എ​ന്തു​ത​രം സം​വാ​ദ​ങ്ങ​ളാ​ണ്​ സോ​ഷ്യ​ൽ മീ​ഡി​യ​യി​ല​ട​ക്കം നടക്കുന്നത്?

''All possible dissent is… depoliticized beforehand; it is dissolved into yet more personal anxieties and concerns and thus deflected from the centres of societal power to private suppliers of consumer goods. The gap between the desired and the achieved states of happiness results in the increased fascination with the allurements of the markets and the appropriation of commodities.'' -Zygmunt Bauman (1991) - Modernity and Ambivalence വൈ​​ക്കം മു​​ഹ​​മ്മ​​ദ് ബ​​ഷീ​​റി​​​ന്റെ വാ​​ക്കു​​ക​​ള്‍ ക​​ട​​മെ​​ടു​​ത്തു പ​​റ​​യു​​ക​​യാ​​ണെ​​ങ്കി​​ല്‍ ഒ​​രു സൂ​​ചി​​മു​​ന​​യോ​​ളം സ്വ​​ബോ​​ധം വേ​​ണ​​മെ​​ന്നി​​ല്ല ഒ​​രു സമൂഹ മാധ്യമ പോ​​സ്റ്റ് ശ്ര​​ദ്ധ നേ​​ടാ​​നും ലൈ​​ക്ക് അ​​ടി​​ക്ക​​പ്പെ​​ടാ​​നും ഷെ​​യ​​ര്‍ ചെ​​യ്യ​​പ്പെ​​ടാ​​നും. പി​​ന്തു​​ട​​രാ​​വ​​ലി​​ക്കാ​​ര്‍ക്കും വെ​​റു​​പ്പ​​ഭി​​ഷേ​​ക​​ക്കാ​​ര്‍ക്കും തീ​​വ്ര...

''All possible dissent is… depoliticized beforehand; it is dissolved into yet more personal anxieties and concerns and thus deflected from the centres of societal power to private suppliers of consumer goods. The gap between the desired and the achieved states of happiness results in the increased fascination with the allurements of the markets and the appropriation of commodities.''

-Zygmunt Bauman (1991) - Modernity and Ambivalence 

വൈ​​ക്കം മു​​ഹ​​മ്മ​​ദ് ബ​​ഷീ​​റി​​​ന്റെ വാ​​ക്കു​​ക​​ള്‍ ക​​ട​​മെ​​ടു​​ത്തു പ​​റ​​യു​​ക​​യാ​​ണെ​​ങ്കി​​ല്‍ ഒ​​രു സൂ​​ചി​​മു​​ന​​യോ​​ളം സ്വ​​ബോ​​ധം വേ​​ണ​​മെ​​ന്നി​​ല്ല ഒ​​രു സമൂഹ മാധ്യമ പോ​​സ്റ്റ് ശ്ര​​ദ്ധ നേ​​ടാ​​നും ലൈ​​ക്ക് അ​​ടി​​ക്ക​​പ്പെ​​ടാ​​നും ഷെ​​യ​​ര്‍ ചെ​​യ്യ​​പ്പെ​​ടാ​​നും. പി​​ന്തു​​ട​​രാ​​വ​​ലി​​ക്കാ​​ര്‍ക്കും വെ​​റു​​പ്പ​​ഭി​​ഷേ​​ക​​ക്കാ​​ര്‍ക്കും തീ​​വ്ര പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ള്‍ കു​​ത്തി​​ക്കു​​റി​​ച്ചു​​വെ​​ക്കാ​​നു​​ള്ള​​താ​​ണ് ക​​മ​​ന്റ് ബോ​​ക്‌​​സ്. എ​​ങ്കി​​ലും സമൂഹ മാധ്യമ​​ങ്ങ​​ളി​​ലെ രാ​​ഷ്ട്രീ​​യ നാ​​യ​​ക​​ര്‍ക്കും സാ​​മൂ​​ഹി​​ക നി​​രീ​​ക്ഷ​​ക​​ര്‍ക്കും അ​​ന്താ​​രാ​​ഷ്ട്ര വി​​ദ​​ഗ്ധ​​ര്‍ക്കും ചൊ​​റി​​യാ​​മ്പു​​ഴു വൈ​​ജ്ഞാ​​നി​​ക​​ത​​യി​​ല്‍ അ​​ത്യു​​ന്ന​​ത ഗ​​വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​വ​​ര്‍ക്കും ഇ​​ത​​ര സാ​​മൂ​​ഹി​​ക മ​​ഹാ​​വീ​​ര്യ​​ര്‍ക്കു​​മെ​​ല്ലാം സാ​​യുജ്യം ന​​ല്‍കു​​ന്ന​​താ​​ണ് സമൂഹ മാധ്യമ​​ത്തി​​​ന്റെ സാ​​ങ്കേ​​തി​​ക വാ​​സ്തു​​വും ഡി​​സൈ​​നും. സം​​വാ​​ദ​​ത്തെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​ന്‍ ല​​ക്ഷ്യം​​വെ​​ച്ചു​​ള്ള സാ​​ങ്കേ​​തി​​ക​​ഘ​​ട​​ന​​യും ഡി​​സൈ​​നു​​മ​​ല്ല സമൂഹ മാധ്യമ​​ങ്ങ​​ളു​​ടേ​​ത്. സം​​വാ​​ദ​​ത്തി​​നു പ​​ക​​ര​​മാ​​കു​​ന്നി​​ല്ല ഷെ​​യ​​റി​​ങ്ങും ലൈ​​ക്കും. പ​​ക്ഷേ, സം​​വാ​​ദാ​​ത്മ​​ക​​ത​​യു​​ടെ പ്ര​​തീ​​തി സൃ​​ഷ്ടി​​ക്കാ​​ന്‍ ഇ​​തി​​നു സാ​​ധി​​ക്കു​​ന്നു. ചം​​ക്ര​​മ​​ണ​​ത​​യെ ആ​​ധാ​​ര​​മാ​​ക്കു​​ന്ന വി​​നി​​മ​​യ​​രീ​​തി​​യാ​​ണ് ഇ​​തി​​നു​​ള്ള​​ത്. മു​​ത​​ലാ​​ളി​​ത്ത ചം​​ക്ര​​മ​​ണവ്യ​​വ​​സ്ഥ​​യു​​ടെ മാ​​തൃ​​ക​​യി​​ല്‍ത​​ന്നെ​​യാ​​ണ് ഇ​​തി​​​ന്റെ നി​​ര്‍മി​​തി​​യും. ചം​​ക്ര​​മ​​ണം ഒ​​രു പ്ര​​ക്രി​​യ​​യാ​​ണ്. മാ​​ര്‍ക്‌​​സി​​​ന്റെ വി​​ശ​​ദീ​​ക​​ര​​ണ​​ത്തെ ആ​​ധാ​​ര​​മാ​​ക്കി ഡേ​​വി​​ഡ് ഹാ​​ര്‍വി വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത് കൂ​​ടു​​ത​​ല്‍ പ​​ണം സ​​മ്പാ​​ദി​​ക്കു​​ക, കൂ​​ടു​​ത​​ല്‍ പ​​ണം വി​​നി​​യോ​​ഗി​​ക്കു​​ക എ​​ന്ന പ്ര​​ക്രി​​യ​​യാ​​ണ് ചം​​ക്ര​​മ​​ണ​​ത. ഇ​​ത് പ്രാ​​വ​​ര്‍ത്തി​​ക​​മാ​​ക്കാ​​ന്‍ പ​​ല മാ​​ര്‍ഗ​​ങ്ങ​​ളു​​മു​​ണ്ട്. പ​​ണ​​മി​​ട​​പാ​​ടു​​കാ​​ര്‍ പ​​ലി​​ശ​​ക്ക് പ​​ക​​ര​​മാ​​യി പ​​ണം ക​​ടം കൊ​​ടു​​ക്കു​​ന്നു. മു​​ത​​ലും പ​​ലി​​ശ​​യും വീ​​ണ്ടും ചം​​ക്ര​​മ​​ണ​​ത്തി​​ലേ​​ക്ക് വ​​രു​​ന്നു. ക​​ച്ച​​വ​​ട​​ക്കാ​​ര്‍ കു​​റ​​ഞ്ഞ വി​​ല​ക്ക് വാ​​ങ്ങി അ​​വ​​ര്‍ക്ക് ഇ​​ഷ്ട​​പ്പെ​​ട്ട വി​​ല​​ക്ക് വി​​ല്‍ക്കു​​ന്നു. പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​ത്തി​​ല്‍ വെ​​ള്ളം ചേ​​ര്‍ത്ത് ക​​ക്ഷിരാ​​ഷ്ട്രീ​​യ ഭേ​​ദ​​മന്യേ മൂ​​ല​​ധ​​നാ​​ധി​​ഷ്ഠി​​ത വ്യ​​വ​​സ്ഥ​​യോ​​ട് ആ​​ഭി​​മു​​ഖ്യം പു​​ല​​ര്‍ത്തു​​ന്ന സ​​ര്‍ക്കാ​​റു​​ക​​ള്‍ അ​​ടി​​സ്ഥാ​​ന​​സൗ​​ക​​ര്യ വി​​ക​​സ​​ന​​ത്തി​​ല്‍ പ​​ണം നി​​ക്ഷേ​​പി​​ക്കു​​ന്ന​​ത് കൂ​​ടു​​ത​​ല്‍ വ​​രു​​മാ​​ന​​മു​​റ​​പ്പ് ത​​രു​​ന്ന മു​​ന്തി​​യ നി​​കു​​തി​​യോ​​ടെ കൂ​​ടു​​ത​​ല്‍ പ​​ണ​​ത്തെ ചം​​ക്ര​​മ​​ണ​​ത്തി​​ലേ​​ക്ക് വി​​ന്യ​​സി​​ക്കാ​​മെ​​ന്ന​​തു​​കൊ​​ണ്ടാ​​ണ്. അ​​ധ്വാ​​ന​​ശ​​ക്തി​​യും ഉ​​ൽ​​പാ​​ദ​​ന മാ​​ര്‍ഗ​​ങ്ങ​​ളും വാ​​ങ്ങു​​ന്നി​​ട​​ത്തു​​നി​​ന്ന് മൂ​​ല​​ധ​​ന പ്ര​​ക്രി​​യ ആ​​രം​​ഭി​​ക്കു​​ന്നു. നി​​ല​​വി​​ലെ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യു​​ടെ​​യും സം​​ഘാ​​ട​​ന വ്യ​​വ​​സ്ഥ​​യു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ലേ​​ക്ക് അ​​ധ്വാ​​ന​​പ്ര​​ക്രി​​യ​​യെ അ​​ണി​​ചേ​​ര്‍ക്കു​​ന്നു. ഇ​​തി​​​ന്റെ ഫ​​ല​​മെ​​ന്നോ​​ണം പു​​തി​​യ ച​​ര​​ക്ക് വി​​പ​​ണി​​യി​​ലേ​​ക്ക് ഇ​​റ​​ക്ക​​പ്പെ​​ടു​​ന്നു. ഇ​​ത് കൂ​​ടു​​ത​​ല്‍ ലാ​​ഭ​​ത്തി​​നു ഹേ​​തു​​വാ​​കു​​ന്നു. ഈ ​​ചം​​ക്ര​​മ​​ണ​​വ്യ​​വ​​സ്ഥ​​യെ അ​​നു​​ക​​രി​​ക്കു​​ക​​യാ​​ണ് സമൂഹ മാധ്യമ​​ങ്ങ​​ള്‍. ഇ​​വി​​ടെ വി​​നി​​മ​​യം ചെ​​യ്യ​​പ്പെ​​ടു​​ന്ന​​ത് വ്യ​​ക്തി​​ക​​ളു​​ടെ അ​​ഭി​​പ്രാ​​യ​​പ്ര​​ക​​ട​​ന​​ങ്ങ​​ളും ഇ​​മോ​​ജി​​ക​​ളു​​മു​​ള്‍പ്പെ​​ടെ​​യു​​ള്ള വി​​വ​​ര​​ബി​​റ്റു​​ക​​ളെ​​യു​​മാ​​കു​​ന്നു. അ​​മൂ​​ല്യ​​മാ​​യ വ​​സ്തു​​ക്ക​​ളാ​​യ​​തു​​കൊ​​ണ്ട​​ല്ല ഇ​​ത് വി​​നി​​മ​​യം ചെ​​യ്യ​​പ്പെ​​ടു​​ന്ന​​ത്. കൂ​​ടു​​ത​​ല്‍ വ്യ​​ക്തി​​ക​​ളെ ആ​​ക​​ര്‍ഷി​​ക്കു​​ക വ​​ഴി വി​​പ​​ണി​​യു​​ടെ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്ക് അ​​ത്ര​​യ​​ധി​​കം വ്യ​​ക്തി​​ക​​ളു​​ടെ ബോ​​ധ​​മ​​ണ്ഡ​​ല​​ത്തെ സ്വാ​​ധീ​​നി​​ക്കാ​​ന്‍ സാ​​ധി​​ക്കു​​ന്നു. ബോ​​ധ​​വ്യ​​വ​​സാ​​യ​​മെ​​ന്നോ ധൈ​​ഷ​​ണി​​ക മു​​ത​​ലാ​​ളി​​ത്ത​​മെ​​ന്നോ (cognitive capitalism) അ​​നു​​യോ​​ജ്യ​​മാ​​യ എ​​ന്തു പേ​​രും വി​​ളി​​ക്കാം. എ​​ന്താ​​യാ​​ലും ഉ​​ദ്ദേ​​ശ്യം വ്യ​​ക്തി​​ക​​ളു​​ടെ സ്വ​​ഭാ​​വ​​ത്തെ സ്വാ​​ധീ​​നി​​ക്കു​​ക, ഇ​​ഷ്ടാ​​നി​​ഷ്ട​​ങ്ങ​​ളെ മൈ​​ക്രോ മാ​​നേ​​ജ് ചെ​​യ്യു​​ക എ​​ന്ന​​താ​​ണ്. ഇ​​തി​​നാ​​യി സമൂഹ മാധ്യമ വി​​നി​​മ​​യ​​ങ്ങ​​ളെ ച​​ര​​ക്കു​​വ​​ത്ക​​രി​​ച്ചു​​കൊ​​ണ്ട് പു​​ത്ത​​ന്‍ സം​​വേ​​ദ​​ന മു​​ത​​ലാ​​ളി​​ത്ത​​ത്തി​​​ന്റെ പ്ര​​ക്രി​​യ​​യാ​​ണ് സാ​​ധ്യ​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. വ​​ളി​​പ്പി​െ​​ൻ​​റ വ​​ളി​​പ്പാ​​യ പാ​​ട്ടു​​പാ​​ട​​ലും അ​​ത്യു​​ഗ്ര​​ന്‍ പ്ര​​ബോ​​ധ​​ന​​ത്തി​​നും ഒ​​രേ നി​​ല​​വാ​​ര​​മാ​​ണ് അ​​ല്‍ഗോ​​രി​​ത​​ത്തി​​​ന്റെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​ത്. കാ​​ര​​ണം, ഇ​​തൊ​​ക്കെ ബി​​റ്റ് ഡേ​​റ്റ മാ​​ത്ര​​മാ​​ണ്. ബി​​റ്റ് ഡേ​​റ്റ​​യി​​ല്‍നി​​ന്ന് ബി​​ഗ് ഡേറ്റ​​യി​​ലേ​​ക്ക് ഇ​​ത് പ​​രി​​വ​​ര്‍ത്തി​​പ്പി​​ക്കു​​ന്നു.

