എഴുത്തുകുത്ത്

കാ​ല​ത്തി​നു മു​മ്പേ പ​റ​ന്ന ബ​ഷീ​ർ കൃ​തി​ക​ൾ

ബ​ഷീ​ർ വി​ട​വാ​ങ്ങി​യി​ട്ട് 30 വ​ർ​ഷം തി​ക​യു​ന്നു. അ​ദ്ദേ​ഹം സൃ​ഷ്ടി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളും ക​ഥാസ​ന്ദ​ർ​ഭ​ങ്ങ​ളും ഇ​ന്നും പ്ര​സ​ക്ത​മാ​യി ത​ന്നെ തു​ട​രു​ന്നു​വെ​ന്ന് ‘ബ​ഷീ​ർ ഓ​ർ​മ​ക്ക്’ എ​ന്ന പ​ഠ​ന​ത്തി​ൽ പി. ​ര​ശ്മി എ​ഴു​തി. കൃ​ത്യ​മാ​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ബ​ഷീ​ർ ത​ന്റെ നോ​വ​ലു​ക​ളി​ൽ സാ​മൂ​ഹി​ക വി​മ​ർ​ശ​നം അ​വ​ത​രി​പ്പിച്ച​തെ​ന്നും ഇ​തി​ൽ അ​സാ​ധാ​ര​ണവൈ​ഭ​വം ബ​ഷീ​ർ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നും ലേ​ഖി​ക നി​രീ​ക്ഷി​ക്കു​ന്നു. സ്വ​ന്തം ജീ​വി​ത​ത്തെ ന​ർ​മമ​ധു​ര​മാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന​തി​ലും അ​ത് സാ​ധാ​ര​ണ​ക്കാ​ര​ന്റെ അ​നു​ഭ​വ​മാ​ക്കി മാ​റ്റു​ന്ന​തി​ലും അ​സാ​ധാ​ര​ണ​മാ​യ പ്ര​തി​ഭാശ​ക്തി ബ​ഷീ​റി​നു​ണ്ടാ​യി​രു​ന്നു.

വേ​ദ​ന നി​റ​ഞ്ഞ ജീ​വി​താ​നു​ഭ​വ​ങ്ങ​ളാ​ണ് ബ​ഷീ​റി​ന്റെ നോ​വ​ലു​ക​ളി​ലെ പ്ര​മേ​യം. ബ​ഷീ​റി​ന്റെ ഭാ​ഷാശൈ​ലി മ​റ്റാ​ർ​ക്കും അ​നു​ക​രി​ക്കാ​നാ​വി​ല്ല. പ്ര​ത്യ​ക്ഷ​ത്തി​ൽ ല​ളി​ത​മെ​ന്ന് തോ​ന്നു​മെ​ങ്കി​ലും ഗ​ഹ​ന​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ശ​യ​ങ്ങ​ൾ. ധാ​രാ​ളം ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ള്ള ബ​ഷീ​റി​ന് മാ​ത്ര​മേ ജീ​വി​ത ചി​ത്രീ​ക​ര​ണത്തി​ൽ ഇ​ത്ര​മാ​ത്രം ലാ​ളി​ത്യ​വും ഗ​ഹ​ന​ത​യും പു​ല​ർ​ത്താ​ൻ ക​ഴി​യു​ക​യു​ള്ളൂ. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ ത​ന്റേ​താ​യ ഭാ​ഷാശൈ​ലി​യി​ലാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വാ​മൊ​ഴി ശൈ​ലി​യി​ൽത​ന്നെ​യാ​ണ് ബ​ഷീ​റി​ന്റെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വാ​മൊ​ഴി ശൈ​ലി​യി​ൽ ത​ന്നെ​യാ​ണ് ബ​ഷീ​റി​ന്റെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സം​സാ​രം. പ്ര​കൃ​തി​യി​ലെ എ​ല്ലാ പ്ര​തി​ഭാ​സ​ങ്ങ​ളും ബ​ഷീ​റി​ന്റെ തൂ​ലി​ക​ക്ക് വി​ഷ​യ​മാ​കു​ന്നു. എ​ഴു​ത്തി​ലൂ​ടെ പു​തി​യൊ​രു വി​പ്ല​വം സൃ​ഷ്ടി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞ​തും ഈ ​അ​നു​ഭ​വ​ങ്ങ​ളു​ടെ​യും സ​വി​ശേ​ഷ​മാ​യ ഭാ​ഷാശൈ​ലി​യു​ടെ​യും ബ​ല​ത്തി​ലാ​ണ്. അ​നാ​ചാ​ര​ങ്ങ​ളെ രൂ​ക്ഷ​മാ​യ​ വി​മ​ർ​ശ​ന​ത്തി​ലൂ​ടെ തു​റ​ന്നു​കാ​ണിക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് മ​ടി​യൊ​ന്നു​മി​ല്ല.

