എഴുത്തുകുത്ത്

ക്രിസ്തുമതത്തിലും ജാതിവിവേചനം ശക്തമാണ്

ഡോ. വിനിൽ പോളിന്റെ എഴുത്തിൽ (ലക്കം: 1380) ഉൾവെളിച്ചം ലഭിക്കുന്ന ധാരാളം കാര്യങ്ങളുണ്ട്. ചില കണക്കനുസരിച്ച് കേരളത്തിലെ ക്രിസ്ത്യാനികളിൽ 25 ശതമാനവും മുസ്‍ലിംകളിൽ 50 ശതമാനവും ഈഴവർ മതം മാറിയവരെന്നാണ്. ഇത് തീർത്തും ശരിയായ കണക്കെന്ന് പറയാൻ പറ്റില്ല. പണ്ട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹിന്ദുമതത്തിലെ ജാതി നിലനിന്നിരുന്നത് കേരളത്തിലെ തിരുവിതാംകൂർ ആയിരുന്നല്ലോ. എന്റെ അറിവിൽ കഴിഞ്ഞ 40 വർഷമിപ്പുറം കേരളത്തിൽ ക്രിസ്ത്യാനികളാവുന്നത് 75 ശതമാനം ഈഴവരാണ്. പെന്ത​ക്കോസ്ത് പോലുള്ള സഭകളിൽ, ഈഴവ സമുദായത്തിൽപെട്ട എന്റെ ബന്ധുക്കളിൽ അഞ്ച് കുടുംബം ക്രിസ്ത്യാനികളായിട്ടുണ്ട്. രണ്ടുപേർ മുസ്‍ലിംകളും ആയിട്ടുണ്ട്.

ഇതിൽ കേരളത്തിലെ പല സ്ഥലങ്ങളിൽ ക്രിസ്ത്യാനികളായ ഈഴവരെക്കുറിച്ചുള്ള വിവരങ്ങൾ വായിച്ചു. ഇതിൽപറയുന്നപോലെ കേരളത്തിലെ ജനസംഖ്യയിൽ കൂടുതൽ ഉണ്ടായിരുന്ന (ഹിന്ദുമതത്തിൽ) ഈഴവനെ മതപരിവർത്തന ചരിത്രം കാര്യമായി പരിഗണിച്ചിട്ടില്ല. കേരളത്തിൽ 18.5 ശതമാനമാണ് ക്രിസ്ത്യൻ ജനസംഖ്യയെന്നാണ് കണക്ക്. എന്നാൽ, 30 വർഷം മുമ്പ് 22.50 ശതമാനമാണ് കേരളത്തിലെ ക്രിസ്ത്യൻ ജനസംഖ്യയെന്നാണ് സർക്കാർ കണക്ക്. ഇത് തീർത്തും ശരിയായ കണ​െക്കന്നു പറയാൻ കഴിയില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളുള്ളത് കേരളത്തിലാണ്.

ഇന്ത്യയിൽ രണ്ടര ശതമാനമാണ് ക്രിസ്ത്യാനികൾ എന്നാണ് കണക്ക്. എന്നാൽ, ഒരു മാസം മുമ്പുള്ള ‘കേസരി’ വാരികയിൽ ഞാൻ വായിച്ചു അഞ്ചര ശതമാനം ക്രിസ്ത്യാനികൾ ഇന്ത്യയിലു​െണ്ടന്ന്. പ്രത്യേകിച്ച്, ക്രിസ്തുമതത്തിലും ഹിന്ദുമതത്തിലേതുപോലെ ജാതിവിവേചനം ഇന്ത്യയിൽ ശക്തമായി. ഞാൻ 1978 ജൂലൈയിൽ (46 കൊല്ലം മുമ്പ്) മുതുകുളം യാക്കോബായ പള്ളിയിൽ ചെന്നപ്പോൾ പുരോഹിതൻ ഈഴവനെന്ന് കേട്ടപ്പോൾ അവഗണന കാട്ടി. നായർ അല്ലേ ജാതി എന്നാണ് പുരോഹിതൻ ചോദിച്ചത്. ഈഴവനാണ് എന്ന് പള്ളിയിലുണ്ടായ സ്റ്റീഫൻ എന്ന വ്യക്തി (ഇയാളെ എന്റെ മാതാവ് പരേതയായ കെ.എൻ. നളിനി പഠിപ്പിച്ചതാണ്) പറഞ്ഞു.