സമൂഹ മാധ്യമ​​ങ്ങ​​ളു​​ടെ വി​​നി​​മ​​യ​​ങ്ങ​​ളി​​ലൂ​​ടെ ഉ​​രു​​ത്തി​​രി​​യു​​ന്ന സം​​വേ​​ദ​​ന മു​​ത​​ലാ​​ളി​​ത്ത​​ത്തി​​​ന്റെ സ​​വി​​ശേ​​ഷ പ്ര​​കൃ​​ത​​ത്തെ​​യാ​​ണ് ജോ​​ഡി ഡീ​​ന്‍ 'സം​​വേ​​ദ​​ന മു​​ത​​ലാ​​ളി​​ത്തം'(communicative capitalism) എ​​ന്ന് സം​​ജ്ഞ​​വ​​ത്ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സം​​വേ​​ദ​​ന മു​​ത​​ലാ​​ളി​​ത്ത​​ത്തെ ജോ​​ഡി ഡീ​​ന്‍ നി​​ര്‍വ​​ചി​​ക്കു​​ന്ന​​ത് ഇ​​പ്ര​​കാ​​ര​​മാ​​ണ്: ആ​​ശ​​യ​​വി​​നി​​മ​​യ​​ത്തി​​ന്റ അ​​ടി​​സ്ഥാ​​ന​​മെ​​ന്ന് പ​​റ​​യു​​ന്ന​​ത് ഒ​​രു സ​​ന്ദേ​​ശ​​വും സ​​ന്ദേ​​ശ​​ത്തോ​​ടു​​ള്ള പ്ര​​തി​​ക​​ര​​ണ​​വു​​മാ​​ണ്. എ​​ന്നാ​​ല്‍, സം​​വേ​​ദ​​ന മു​​ത​​ലാ​​ളി​​ത്ത​​ത്തി​​ല്‍ ഇ​​ത് അ​​പ്പാ​​ടെ മാ​​റു​​ന്നു. ഉ​​ള്ള​​ട​​ക്ക​​ത്തി​​​ന്റെ ചം​​ക്ര​​മ​​ണ​​ത്തി​​നു ആ​​വ​​ശ്യ​​മാ​​യ സം​​ഭാ​​വ​​ന​​ക​​ള്‍ മാ​​ത്ര​​മാ​​ണ് സ​​ന്ദേ​​ശ​​ങ്ങ​​ള്‍. പ്ര​​തി​​ക​​ര​​ണ​​ത്തെ തേ​​ടു​​ന്ന ഒ​​രു പ്ര​​വൃ​​ത്തി​​യ​​ല്ല ഇ​​തി​​ലെ ആ​​ശ​​യ​​വി​​നി​​മ​​യം. മാ​​ര്‍ക്‌​​സി​​സ്റ്റ് പരി​​ക​​ൽ​​പ​​ന​​വെ​​ച്ച് വി​​ശ​​ദീ​​ക​​രി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ല്‍ സ​​ന്ദേ​​ശ​​ങ്ങ​​ളു​​ടെ വി​​നി​​മ​​യ​​മൂ​​ല്യം ഉ​​പ​​യോ​​ഗ​​മൂ​​ല്യ​​ത്തെ മ​​റി​​ക​​ട​​ക്കു​​ന്നു. സ​​ന്ദേ​​ശം അ​​യ​​ച്ച​​യാ​​ളും സ്വീ​​ക​​രി​​ക്കേ​​ണ്ട​​യാ​​ളും എ​​ന്ന സം​​വേ​​ദ​​ന​​ത്തി​​ലെ സാ​​മാ​​ന്യ​​ധാ​​ര​​ണ ഇ​​വി​​ടെ ത​​കി​​ടം​​മ​​റി​​യു​​ന്നു. സ​​ന്ദ​​ര്‍ഭ​​ത്തി​​ല്‍നി​​ന്നും പ്ര​​വ​​ര്‍ത്ത​​ന​​ത്തി​​ല്‍നി​​ന്നും അ​​ട​​ര്‍ത്തി​​മാ​​റ്റ​​പ്പെ​​ട്ട സ​​ന്ദേ​​ശം വി​​പു​​ല​​മാ​​യൊ​​രു ഡേ​​റ്റ ഒ​​ഴു​​ക്കി​​​ന്റെ ഭാ​​ഗ​​മാ​​കു​​ന്നു. ആ​​കെ പ്ര​​സ​​ക്ത​​മാ​​കു​​ന്ന കാ​​ര്യം സ​​ന്ദേ​​ശം ചം​​ക്ര​​മ​​ണ​​ത്തെ ത്വ​​രി​​ത​​പ്പെ​​ടു​​ത്താ​​നു​​ള്ള​​താ​​കു​​ന്നു എ​​ന്നാ​​ണ്. വി​​പു​​ല​​മാ​​യ ചം​​ക്ര​​മ​​ണ​​ത്തി​​ലേ​​ക്ക് ആ​​ക​​ര്‍ഷി​​ക്ക​​പ്പെ​​ടു​​ന്ന​​തി​​നു സ​​ന്ദേ​​ശ​​ങ്ങ​​ള്‍ക്ക് ശ്ര​​ദ്ധ ല​​ഭി​​ക്ക​​ണം. ശ്ര​​ദ്ധ ല​​ഭി​​ക്ക​​ണ​​മെ​​ങ്കി​​ല്‍ ഞെ​​ട്ടി​​ക്കാ​​ന്‍ ക​​ഴി​​വു​​ള്ള​​താ​​യി​​രി​​ക്ക​​ണം. അ​​ല്ലെ​​ങ്കി​​ല്‍ കെ​​ട്ടു​​കാ​​ഴ്ച​​യു​​ടെ സ്വ​​ഭാ​​വ​​മു​​ള്ള​​തെ​​ങ്കി​​ലും ആ​​യി​​രി​​ക്ക​​ണം വി​​നി​​മ​​യം ചെ​​യ്യ​​പ്പെ​​ടു​​ന്ന ഉ​​ള്ള​​ട​​ക്കം. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന്, യൂ​​ട്യൂ​​ബ് പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ള്‍, സാ​​രോ​​പ​​ദേ​​ശ​​ങ്ങ​​ള്‍, സോ​​ഷ്യ​​ല്‍ ക​​മ​​ന്റ​​റി​​ക​​ള്‍ എ​​ന്നി​​വ. ഇ​​ത്ത​​രം വി​​നി​​മ​​യ ഉ​​ള്ള​​ട​​ക്കം സം​​വേ​​ദ​​ന​​ത്തെ സ്വ​​യം റ​​ദ്ദുചെ​​യ്യു​​ന്നു. പ​​ര​​മാ​​വ​​ധി ഷെ​​യ​​റും ലൈ​​ക്കു​​മാ​​ണ് ന​​വ​​മാ​​ധ്യ​​മ സം​​വേ​​ദ​​ന​​ത്തി​​​ന്റെ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍. പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളും ത​​ര്‍ക്ക​​ങ്ങ​​ളും വി​​മ​​ത​​വീ​​ക്ഷ​​ണ​​ങ്ങ​​ളും ഇ​​തി​​​ന്റെ അ​​ന​​ന്ത​​ര​​ഫ​​ല​​മെ​​ന്നോ​​ണ​​മു​​ള്ള സം​​വാ​​ദസാ​​ധ്യ​​ത​​ക​​ള്‍ ഒ​​ഴു​​ക്കി​​ന് വി​​ഘാ​​ത​​പ്പെ​​ടു​​ത്തു​​ന്നു. ഇ​​ത് സം​​വേ​​ദ​​ന മു​​ത​​ലാ​​ളി​​ത്ത​​ത്തി​​​ന്റെ ചം​​ക്ര​​മ​​ണ​​വ്യ​​വ​​സ്ഥ​​ക്ക് ഹാ​​നി​​ക​​ര​​മാ​​ണ്. അ​​തി​​നാ​​ല്‍, ഇ​​ട​​ര്‍ച്ച​​ക​​ളെ സൃ​​ഷ്ടി​​ക്കു​​ന്ന സം​​വേ​​ദ​​ന​​സാ​​ധ്യ​​ത​​ക​​ളെ സമൂഹ മാധ്യമ​​ങ്ങ​​ള്‍ നി​​രു​​ത്സാ​​ഹ​​പ്പെ​​ടു​​ത്തു​​ന്നു. സം​​വേ​​ദ​​നാ​​ത്മ​​ക​​ത, ജോ​​ഡി ദീ​​ന്‍ അ​​ഗം​​ബ​​നെ ഉ​​ദ്ധ​​രി​​ച്ചു​​കൊ​​ണ്ടു വ്യ​​ക്ത​​മാ​​ക്കു​​ന്ന​​തു പോ​​ലെ, സം​​വേ​​ദ​​ന​​ത്തെ റ​​ദ്ദാ​​ക്കു​​ന്നു.