മു​സ്‍ലിം സ​മു​ദാ​യ​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന ക​പ​ട സ​ദാ​ചാ​ര​ങ്ങ​ളെ​യാ​ണ് അ​ദ്ദേ​ഹം രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്ന​തെ​ങ്കി​ലും എ​ല്ലാ സ​മു​ദാ​യ​ങ്ങ​ൾ​ക്കും ഇ​ത്തരം വി​മ​ർ​ശ​നം ബാ​ധ​ക​മാ​കു​ന്നു​ണ്ട്. വി​ദ്യാ​ഭ്യാ​സം​കൊ​ണ്ട് എ​ല്ലാ അ​നാ​ചാ​ര​ങ്ങ​ളെ​യും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളെ​യും ത​ച്ചു​ട​ക്കേ​ണ്ട​താ​ണെ​ന്ന് ‘ബാ​ല്യ​കാ​ല സ​ഖി​’യി​ലൂ​ടെ അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ക്കു​ന്നു. ‘കു​ഞ്ഞു പാ​ത്തു​മ്മ​യു​ടെ ​െവ​ളി​ച്ച​ത്തി​ന് എ​ന്തു വെ​ളി​ച്ചം’ എ​ന്ന വാ​ച​ക​ത്തി​ന് കൂ​ടു​ത​ൽ പ്ര​സ​ക്തി​യു​ണ്ട്. ‘ബാ​ല്യ​കാ​ല സ​ഖി’ എ​ന്ന നോ​വ​ലി​ലൂ​ടെ മ​നു​ഷ്യബ​ന്ധ​ങ്ങ​ളു​ടെ ആ​ഴ​വും പ​ര​പ്പും ബ​ഷീ​ർ വ്യ​ക്ത​മാ​ക്കു​ന്നു എ​ന്ന് ലേ​ഖി​ക എ​ഴു​തി. പ്ര​ണ​യം വൈ​കാ​രി​ക​മാ​യ അ​നു​ഭൂ​തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ് ബ​ഷീ​ർ ഈ ​നോ​വ​ലി​ൽ ചെ​യ്യു​ന്ന​ത്.

‘ഭാ​ർ​ഗ​വീനി​ല​യ​’ത്തി​ലും ഭ്ര​മാ​ത്മ​ക​മാ​യ ഒ​രു അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ഭാ​ർ​ഗ​വി​ക്കു​ട്ടി ത​ന്റെ പ്ര​ണ​യം ഇ​ല്ലാ​താ​ക്കി​യ​വ​നോ​ട് പ്ര​തി​കാ​രംചെ​യ്യു​ന്നു. ബു​ദ്ധി​യും ഹൃ​ദ​യ​വും​ ചേ​ർ​ന്നെ​ഴു​തി​യ മ​നോ​ഹ​ര കാ​വ്യ​മാ​ണ് ഇ​തെ​ന്ന് ലേ​ഖി​ക. ത​ല​യോ​ല​പ്പ​റ​മ്പി​ലെ കൊ​ച്ചുവീ​ട്ടി​ൽ ന​ട​ക്കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളു​ടെ ഹൃ​ദ്യ​മാ​യ ആ​വി​ഷ്‍കാ​ര​മാ​ണ് ‘പാ​ത്തു​മ്മ​ായു​ടെ ആ​ട്’ എ​ന്ന നോ​വ​ൽ.

സം​ഭ​വബ​ഹു​ല​വും ന​ർ​മം നി​റ​ഞ്ഞ​തു​മാ​യ ആ​ഖ്യാ​ന​ത്തി​ലൂ​ടെ കു​ടം​ബാം​ഗ​ങ്ങ​ളു​ടെ സ്നേ​ഹ​വും വി​ശ്വാ​സ​വും നി​റ​ഞ്ഞ കു​ടും​ബാ​ന്ത​രീ​ക്ഷ​മാ​ണ് ബ​ഷീ​ർ വ​ര​ച്ചു​കാ​ട്ടു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള പി​ണ​ക്ക​ങ്ങ​ളും കു​ടും​ബവ്യ​വ​സ്ഥ​യി​ലെ സ​ങ്കീ​ർ​ണ​ത​ക​ളും ഇ​ത്ര ഹൃ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ബ​ഷീ​റി​നു മാ​ത്ര​മേ ക​ഴി​യൂ. പ്ര​കൃ​തി ഈ ​നോ​വ​ലി​ലെ നി​റസാ​ന്നി​ധ്യ​മാ​ണ്. പാ​ത്തു​മ്മ​യെ​യും മ​ക്ക​ളെ​യും സൂ​ക്ഷ്മ​മാ​യി വ​ര​ച്ചി​ടു​ന്ന മ​നു​ഷ്യ​വി​കാ​ര​ങ്ങ​ൾ​ക്കാ​ണ് കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്. ക​ഥാ​പാ​ത്ര​ങ്ങ​ളെ ന​ന്മ​യു​ടെ പ​ക​ർ​പ്പാ​ക്കാ​ൻ ബ​ഷീ​ർ ശ്ര​മി​ക്കു​ന്നി​ല്ല.