പക്ഷേ, ഞാൻ ഈഴവനെങ്കിലും സമ്പന്ന കുടുംബമാ​െണന്ന് അറിഞ്ഞപ്പോൾ അവഗണന 80 ശതമാനം കുറഞ്ഞു. ഇന്ത്യയിലെ രണ്ടു ശതമാനം ക്രിസ്ത്യാനികളിൽ രണ്ടു ശതമാനം ദലിതർ ക്രിസ്ത്യാനികളായതാണ്. കാൽ ശതമാനം സവർണർ കാൽ ശതമാനം സമ്പന്ന ഹിന്ദുക്കൾ. ഇതും തീർത്തും ശരിയായ കണക്കെന്നു പറയാൻ പറ്റില്ല. ഇന്ത്യയിൽ മുസ്‍ലിംകൾ 15 ശതമാനമുള്ളത് (20 കോടിയിൽപരം) ആ മതത്തിൽ ജാതിവ്യത്യാസം പണ്ടും കുറവായതിനാലാണ്. ഇന്ത്യയിൽ ക്രിസ്തുമതം എന്ന് എത്തിച്ചേർന്നു എന്ന് കൃത്യമായ കണക്കുള്ള എ.ഡി 52ൽ കേരളത്തിൽ സെന്റ് തോമാ എന്ന ക്രിസ്തുവിന്റെ ശിഷ്യൻ വന്നു എന്നും ​ബ്രാഹ്മണർ ഉൾപ്പെടെ അനേകരെ ക്രിസ്ത്യനാക്കി എന്നും പറയുന്നു. എന്നാൽ, ഇതിനും ശരിയായ തെളിവില്ല. ഇത് ശരിയല്ല എന്നാണ് പറയുന്നത്. പ്രധാനമായും ബ്രിട്ടീഷ് ഭരണത്തിലാണ് ക്രിസ്ത്യാനികൾ ഇവിടെ ഉണ്ടായത്.

അതിനുമുമ്പ് ഉ​െണ്ടങ്കിൽതന്നെ വളരെ അപൂർവം. ബ്രിട്ടീഷ് ഭരണസമയത്ത് മതംമാറ്റാൻ ക്രിസ്ത്യൻ മിഷനറിമാർക്ക് എല്ലാ സഹായവും ലഭിച്ചു. അന്ന് കേരളത്തിൽ നിലനിന്ന ജാതിക്രൂരത, സവർണ പീഡനം എല്ലാം മതംമാറ്റത്തിന് വലിയ പ്രേരകശക്തിയായി. ബഹുഭൂരിപക്ഷവും അവർണരാണ് മതം മാറിയത്, പ്രത്യേകിച്ച് ഈഴവർ. മതം മാറി കഴിഞ്ഞ് പലരും താണ ജാതിയാണ് എങ്കിലും സവർണർ, നായർ എന്നും മറ്റുമാണ് പറയുന്നത്. ഇങ്ങനെ ഞാനും പറഞ്ഞിട്ടുണ്ട്.