ജോ​​ഡി ഡീ​​ന്‍

സം​​വാ​​ദാ​​ത്മ​​ക​​ത​​യ​​ല്ല അ​​തി​​നു പ​​ക​​ര​​മെ​​ന്നോ​​ണ​​മു​​ള്ള വ്യ​​ക്തി​​ഗ​​ത ആ​​ഹ്ലാ​​ദ നി​​ര്‍വൃ​​തിദാ​​യ​​ക​​മാ​​യ ഷെ​​യ​​റു​​ക​​ളും ലൈ​​ക്കു​​ക​​ളു​​മാ​​ണ് സമൂഹ മാധ്യമ വി​​നി​​മ​​യ​​ങ്ങ​​ളി​​ല്‍ പ്ര​​ധാ​​ന​​മാ​​കു​​ന്ന​​ത്. സാ​​മൂ​​ഹി​​ക​​ത​​യ​​ല്ല ഈ ​​മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ സ​​വി​​ശേ​​ഷ​​ത. ശൃം​​ഖ​​ല​​യാ​​ണ് സാ​​മൂ​​ഹി​​ക​​ത​​ക്ക് പ​​ക​​രം നി​​ല്‍ക്കു​​ന്ന​​ത്. ഓ​​രോ​​രു​​ത്ത​​രും ക​​ണ്ണി​​ചേ​​ര്‍ക്ക​​പ്പെ​​ടു​​ക​​യാ​​ണ്. വൈ​​റ​​ല്‍ മാ​​ര്‍ക്ക​​റ്റി​​ങ് പു​​തു​​കാ​​ല പ്ര​​വ​​ണ​​ത​​യാ​​ണ്. ഇ​​തി​​ല്‍ ഒ​​രു ഉ​​പ​​ഭോ​​ക്താ​​വി​​നെ​​യും ക​​ണ്ണി​​ചേ​​ര്‍ക്കു​​ക​​യാ​​ണ്. കൂ​​ടു​​ത​​ല്‍ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ ക​​ണ്ണിചേ​​ര്‍ക്കു​​ക എ​​ന്ന​​താ​​ണ് ക​​ണ്ണിചേ​​ര്‍ക്ക​​പ്പെ​​ട്ട​​വ​​രു​​ടെ നി​​യോ​​ഗം. ഈ ​​നി​​യോ​​ഗ​​ത്തെ സ്വീ​​ക​​രി​​ച്ചാ​​ല്‍ മാ​​ത്ര​​മേ ലാ​​ഭ​​വി​​ഹി​​തം ല​​ഭി​​ക്കു​​ക​​യു​​ള്ളൂ. അ​​ങ്ങ​​നെ അ​​നേ​​കം ക​​ണ്ണി​​ക​​ള്‍ ചേ​​രു​​ന്നു എ​​ന്ന​​തു​​കൊ​​ണ്ട് ഇ​​തി​​ന് സാ​​മൂ​​ഹി​​ക മാ​​നം വ​​ന്നു​​ചേ​​രു​​ന്നി​​ല്ല. വി​​നി​​മ​​യ​​ത്തി​​ന് വേ​​ഗ​​ത കൂ​​ടു​​ന്നു എ​​ന്നു​​ള്ള​​താ​​ണ് ശൃം​​ഖ​​ല​​യു​​ടെ പ്ര​​ത്യേ​​ക​​ത. ശൃം​​ഖ​​ലാ മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ ല​​ഭ്യ​​മാ​​കു​​ന്ന ദൃ​​ശ്യാ​​ത്മ​​ക​​ത​​യാ​​ണ് ഈ ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ പ​​ങ്കാ​​ളി​​ക​​ളാ​​കു​​ന്ന​​വ​​ര്‍ തേ​​ടു​​ന്ന​​ത്. ഓ​​രോ​​രു​​ത്ത​​രു​​ടെ​​യും വ്യ​​ക്തി​​ഗ​​ത ആ​​ഹ്ലാ​​ദ​​ത്തെ ഇ​​ര​​ട്ടി​​യാ​​ക്കു​​ന്നു ശൃം​​ഖ​​ലാ പ്ര​​ഭാ​​വം (network effect). ശൃം​​ഖ​​ലാ പ്ര​​ഭാ​​വ​​മാ​​ണ് വ​​ന്‍കി​​ട ടെ​​ക് ക​​മ്പ​​നി​​ക​​ള്‍ക്ക് ലാ​​ഭ​​ക​​ര​​മാ​​കു​​ന്ന​​ത്. കൂ​​ടു​​ത​​ല്‍ വ്യ​​ക്തി​​ക​​ളി​​ലേ​​ക്ക് ക​​ണ്ണി​​ചേ​​ര്‍ക്ക​​പ്പെ​​ടു​​ന്ന​​തോ​​ടെ പ​​ര​​സ്യ​​ദാ​​താ​​ക്ക​​ള്‍ ഇ​​തി​​ലേ​​ക്ക് ആ​​ക​​ര്‍ഷി​​ക്ക​​പ്പെ​​ടു​​ന്നു. പ​​ര​​സ്യ​​വ​​രു​​മാ​​നം മാ​​ത്ര​​മ​​ല്ല, സോ​​ഷ്യ​​ല്‍ മീ​​ഡി​​യ സൈ​​റ്റു​​ക​​ള്‍ വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ത്ത അ​​ല്‍ഗോ​​രി​​തം ഈ ​​ക​​ണ്ണി​​ക​​ളി​​ലൂ​​ടെ വി​​നി​​മ​​യം ചെ​​യ്യ​​പ്പെ​​ടു​​ന്ന ഡേ​​റ്റ​​യെ വി​​ശ​​ക​​ല​​ന​​ത്തി​​നു വി​​ധേ​​യ​​മാ​​ക്കു​​ന്നു. ഇ​​തി​​​ന്റെ ഉ​​പോ​​ൽ​​പ​​ന്നം എ​​ന്ന നി​​ല​​യി​​ല്‍ ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ പെ​​രു​​മാ​​റ്റ വൈ​​ചി​​ത്ര്യ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തു​​ന്നു. ഇ​​തു​​മാ​​ത്ര​​മ​​ല്ല, ഡേറ്റ​​യു​​ടെ വി​​പ​​ണ​​ന​​വും ന​​ട​​ക്കു​​ന്നു. ലൈ​​ക് ബ​​ട്ട​​ണ്‍ സമൂഹ മാ​​ധ്യ​​മ വി​​നി​​മ​​യ​​ത്തി​​ലെ പ്ര​​ധാ​​ന ഘ​​ട​​ക​​മാ​​കു​​ന്ന​​ത് ക​​ണ്ണി​​ചേ​​ര്‍ക്കു​​ന്ന​​തി​​ലേ​​ക്കും ഇ​​തു​​വ​​ഴി കൂ​​ടു​​ത​​ല്‍ പ​​ര​​സ്യ​​വി​​പ​​ണ​​ന​​ത്തി​​നും സ​​ഹാ​​യ​​ക​​മാ​​കു​​ന്നു എ​​ന്നു​​ള്ള​​തു​​കൊ​​ണ്ടാ​​ണ്. ല​​ഹ​​രി​​ദാ​​യ​​ക​​മാ​​ണ് ലൈ​​ക്കി​​​ന്റെ സ്വ​​ഭാ​​വം. ലൈ​​ക്കു​​ക​​ളി​​ലൂ​​ടെ​​യാ​​ണ് 'ഗ്രൂ​​പ് തി​​ങ്ക്' എ​​ന്ന് വി​​ളി​​ക്കു​​ന്ന സമൂഹ മാധ്യമ​​ങ്ങ​​ളി​​ലെ കൂ​​ട്ട​​ങ്ങ​​ള്‍ രൂ​​പ​​പ്പെ​​ടു​​ന്ന​​ത്. ആ​​ത്യ​​ന്തി​​ക​​മാ​​യി സ​​മാ​​ഹൃ​​ത ലൈ​​ക്കു​​ക​​ള്‍ ചേ​​ര്‍ന്നു​​കൊ​​ണ്ട് പ്ര​​തി​​ധ്വ​​നി ചേം​​ബ​​റു​​ക​​ളാ​​കു​​ന്നു.

സമൂഹ മാധ്യമ​​ങ്ങ​​ളി​​ലൂ​​ടെ പ്ര​​ത്യ​​ക്ഷ​​മാ​​കു​​ന്ന പൊ​​തു​​ജ​​ന രോ​​ഷ​​ത്തി​​​ന്റെ സ്വ​​ഭാ​​വം പ​​രി​​ശോ​​ധി​​ക്കു​​ക. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി ഒ​​രു രോ​​ഷ​​വ്യ​​വ​​സാ​​യംത​​ന്നെ രൂ​​പ​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. രോ​​ഷ​​പ്ര​​ക​​ട​​ന​​ങ്ങ​​ള്‍ക്ക് ആ​​വ​​ശ്യ​​മാ​​യ ടൂ​​ള്‍ കി​​റ്റു​​ക​​ള്‍ക്കു​​ള്ള പ​​ര​​സ്യ​​ങ്ങ​​ള്‍ പ്ര​​ത്യ​​ക്ഷ​​മാ​​കും. ഇ​​ത് മാ​​ത്ര​​മ​​ല്ല അ​​ല്‍ഗോ​​രി​​ത​​ത്തി​​​ന്റെ സ​​ഹാ​​യ​​ത്തോ​​ടെ ക​​രു​​തി​​ക്കൂ​​ട്ടിത​​ന്നെ പൊ​​തു​​ജ​​ന രോ​​ഷം കൃ​​ത്രി​​മ​​മാ​​യി സൃ​​ഷ്ടി​​ക്കാ​​നു​​മാ​​കു​​ന്നു. ഒ​​രു വി​​ഷ​​യ​​ത്തെ അ​​ധി​​ക​​രി​​ച്ചു​​കൊ​​ണ്ട് ശൃം​​ഖ​​ല​​യി​​ലേ​​ക്ക് രോ​​ഷ​​ത്തെ തൊ​​ടു​​ത്തു​​വി​​ട്ടാ​​ല്‍ മ​​തി ഷെ​​യ​​റി​​ലൂ​​ടെ​​യും ലൈ​​ക്കി​​ലൂ​​ടെ​​യും വി​​സ്തൃ​​ത​​മാ​​യി ത​​ന്നെ രോ​​ഷ​​ത്തി​​​ന്റെ മീ​​മു​​ക​​ള്‍ വി​​ന്യ​​സി​​ക്ക​​പ്പെ​​ടു​​ന്നു. പൊ​​തു​​ജ​​ന രോ​​ഷ​​ത്തെ മാനിപുലേ​​റ്റ് ചെ​​യ്യാ​​മെ​​ന്ന​​താ​​ണ് പ്ര​​ത്യേ​​ക​​ത. ശൃം​​ഖ​​ലാ​​പ്ര​​ഭാ​​വം മാ​​ത്ര​​മാ​​ണ് രോ​​ഷ​​ത്തെ നി​​ര്‍ണ​​യി​​ക്കു​​ന്ന ഘ​​ട​​കം. വി​​നി​​മ​​യം ചെ​​യ്യ​​പ്പെ​​ടു​​ന്ന ഉ​​ള്ള​​ട​​ക്ക​​ത്തി​​​ന്റെ വി​​ശ​​ക​​ല​​ന​​വും സം​​വാ​​ദ​​വും അ​​ട​​ക്ക​​പ്പെ​​ടു​​ന്നു. ആ​​ൾ​​ക്കൂ​​ട്ട​​മാ​​ണ് ഇ​​തി​​ലൂ​​ടെ രൂ​​പ​​പ്പെ​​ടു​​ന്ന​​ത്. ഈ ​​ആ​​ള്‍ക്കൂ​​ട്ടം രൂ​​പ​​പ്പെ​​ടു​​ന്ന​​ത് അ​​നു​​ക​​ര​​ണ​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ്. അ​​നു​​ക​​ര​​ണാ​​ത്മ​​ക​​ത വ​​ല​​തു​​പ​​ക്ഷ​​ത്തി​​​ന്റെ ആ​​ശ​​യ​​വി​​നി​​മ​​യ രീ​​തി​​ക്ക് അ​​നു​​യോ​​ജ്യ​​മാ​​ണ്. അ​​ഭി​​പ്രാ​​യ​​വ്യ​​ത്യാ​​സ​​ങ്ങ​​ള്‍ക്കും സം​​വാ​​ദ​​ത്തി​​നും ഇ​​ടം നി​​ഷേ​​ധി​​ക്ക​​പ്പെ​​ടു​​ന്നു. അ​​നു​​ക​​ര​​ണാ​​ത്മ​​ക​​മാ​​കു​​ന്ന​​തു​​കൊ​​ണ്ടാ​​ണ് സമൂഹ മാധ്യമ​​ങ്ങ​​ളി​​ല്‍ ഒ​​രു പ്ര​​തി​​ക​​ര​​ണം പൊ​​ടു​​ന്ന​​നെ ക​​ത്തി​​പ്പ​​ട​​രു​​ന്ന​​തും ത്വ​​രി​​ത​​ഗ​​തി​​യി​​ല്‍ത​​ന്നെ ഇ​​ത് വ്യാ​​പ​​ക​​മാ​​കു​​ന്ന​​തും. വി​​യോ​​ജ​​ന​​ങ്ങ​​ളും ഇ​​ട​​ര്‍ച്ച​​ക​​ളും ഈ ​​സം​​വേ​​ദ​​ന​​പ്ര​​ക്രി​​യ​​യു​​ടെ താ​​ള​​ക്ര​​മ​​ത്തെ ലം​​ഘി​​ക്കു​​ന്നു.