‘ശ​ബ്ദ​ങ്ങ​ൾ’ എ​ന്ന നോ​വ​ലി​ൽ ഭ​ര​ണ​കൂ​ടം, അ​ധി​കാ​രം എ​ന്നി​വ വ​രു​ത്തു​ന്ന ഭ്ര​മാ​ത്മ​ക​ത​യു​ടെ ചി​ത്ര​മാ​ണ് കാ​ത​ൽ. ജാ​തി-മ​ത ചി​ന്ത​യെ കേ​ന്ദ്രീ​ക​രി​ച്ച് എ​ഴു​തി​യ ‘ ഒ​രു ഭ​ഗ​വ​ദ്ഗീ​ത​യും കു​റേ മു​ല​ക​ളും’ ക​പ​ട സ​ദാ​ചാ​ര​ത്തി​നെ​തി​രെ​യു​ള്ള ഒ​രു ക​ട​ന്നാ​ക്ര​മ​ണംത​ന്നെ​യാ​ണ്. സാ​ഹി​ത്യ​കാ​ര​ന്റെ നി​സ്സ​ഹാ​യ ശ​ബ്ദ​മാ​ണ് ‘മ​തി​ലു​ക​ൾ’ എ​ന്ന കൃ​തി​യി​ലൂ​ടെ ബ​ഷീ​ർ പ്ര​ക​ട​മാ​ക്കു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​ംകൊ​ണ്ടു​ള്ള നി​സ്സ​ഹാ​യ​ത നി​റ​ഞ്ഞ ശ​ബ്ദ​വും ഈ ​നോ​വ​ലി​ലു​ണ്ട്. ഒ​രി​ക്ക​ലും ത​മ്മി​ൽ കാ​ണാ​ത്ത ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ളുടെ ‘ശ​ബ്ദ​ങ്ങൾ തമ്മിലുള്ള’ പ്ര​ണ​യ​മാ​ണ് ‘മ​തി​ലു​ക​ളി​’ൽ. സ്വാ​ത​ന്ത്ര്യം എ​ന്താ​ണ്? എ​ന്തി​നാ​ണ് സ്വാ​ത​ന്ത്ര്യം എ​ന്ന ബ​ഷീ​റി​ന്റെ വാ​ക്കു​ക​ൾ അ​ർ​ഥ​വ​ത്താ​ണ്.

‘ന്റു​പ്പുപ്പാ​​െക്കാ​ര​ാനേ​ണ്ടാ​ർ​ന്ന്’ എ​ന്ന കൃ​തി​യി​ലും സാ​മൂ​ഹി​ക വി​മ​ർ​ശ​ന​മാ​ണ് അ​ല​യ​ടി​ക്കു​ന്ന​ത്. കാ​ല​ത്തി​നു മു​ന്നേ സ​ഞ്ച​രി​ച്ച പ്ര​തി​ഭാ​ശാ​ലി​യാ​യി​രു​ന്നു ബ​ഷീ​ർ എ​ന്ന ബോ​ധ്യം ഉ​റ​പ്പി​ക്കു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ കൃ​തി​ക​ൾ എ​ന്ന ലേ​ഖി​ക​യു​ടെ ക​ണ്ടെ​ത്ത​ൽ തി​ക​ച്ചും അ​ർ​ഥ​വ​ത്താ​ണ്. ലേ​ഖി​ക​ക്കും മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​നും അ​ഭി​വാ​ദ്യ​ങ്ങ​ൾ.

(സ​ദാ​ശി​വ​ൻ നാ​യർ, എ​ര​മ​ല്ലൂ​ർ,ആ​ല​പ്പു​ഴ)

