളെ മിക്കതും സ്പർശിച്ച്‌ ബോളിവുഡിന് നൽകിയ സംഭാവനകളും ചികഞ്ഞെടുക്കുമ്പോൾ ദീദി എന്ന ലേഖിക ഒരു സാധാരണ പ്രേക്ഷകർക്കൊന്നും അനുഭവവേദ്യമല്ലാത്ത സംഗീത് ശിവനെ പരിചയപ്പെടുത്തുകയാണ്. ഒരു സംവിധായകന്റെ കൈയടക്കത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണല്ലോ അദ്ദേഹത്തിന്റെ ‘യോദ്ധാ’. ആ സിനിമയെ ഏത് സിനിമാ ആസ്വാദകർക്കാണ് മറക്കാനാകുക. സിനിമക്കപ്പുറമുള്ള സംഗീത് ശിവനെ, പ്രത്യേകിച്ചും കാമറ ജീവിതമാക്കിയ സംഗീത് ശിവനെ ലേഖനം നല്ലരീതിയിൽ അവതരിപ്പിക്കുന്നു.

സംവിധായകപ്രതിഭ ഹരികുമാറിലേക്ക് എത്തുമ്പോഴും ‘സുകൃത​ം’ എന്ന ഒറ്റ സിനിമ മാത്രം മതി ആ വലിയ പ്രതിഭയെ തിരിച്ചറിയാൻ. ആർക്കും പിടികൊടുക്കാതെ യാഗാശ്വംപോലെ പായുന്ന മനുഷ്യമനസ്സിന്റെ അവസ്ഥയെ വരച്ചുകാട്ടിയ ‘സുകൃതം’ ശ്വാസമടക്കിപ്പിടിച്ച് പ്രേക്ഷകരെ തിയറ്ററിൽ പിടിച്ചിരുത്തിയതാണ്, വിതുമ്പലോടെ. വേട്ടക്കാരന്റെ മനസ്സാണ് സമൂഹത്തിന്, ഒരു ഇരയെ കിട്ടാൻവേണ്ടി കാത്തിരിക്കുകയാണ് എന്ന വലിയ സത്യവും ഹരികുമാർ സിനിമയിലൂടെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. സജിൽ ശ്രീധറിന്റെ ‘വൈവിധ്യപൂർണതയുടെ ദൃശ്യപരിണതികൾ’ എന്ന ലേഖനം പ്രധാനമായും ‘സുകൃതം’, ‘ജ്വാലാമുഖി’ എന്നീ രണ്ട് ചിത്രങ്ങളെ മാത്രമാണ് ഫോക്കസ് ചെയ്യുന്നത്. മറ്റുള്ള ഏതാനും ചിത്രങ്ങളുടെ പേര് പരാമർശിച്ചു പോകുന്നതേയുള്ളൂ. ‘സുകൃത’ത്തെ വിലയിരുത്തിയത് നല്ല നിലവാരം പുലർത്തി എന്നുതന്നെ പറയാം. ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ‘ജ്വാലാമുഖിയെ’ അടുത്തറിയാനും ലേഖനം ഉപകരിച്ചു.

(ദിലീപ് വി. മുഹമ്മദ്)

സംഗീതാസ്വാദകർ പരിശോധിക്കണം

‘മ​ല​യാ​ളി​ക​ൾ കൂ​ടു​ത​ലാ​യി ഖ​യാ​ൽ കേ​ൾ​ക്കേ​ണ്ട​തു​ണ്ട്’ (ല​ക്കം: 1369 ) എ​ന്ന​ പേ​രി​ൽ ഉ​സ്താ​ദ് ഫ​യ്യാ​സ് ഖാ​നു​മാ​യി ന​ദീം നൗ​ഷാ​ദ് ന​ട​ത്തി​യ അ​ഭി​മു​ഖം ഉ​ചി​ത​മാ​യ ചോ​ദ്യ​ങ്ങ​ൾകൊ​ണ്ടും അ​ദ്ദേ​ഹ​ത്തി​ന്റെ കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ൾകൊ​ണ്ടും പ്ര​സ​ക്ത​മാ​യി. കേ​ര​ള​ത്തി​ൽ ഹി​ന്ദു​സ്താ​നി സം​ഗീ​തം പ്ര​ച​രി​ക്കാ​തി​രി​ക്കു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ ഫ​യ്യാ​സ്‌ ഖാ​ൻ അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.

അ​ത് കേ​ര​ള​ത്തി​ലെ സം​ഗീ​താ​സ്വാ​ദ​ക​ർ പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. ഫ​യ്യാ​സ്‌ ഖാ​ന്റെ ശി​ഷ്യ​ന്മാ​രാ​യി ഒ​ട്ടേ​റെ പേ​ർ കേ​ര​ള​ത്തി​ൽ ഉ​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ ഒ​ര​ഭി​മു​ഖം ഒ​രു മ​ല​യാ​ള പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ൽ വ​രു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.​ അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​തി​ഭ തി​രി​ച്ച​റി​ഞ്ഞ് പ്രാ​ധാ​ന്യ​ത്തോ​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ൽ അ​ദ്ദേ​ഹ​ത്തി​​െന്റ ശി​ഷ്യ​യാ​യ ഞാ​ൻ ‘മാ​ധ്യ​മ’​ത്തോ​ട് ന​ന്ദി പ​റ​യു​ന്നു. മ​ല​യാ​ള പ്ര​സി​ദ്ധീ​ക​ര​ണങ്ങ​ൾ പൊ​തു​വെ ഹി​ന്ദു​സ്താ​നി സം​ഗീ​ത​ത്തോ​ട് വി​മു​ഖ​ത പ്ര​ക​ടി​പ്പി​ക്കു​മ്പോ​ൾ (അ​റി​വി​ല്ലാ​യ്‌​മകൊ​ണ്ടാ​ണ്) ഇ​ട​ക്ക് ഇ​ത്ത​രം അ​ഭി​മു​ഖ​ങ്ങ​ളും ലേ​ഖ​ന​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ‘മാ​ധ്യ​മം’ മാ​ത്ര​മാ​ണ്. ആ​ഴ്ച​പ്പ​തി​പ്പി​നും ന​ദീം നൗ​ഷാ​ദി​നും ന​ന്ദി.

(ഭാ​വ​ന ചേ​വാ​യൂ​ർ, കോ​ഴി​ക്കോ​ട്)

Tags:    
News Summary - weekly ezhuthukuth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.