സൈ​​ബ​​ര്‍ പൊ​​തു​​മ​​ണ്ഡ​​ല​​മ​​ല്ല

ഇ​​ന്റ​​ര്‍നെ​​റ്റി​​നെ പൊ​​തു​​മ​​ണ്ഡ​​ല​​മാ​​യി വി​​ശ​​ദീ​​ക​​രി​​ക്കു​​ന്ന പ്ര​​വ​​ണ​​ത വ​​ള​​രെ മു​​മ്പേ ത​​ന്നെ​​യു​​ള്ള​​താ​​ണ്. ഇ​​ന്റ​​ര്‍നെ​​റ്റ് സം​​വേ​​ദ​​ന​​ത്തി​​​ന്റെ തു​​ട​​ര്‍ഫ​​ല​​മെ​​ന്നോ​​ണം രൂ​​പ​​പ്പെ​​ട്ട ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ​​യു​​ള്ള സം​​വേ​​ദ​​ന​​ങ്ങ​​ളി​​ലെ വ്യ​​ക്തി​​ക​​ളു​​ടെ പ​​ങ്കാ​​ളി​​ത്ത​​ത്തി​​​ന്റെ തോ​​ത് വ​​ര്‍ധി​​ക്കു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ച് ഇ​​തി​​ലെ വി​​നി​​മ​​യ​​ങ്ങ​​ള്‍ക്ക് പൊ​​തു​​സ്വ​​ഭാ​​വ പ്ര​​തീ​​തി വ​​രു​​ന്ന​​തോ​​ടെ ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളെ​​യും പൊ​​തു​​മ​​ണ്ഡ​​ല​​മാ​​യി വി​​വ​​ക്ഷി​​ക്ക​​പ്പെ​​ട്ടു. പൊ​​തു​​മ​​ണ്ഡ​​ല സ​​ങ്ക​​ൽ​​പ​​ന​​ത്തി​​നു രൂ​​പ​​ക​​ൽ​​പ​​ന ന​​ല്‍കി​​യ യു​​ര്‍ഗ​​ന്‍ ഹാ​​ബെ​​ർ​​മാ​​സ് ഇ​​ന്റ​​ര്‍നെ​​റ്റി​​നെ ആ​​ഗോ​​ള പൊ​​തു​​മ​​ണ്ഡ​​ല​​മെ​​ന്നാ​​ണ് വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. യ​​ഥാ​​ർ​​ഥ​​ത്തി​​ല്‍ ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ള്‍ക്ക് പൊ​​തു​​വാ​​യൊ​​ന്നും ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല എ​​ന്നുവേ​​ണം അ​​നു​​മാ​​നി​​ക്കാ​​ന്‍. കോ​​ര്‍പ​​റേ​​റ്റ് നി​​യ​​ന്ത്രി​​ത​​മാ​​യ പ്ലാ​​റ്റ്ഫോ​​മു​​ക​​ളെ​​യാ​​ണ് പൊ​​തു​​മ​​ണ്ഡ​​ല​​മെ​​ന്ന വി​​വ​​ക്ഷ​​യി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​ന്ന​​ത്. കോ​​ര്‍പ​​റേ​​റ്റ് സ്ഥാ​​പ​​ന​​ങ്ങ​​ള്‍ അ​​ത​​തു രാ​​ജ്യ​​ങ്ങ​​ളി​​ലെ ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ളു​​മാ​​യി സ​​ഹ​​വ​​ര്‍ത്തി​​ച്ചു​​കൊ​​ണ്ട് ഇ​​തി​​ലൂ​​ടെ​​യു​​ള്ള വി​​നി​​മ​​യ​​ങ്ങ​​ളെ അ​​ല്‍ഗോ​​രി​​തം നി​​യ​​ന്ത്ര​​ണ​​ത്തി​​ന് വി​​ധേ​​യ​​മാ​​ക്കി​​യി​​രു​​ന്നു. ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളെ​​ക്കാ​​ള്‍ ബൃ​​ഹ​​ത്താ​​ണ് ഇ​​ന്റ​​ര്‍നെ​​റ്റ് എ​​ന്നൊ​​രു വാ​​ദ​​മു​​ണ്ട്. വ​​ന്‍കി​​ട ടെ​​ക് കോ​​ര്‍പ​​റേ​​റ്റു​​ക​​ളു​​ടെ നി​​യ​​ന്ത്ര​​ണ​​മി​​ല്ലാ​​ത്ത സം​​വേ​​ദ​​ന ഉ​​പാ​​ധി​​ക​​ളെ പ​​റ്റി​​യാ​​ണ് ഇ​​തു​​കൊ​​ണ്ട് അ​​ർ​​ഥ​​മാ​​ക്കു​​ന്ന​​ത്. പ​​ക്ഷേ, വ​​ന്‍കി​​ട ടെ​​ക് ക​​മ്പ​​നി​​ക​​ളു​​ടെ നി​​യ​​ന്ത്ര​​ണ​​വി​​ധേ​​യ​​മാ​​യ സം​​വേ​​ദ​​ന ഉ​​പാ​​ധി​​ക​​ളാ​​ണ് പ്ര​​ധാ​​ന​​മാ​​യും ബ​​ഹു​​ജ​​ന​​ങ്ങ​​ള്‍ ആ​​ശ്ര​​യി​​ക്കു​​ന്ന​​തും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തും.

പൊ​​തു​​മ​​ണ്ഡ​​ല​​ത്തി​​ല്‍ സം​​വാ​​ദം സാ​​ധ്യ​​മാ​​ക​​ണ​​മെ​​ങ്കി​​ല്‍ ഇ​​തി​​നു മു​​ന്‍കൂ​​റാ​​യി ചി​​ല വ്യ​​വ​​സ്ഥ​​ക​​ള്‍ വേ​​ണം. അ​​മ​​ര്‍ത്യാ സെ​​ന്നി​​നെപ്പോ​​ലു​​ള്ള​​വ​​ര്‍ 'Argumentative Indian' എ​​ന്ന പു​​സ്ത​​ക​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ സം​​വാ​​ദ പാ​​ര​​മ്പ​​ര്യ​​ത്തെ വ​​ള​​രെ മു​​ന്‍കാ​​ല​​ങ്ങ​​ളി​​ല്‍കൊ​​ണ്ടു പ്ര​​തി​​ഷ്ഠി​​ക്കു​​ന്നു​​ണ്ട്. സം​​വാ​​ദ​​ത്തി​​​ന്റെ ദീ​​ര്‍ഘ​​ച​​രി​​ത്ര​​ത്തി​​ല്‍ ഓ​​രോ സം​​സ്‌​​കാ​​ര​​ത്തി​​നും അ​​തി​​​ന്റേ​​താ​​യ സ​​വി​​ശേ​​ഷ​​മാ​​യ പാ​​ര​​മ്പ​​ര്യ​​വും സ്വ​​ഭാ​​വ​​വു​​മു​​ണ്ടാ​​യി​​രി​​ക്കാം. എ​​ന്നി​​രു​​ന്നാ​​ലും ന​​മ്മ​​ള്‍ സം​​വാ​​ദം എ​​ന്ന് വി​​വ​​ക്ഷി​​ക്കു​​ന്ന​​തി​​ല്‍ 'പൊ​​തു' എ​​ന്ന സ​​ങ്ക​​ൽ​​പ​​വും ഉ​​ള്‍ച്ചേ​​ര്‍ന്നി​​രി​​ക്കു​​ന്നു. ഇ​​ത് പ്ര​​ബു​​ദ്ധാ​​ന​​ന്ത​​ര ജ​​നാ​​ധി​​പ​​ത്യ സ​​ങ്ക​​ൽ​​പ​​മാ​​ണ്. ശ്രേ​​ണീ​​ഘ​​ട​​ന​​ക​​ളെ നി​​ര്‍ബാ​​ധം ത​​ള്ളി​​ക്ക​​ള​​ഞ്ഞു​​കൊ​​ണ്ട് ഏ​​വ​​ര്‍ക്കും പ​​ങ്കെ​​ടു​​ക്കാ​​വു​​ന്ന​​താ​​ണ് സം​​വാ​​ദം. സം​​വാ​​ദ​​ത്തി​​ലേ​​ര്‍പ്പെ​​ടു​​ന്ന​​വ​​രു​​ടെ സ​​മ​​തു​​ല്യ​​ത ഒ​​രു പ്ര​​ധാ​​ന​​പ്പെ​​ട്ട ഘ​​ട​​ക​​മാ​​ണ്. സാ​​മൂ​​ഹി​​ക ശ്രേ​​ണി ഘ​​ട​​ന​​യി​​ല്‍ വ്യ​​ത്യ​​സ്ത നി​​ല​​ക​​ളി​​ലു​​ള്ള​​വ​​രാ​​യി​​രി​​ക്കെ ത​​ന്നെ സം​​വാ​​ദ​​ഭൂ​​മി​​ക​​യി​​ല്‍ അ​​വ​​ര്‍ക്ക് തു​​ല്യ അ​​വ​​കാ​​ശ​​മാ​​യി​​രി​​ക്കു​​മെ​​ന്നാ​​ണ് ഉ​​ദാ​​ര​​വാ​​ദ​​പ​​ര​​മാ​​യ സ​​ങ്ക​​ല്‍പം. നി​​യ​​മം മു​​മ്പാ​​കെ​​യു​​ള്ള എ​​ല്ലാ​​വ​​രും തു​​ല്യ​​ര്‍ എ​​ന്ന അ​​ർ​​ഥ​​ത്തി​​ലാ​​ണ് ഇ​​ത്. സം​​വാ​​ദം സ​​മ​​വാ​​യ​​ത്തി​​ല്‍ എ​​ത്തി​​ച്ചേ​​ര​​ണ​​മെ​​ന്നൊ​​രു നി​​ർ​​ബ​​ന്ധ​​മി​​ല്ലെ​​ങ്കി​​ലും വി​​യോ​​ജി​​ച്ചു പി​​ന്മാ​​റാ​​മെ​​ന്നു​​ള്ള സ​​മ​​തു​​ല്യ​​മാ​​യ ധാ​​ര​​ണ ആ​​വ​​ശ്യ​​മാ​​ണ്. സം​​വാ​​ദ​​ത്തി​​ലെ സ​​മ​​തു​​ല്യ​​ത പ്ര​​ധാ​​ന​​മാ​​ണ്. സ​​മ​​തു​​ല്യം എ​​ന്ന പ്ര​​തീ​​തി സൃ​​ഷ്ടി​​ച്ചും സം​​വാ​​ദ​​ത്തെ അ​​ട്ടി​​മ​​റി​​ച്ചു​​കൊ​​ണ്ട് ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി സ്വ​​ന്തം ഇ​​ച്ഛ​​ക​​ള്‍ അ​​ടി​​ച്ചേ​​ൽ​​പി​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്യാം. ഇ​​ന്ന് പ​​ല സൈ​​ദ്ധാ​​ന്തി​​ക​​രും വാ​​ഴ്ത്തു​​ന്ന ഗാ​​ന്ധി-അം​​ബേ​​ദ്ക​​ര്‍ സം​​വാ​​ദം വാ​​സ്ത​​വ​​ത്തി​​ല്‍ സം​​വാ​​ദ​​മാ​​യി​​രു​​ന്നോ എ​​ന്ന​​ത് സം​​ശ​​യ​​മാ​​ണ്. ഗാ​​ന്ധി സ​​മ്മ​​ർ​​ദം സൃ​​ഷ്ടി​​ച്ചു​​കൊ​​ണ്ട് അം​​ബേ​​ദ്ക​​റെ സ​​ന്ധി​​യി​​ലേ​​ക്കെ​​ത്തി​​ച്ചേ​​ര്‍ക്കു​​ക​​യാ​​യി​​രു​​ന്നു. സം​​വാ​​ദ​​ത്തി​​​ന്റെ തു​​റ​​സ്സ​​ല്ല ഇ​​തി​​ലൂ​​ടെ സം​​ജാ​​ത​​മാ​​യ​​ത്. പ​​ക​​രം, സം​​വാ​​ദ​​ത്തി​​​ന്റെ പ്ര​​തീ​​തി സൃ​​ഷ്ടി​​ച്ചു​​കൊ​​ണ്ടും യു​​ക്തി​​പ​​ര​​മാ​​യ ഇ​​ട​​പെ​​ട​​ലി​​നെ നി​​രാ​​ക​​രി​​ച്ചു​​കൊ​​ണ്ടും സാ​​മൂ​​ഹി​​ക നീ​​തി​​യു​​ടെ രാ​​ഷ്ട്രീ​​യ​​ത്തെ ദു​​ര്‍ബ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. എ​​ന്താ​​യാ​​ലും, പ​​ര​​സ്പ​​ര ബ​​ഹു​​മാ​​ന​​ത്തോ​​ടെ മാ​​ത്ര​​മേ സം​​വാ​​ദം സാ​​ധ്യ​​മാ​​വു​​ക​​യു​​ള്ളൂ. അ​​തു​​കൊ​​ണ്ടാ​​ണ് പ്ര​​തി​​പ​​ക്ഷ ബ​​ഹു​​മാ​​നം എ​​ന്ന​​ത് പ്ര​​ധാ​​ന​​മാ​​കു​​ന്ന​​ത്. സം​​വാ​​ദം വി​​മ​​ത​​ത്വ​​ത്തെ​​യും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്നു. ഇ​​തി​​നാ​​ലാ​​ണ് സം​​വാ​​ദം ജ​​നാ​​ധി​​പ​​ത്യ​​ത്തെ സ​​മ്പു​​ഷ്ട​​മാ​​ക്കു​​ന്ന​​ത്. എ​​ന്നാ​​ല്‍, പ്ര​​തി​​പ​​ക്ഷ​​ത്തെ നി​​ര്‍മാ​​ര്‍ജ​​നം ചെ​​യ്ത് വ്യ​​ത്യ​​സ്ത​​ത​​ക​​ളെ ഉ​​ന്മൂ​​ല​​നം ചെ​​യ്യു​​ന്ന വ്യ​​വ​​സ്ഥ​​ക​​ളി​​ല്‍ സം​​വാ​​ദ​​ങ്ങ​​ള്‍ റ​​ദ്ദു ചെ​​യ്യ​​പ്പെ​​ടു​​ന്നു. സം​​വാ​​ദ​​ങ്ങ​​ള്‍ക്ക് നി​​ദാ​​ന​​മാ​​കു​​ന്ന അ​​ഭി​​പ്രാ​​യ​​സ്വാ​​ത​​ന്ത്ര്യ​​ത്തെ കൂ​​ച്ചു​​വി​​ല​​ങ്ങി​​ട്ടു​​കൊ​​ണ്ടാ​​ണ് സ​​മ​​ഗ്രാ​​ധി​​കാ​​രം ഇ​​ത് ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ലെ വി​​ദ്വേ​​ഷ​​പ്ര​​ചാ​​ര​​ണ​​ങ്ങ​​ള്‍ക്കെ​​തി​​രാ​​യ ഉ​​ന്ന​​ത നീ​​തി​​പീ​​ഠ​​ത്തി​​​ന്റെ നി​​രീ​​ക്ഷ​​ണ​​ങ്ങ​​ളെ മു​​ന്‍നി​​ര്‍ത്തി ഐ.​​ടി നി​​യ​​മം ഭേ​​ദ​​ഗ​​തി ചെ​​യ്തും പു​​തി​​യ നി​​യ​​മ​​നി​​ര്‍മാ​​ണം ന​​ട​​ത്തി​​യും സമൂഹ മാധ്യമ​​ങ്ങ​​ളി​​ലെ വി​​നി​​മ​​യ​​ങ്ങ​​ളെ നി​​യ​​ന്ത്രി​​ക്കാ​​നു​​ള്ള ഭ​​ര​​ണ​​കൂ​​ട​​ത്തി​​​ന്റെ നീ​​ക്കം ഇ​​ന്റ​​ര്‍നെ​​റ്റ് ഷ​​ട്ട് ഡൗ​​ണ്‍ പോ​​ലു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ക്ക് സ​​മാ​​ന​​മാ​​ണ്. ഇ​​തൊ​​ക്കെ പ്ര​​യോ​​ഗ​​ത​​ല​​ത്തി​​ല്‍ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​​ന്റെ അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത അ​​ഭി​​പ്രാ​​യ​​സ്വാ​​ത​​ന്ത്ര്യ​​മാ​​യ ശ്വാ​​സോ​​ച്ഛ്വാ​​സ​​ത്തെ ഞെ​​രു​​ക്കി വീ​​ര്‍പ്പു​​മു​​ട്ടി​​ക്കു​​ക എ​​ന്ന ദു​​രു​​ദ്ദേ​​ശ്യ​​ത്തോ​​ടെ​​യു​​ള്ള സ്വേ​​ച്ഛാ​​ധി​​കാ​​ര ന​​ട​​പ​​ടി​​ക​​ളാ​​ണ്.