വേ​ണ്ട​ത് സം​വ​ര​ണ​മ​ല്ല പ്രാ​തി​നി​ധ്യം

മാ​ധ്യ​മം ആ​​ഴ്ച​പ്പതി​പ്പി​ലെ ‘നി​കു​തി ന​ൽ​കു​ന്ന​വ​ർ​ക്ക് പ്രാ​തി​നി​ധ്യം ന​ൽ​ക​​ണ്ടേ?’ (ലക്കം: 1379) എ​ന്ന സു​ദേ​ഷ് എം. ​ര​ഘു​വി​ന്റെ ലേ​ഖ​ന​ത്തെ​പ്പ​റ്റി​യാ​ണീ കു​റി​പ്പ്. ഈ​യ​ടു​ത്ത കാ​ല​ത്ത്, ഈ ​വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ​ഠ​നം വാ​യി​ച്ചി​ട്ടി​ല്ല. യഥാ​ർ​ഥ​ത്തി​ൽ​ പി​ന്നാ​ക്ക സ​മു​ദാ​യങ്ങൾ നേ​രി​ടു​ന്ന സം​വ​ര​ണ പ്ര​ശ്ന​ത്തി​ന്റെ കാ​ത​ൽ എ​ന്താ​ണെ​ന്ന് വ​സ്തു​ത​ക​ളു​ടെ​യും ഭ​ര​ണ​ഘ​ട​ന​യു​ടെ​യും വെ​ളി​ച്ച​ത്തി​ൽ, ച​രി​ത്ര​ബോ​ധ്യ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ വാ​യ​ന​ക്കാ​ർ​ക്ക് വി​ശ​ദീ​ക​രി​ച്ചു​കൊ​ടു​ക്കു​വാ​ൻ ലേ​ഖ​ക​ന് ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​ങ്ങ​ൾ സ​വ​ർ​ണ-​മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ കൈ​യ​ട​ക്കി​വെ​ക്കു​ക​യും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ ത​ഴ​യ​പ്പെ​ടു​കയുംചെയ്യുന്ന അ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ജാ​തി സെ​ൻ​സ​സ് മാ​ത്ര​മാ​ണി​തി​ന്റെ പോം​വ​ഴി. സ​മു​ദാ​യം തി​രി​ച്ചു​ള്ള ക​ണ​ക്കെ​ടു​പ്പും ഉ​ദ്യോ​ഗ​ത്തിന്റെ ക്ലാസ്/ ഗ്രേഡ് തിരിച്ചുള്ള കണക്കെടുപ്പും ന​ട​ത്തു​ക ത​ന്നെ വേ​ണം. ജാ​തിസം​വ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ അ​വ​രെ ‘ഒ.ബി.സി’യി​ൽപ്പെ​ടു​ത്തി, സം​വ​ര​ണാ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട​ട്ടെ! മാ​ർ​ക്ക് ‘കു​റ​ഞ്ഞ’ പി​ന്നാ​ക്ക​ക്കാ​ര​നെ നി​യ​മി​ച്ചാ​ൽ ഒ​രു പാ​ല​വും ത​ക​രി​ല്ല; ഒ​രു രോ​ഗി​യും മ​രി​ക്കി​ല്ല. നേ​രേ മ​റി​ച്ച് മാ​ർ​ക്ക​ിലും റാ​ങ്കി​ലും അ​വ​രേ​ക്കാ​ൾ എ​ത്ര​യോ പി​ന്നി​ൽ നി​ൽ​ക്കു​ന്ന മു​ന്നാക്ക​ക്കാ​ര​ൻ പ​ണി​യു​മ്പോ​ഴാ​ണ് പാ​ലം പൊ​ളി​യു​ക​യും രോ​ഗി മ​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത്.

സ്വാ​ത​ന്ത്ര്യം കി​ട്ടി​യി​ട്ട് 77 വ​ർ​ഷ​മാ​യി​ട്ടും ഭ​ര​ണ​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ളാ​യ ലെ​ജി​സ്ലേച്ചർ/​ എ​ക്സി​ക്യൂ​ട്ടിവ്/​ ജു​ഡീ​ഷ്യ​റി എ​ന്നി​വ​യി​ൽ പി​ന്നാ​ക്ക​ക്കാ​ർ​ക്ക് ആ​നു​പാ​തി​ക​മാ​യ പ്രാ​തി​നി​ധ്യമി​ല്ലെ​ന്ന വ​സ്തു​ത നാം ​അ​റി​യു​ക. ഇ​ത് ന​ൽ​ക​ാനാ​ണ് സം​വ​ര​ണം. അ​ല്ലാ​തെ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ അ​നു​ഭ​വി​ച്ച പീ​ഡ​ന​ങ്ങ​ളു​ടെ ന​ഷ്ട​പ​രി​ഹാ​ര​മാ​ണെ​ന്ന വി​തണ്ഡ​വാ​ദം ത​ക​ർ​ക്ക​പ്പെ​ട​ണം. ഇ​നി, ആ​രാ​ണ് ദ​ലി​ത​രെ പീ​ഡി​പ്പി​ച്ച​ത്, ആ​രാ​ണ​വ​രെ ചൂ​ഷ​ണം ചെ​യ്ത​ത്, ആ​രാ​ണ​വ​രു​ടെ ജീ​വി​തം ത​ക​ർ​ത്ത​ത് എ​ന്ന ചോ​ദ്യ​ങ്ങ​ൾകൂ​ടി ഇ​തേ​ാടൊ​പ്പം ചോ​ദി​ക്കേ​ണ്ട​തു​ണ്ട്.

‘‘അം​ബേ​ദ്കർ ആ​വ​ശ്യ​പ്പെ​ട്ട​തു​പോ​ലെ സം​വ​ര​ണ​മ​ല്ല (Reservation) വേണ്ട​ത്, പ്രാ​തി​നി​ധ്യ​മാ​ണ് (Representation). ശ​രി​യാ​യ അ​ർ​ഥ​ത്തി​ൽത​ന്നെ മ​ന​സ്സി​ലാ​ക്ക​ണം ഈ ​വാ​ക്കു​ക​ൾ. ‘നി​കു​തി ന​ൽ​കു​ന്ന​വ​ർ​ക്ക് പ്രാ​തി​നി​ധ്യം വേ​ണം’ എന്ന ​ദി​ശ​യി​ലു​ള്ള പ​ഠ​ന​ങ്ങ​ളു​ം ചി​ന്ത​ക​ളും സം​വാ​ദ​ങ്ങ​ളും ഉ​യ​ർ​ന്നു​വ​രു​മ്പോ​ൾ അ​തൊ​രു സ​മ​രരൂ​പ​ത്തി​ലേ​ക്ക് ന​യി​ക്ക​പ്പെ​ടാം. ദ​ലി​ത്-​പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ൽ ജാ​തി​യ​ു​ടെ പേ​രി​ലു​ള്ള ധ്രു​വീ​ക​ര​ണം മാ​റി അ​വ​ർ സ്വ​ന്തം ‘സ്വ​ത്വം’​ വീ​ണ്ടെ​ടു​ക്കാ​ൻ ശ്ര​മി​ക്ക​ണം.