മരിച്ചുപോയ ചരിത്ര-ഗവേഷകനും എന്റെ സുഹൃത്തുമായ ഡോ. എം.ഐ. ജയപ്രകാശും എന്നോട് പറഞ്ഞിട്ടുണ്ട്. 50 ശതമാനത്തിലധികം ക്രൈസ്തവർ പണ്ട് ഈഴവരാണെന്ന് അദ്ദേഹം പറഞ്ഞു. അത് എനിക്ക് ശരിയായിട്ടു തോന്നി. ഇവിടെ ഒരു രാജാവ് മതപരിവർത്തനം തടയാൻ ശ്രമിച്ചിരുന്നു. കാരണം, ഹിന്ദുക്കളുടെ എണ്ണം ഗണ്യമായി കുറയുന്നതിനാൽ. 1936ൽ ക്ഷേത്രപ്രവേശനം തന്നത് മതപരിവർത്തനം തടയാനായിരുന്നു. ക്രിസ്തുമതത്തിലാണ് പ്രത്യേകിച്ച് എണ്ണത്തിൽ കൂടുതൽ ഈഴവരും. ഇതിലെ പട്ടിക 1, 2, 3, 4 എന്നിവയിൽകൂടി തിരുവിതാംകൂർ, കൊച്ചി എന്നിവിടങ്ങളിലെ ജാതി, ​മത കണക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിൽ മാധ്യമം ആഴ്ചപ്പതിപ്പ്, മാധ്യമം പത്രം എന്നിവക്ക് കാര്യമായ പ്രചാരം കിട്ടിയത് അതിലെ ഉയർന്ന ഉള്ളടക്കമാണ്. ഇതിൽ കേരള ചരിത്രം പരിശോധിക്കുമ്പോൾ ദൃശ്യതയുടെയും അദൃശ്യതയുടെയും ചരിത്രമാണ് കാണാൻ കഴിയുന്നത്.

(ആർ. ദിലീപ്, മുതുകുളം)

ആ​ശ്ലേ​ഷ​ത്തി​ലെ​ന്തി​ന് ഈ ​വി​ധം ജാ​തിചി​ന്ത?

മു​ൻ മ​ന്ത്രി​യും നി​ല​വി​ൽ പാ​ർ​ല​മെ​ന്റ് അം​ഗ​വു​മാ​യ കെ.​ രാ​ധാ​കൃ​ഷ്ണ​നെ ഐ.​എ.​എ​സ് ഓ​ഫി​സ​ർ ദി​വ്യ​ എ​സ്. ​അ​യ്യ​ർ ആ​ശ്ലേ​ഷി​ക്കു​ന്ന ഫോ​ട്ടോ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് മാ​ധ്യ​മം ആ​ഴ്ചപ്പ​തി​പ്പി​ലെ (ല​ക്കം: 1379) ഓ​പൺഫോ​റ​ത്തി​ൽ ഡോ.​ എ.​കെ.​ വാ​സു എ​ഴു​തി​യ ‘ആ​ശ്ലേ​ഷ​ങ്ങ​ളി​ലെ ജാ​തി’ എ​ന്ന ലേ​ഖ​നം വാ​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​തെ​ഴു​തു​ന്ന​ത്. ലേ​ഖ​ക​ന്റെ ഉ​ദ്ദേ​ശ്യശു​ദ്ധിയെ ​ചോ​ദ്യംചെ​യ്യു​ക​യ​​െല്ലന്ന് സ​വി​ന​യം അ​റി​യി​ക്ക​ട്ടെ.

ജാ​തിചി​ന്ത​യും തൊ​ട്ടു​കൂ​ടാ​യ്മ​യും തീ​ണ്ടിക്കൂ​ടാ​യ്മ​യും വം​ശീ​യവെ​റി​യു​മെ​ല്ലാം സം​ഹാ​രതാ​ണ്ഡ​വ​മാ​ടി​യിരു​ന്ന ഒ​രു കാ​ലം ന​മുക്കു​ണ്ടാ​യി​രു​ന്നു​വെ​ന്ന​ത് പ​ര​മ​മാ​യ സ​ത്യം. ഇ​പ്പോ​ഴും ചി​ല​രു​ടെ​യെ​ല്ലാം മ​ന​സ്സി​ൽനി​ന്ന് ജാ​തിചി​ന്ത പോ​യി​ട്ടി​ല്ല എ​ന്നു​ള്ള​തും വാ​സ്ത​വം. ദി​വ്യ എ​സ്. അ​യ്യ​ർ കെ.​ രാ​ധാ​കൃ​ഷ​്ണ​നെ ആ​ശ്ലേ​ഷി​ക്കു​ന്ന ഫോ​ട്ടോ വൈ​റ​ലാ​യ​തും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നോ​വ​ലി​സ്റ്റ് ബെ​ന്യാ​മി​ൻ ന​ട​ത്തി​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​വു​മാ​ണ​ല്ലോ ലേ​ഖ​ന​ത്തി​ന്റെ കാ​ത​ൽ. അ​ക​റ്റിനി​ർത്ത​ലു​ക​ളു​ടെ കാ​ല​ത്ത് ആ​യി​രം അ​ർ​ഥത​ല​ങ്ങ​ളു​ള്ള ഒ​രു ആ​ശ്ലേ​ഷം Salute you dear Divya എ​ന്നാ​ണ​ല്ലോ ബെ​ന്യാ​മി​ൻ പ​റ​ഞ്ഞ​ത്.