ജോസഫ് നയ്

സം​​വാ​​ദ​​ത്തി​​​ന്റെ പ്ര​​തീ​​തി സൃ​​ഷ്ടി​​ക്കു​​ക​​യും എ​​ന്നാ​​ല്‍, സം​​ഘ​​ടി​​ത​​മാ​​യി ത​​ന്നെ സം​​വാ​​ദ മ​​ണ്ഡ​​ല​​ത്തെ വി​​ധേ​​യ​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ട് വ്യ​​ത്യ​​സ്ത വീ​​ക്ഷ​​ണ​​ങ്ങ​​ളെ​​യും വി​​മ​​ത​​ശ​​ബ്ദ​​ങ്ങ​​ളെ​​യും നി​​രാ​​ക​​രി​​ക്കു​​ന്ന പ്ര​​വ​​ണ​​ത സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ വ്യാ​​പ​​ക​​മാ​​ണ്. സമൂഹ മാധ്യമ​​ങ്ങ​​ളി​​ല്‍ പ​​ങ്കാ​​ളി​​ക​​ളാ​​യ​​വ​​രു​​ടെ പ്ര​​വ​​ര്‍ത്ത​​ന​​ഫ​​ല​​മാ​​യി മാ​​ത്രം സം​​ഭ​​വി​​ക്കു​​ന്ന​​ത​​ല്ല ഇ​​ത്. വ​​ന്‍കി​​ട ടെ​​ക് ക​​മ്പ​​നി​​ക​​ള്‍ സൃ​​ഷ്ടി​​ച്ച സ​​മൂ​​ഹ മാ​​ധ്യ​​മ ഘ​​ട​​ന​​യു​​ടെ പ്ര​​ത്യേ​​ക​​ത​​യാ​​ണ് ഇ​​തി​​നു ഹേ​​തു​​വാ​​കു​​ന്ന​​ത്. ജോ​​സ​​ഫ് ന​​യ് ര​​ചി​​ച്ച 'The future of power' എ​​ന്ന പു​​സ്ത​​ക​​ത്തി​​ല്‍ ഭ​​ര​​ണ​​കൂ​​ട​​ശ​​ക്തി എ​​ങ്ങ​​നെ പ്ര​​ത്യ​​ക്ഷീ​​ക​​രി​​ക്കു​​ന്നു എ​​ന്ന​​തി​​നു കാ​​ര​​ണ​​മാ​​യി നി​​ര​​ത്തു​​ന്ന മൂ​​ന്ന് ഘ​​ട​​ക​​ങ്ങ​​ള്‍ സമൂഹ മാധ്യമ​​ങ്ങ​​ളു​​ടെ വ്യ​​വ​​സ്ഥ​​ക്കും ബാ​​ധ​​ക​​മാ​​ണ്. ജോ​​സ​​ഫ് ന​​യ് ഇ​​ന്റ​​ര്‍നാ​​ഷ​​ന​​ല്‍ റി​​ലേ​​ഷ​​ന്‍സ് അ​​ക്കാ​​ദ​​മി​​ക് ആ​​ണ്. ആ​​ഗോ​​ള​​ശൃം​​ഖ​​ല​​യി​​ല്‍ അ​​ധീ​​ശ​​ത്വം സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് അ​​മേ​​രി​​ക്ക​​ന്‍ സാ​​മ്രാ​​ജ്യ​​ത്വം ആ​​സൂ​​ത്രി​​ത​​മാ​​യി ന​​ട​​പ്പാ​​ക്കു​​ന്ന പ​​ദ്ധ​​തി​​യെ വി​​വ​​രി​​ക്കു​​ന്നു​​ണ്ട് ഈ ​​പു​​സ്ത​​ക​​ത്തി​​ല്‍. അ​​മേ​​രി​​ക്ക​​ന്‍ സെ​​ക്യൂ​​രി​​റ്റി ഏ​​ജ​​ന്‍സി​​യാ​​യ എ​​ന്‍.​​എ​​സ്.​​എ​​യു​​ടെ ചോ​​ര്‍ത്ത​​പ്പെ​​ട്ട രേ​​ഖ​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഈ ​​പ​​ദ്ധ​​തി​​യെ വേ​​ര്‍തി​​രി​​ച്ചു വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. ഭ​​ര​​ണ​​കൂ​​ട അ​​ധി​​കാ​​ര​​ങ്ങ​​ള്‍ ഫ​​ല​​പ്ര​​ദ​​മാ​​യി ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നു മൂ​​ന്ന് മു​​ഖ​​ങ്ങ​​ളു​​ണ്ട്. 'മാ​​റ്റ​​ങ്ങ​​ള്‍ക്ക് ആ​​ജ്ഞ ന​​ല്‍കു​​ക, അ​​ജ​​ണ്ട​​ക​​ള്‍ നി​​യ​​ന്ത്രി​​ക്കു​​ക, താ​​ൽ​​പ​​ര്യ​​ങ്ങ​​ളെ​​യും മു​​ന്‍ഗ​​ണ​​ന​​ക​​ളെ​​യും സ്ഥാ​​പി​​ക്കു​​ക' എ​​ന്നി​​വ​​യാ​​ണ​​ത്. ആ​​ഗോ​​ള​​മാ​​യി ന​​ട​​പ്പാ​​ക്കു​​ന്ന സൈ​​ബ​​ര്‍ ന​​യ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​ണി​​ത്. സൈ​​ബ​​ര്‍ ന​​യ​​മെ​​ന്ന​​തി​​നെ​​ക്കാ​​ള്‍ സൈ​​ബ​​ര്‍ യു​​ദ്ധ​​മെ​​ന്നു പ​​റ​​യു​​ന്ന​​താ​​കും ഉ​​ചി​​തം. ഈ ​​മൂ​​ന്ന് മു​​ഖ​​ങ്ങ​​ളി​​ല്‍ ആ​​ദ്യ​​ത്തെ മു​​ഖം മ​​ന​​സ്സു​​ക​​ളെ മാനിപുലേ​​റ്റ് ചെ​​യ്യു​​ക എ​​ന്ന ഉ​​ദ്ദേ​​ശ്യ​​ത്തോ​​ടെ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളെ സം​​ഘ​​ടി​​പ്പി​​ക്കു​​ക എ​​ന്ന​​താ​​ണ്. ബ​​ല​​പ്ര​​യോ​​ഗ​​ത്തി​​​ന്റെ രീ​​തി​​യാ​​ണ് ഇ​​തി​​നാ​​യി അ​​വ​​ലം​​ബി​​ക്കു​​ന്ന​​ത്. ര​​ണ്ടാ​​മ​​ത്തെ മു​​ഖം എ​​ന്ന് പ​​റ​​യു​​ന്ന​​ത് ച​​ര്‍ച്ച ചെ​​യ്യ​​പ്പെ​​ടേ​​ണ്ട​​തും തീ​​രു​​മാ​​ന​​മാ​​കേ​​ണ്ട​​തു​​മാ​​യ വി​​ഷ​​യ​​ങ്ങ​​ള്‍ മു​​ന്‍കൂ​​ട്ടി തീ​​രു​​മാ​​നി​​ക്കു​​ക​​യും അ​​തി​​​ന്റെ നി​​യ​​ന്ത്ര​​ണം ഏ​​റ്റെ​​ടു​​ക്കു​​ക​​യും ചെ​​യ്യു​​ക എ​​ന്ന​​താ​​ണ്. ഇ​​തി​​നാ​​യി കോ​​ഓ​​പ​​റേ​​ഷ​​​ന്റെ രീ​​തി​​യാ​​ണ് അ​​വ​​ലം​​ബി​​ക്കു​​ന്ന​​ത്. പ്ര​​ത്യ​​ക്ഷ​​മാ​​യി ബാ​​ഹ്യ​​സ​​മ്മ​​ർ​​ദം ചെ​​ലു​​ത്താ​​തെ ത​​ന്നെ വ്യ​​ക്തി​​ക​​ളു​​ടെ​​യും ഗ്രൂ​​പ്പു​​ക​​ളു​​ടെ​​യും വി​​ശ്വാ​​സ​​ങ്ങ​​ളെ​​യും വീ​​ക്ഷ​​ണ​​ങ്ങ​​ളെ​​യും രൂ​​പ​​പ്പെ​​ടു​​ത്താ​​നു​​ള്ള ക​​ഴി​​വാ​​ണ് ഈ ​​ന​​യ​​സ​​മീ​​പ​​ന​​ത്തി​​ലൂ​​ടെ വ്യ​​ക്ത​​മാ​​കു​​ന്ന​​ത്. ഇ​​തൊ​​രു മൃ​​ദു​​ശ​​ക്തി​​യാ​​ണ് (soft power). ഏ​​റ്റ​​വും ആ​​ക​​ര്‍ഷ​​ണീ​​യ​​മാ​​യ രീ​​തി​​യി​​ലാ​​ണ് ഇ​​ത് സാ​​ധി​​ച്ചെ​​ടു​​ക്കു​​ക​​യെ​​ങ്കി​​ലും വ​​ക്രീ​​ക​​ര​​ണ​​വും മാനിപുലേ​​ഷ​​നും ഇ​​തി​​​ന്റെ പ്ര​​വ​​ര്‍ത്ത​​ന​​ത്തി​​​ന്റെ ഭാ​​ഗ​​മാ​​ണ്. വ​​ന്‍കി​​ട ടെ​​ക് ക​​മ്പ​​നി​​ക​​ളെ ഈ ​​ക്ര​​മീ​​ക​​ര​​ണ​​ത്തി​​ലേ​​ക്ക് ഉ​​ള്‍ച്ചേ​​ര്‍ത്തി​​രി​​ക്കു​​ന്നു. ന​​വ ഉ​​ദാ​​ര​​വ​​ത്ക​​ര​​ണ​​ത്തി​​​ന്റെ​​യും ന​​വ​​സാ​​മ്രാ​​ജ്യ​​ത്വ​​ത്തി​​​ന്റെ​​യും മൃ​​ദു​​ശ​​ക്തി പ്ര​​വ​​ര്‍ത്ത​​ന​​ക്ഷ​​മ​​മാ​​കു​​ന്ന​​ത് വ​​ന്‍കി​​ട ടെ​​ക് ക​​മ്പ​​നി​​ക​​ള്‍ സൃ​​ഷ്ടി​​ച്ചി​​രി​​ക്കു​​ന്ന ന​​വ​​മാ​​ധ്യ​​മ ഉ​​പാ​​ധി​​ക​​ളി​​ലൂ​​ടെ​​യാ​​ണ്. വി​​വ​​ര​​യു​​ദ്ധ​​ത്തി​​​ന്റെ ഭാ​​ഗ​​മാ​​യാ​​ണ് സാ​​മ്രാ​​ജ്യ​​ത്വ എ​​സ്റ്റാ​​ബ്ലി​​ഷ്​െമ​​ന്റ് ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളെ കാ​​ണു​​ന്ന​​ത്. പു​​തി​​യ വി​​വ​​ര​​യു​​ദ്ധ​​ത്തി​​ല്‍ സൈ​​ബ​​ര്‍ മേ​​ഖ​​ല പ്ര​​ധാ​​ന​​പ്പെ​​ട്ടൊ​​രു ഇ​​ട​​മാ​​ണ്. വി​​വ​​ര​​ങ്ങ​​ള്‍ വി​​ന്യ​​സി​​ക്കാ​​നും ഡേ​​റ്റാ വി​​ശ​​ക​​ല​​ന​​ത്തി​​നു വി​​ധേ​​യ​​മാ​​ക്കാ​​നു​​മാ​​ണ് ന​​വ​​മാ​​ധ്യ​​മ ഉ​​പാ​​ധി​​ക​​ള്‍ ഉ​​പ​​യു​​ക്ത​​മാ​​ക്കു​​ന്ന​​ത്. പ​​ര​​സ്പ​​ര സം​​വേ​​ദ​​ന​​ത്തി​​​ന്റെ പ്ര​​തീ​​തി ന​​ല്‍കി​​ക്കൊ​​ണ്ട് സ്വ​​ത​​ന്ത്ര​​മെ​​ന്ന പ്ര​​തീ​​തി​​യു​​ള്ള വി​​നി​​മ​​യ​​ങ്ങ​​ളെ വി​​പ​​ണി​​ക്കും ഭ​​ര​​ണ​​കൂ​​ട​​ത്തി​​​ന്റെ സെ​​ക്യൂ​​രി​​റ്റി ഏ​​ജ​​ന്‍സി​​ക​​ള്‍ക്കും വേ​​ണ്ടി അ​​പ​​ഹ​​രി​​ക്കു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. സ്വ​​ത​​ന്ത്ര​​മെ​​ന്നു നി​​ന​​ച്ചു​​പോ​​രു​​ന്ന ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ സേ​​വ​​ന​​ങ്ങ​​ള്‍ യ​​ഥാ​​ർ​​ഥ​​ത്തി​​ല്‍ ഉ​​പ​​യോ​​ക്താ​​ക്ക​​ളി​​ല്‍നി​​ന്ന് അ​​വ​​ര്‍ അ​​റി​​യാ​​തെത​​ന്നെ ഡേ​​റ്റ അ​​പ​​ഹ​​രി​​ച്ചു​​കൊ​​ണ്ടു​​ള്ള പ്ര​​വ​​ര്‍ത്ത​​ന​​മാ​​യി​​രു​​ന്നു​​വെ​​ന്ന് ഇ​​ന്ന് വ്യ​​ക്ത​​മാ​​ണ്. വാ​​സ്ത​​വ​​ത്തി​​ല്‍, വ​​ന്‍കി​​ട ടെ​​ക് ക​​മ്പ​​നി​​ക​​ളു​​ടെ ആ​​ഗോ​​ള സ്വ​​യം സ​​ന്ന​​ദ്ധ ഡി​​ജി​​റ്റ​​ല്‍ തൊ​​ഴി​​ലാ​​ളി​​ക​​ളാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ് ന​​വ​​മാ​​ധ്യ​​മ ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍. ഇ​​ന്റ​​ര്‍നെ​​റ്റ് സൈ​​ദ്ധാ​​ന്തി​​ക​​ന്‍ എ​​വ്‌​​ഗേ​​നി മോ​​റോ​​സോ​​വ് പ​​റ​​യു​​ന്ന​​ത് പോ​​ലെ, ''ഫേ​​സ്ബു​​ക് ചാ​​രി​​റ്റി പ​​രി​​പാ​​ടി​​യ​​ല്ല. ദ​​രി​​ദ്ര​​ര്‍ വ​​ന്‍കി​​ട ടെ​​ക് ക​​മ്പ​​നി​​ക​​ളു​​ടെ സേ​​വ​​ന​​ല​​ബ്ധി​​ക്കാ​​യി സ്വ​​ന്തം ഡേ​​​​റ്റ​​യാ​​ണ് അ​​ധീ​​ന​​പ്പെ​​ടു​​ത്തു​​ന്ന​​ത്.''