സ​മ​കാ​ലിക ഇ​ന്ത്യ​യി​ൽ വി​ശേ​ഷി​ച്ചും ജാ​തി-​മ​ത-​രാ​ഷ്ട്രീ​യ​ തി​രി​വു​ക​ൾ കൂ​ടി​ക്കൂടി വ​രു​ന്ന കേ​ര​ളം ഈ ​വി​ഷ​യം ഗൗ​ര​വ​മാ​യി ച​ർ​ച്ചചെ​യ്യ​ണം. ഈ ​വി​ഷ​യം അ​വ​ത​രി​പ്പി​ച്ച്, സ​മ​ഗ്ര​മാ​യ ഒ​രു പ​ഠ​നം കാ​ഴ്ച​വെ​ച്ച സു​ദേ​ഷി​നും മാ​ധ്യ​മ​ത്തി​നും അ​ഭി​വാ​ദ്യ​ങ്ങ​ൾ.

(ആ​ർ. ബാ​ല​കൃ​ഷ്ണ​ൻ കി​ട​ങ്ങ​യം, പ​ട​നി​ലം)

ശ്രീ​കു​മാ​ര​ൻ ത​മ്പിയോ​ട് വി​യോ​ജി​പ്പ്

ശ്രീ​കു​മാ​ര​ൻ ത​മ്പിയുടെ മ​ല​യാ​ള ച​ല​ച്ചിത്രഗാ​ന സം​ഗീ​ത​യാ​ത്ര​ക​ൾ ച​ലച്ചി​ത്രഗാ​ന ച​രി​ത്ര​ത്തി​ന്റെ ചെ​പ്പു തു​റ​ന്ന് വാ​യ​ന​ക്കാ​രെ ഹ​ഠാ​ദാ​ക​ർ​ഷി​ച്ച് 109ാം ഭാ​ഗ​ത്തി​ൽ എ​ത്തിനി​ൽ​ക്കു​മ്പോ​ൾ, ആ ​ഭാ​ഗ​ത്ത് പ​റ​ഞ്ഞ ഒ​രു കാ​ര്യ​ത്തോ​ട് ചെ​റി​യതോ​തി​ലെ​ങ്കി​ലും വി​യോ​ജി​പ്പു​ള്ള​തു​കൊ​ണ്ടാ​ണ് ഇ​തെ​ഴു​തു​ന്ന​ത്. ഹ​രി​ഹ​ര​ൻ സം​വി​ധാ​നംചെ​യ്ത ആ​ദ്യ സി​നി​മ​യാ​യ ‘ലേ​ഡീ​സ് ഹോ​സ്റ്റ​ലി’​ന്റെ വി​ജ​യ​ത്തി​നു ശേ​ഷം ഹ​രി​ഹ​ര​ൻ എ​ന്ന സം​വി​ധാ​യ​ക​ന് തി​രി​ഞ്ഞുനോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല എ​ന്നും വി​ജ​യ​ങ്ങ​ളി​ൽനി​ന്നും വി​ജ​യ​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ യാ​ത്ര​യെ​ന്നു​മാ​ണ് തമ്പി പറയുന്നത്.​ അ​ങ്ങ​നെ പ​റ​യു​മ്പോ​ൾ അ​ദ്ദേ​ഹം സം​വി​ധാ​നംചെ​യ്ത സി​നി​മ​ക​ൾ ഒ​ന്നും പ​രാ​ജ​യ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്നാ​ണ​ല്ലോ മ​ന​സ്സി​ലാ​ക്കു​ക.