അ​തി​ന് വ്യാ​ഖ്യാ​നം ന​ൽ​കി കു​മാ​ര​നാ​ശാ​ന്റെ ‘ദു​ര​വ​സ്ഥ’​യും രാ​മ​പു​ര​ത്തു വാ​ര്യ​രു​ടെ ‘കു​ചേ​ല​വൃ​ത്തം വ​ഞ്ചി​പ്പാ​ട്ടു​’മൊ​ക്കെ രം​ഗ​ത്ത് എ​ത്തി​ക്കു​ന്നു​ണ്ട്. ആ ​കൃ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലേ​ഖ​ക​ൻ പ​റ​യു​ന്ന​തൊ​ക്കെ ശ​രിത​ന്നെ.​ എ​ന്നി​രു​ന്നാ​ലും അ​തത് കാ​ല​ഘ​ട്ട​ത്തി​ന്റെ സ്പ​ന്ദ​ന​ങ്ങ​ളാ​ണ​ല്ലോ ആ ​കൃ​തി​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.​ ഇ​ന്നും ആ ​കൃ​തി​ക​ളൊ​ക്കെ ജ​ന​കീ​യ​മാ​ണു​താ​നും.​ കെ.​ആ​ർ.​ നാ​രാ​യ​ണ​ൻ രാ​ഷ്ട്ര​പ​തി​യാ​യ​പ്പോ​ൾ പ്ര​ശ​സ്ത ക​വി ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട് അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ച് അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​പ്പോ​ൾ കെ.​ആ​ർ.​ നാ​രാ​യ​ണ​ൻ തി​രി​ച്ചു പ​റ​ഞ്ഞ​തി​നെക്കുറി​ച്ച് ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട് തു​റ​ന്നുപ​റ​ഞ്ഞ ഹൃ​ദ​യ​വി​ശാ​ല​ത​യെ ആ​ദ​രി​ക്കു​ന്നി​ടം വ​രെ പോ​കു​ന്നു​ണ്ട് ലേ​ഖ​ക​ൻ.

ബെ​ന്യാ​മി​ൻ ന​ട​ത്തി​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​വും ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ടിന്റെ തു​റ​ന്നുപ​റ​ച്ചി​ലു​മെ​ല്ലാം ജാ​തി ചി​ന്ത കു​റ​ഞ്ഞതോ​തി​ലെ​ങ്കി​ലും ക​ണ്ടുവ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാണെന്ന് ക​രു​താനേ ക​ഴി​യു​ന്നു​ള്ളൂ. ദി​വ്യ എ​സ്.​ അ​യ്യ​ർ കെ.​ രാ​ധാ​കൃ​ഷ്ണ​നെ ആ​ശ്ലേ​ഷി​ച്ച​തു​കൊ​ണ്ടാ​ണ് നേ​രെ തി​രി​ച്ചാ​യി​രു​ന്നു​വെ​ങ്കി​ൽ ബെ​ന്യാ​മി​ൻ ഇ​ങ്ങ​നെ പ​റ​യു​മാ​യി​രു​ന്നോ എ​ന്നൊ​ക്കെ ചോ​ദി​ക്കു​ന്ന​തി​ലെ ഔ​ചി​ത്യം മ​ന​സ്സി​ലാ​കു​ന്നി​ല്ല. ഒ​രു മ​ക​ൾ പി​താ​വി​നെ ആ​ശ്ലേ​ഷി​ക്കു​ന്ന രീ​തി​യി​ൽ കാ​ണേ​ണ്ട ഒ​രു കാ​ര്യ​ത്തി​ലാ​ണ് അ​തി​രു​വി​ട്ട ജാ​തിചി​ന്ത​ ക​ട​ന്നുവ​ന്ന് സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലും അ​ച്ച​ടിമാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റു​മാ​യി ഇ​ത്ര​യേ​റെ ച​ർ​ച്ച​ക്കു വേ​ദി​യാ​യ​ത്.