വൈ​​റ​​ല്‍ പ​​ട​​ര്‍ച്ച​​ക​​ള്‍

ഉ​​പ​​യോ​​ക്താ​​വി​​​ന്റെ പ​​രി​​പൂ​​ര്‍ണ​​ശ്ര​​ദ്ധ പി​​ടി​​ച്ചു​​നി​​ര്‍ത്താ​​നാ​​യി ആ​​സ​​ക്തി​​ക​​മാ​​യ (addictive) അ​​നു​​ഭൂ​​തി​​ക​​ള്‍ പ്ര​​ദാ​​നം ചെ​​യ്യു​​ക എ​​ന്ന​​താ​​ണ് പ്ര​​ധാ​​നം. ഇ​​തി​​നാ​​യി ഉ​​പ​​യോ​​ക്താ​​വി​​നെ പി​​ന്തു​​ട​​രു​​ക​​യും അ​​വ​​രു​​ടെ സാ​​മൂ​​ഹി​​ക ഉ​​പ​​ഭോ​​ഗ പെ​​രു​​മാ​​റ്റ​​ങ്ങ​​ളെ വി​​ശ​​ക​​ല​​ന​​ത്തി​​നു വി​​ധേ​​യ​​മാ​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. ഇ​​ങ്ങ​​നെ ഓ​​രോ​​ത്ത​​രു​​ടേ​​യും സ്വ​​ഭാ​​വ സ​​വി​​ശേ​​ഷ​​ത​​ക​​ളെ നി​​ര്‍ണ​​യി​​ച്ചു​​കൊ​​ണ്ടാ​​ണ് പ്ലാ​​റ്റ്‌​​ഫോ​​മു​​ക​​ള്‍ പ​​ര​​സ്യ​​ങ്ങ​​ള്‍ വി​​ന്യ​​സി​​ക്കു​​ന്ന​​ത്. യൂ​​ട്യൂ​​ബി​​ന്റെ വി​​ഡി​​യോ റെ​​ക്ക​​മെ​​ന്‍ഡേ​​ഷ​​ന്‍ അ​​ല്‍ഗോ​​രി​​തം ക​​ണ്ടെ​​ത്തി​​യ ഉ​​പ​​യോ​​ക്താ​​വി​​​ന്റെ ഉ​​പ​​യോ​​ഗ​​പ്ര​​വ​​ണ​​ത​​ക​​ളെ അ​​ടി​​സ്ഥാ​​ന​​പ്പെ​​ടു​​ത്തി​​യാ​​ണ്. ഈ ​​രീ​​തി​​യി​​ല്‍ ക​​സ്റ്റ​​മൈ​​സ് ചെ​​യ്ത ഉ​​ള്ള​​ട​​ക്ക​​മാ​​ണ് ഓ​​രോ ഉ​​പ​​യോ​​ക്താ​​വി​​നും ല​​ഭ്യ​​മാ​​കു​​ന്ന​​ത്. പൊ​​തു എ​​ന്ന് വി​​വ​​ക്ഷി​​ക്കാ​​വു​​ന്ന ഉ​​ള്ള​​ട​​ക്കം അ​​പ്ര​​ത്യ​​ക്ഷ​​മാ​​വു​​ക​​യാ​​ണ്. മ​​നു​​ഷ്യ​​രു​​ടെ മ​​നഃ​​ശാ​​സ്ത്ര​​പ​​ര​​മാ​​യ ദൗ​​ര്‍ബ​​ല്യ​​ങ്ങ​​ളെ മു​​ത​​ലാ​​ളി​​ത്ത​​ത്തി​​ന് ഇ​​ത്ര​​യ​​ധി​​കം ചൂ​​ഷ​​ണ​​ത്തി​​ന് വി​​ധേ​​യ​​മാ​​ക്കാ​​ന്‍ പ​​റ്റി​​യ മ​​റ്റൊ​​രു സാ​​ങ്കേ​​തി​​ക ഉ​​പാ​​ധി​​യു​​ണ്ടാ​​യി​​ട്ടി​​ല്ല.

പ​​ക്ഷ​​പാ​​തി​​ത്വ​​ങ്ങ​​ളെ, വി​​ദ്വേ​​ഷ​​ത്തെ, വെ​​റു​​പ്പി​​നെ വാ​​ണി​​ജ്യ​​വ​​ത്ക​​രി​​ച്ചി​​രി​​ക്കു​​ന്നു സമൂഹ മാധ്യമ​​ങ്ങ​​ള്‍. ജ​​നാ​​ധി​​പ​​ത്യ സം​​വാ​​ദ​​ത്തി​​ല്‍ അ​​പ​​ര​​ത്വ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള സ​​ങ്ക​​ൽ​​പ​​വും അ​​ന്ത​​ര്‍ലീ​​ന​​മാ​​ണ്. അ​​പ​​ര​​നു​​മാ​​യു​​ള്ള സ​​മ​​തു​​ല്യ​​വും ബ​​ഹു​​മാ​​ന​​പൂ​​ര്‍വ​​വു​​മാ​​യ സം​​വേ​​ദ​​ന​​മാ​​ണ് സം​​വാ​​ദ​​ത്തി​​നു ജ​​നാ​​ധി​​പ​​ത്യ​​പ​​ര​​മാ​​യ മാ​​നം ന​​ല്‍കു​​ന്ന​​ത്. എ​​ന്നാ​​ല്‍, അ​​ങ്ങേ​​യ​​റ്റം വ​​ല​​തു​​പ​​ക്ഷ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട രാ​​ഷ്ട്രീ​​യ കാ​​ലാ​​വ​​സ്ഥ​​യി​​ല്‍ കാ​​ലു​​ഷ്യ​​ത്തോ​​ടെ​​യും സം​​ശ​​യ​​ത്തോ​​ടെ​​യും വെ​​റു​​പ്പോ​​ടെ​​യും പ​​രി​​ഗ​​ണി​​ക്കേ​​ണ്ട സ്ഥാ​​ന​​മാ​​ണ് അ​​പ​​ര​​ന് വ്യ​​വ​​സ്ഥ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. സം​​വേ​​ദ​​ന​​ത്തി​​നാ​​യു​​ള്ള തു​​റ​​ക​​ള്‍ അ​​ട​​ച്ചു​​കൊ​​ണ്ട് അ​​വ​​ന​​വ​​നി​​ലേ​​ക്ക് കൂ​​ടു​​ത​​ല്‍ ചു​​രു​​ങ്ങു​​ക എ​​ന്ന​​താ​​യി.