അ​വി​ടെ​യാ​ണ് ഒ​രു വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഹ​രി​ഹ​ര​ൻ സം​വി​ധാ​നംചെ​യ്ത മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും സൂ​പ്പ​ർഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ ‘ഒ​രു വ​ട​ക്ക​ൻ വീ​ര​ഗാ​ഥ’​ക്കുശേ​ഷം അ​ദ്ദേ​ഹം സം​വി​ധാ​നംചെ​യ്തു വി​ജ​യി​പ്പി​ക്കാ​ൻ നോ​ക്കി​യ ഒ​രു ത​നി ക​ച്ച​വ​ട സി​നി​മ​യാ​യി​രു​ന്നു ‘ഒ​ളി​യ​മ്പു​ക​ൾ’. ക​ലാ​മൂ​ല്യ​മോ ക​ച്ച​വ​ട ചേ​രു​വ​ക​ളോ ഒ​ന്നുംത​ന്നെ​യി​ല്ലാ​യി​രു​ന്ന ആ ​സി​നി​മ എ​ട്ടുനി​ല​യി​ൽ പൊ​ട്ടി​യെ​ന്നു​ള്ള​താ​ണ് വാ​സ്ത​വം. നി​ര​വ​ധി സി​നി​മ​ക​ളി​ലൂ​ടെ ഹ​രി​ഹ​ര​​െന്റ സം​വി​ധാ​നപ്ര​തി​ഭ തി​രി​ച്ച​റി​ഞ്ഞ പ​ല പ്രേ​ക്ഷക​രും ഹ​രി​ഹ​ര​നി​ൽനി​ന്ന് ഇ​ങ്ങ​നെ​യും ഒ​രു സി​നി​മ​യോ എ​ന്നു പ​റ​ഞ്ഞ് മൂ​ക്ക​ത്ത് വി​ര​ൽവെ​ച്ചു​വെ​ന്നു​ള്ള​ത് മ​റ്റൊ​രു കാ​ര്യം.

വി​ജ​യ​ങ്ങ​ളി​ൽനി​ന്നും വി​ജ​യ​ങ്ങ​ളി​ലേ​ക്കു മാ​ത്ര​മാ​യി​രു​ന്നു ഹ​രി​ഹ​ര​ൻ എ​ന്ന സം​വി​ധാ​യ​ക​ന്റെ യാ​ത്ര​യെ​ന്നു പ​റ​യു​മ്പോ​ൾ ഇ​ങ്ങ​നെ​യും ചി​ല​തു​ണ്ട് എ​ന്നു പ​റ​യാ​ൻ മാ​ത്ര​മാ​ണ് ഇ​തെ​ഴു​തി​യ​ത്.​ മ​ല​യാ​ള ച​ല​ച്ചി​ത്രഗാ​ന ച​രി​ത്രം മു​ട​ങ്ങാ​തെ വാ​യി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു മു​തി​ർ​ന്ന ‘കു​ട്ടി’യാ​യ ഞാ​ൻ, മ​ല​യാ​ള ച​ല​ച്ചിത്രഗാ​ന ര​ച​നാലോ​ക​ത്തി​ലെ​യും കാ​വ്യലോ​ക​ത്തി​ലെ​യും പ​ണ്ഡി​തശ്രേ​ഷ്ഠ​രി​ൽ ഒ​രാ​ളാ​യ ത​മ്പിയോടു​ള്ള എ​ല്ലാ ആ​ദ​ര​വു​ക​ളും ബ​ഹു​മാ​ന​വും നി​ല​നി​ർ​ത്തിക്കൊ​ണ്ട് ഈ ​കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്നു.

(ദിലീപ് വി. മുഹമ്മദ്)

സ​മ​കാ​ലി​ക രാ​ഷ്ട്രീ​യ​ത്തെ വാ​യി​ച്ചെ​ടു​ക്കാ​വു​ന്ന ‘പെ​ട്ട’

മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം: 1380) ആ​ഷ് അ​ഷി​ത എഴുതിയ കഥ ‘പെ​ട്ട’​ ശ്രദ്ധേയമാണ്. അ​ങ്ങാ​ടി​ക​ളി​ലെ നി​യ​മ​ങ്ങ​ൾ അ​ലി​ഖി​ത​മാ​ണ്. അ​വ അ​ങ്ങാ​ടി ഭ​രി​ക്കു​ന്ന​വ​രു​ടെ ഇ​ഷ്ട​ങ്ങ​ളും ഇ​ഷ്ട​ക്കേ​ടു​ക​ളും ചേ​ർ​ന്ന് രൂ​പ​മെ​ടു​ത്ത​വ​യാ​ണ്. അ​ട​ക്കിഭ​രി​ക്കു​ന്ന​വ​രും അ​വ​രു​ടെ​യാ​ൾ​ക്കാ​രും, അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​രും അ​വ​രു​ടെ​യാ​ൾ​ക്കാ​രും ചേ​ർ​ന്ന​താ​ണ്, അ​ങ്ങാ​ടി​യി​ലെ ജ​ന​ത.

ഭ​രി​ക്കു​ന്ന​വ​ർ വെ​ട്ടി​പ്പി​ടി​ക്കാ​നും സു​ഖി​ച്ചു ജീ​വി​ക്കാ​നും ശ്ര​മി​ക്കു​മ്പോ​ൾ, ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കാ​നും അ​വ​കാ​ശ​ങ്ങ​ൾ തി​രി​ച്ചു പി​ടി​ക്കാ​നു​മു​ള്ള പോ​രാ​ട്ട​ങ്ങ​ളി​ലാ​യി​രി​ക്കും ഭ​രി​ക്ക​പ്പെ​ടു​ന്ന​വ​ർ. അ​ത്ത​രം ഇ​ട​ങ്ങ​ളി​ൽ എ​ന്നും പോ​രാ​ട്ട​ങ്ങ​ൾ ന​ട​ന്നുകൊ​ണ്ടേ​യി​രി​ക്കും, ദൃ​ശ്യ​മാ​യും അ​ദൃ​ശ്യ​മാ​യും. അ​വി​ടെ ര​ക്തം ഒ​ഴു​കി​ക്കൊ​ണ്ടേ​യി​രി​ക്കും.