(ദി​ലീ​പ് ​വി. ​മു​ഹ​മ്മ​ദ്,മൂവാ​റ്റു​പു​ഴ)

ആ​ഖ്യാ​ന​ത്തി​ലെ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ

മു​ത്ത​ശ്ശി​ക്ക​ഥ​ക​ളു​ടെ ഓ​ർ​മ​ക​ൾ​ക്ക് ആ​വി​ഷ്കാ​ര​സൗ​ന്ദ​ര്യം ന​ൽ​കി അ​ശ്വ​തി അ​ശോ​ക​ൻ എ​ഴു​തി​യ ‘ഭൂ​തം’ എ​ന്ന ക​വി​ത (ല​ക്കം: 1378) വാ​യി​ച്ചു. അ​മ്മൂ​മ്മ​ക്ക​ഥ​ക​ളു​ടെ ആ​ഖ്യാ​ന​വൈ​ദ​ഗ്ധ്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യാ​ണി​തി​ൽ. അ​മ്മൂ​മ്മ ത​​ന്റെ ചെ​ല്ല​പ്പാ​ത്രം തു​റ​ക്കു​ന്ന​തോ​ടെ ക​ഥ​പ​റ​ച്ചി​ൽ കേ​ൾ​ക്കാ​ൻ വ​ട്ടം​കൂ​ടു​മാ​യി​രു​ന്ന കു​രു​ന്നു​ക​ൾ​ക്ക്, പാ​ത്രം അ​ട​യു​ന്ന​തോ​ടെ ക​ഥാ​വി​സ്മ​യ​ങ്ങ​ൾ തീ​ർ​ന്നു​പോ​കു​ന്ന​തും ക​ഥ​ക​ൾ കേ​ട്ട് കൊ​തി​തീ​രാ​ത്ത കു​ഞ്ഞു​മ​ന​സ്സിന്റെ പ്ര​തി​ഷേ​ധ​വു​മാ​ണ് ക​വി​ത​യു​ടെ പ്ര​മേ​യം.