മ​​ഹാ​​മാ​​രി അ​​ത്ത​​ര​​മൊ​​രു അ​​വ​​സ്ഥ​​യെ കൂ​​ടു​​ത​​ല്‍ ഈ​​ടു​​റ്റ​​താ​​ക്കി. അ​​പ​​ര​​ന് അ​​പാ​​യ​​സ്ഥാ​​നം ക​​ൽ​​പി​​ച്ചു​​ന​​ല്‍കു​​ക​​യും രോ​​ഗ​​ത്തി​​​ന്റെത​​ന്നെ ഉ​​റ​​വി​​ട​​മാ​​യി അ​​പ​​ര​​ന്‍ മാ​​റു​​ക​​യും ചെ​​യ്യു​​ന്ന ഒ​​രു ഭ​​ര​​ണ​​കൂ​​ട പ്ര​​ത്യ​​യ​​ശാ​​സ്ത്ര ബോ​​ധ്യ​​ത്തെ പൊ​​തു​​സ​​മൂ​​ഹം ഉ​​ള്‍ക്കൊ​​ള്ളു​​ക​​യാ​​യി​​രു​​ന്നു. അ​​ക​​റ്റി​​നി​​ര്‍ത്തേ​​ണ്ട അ​​പ​​ര​​നു​​മാ​​യു​​ള്ള വി​​നി​​മ​​യ​​സാ​​ധ്യ​​ത നി​​ല​​നി​​ല്‍ക്കു​​ന്ന​​ത് സ്പ​​ര്‍ശ​​ന​​ര​​ഹി​​ത​​മാ​​യ ഡി​​ജി​​റ്റ​​ല്‍ ഉ​​പാ​​ധി​​ക​​ളി​​ലൂ​​ടെ​​യാ​​ണ്. ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ള്‍ ഇ​​തി​​നു മു​​മ്പേ സ​​ജ്ജ​​മാ​​യി​​രു​​ന്നു. പ​​ക​​ര്‍ച്ച​​വ്യാ​​ധി​​യെ(contagion) അ​​നു​​ക​​രി​​ക്കു​​ന്ന സാ​​ങ്കേ​​തി​​ക ഡി​​സൈ​​നാ​​ണ് ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളു​​ടേ​​ത്. വൈ​​റ​​ല്‍മാ​​ധ്യ​​മം എ​​ന്ന സ​​ങ്ക​​ൽ​​പ​​നം ഇ​​തി​​ല്‍നി​​ന്നു​​റ​​വെ​​ടു​​ക്കു​​ന്ന​​താ​​ണ്. വൈ​​റ​​സു​​ക​​ളു​​ടെ പ​​ട​​ര്‍ച്ച​​യാ​​ണ​​ല്ലോ ന​​വ​​മാ​​ധ്യ​​മ ശൃം​​ഖ​​ല​​ക​​ള്‍ നേ​​രി​​ടു​​ന്ന പ്ര​​ധാ​​ന ഭീ​​ഷ​​ണി. പ്ര​​ക്ഷോ​​ഭ​​ങ്ങ​​ള്‍ മാ​​ത്ര​​മ​​ല്ല, സ്റ്റോ​​ക്ക് മാ​​ര്‍ക്ക​​റ്റ് ത​​ക​​ര്‍ച്ച​​യും ശൃം​​ഖ​​ല​​യി​​ലൂ​​ടെ വൈ​​റ​​ലാ​​യി പ​​ട​​രു​​ന്ന​​താ​​ണ്. മൃ​​ത​​ശ​​ക്തി​​യ​​ധി​​കാ​​ര​​ത്തി​​നു (necro power) വൈ​​റ​​ല്‍ ശൃം​​ഖ​​ല​​ക​​ളി​​ലൂ​​ടെ വൈ​​കാ​​രി​​ക​​ത​​യെ നി​​യ​​ന്ത്ര​​ണ വി​​ധേ​​യ​​മാ​​ക്കാ​​ന്‍ സാ​​ധി​​ക്കു​​ന്നു. ആ​​ള്‍ക്കൂ​​ട്ട ഹിം​​സ ന​​ട​​ത്തു​​ക മാ​​ത്ര​​മ​​ല്ല, ഇ​​തി​​നെ സമൂഹ മാധ്യമ​​ങ്ങ​​ളി​​ലൂ​​ടെ പ്ര​​ച​​രി​​പ്പി​​ക്കു​​ക​​യും ഭീ​​തി​​പ​​ട​​ര്‍ത്തു​​ക​​യും ചെ​​യ്യു​​ന്ന സ​​മാ​​ന​​പ്ര​​ധാ​​ന​​മാ​​യ ല​​ക്ഷ്യ​​ങ്ങ​​ളു​​മു​​ണ്ടി​​തി​​ന്.

വൈ​​റ​​ല്‍ മാ​​ധ്യ​​മ​​ത്തി​​ന്റെ പ്ര​​ത്യേ​​ക​​തത​​ന്നെ പ​​ര​​മാ​​വ​​ധി പ​​ങ്കു​​വെ​​ക്ക​​ലു​​ക​​ളി​​ലൂ​​ടെ ഒ​​രേ ഉ​​ള്ള​​ട​​ക്ക​​ത്തി​​നു ത​​ന്നെ വി​​വി​​ധ അ​​വ​​ത​​ര​​ണ​​ങ്ങ​​ളു​​ണ്ടാ​​യി​​രി​​ക്കു​​മെ​​ന്ന​​താ​​ണ്. പ​​ര​​മ്പ​​രാ​​ഗ​​ത മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ​​യു​​ള്ള ആ​​ശ​​യ​​വി​​നി​​മ​​യ​​ത്തെ നി​​ര്‍ധാ​​ര​​ണം ചെ​​യ്യാ​​ന്‍ പ്ര​​ത്യ​​യ​​ശാ​​സ്ത്ര വി​​ശ​​ക​​ല​​നം പ്ര​​ധാ​​ന​​മാ​​യി​​രു​​ന്നു. ഉ​​ള്ള​​ട​​ക്ക​​ത്തെ കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള വി​​ശ​​ക​​ല​​ന​​മാ​​യി​​രു​​ന്നു ഇ​​തി​​ലൂ​​ടെ നി​​ർ​​വ​​ഹി​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍, വൈ​​റ​​ല്‍ വി​​ന്യാ​​സ​​ങ്ങ​​ള്‍ ഉ​​ള്ള​​ട​​ക്ക​​പ്ര​​ധാ​​ന​​മ​​ല്ല. അ​​ല്ലെ​​ങ്കി​​ല്‍ സ​​ത്താ​​ന​​ഷ്ടം സം​​ഭ​​വി​​ച്ച സം​​വേ​​ദ​​ന​​മാ​​ണ്.

ഇ​​തി​​നാ​​ല്‍, വൈ​​റ​​ല്‍ വി​​ന്യാ​​സ​​ങ്ങ​​ളെ മ​​ന​​സ്സി​​ലാ​​ക്കാ​​ന്‍ സാ​​മൂ​​ഹി​​ക​​ശാ​​സ്ത്ര​​ത്തി​​​ന്റെ പ്ര​​ത്യ​​യ​​ശാ​​സ്ത്ര വി​​ശ​​ക​​ല​​നം അ​​പ​​ര്യാ​​പ്ത​​മാ​​ണ്. പ​​ക​​ര്‍ച്ച​​വ്യാ​​ധി​​യു​​ടെ രീ​​തി​​യി​​ലാ​​ണ് ഇ​​ത് പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​ത്. ഒ​​രാ​​ള്‍ മ​​റ്റൊ​​രാ​​ള്‍ക്ക് കൊ​​ടു​​ത്തു കൊ​​ടു​​ത്തു പോ​​വു​​ക​​യാ​​ണ്. ശൃം​​ഖ​​ല​​ക​​ള്‍ അ​​ങ്ങ​​നെ​​യാ​​ണ് പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​ത്. നോ​​ഡു​​ക​​ള്‍ പ്ര​​വ​​ര്‍ത്ത​​ന​​ക്ഷ​​മാ​​വു​​ക​​യാ​​ണ്. നോ​​ഡു​​ക​​ള്‍ മൊ​​ണാ​​ഡു​​ക​​ള​​ല്ല (monad). ഒ​​രു ശൃം​​ഖ​​ല​​യു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് ഓ​​രോ നോ​​ഡും പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​ത്. ത​​ത്സ​​മ​​യ​​ത്തു ന​​ട​​ക്കു​​ന്ന അ​​നു​​ഭ​​വ​​പ​​ങ്കു​​വെ​​ക്ക​​ലാ​​ണ് വൈ​​റ​​ലാ​​കു​​ന്ന​​തി​​ലൂ​​ടെ സം​​ഭ​​വി​​ക്കു​​ന്ന​​ത്. ആ​​ലോ​​ച​​ന​​​​യോ വി​​വേ​​ച​​ന​​ത്വ​​പ​​ര​​മാ​​യ ചി​​ന്ത​​യോ ആ​​വ​​ശ്യ​​മാ​​കു​​ന്നി​​ല്ല. ഈ ​​നി​​മി​​ഷം കൈ​​മാ​​റി​​യ ഒ​​രു ഇ​​മോ​​ജി, അ​​ല്ലെ​​ങ്കി​​ല്‍ ഒ​​രു സ്റ്റി​​ക്ക​​ര്‍ മ​​റ്റൊ​​രു ഘ​​ട്ട​​ത്തി​​ല്‍ ഇ​​തേ തീ​​വ്ര​​ത​​യോ​​ടെ​​യോ ലാ​​ഘ​​വ​​ത്തോ​​ടെ​​യോ പ​​ങ്കു​​വെ​​ക്ക​​പ്പെ​​ട​​ണ​​മെ​​ന്നി​​ല്ല. വൈ​​റ​​ലി​​ന് ശാ​​ശ്വ​​ത (enduring) മൂ​​ല്യ​​മി​​ല്ല. വൈ​​റ​​ല്‍ പ​​ക​​ര്‍ച്ച​​ക​​ളി​​ലൂ​​ടെ അ​​നു​​ക​​ര​​ണ​​സ്വ​​ഭാ​​വ​​ത്തോ​​ടെ ഒ​​രു കൂ​​ട്ടം രൂ​​പ​​പ്പെ​​ടു​​ക​​യാ​​ണ്. സ​​ദൃ​​ശ​​സ്വ​​ഭാ​​വ​​മു​​ള്ള അ​​നേ​​ക​​രു​​ടെ കൂ​​ട്ടം. ഇ​​ത് സാ​​മ്പ്ര​​ദാ​​യി​​ക അ​​ർ​​ഥ​​ത്തി​​ലെ ക​​ല​​ക്ടി​​വ് അ​​ല്ല. ക​​ല​​ക്ടി​​വ് രൂ​​പ​​പ്പെ​​ടാ​​ന്‍ പ്രാ​​ഥ​​മി​​ക​​മാ​​യി വേ​​ണ്ട​​ത് ആ​​ശ​​യ​​പ​​ര​​മാ​​യ ഐ​​ക്യ​​മാ​​ണ്. ഇ​​വി​​ടെ അ​​ത്ത​​ര​​ത്തി​​ലൊ​​രു രൂ​​പ​​വ​​ത്ക​​ര​​ണ​​മ​​ല്ല ന​​ട​​ക്കു​​ന്ന​​ത്. എ​​ല്ലാ​​വ​​രും ഒ​​രേ മു​​ഖം മൂ​​ടി ധ​​രി​​ച്ചു വ​​രു​​ന്ന​​വ​​രാ​​കു​​ന്നു. ഫാ​​ഷി​​സ​​ത്തി​​ലെ അ​​നു​​ക​​ര​​ണാ​​ത്മ​​ക ഏ​​ക​​രൂ​​പാ​​ത്മ​​ക​​ത​​യാ​​ണ് ഇ​​തി​​ലൂ​​ടെ പ്ര​​ക​​ട​​മാ​​കു​​ന്ന​​ത്. പ​​ര​​മോ​​ന്ന​​ത നേ​​താ​​വി​​​ന്റെ മു​​ഖം​​മൂ​​ടി ധ​​രി​​ച്ചു​​കൊ​​ണ്ട് രം​​ഗ​​ത്തി​​റ​​ങ്ങു​​ന്ന എ​​ല്ലാ​​വ​​രും ഒ​​രേ പ്ര​​തി​​ച്ഛാ​​യ​​യു​​ള്ള​​വ​​രാ​​കും. സ​​മാ​​ന സ്ഥി​​തി​​വി​​ശേ​​ഷ​​മാ​​ണ് ശൃം​​ഖ​​ല​​യി​​ല്‍ രൂ​​പ​​പ്പെ​​ടു​​ന്ന​​ത്. ഈ ​​രൂ​​പ​​പ്പെ​​ട​​ലി​​ല്‍ വി​​യോ​​ജ​​ന​​മോ വ്യ​​ത്യ​​സ്ത​​ത​​യോ ഘ​​ട​​ക​​മാ​​കു​​ന്നി​​ല്ല എ​​ന്ന​​താ​​ണ്.

ക​​ഴി​​ഞ്ഞ കാ​​ല​​ങ്ങ​​ളി​​ല്‍ ന​​ട​​ന്ന ജ​​ന​​കീ​​യ​​പ്ര​​ക്ഷോ​​ഭ​​ങ്ങ​​ള്‍ക്ക് ഹേ​​തു​​വാ​​യി​​തീ​​ര്‍ന്ന ന​​വ​​മാ​​ധ്യ​​മ സം​​ഘാ​​ട​​ന രീ​​തി മു​​ന്‍നി​​ര്‍ത്തി വൈ​​റ​​ല്‍ സം​​വേ​​ദ​​ന​​ത്തി​​​ന്റെ വി​​പ്ല​​വ​​ക​​ര​​മാ​​യ ലീ​​ന​​ശ​​ക്തി​​യെ​​ക്കു​​റി​​ച്ചു​​ള്ള പ്ര​​ത്യാ​​ശ​​ക​​ള്‍ പ​​ങ്കു​​വെ​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ള്ള​​താ​​ണ്. എ​​ന്നാ​​ല്‍, ന​​മ്മ​​ളി​​ന്ന് തി​​രി​​ച്ച​​റി​​യു​​ന്ന​​ത് ഈ ​​വൈ​​റ​​ല്‍ സം​​വേ​​ദ​​ന​​വും പു​​തി​​യൊ​​രു മാ​​ധ്യ​​മ ഉ​​പ​​ഭോ​​ഗ രീ​​തി​​യെ വ്യ​​വ​​സ്ഥ ചെ​​യ്തു​​വെ​​ന്ന​​ല്ലാ​​തെ പി​​ല്‍ക്കാ​​ല മു​​ത​​ലാ​​ളി​​ത്ത​​ത്തി​​ന് (late capitalism) ഒ​​രു ഭീ​​ഷ​​ണി​​യേ​​യാ​​കു​​ന്നി​​ല്ല എ​​ന്ന​​താ​​ണ്. ടോ​​ണി ഡി. ​​സാം​​പ്‌​​സ​​ണ്‍ 'Virality: Contagion theory in the age of networks'ല്‍ ​​വി​​ശ​​ദീ​​ക​​രി​​ക്കു​​ന്ന​​തു​​പോ​​ലെ സ​​മ്പ​​ത്തു​​ൽ​​പാ​​ദ​​ന​​ത്തി​​നു​​ള്ള ഉ​​പ​​ഭോ​​ഗ​​ മു​​ത​​ലാ​​ളി​​ത്ത​​ത്തി​​​ന്റെ തു​​ട​​ര്‍ച്ച എ​​ന്ന നി​​ല​​യി​​ല്‍ ശൃം​​ഖ​​ല​​ക​​ളി​​ലൂ​​ടെ പ​​ട​​രു​​ന്ന സ്വാ​​ധീ​​ന​​ത്തെ പ​​ണ​​വും പി​​ന്തു​​ട​​രു​​ന്നു.