പ​ന്തു ക​ളി​ക്കും യു​ദ്ധ​ത്തി​നും പൊ​തു​വാ​യ ഒ​ന്നു​ണ്ട്, ജ​യി​ക്കാ​നു​ള്ള വാ​ശി. ഇ​രുപ​ക്ഷ​ത്തു​മു​ള്ള കാ​ണി​ക​ൾ​ക്കും പൊ​തു​വാ​യ ഒ​ന്നു​ണ്ട്, ആ​വേ​ശം. ക​ഥ​ക്കു​മ​പ്പു​റം, സ​മ​കാ​ലി​ക രാ​ഷ്ട്രീ​യ​ത്തെ വാ​യി​ച്ചെ​ടു​ക്കാ​വു​ന്ന ക​ഥ​യാ​ണ് ‘പെ​ട്ട’. ആ​വേ​ശം അ​ന്ത്യംവ​രെ നി​ലനി​ർ​ത്തു​ന്ന ക​ളി​യാ​ണ് ഇ​തി​ന്റെ വാ​യ​ന. ക​ഥാസാ​ഹി​ത്യ​ത്തി​ലെ ഒ​രു Best player ആ​യി​ത്തീ​ർ​ന്നി​രി​ക്കു​ന്നു, ആ​ഷ് അ​ഷി​ത.

(സാ​യ് ശ​ങ്ക​ർ മു​തു​വ​റ,തൃ​ശൂ​ർ)

‘പെ​ട്ട’ മ​നു​ഷ്യബ​ന്ധ​ങ്ങ​ളു​ടെ ക​ഥ​കൂ​ടി​യാ​ണ്

ക്രി​ക്ക​റ്റി​നൊ​ക്കെ വ​ള​രെ മു​മ്പ് എ​ന്റെ നാ​ട്ടി​ലെ പ്ര​ധാ​ന വി​നോ​ദ​ങ്ങ​ൾ, കി​ളി​ത്ത​ട്ട്, ഉ​പ്പ് ച​പ്പ്, ക​ല്ല് കൊ​ത്തി​ക്ക​ളി ഇ​ത്യാ​ദി​ക​ളാ​യി​രു​ന്നു.​ ആ​ദ്യ​മാ​യി തോ​ൽ​പന്തു​ ക​ളി കാ​ണു​ന്ന​ത് മ​ണ്ണ​ടി​ക്കടു​ത്തു​ള്ള അ​മ്മവീ​ട്ടി​ൽ പോ​യ​പ്പോ​ഴാ​ണ്. അ​തി​ൽ ഉ​റ​ക്കെ​പ്പ​റ​യു​ന്ന ചി​ല വാ​ക്കു​ക​ൾ ഒ​ന്നുംത​ന്നെ മ​ന​സ്സി​ലാ​യ​തു​മി​ല്ല, ആ ​ക​ളി വ​ഴ​ങ്ങി​യ​തു​മി​ല്ല. നോ​ർ​വേ, കൊ​റി​യ, കശ്മീ​ർ വ​ഴി അ​ഷി​ത​യു​ടെ ക​ഥ (പെട്ട, ലക്കം: 1380) അ​ടൂ​രി​ന​ടു​ത്ത പ​റ​ക്കോ​ട് ച​ന്ത​യി​ൽ ലാ​ൻ​ഡ് ചെ​യ്ത​തി​ന്റെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​ണ് മാ​ധ്യ​മം ആഴ്ചപ്പതിപ്പി​ലെ ‘പെ​ട്ട’ എ​ന്ന ക​ഥ.

ചോ​ര​മ​ണ​മു​ള്ള ച​ന്ത​യി​ലെ ആ​ണ​ത്ത​വും പെ​ണ്ണ​ത്ത​വു​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ അ​ഷി​ത പ​റ​യു​ന്ന​ത് ഒ​രു പ്ര​തി​കാ​ര​ത്തി​ന്റെ ക​ഥ​യാ​ണ്. ഇ​ന്ദു​ഗോ​പ​ൻ കൊ​ല്ല​ത്തെ നാ​ട​ൻത​ല്ലു​ക​ളെ പ​റ്റി എ​ഴു​തു​ന്ന​തുപോ​ലെ ഓ​രോ പ്ര​ദേ​ശ​ത്തി​നും അ​തി​ന്റേ​താ​യ മ​ണ്ണി​ന്റെ മ​ണ​മു​ള്ള ക​ഥ​ക​ൾ പ​റ​യാ​നു​ണ്ടാ​കും. അ​ത്ത​ര​ത്തി​ലൊ​ന്നാ​ണ് ഒ​രു ത്രി​ല്ല​റി​ന്റെ സ്വ​ഭാ​വ​മു​ള്ള ‘പെ​ട്ട.’ അ​ത് മ​നു​ഷ്യബ​ന്ധ​ങ്ങ​ളു​ടെ ക​ഥ​കൂ​ടി​യാ​ണ്.