ഒ​രു ക​ഥ തീ​ർ​ന്നാ​ൽ മ​റ്റൊ​ന്നി​ന്, അ​തു ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത​തി​നാ​യും മു​തി​ർ​ന്ന​വ​രെ നി​ര​ന്ത​രം ശ​ല്യംചെ​യ്യു​മാ​യി​രു​ന്നു കു​ട്ടി​ക​ൾ. ക​ഥ​പ​റ​ച്ചി​ലൊ​ന്ന് നി​ർ​ത്താ​ൻ മു​തി​ർ​ന്ന​വ​ർ പാ​ടു​പെ​ടും. ഒ​ടു​വി​ൽ എ​ന്തെ​ങ്കി​ലും അ​ട​വു​ക​ൾ പ​യ​റ്റും. അ​ത്ത​ര​മൊ​ന്നാ​ണ് ഇ​തി​ലെ ചെ​ല്ല​പ്പാ​ത്രം. അ​തു തു​റ​ക്കു​മ്പോ​ൾ പു​റ​ത്തു​വ​രു​ന്ന ഭൂ​ത​മാ​ണ് ഇ​തി​ൽ ക​ഥ പ​റ​യു​ന്ന​ത്. ഭൂ​ത​ത്തെ അ​ക​ത്താ​ക്കി പാ​ത്രം അ​ട​ക്കുന്ന​തോ​ടെ സ്വാ​ഭാ​വി​ക​മാ​യും ക​ഥ​ തീ​രും. ഈ ​ക​വി​ത​യി​ൽ ക​ഥ​ നി​ർ​ത്താ​ൻ മു​ത്ത​ശ്ശി ഉ​പ​യോ​ഗി​ക്കു​ന്ന ത​ന്ത്ര​മാ​ണി​ത്. മ​ക​ൻ അ​മ​ൻ കു​ഞ്ഞാ​യി​രു​ന്ന കാ​ല​ത്ത് സെ​യ്ദു​ദ്ദീൻ എ​ന്നൊ​രു സാ​ങ്ക​ൽപിക ക​ഥാ​പാ​ത്ര​ത്തെ സൃ​ഷ്ടി​ച്ച് അ​ദ്ദേ​ഹ​ത്തെ ചു​റ്റി​പ്പ​റ്റി​യു​ള്ള ക​ഥ​ക​ൾ മെ​ന​ഞ്ഞ് രാ​ത്രി കി​ട​ക്കാ​ൻ നേ​രം അ​വ​നു പ​റ​ഞ്ഞുകൊ​ടു​ക്കു​മാ​യി​രു​ന്നു.

പ്രാ​യ​മാ​കു​ന്ന​തി​ന​നു​സ​രി​ച്ച് അ​വ​നെ വി​സ്മ​യി​പ്പി​ക്കാ​ൻ കെ​ൽ​പുള്ള​തൊ​ന്നും പ​റ​യാ​നാ​വാ​തെ എ​ന്നി​ലെ സെ​യ്ദു​ദ്ദീൻ ക​ഥ​ക​ൾ വ​റ്റി​വ​ര​ണ്ടു. അ​ങ്ങ​നെ​യി​രി​ക്കെ ഇ​വി​ട​ത്തെ അ​മ്മൂ​മ്മ പ്ര​യോ​ഗി​ച്ച​തുപോ​ലെ ഒ​രു ത​ന്ത്രം എ​ന്നെ​ന്നേ​ക്കു​മാ​യി ഞാ​നും പ്ര​യോ​ഗി​ച്ചു. ഒ​രുദി​വ​സം സെ​യ്ദു​ദ്ദീനെ അ​ദ്ദേ​ഹ​ത്തി​ന്റെ ഉ​ൾ​ഗ്രാ​മ​ത്തി​ൽനി​ന്നും ഒ​രു ബ​സിൽ ക​യ​റ്റിവി​ട്ടു. നാ​ട്ടു​കാ​രൊ​ക്കെ ഒ​ത്തു​ചേ​ർ​ന്ന് ഒ​രു ഗം​ഭീ​രയാ​ത്ര​യ​യ​പ്പും ന​ൽ​കി. പി​ന്നീ​ട് അ​മ​ൻ; ‘‘ക​ഥ പ​റ​യോ പ​പ്പാ?’’ എ​ന്നു ചോ​ദി​ച്ചു വ​രു​മ്പോ​ൾ ഞാ​ൻ പ​റ​യും, ‘‘ഹ​ജ്ജ് ക​ഴി​ഞ്ഞ് സെ​യ്ദു​ദ്ദീൻ വ​ന്നി​ട്ടി​ല്ല​ല്ലോ കു​ഞ്ഞോ’’ എ​ന്ന്.

(സ​മീ​ർ കാ​വാ​ഡ്, അ​രീ​ക്കോ​ട്)

‘ഉള്ളും കള്ളീം' മറന്നൂടാ...