ടോ​​ണി ഡി. ​​സാം​​പ്‌​​സ​​ണ്‍

സ്വ​​യം പ്ര​​ചാ​​ര​​ണ​​ത്തി​​​ന്റെ ശൃം​​ഖ​​ല വൈ​​റാ​​ലി​​റ്റി (virality) ശൃം​​ഖ​​ലാ മു​​ത​​ലാ​​ളി​​ത്ത​​ത്തി​​​ന്റെ (പ്ലാ​​റ്റ്‌​​ഫോം മു​​ത​​ലാ​​ളി​​ത്തം) അ​​നു​​ദി​​ന വി​​കാ​​സ​​വു​​മാ​​യി താ​​ദാ​​ത്മ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. ബി​​സി​​ന​​സ് സം​​രം​​ഭ​​ക​​ത്വ​​ത്തി​​​ന്റെ ജ്ഞാ​​ന​​വും ശൃം​​ഖ​​ലാ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യെ​​ക്കു​​റി​​ച്ചു​​ള്ള ശാ​​സ്ത്രീ​​യ ധാ​​ര​​ണ​​ക​​ളും ന​​വ ഡാ​​ര്‍വീ​​നി​​യ​​ന്‍ അ​​റി​​വു​​ക​​ളും മി​​ശ്ര​​ണം ചെ​​യ്‌​​തെ​​ടു​​ത്ത വൈ​​ജ്ഞാ​​നി​​ക പ​​ദ്ധ​​തി ഈ ​​വൈ​​റാ​​ലി​​റ്റി​​ക്ക് പ്രേ​​ര​​ക​​മാ​​കു​​ന്നു​​ണ്ട്. പ​​രി​​ണാ​​മ സി​​ദ്ധാ​​ന്ത​​വും ക​​മ്പ്യൂ​​ട്ട​​ര്‍ സ​​ഹാ​​യ​​ത്തോ​​ടെ​​യു​​ള്ള പ​​ക​​ര്‍ച്ച​​വ്യാ​​ധി മോ​​ഡ​​ലി​​ങ്ങും ബി​​സി​​ന​​സ് ട്രെ​​ന്‍ഡു​​ക​​ളു​​ടെ വി​​ശ​​ക​​ല​​ന​​വും ചേ​​ര്‍ത്തു​​കൊ​​ണ്ടു​​ള്ള അ​​പ​​ക്വ​​മാ​​യ അ​​റി​​വു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍നി​​ന്ന് രൂ​​പ​​പ്പെ​​ടു​​ത്തി​​യ​​താ​​ണ് മീ​​മും വൈ​​റ​​ലും (നെ​​റ്റ് വ​​ർ​​ക് യു​​ഗ​​ത്തി​​ലെ ഏ​​റ്റ​​വും പ്ര​​മു​​ഖ​​വും ട്രെ​​ന്‍ഡി​​യു​​മാ​​യ പ​​ദ​​ങ്ങ​​ള്‍). പ​​ക​​ര്‍ച്ച​​വ്യാ​​ധി മാ​​തൃ​​ക​​ക​​ളു​​ടെ രീ​​തി​​ക​​ളെ ഈ ​​നി​​ല​​യി​​ല്‍ അ​​വ​​ലം​​ബി​​ക്കു​​ന്ന​​താ​​ണ് വൈ​​റ​​ല്‍ മാ​​ധ്യ​​മ​​ത്തി​​ലെ സാ​​മൂ​​ഹി​​ക സ്വാ​​ധീ​​നം (social influencing), സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​ക​​ള്‍, ഫാ​​ഷ​​നു​​ക​​ള്‍, വി​​കാ​​ര​​ത​​ള്ള​​ലു​​ക​​ള്‍, സെ​​ല്‍ഫി പ്ര​​ക​​ട​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​യൊ​​ക്കെത്ത​​ന്നെ. ഇ​​തി​​നെ​​തി​​രെ ഉ​​യ​​ര്‍ത്താ​​വു​​ന്ന ഒ​​രു സാ​​മാ​​ന്യ വി​​മ​​ര്‍ശ​​നം കോ​​ര്‍പ​​റേ​​റ്റ് നി​​യ​​ന്ത്രി​​ത​​മാ​​യ അ​​ച്ച​​ടി -ദൃ​​ശ്യ മാ​​ധ്യ​​മം ത​​മ​​സ്‌​​ക​​രി​​ക്കു​​ന്ന, അ​​ല്ലെ​​ങ്കി​​ല്‍ പു​​റ​​ത്തു​​കൊ​​ണ്ടു​​വ​​രാ​​ത്ത പ​​ല വി​​വ​​ര​​ങ്ങ​​ളും വാ​​ര്‍ത്ത​​ക​​ളും ച​​ര്‍ച്ച​​ക​​ളും ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ വി​​നി​​മ​​യം ചെ​​യ്യ​​പ്പെ​​ടു​​ന്നി​​ല്ലേ എ​​ന്ന​​താ​​ണ്. ന​​വ​​മാ​​ധ്യ​​ങ്ങ​​ളു​​ടെ വി​​ശ്വാ​​സ്യ​​ത വ​​ര്‍ധി​​പ്പി​​ക്കു​​ന്ന​​തി​​ല്‍ കോ​​ര്‍പ​​റേ​​റ്റ് മാ​​ധ്യ​​മ​​ങ്ങ​​ള്‍ക്ക് വ​​ലി​​യ പ​​ങ്കു​​ണ്ട്. ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന് അ​​നി​​ഷ്ട​​ക​​ര​​മാ​​യ സ​​ന്ദേ​​ശ​​ങ്ങ​​ള്‍ നി​​യ​​ന്ത്രി​​ക്കാ​​ന്‍ കോ​​ര്‍പ​​റേ​​റ്റ് പ്ലാ​​റ്റ്ഫോ​​മു​​ക​​ള്‍ നി​​ർ​​ബ​​ന്ധി​​ത​​മാ​​ണ്. സ്വ​​ത​​ന്ത്ര വി​​നി​​മ​​യ​​ങ്ങ​​ളെ​​യോ സം​​വാ​​ദ​​ത്തെ​​യോ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​ന്‍ ല​​ക്ഷ്യം​​വെ​​ച്ച് പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​ത​​ല്ല കോ​​ര്‍പ​​റേ​​റ്റ് നി​​യ​​ന്ത്രി​​ത പ്ലാ​​റ്റ്‌​​ഫോ​​മു​​ക​​ള്‍, അ​​വ​​രു​​ടെ അ​​വ​​കാ​​ശ​​വാ​​ദം അ​​ങ്ങ​​നെ​​യാ​​യി​​രി​​ക്കെത​​ന്നെ. ലാ​​ഭേ​​ച്ഛ ഉ​​ദ്ദേ​​ശി​​ച്ചു​​കൊ​​ണ്ട് പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​വ​​യാ​​ണ്. ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ള്‍ വ്യ​​വ​​സ്ഥാ​​പി​​ത മാ​​ധ്യ​​മ​​ങ്ങ​​ള്‍ക്ക് ബ​​ദ​​ലു​​മ​​ല്ല. പ​​ല​​പ്പോ​​ഴും പ​​ര​​സ്പ​​ര​​സ​​ഹാ​​യ​​ക​​മാ​​ണ്. വ്യ​​വ​​സ്ഥാ​​പി​​ത മാ​​ധ്യ​​മ​​ങ്ങ​​ള്‍ ത​​മ​​സ്‌​​ക​​രി​​ക്കു​​ന്ന വാ​​ര്‍ത്ത​​ക​​ള്‍ പു​​റ​​ത്തു​​വ​​രാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ള്‍ അം​​ഗീ​​ക​​രി​​ക്കു​​മ്പോ​​ള്‍ത​​ന്നെ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​നു ക​​രു​​ത്തു പ​​ക​​രാ​​ന്‍ സാ​​ധി​​ക്കു​​ന്ന​​വി​​ധം സം​​വാ​​ദ​​ങ്ങ​​ള്‍ക്കു​​ള്ള പു​​തി​​യ തു​​റ​​സ്സു​​ക​​ള്‍ തു​​റ​​ന്നി​​ടാ​​ന്‍ സമൂഹ മാധ്യമ​​ങ്ങ​​ളെ അ​​സാ​​ധ്യ​​മാ​​ക്കു​​ന്ന ഇ​​തി​​​ന്റെ ഘ​​ട​​നാ​​പ​​ര​​മാ​​യ പ​​രി​​മി​​തി​​ക​​ള്‍ തി​​രി​​ച്ച​​റി​​യ​​പ്പെ​​ടേ​​ണ്ട​​തു​​ണ്ട്. എ​​ന്നാ​​ല്‍, ഇ​​തേ ഘ​​ട​​ന​​യും അ​​തി​​​ന്റെ വ​​സ്തു​​വു​​മാ​​ണ് വി​​പ​​ണി സ​​മ്പ​​ദ്‌​​വ്യ​​വ​​സ്ഥ​​ക്ക് ഏ​​റ്റ​​വും പ്ര​​യോ​​ജ​​ന​​ദാ​​യ​​ക​​വും. വ്യ​​ക്തി​​ക​​ളു​​ടെ ആ​​ത്മ​​രോ​​ഷ​​ത്തെ​​യും ആ​​ത്മ​​ഹ​​ർ​​ഷ​​ത്തെ​​യും പൊ​​തു​​രോ​​ദ​​ന​​വും രോ​​ഷ​​വും ഹ​​ര്‍ഷ​​വു​​മാ​​ക്കി പ​​രി​​വ​​ര്‍ത്ത​​ന​​പ്പെ​​ടു​​ത്താ​​നു​​ള്ള അ​​ല്‍ഗോ​​രി​​ത​​ത്തി​​​ന്റെ ഉ​​പ​​ക​​ര​​ണാ​​ത്മ​​ക യു​​ക്തി​​യു​​ടെ പ്ര​​ഭാ​​വ​​മാ​​ണ് (effect) ന​​വ​​മാ​​ധ്യ​​മ സം​​വേ​​ദ​​ന​​ത്തെ പ്ര​​വ​​ര്‍ത്ത​​ന​​ക്ഷ​​മ​​മാ​​ക്കു​​ന്ന​​ത്. ജ​​നാ​​ധി​​പ​​ത്യ​​വ​​ത്ക​​ര​​ണ​​ത്തി​​ന് ഒ​​രു ഗാ​​ര​​ന്റി​​യും ഇ​​തു ന​​ല്‍കു​​ന്നി​​ല്ല. വി​​പ​​ണി​​ക്കും മൂ​​ല​​ധ​​ന​​ക്ര​​മ​​ത്തി​​നും പു​​റ​​ത്ത് ന​​ട​​ന്നി​​രു​​ന്ന സം​​വേ​​ദ​​ന​​ങ്ങ​​ളെപ്പോ​​ലും പി​​ടി​​ച്ചെ​​ടു​​ത്ത് പ്ലാ​​റ്റ്‌​​ഫോ​​മു​​ക​​ളി​​ലൂ​​ടെ മു​​ത​​ലാ​​ളി​​ത്തം വി​​നി​​മ​​യ​​ങ്ങ​​ളെ കോ​​ള​​നീ​​ക​​രി​​ക്കു​​ന്ന മ​​നു​​ഷ്യാ​​ന​​ന്ത​​ര സാ​​ങ്കേ​​തി​​ക വ്യ​​വ​​സ്ഥ​​യെ മ​​റി​​ക​​ട​​ക്കേ​​ണ്ട​​തു​​ണ്ട്, പൊ​​തു​​മ​​യു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള സം​​വേ​​ദ​​ന മ​​ണ്ഡ​​ല​​ങ്ങ​​ളെ സ്വ​​ത​​ന്ത്ര​​മാ​​യി വീ​​ണ്ടെ​​ടു​​ക്കേ​​ണ്ട​​തു​​ണ്ട്.


Tags:    
News Summary - madhyamam weekly samvadam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.