പു​റ​മെനി​ന്ന് ക​ണ്ടാ​ൽ ആ​ഴം തോ​ന്നാ​ത്ത ചി​ല കു​ള​ങ്ങ​ൾപോ​ലെ​യാ​ണ് ബ​ന്ധ​ങ്ങ​ളും. വ​ലി​യ അ​ടു​പ്പ​മൊ​ന്നു​മി​ല്ലാ​ത്ത ഒ​രാ​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ന്റെ ച​രി​ത്ര​വും അ​തി​ന്റെ പ​ക​രംവീ​ട്ട​ലു​മാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ലും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ അ​നി​ർ​വ​ച​നീ​യ​ത​യെപ്പറ്റി പാ​രാ​യ​ണ സു​ഖ​മു​ള്ള ശൈ​ലി​യി​ൽ, ത​ന്റെ ക​ഥ​ക​ളി​ല്‍ നി​ല​നി​ര്‍ത്തു​ന്ന ദു​രൂ​ഹ​ത​യു​ടെ തു​ട​ർ​ച്ച അ​വ​ശേ​ഷി​പ്പി​ച്ചുകൊ​ണ്ട്‌ അ​ഷി​ത പ​റ​യു​ന്നു​ണ്ട് ‘പെട്ട​’യി​ൽ. പ​ത്ത​നം​തി​ട്ട ക​ഥ​ക​ൾ​ക്ക് സ​ന്തോ​ഷം.

(രാ​ജേ​ഷ് ചി​ത്തി​ര ,ഫേസ്ബുക്ക്)

അ​ന​ധി​കൃ​ത ക്വാ​റി​ക​ളാ​ണ് പ്ര​ധാ​ന വി​ല്ല​ൻ

കേ​ര​ളം ഒ​രു ദു​ര​ന്ത​ഭൂ​വാ​യി മാ​റു​ക​യാ​ണെ​ന്ന് അ​ടു​ത്ത​ടു​ത്താ​യി സം​ഭ​വി​ക്കു​ന്ന ദു​ര​ന്ത​ങ്ങ​ൾ പ​റ​ഞ്ഞുത​രു​ന്നു (‘തുടക്കം’, ലക്കം: 1380). 2018ലെ ​പ്ര​ള​യ തേ​ങ്ങ​ലു​ക​ൾ അ​ട​ങ്ങു​ന്ന​തി​നു മു​മ്പേ സം​ഭ​വി​ച്ച മു​ണ്ട​ക്കൈ ദു​ര​ന്തം കേ​ര​ള​ത്തെ അ​പ്പാ​ടെ ത​ള​ർ​ത്തി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു.

എ​ന്തു​കൊ​ണ്ട് ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്നെ​ന്ന് ചി​ന്തി​ക്കാ​ൻ സ​മ​യ​മാ​യി. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ലെ അ​ന​ധി​കൃ​ത ക്വാ​റി​ക​ളാ​ണ് ഈ ​ദു​ര​ന്ത​ത്തി​ന്റെ പ്ര​ധാ​ന വി​ല്ല​ൻ. അ​നി​യ​ന്ത്രി​ത​മാ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഹ​രി​ത വ​നന​ശീ​ക​ര​ണ​വും ടൂ​റി​സ്റ്റു മാ​ഫി​യ​യു​ടെ ക​ട​ന്നു ക​യ​റ്റ​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മൊ​ക്കെ​യാ​ണ് ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ​ക്ക് ആ​ക്കംകൂ​ട്ടു​ന്ന​ത്. അ​തി​നു​ള്ള പ്ര​തി​വി​ധി​യാ​ണ് ഗാ​ഡ്ഗി​ൽ ക​മ്മ​ിറ്റി റി​പ്പോ​ർ​ട്ട്. മാ​റ്റി​വെക്കപ്പെ​ട്ട ആ ​റി​പ്പോ​ർ​ട്ട് പു​റ​ത്തെ​ടു​ത്ത് പ​ഠി​ക്കാ​ൻ സ​മ​യ​മാ​യി. പ്ര​കൃ​തി​യെ​ക്കു​റി​ച്ച് അ​റി​വു​ള്ള​വ​ർ പ​റ​യു​ന്ന​ത് കേ​ൾ​ക്ക​ണം. പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്റെ ഓ​രോ ഇ​ഞ്ചും കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ചി​ട്ടു​ള്ള ഗാ​ഡ്ഗി​ൽ പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളു​ടെ ആ​ത്മാ​വി​നെ തൊ​ട്ട​റി​ഞ്ഞി​ട്ടു​ള്ള ആ​ചാ​ര്യ​നാ​ണ്. ഇ​ത്ത​ര​മൊ​രു ‘തു​ട​ക്കം’ കു​റി​ച്ചി​ട്ട പ​ത്രാ​ധി​പ​ർ​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ.

(സ​ണ്ണി ജോ​സ​ഫ്,മാ​ള)

Tags:    
News Summary - weekly ezhuthukuth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.