കവി യൂസഫ് നടുവണ്ണൂരിന്റെ മനോഹരമായൊരു കവിതയാണ് ‘ഉള്ളും കള്ളീം മിണ്ടേണ്ട’ (ലക്കം: 1380). നാട്ടിൻപുറ നന്മകളെ ഗൃഹാതുരതയുടെ മാധുര്യത്തോടെ ആവിഷ്‍കരിക്കുന്ന നല്ലൊരു കവിത. സമൃദ്ധമായ ഗ്രാമീണക്കാഴ്ചകളിലൂടെയുള്ള ഒരു തീർഥയാത്ര നടത്തിയ അനുഭൂതി പടർത്തുന്ന സുന്ദരകവിത.

നടുവണ്ണൂരങ്ങാടിയിൽ ജീവിതാവസ്ഥകളുടെ ‘ഉള്ളുകള്ളികൾ’ കാണിച്ച് തെക്കുവടക്കു നടന്നിരുന്ന പ്രാന്തൻ മൊയ്തിയും ഇലമുറിയൻ കുഞ്ഞിരാമനും ഒറ്റവായനയിൽതന്നെ നമ്മുടെ മനസ്സിൽ ചേക്കേറും.

കഥയില്ലാത്തവരെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും യഥാർഥജീവിതത്തിന്റെ ഉള്ളുകള്ളികൾ സമൂഹത്തിന്റെ മുന്നിൽ തുറന്നുകാണിച്ച എത്രയെത്ര സുന്ദരവ്യക്തിത്വങ്ങൾ ഇതുപോലെ നാട്ടിൻപുറ നന്മകളായി കടന്നുപോയിട്ടുണ്ട്. അവർക്ക് ജീവിതം നിഷ്കളങ്കതയുടെ വായ്ത്താരിയായിരുന്നു. എന്റെ നാട്ടിലെ ഉണ്യാലനും കാളിയും കൂരാച്ചുവുമൊക്കെ ഇപ്പോൾ മനസ്സിൽ ഉളളു കള്ളികളുടെ ‘നയപ്രഖ്യാപനം’ നടത്തുന്നുണ്ട്. പഴയകാലത്തെ, പച്ചയായ ആ മനുഷ്യർക്ക് ജീവിതം ഒരാഘോഷമായിരുന്നു. അവരുടെ വാക്കുകൾ ജീവിതത്തിന്റെ യാഥാർഥ്യം തുറന്നുകാണിക്കുന്നവയായിരുന്നു. എന്നാൽ, ഇന്നോ? എല്ലാവരും അവനവനിലേക്കൊതുങ്ങി. ജീവിതാവസ്ഥകൾ പാടിയാടുന്നത് പോയിട്ട് ആർക്കും ആരോടും മിണ്ടാൻപോലും സമയമില്ലാതായി.

നിർമലമായ സ്നേഹബന്ധങ്ങളും കാപട്യമില്ലാത്ത കരുതലും നഷ്ടമായി. ഹൃദയങ്ങൾ പരസ്പരം വന്മതിൽക്കെട്ടുകൾ തീർത്തു. നാട് പലവഴി ചിതറിപ്പോവുകയും നാട്ടുകാർ തിരിച്ചറിവ് നഷ്ടമായി പെരുവഴിയളക്കുന്ന നിസ്സഹായതയിൽ അകപ്പെടുകയുംചെയ്തിരിക്കുന്നു. കെട്ടകാലത്തിന്റെ മാറ്റത്തിൽ അമ്പരന്നുപോയ കവിപോലും കഥയില്ലാത്തവനായി ‘ഉള്ളുംകള്ളീം’ തിരിയാതെ നിസ്സഹായനായിത്തീരുന്നു. പ്രകൃതിദുരന്തങ്ങളെ​പ്പോലും സ്വാർഥതാൽപര്യങ്ങൾക്കായി ചൂഷണംചെയ്യുന്ന വർത്തമാനകാലത്ത് മൊയ്തിയെയും കുഞ്ഞിരാമനെയുംപോലുള്ള സ്നേഹാവതാരങ്ങൾ പുനർജനിച്ചേ മതിയാവൂ.

(ഗഫൂർ വെട്ടം, തിരൂർ, മലപ്പുറം)

Tags:    
News Summary - weekly ezhuthukuth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.