ക്രിസ്ത്യൻ സഹനം

രാജ്യത്ത് മതന്യൂനപക്ഷങ്ങളുടെ നേർക്ക് ഭരണകൂടത്തിന്റെ പിന്തുണയോടെയും അല്ലാതെയുമുള്ള അതിക്രമങ്ങളും കടന്നാക്രമണങ്ങളും അനുദിനം വർധിക്കുന്നുവെന്നതാണ് വാസ്തവം. അതിൽ ക്രിസ്തുമത വിശ്വാസികളാണ് ഹിന്ദുത്വ വർഗീയവാദത്തിന്റെ അക്രമങ്ങൾക്ക്‍ ഏറ്റവ​ും അധികം വിധേയമാകുന്ന ഒരു വിഭാഗം. 1999 ജനുവരി 23ന് ആസ്​േട്രലിയൻ മിഷനറി പ്രവർത്തകരായ ഗ്രഹാം സ്റ്റെയിൻസ് കൊല്ലപ്പെട്ടതും 2008ൽ ഒഡിഷയിലെ കണ്ഡമാലിൽ ക്രിസ്ത്യൻ സമുദായത്തിനു നേരെ നടന്ന വംശീയ ഉന്മൂലന നീക്കവും അതിൽപെടും. അടുത്തിടെ ഛത്തിസ്ഗഢിലും ഝാർഖണ്ഡിലുമെല്ലാം ന്യൂനപക്ഷങ്ങൾ തുടർച്ചയായി വേട്ടയാടപ്പെട്ടു. പള്ളികൾ തകർത്തു. സ്ഥാപനങ്ങൾ ചുട്ടെരിച്ചു....

രാജ്യത്ത് മതന്യൂനപക്ഷങ്ങളുടെ നേർക്ക് ഭരണകൂടത്തിന്റെ പിന്തുണയോടെയും അല്ലാതെയുമുള്ള അതിക്രമങ്ങളും കടന്നാക്രമണങ്ങളും അനുദിനം വർധിക്കുന്നുവെന്നതാണ് വാസ്തവം. അതിൽ ക്രിസ്തുമത വിശ്വാസികളാണ് ഹിന്ദുത്വ വർഗീയവാദത്തിന്റെ അക്രമങ്ങൾക്ക്‍ ഏറ്റവ​ും അധികം വിധേയമാകുന്ന ഒരു വിഭാഗം. 1999 ജനുവരി 23ന് ആസ്​േട്രലിയൻ മിഷനറി പ്രവർത്തകരായ ഗ്രഹാം സ്റ്റെയിൻസ് കൊല്ലപ്പെട്ടതും 2008ൽ ഒഡിഷയിലെ കണ്ഡമാലിൽ ക്രിസ്ത്യൻ സമുദായത്തിനു നേരെ നടന്ന വംശീയ ഉന്മൂലന നീക്കവും അതിൽപെടും. അടുത്തിടെ ഛത്തിസ്ഗഢിലും ഝാർഖണ്ഡിലുമെല്ലാം ന്യൂനപക്ഷങ്ങൾ തുടർച്ചയായി വേട്ടയാടപ്പെട്ടു. പള്ളികൾ തകർത്തു. സ്ഥാപനങ്ങൾ ചുട്ടെരിച്ചു. ഉ​ത്ത​​രേ​​ന്ത്യ​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ദി​​നം​​പ്ര​​തി​​യെ​​ന്നോ​​ണം ക്രൈ​​സ്ത​​വ ജ​​ന​വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു​​നേ​​രെ സം​​ഘ്പ​​രി​​വാ​​ർ അ​​ക്ഷ​​രാ​​ർ​​ഥ​​ത്തി​​ൽ അ​​ഴി​​ഞ്ഞാ​​ടി. വി​​ശ്വാ​​സി​​ക​​ളാ​​യ സ്ത്രീ​​ക​​ളെ അ​​ർ​​ധ​​ന​​ഗ്ന​​രാ​​ക്കി വ​​ഴി​​യി​​ലൂ​​ടെ ന​​ട​​ത്തി ആ​​ൾ​​ക്കൂ​​ട്ട​​ത്തി​​നു മു​​ന്നി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചു. നി​​ർ​​ബ​​ന്ധി​​ത മ​​ത​​പ​​രി​​വ​​ർ​​ത്ത​​ന​​വും മ​​റ്റും ആ​​രോ​​പി​​ച്ചാ​​ണ് ഈ ​​ആ​​ക്ര​​മ​​ണ​​ങ്ങ​​ള​​ത്ര​​യും.​ എങ്കിലും, സഹനത്തിന്റെ പാതയിൽ നിശ്ശബ്ദത പാലിക്കുകയായിരുന്നു ക്രിസ്ത്യൻ സമൂഹം ഒന്നടങ്കം.

ഫെബ്രുവരി 19ന് എന്നാൽ ക്രിസ്‍ത്യൻ സമൂഹം തങ്ങളുടെ നിശ്ശബ്ദത വെടിഞ്ഞു. രാ​​ജ്യ​​ത്ത് ക്രി​​സ്ത്യ​​ൻ ന്യൂ​​ന​​പ​​ക്ഷ​​ത്തി​​നു​​നേ​​രെ അ​​ര​​​ങ്ങേ​​റു​​ന്ന ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കെ​​തി​​രെ ഡ​​ൽ​​ഹി ജ​​ന്ത​​ർ​​മ​​ന്ത​​റി​​ൽ സ​​ഭ​​ക​​ളു​​ടെ​​യും ക്രി​​സ്ത്യ​​ൻ സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും പ്ര​​തി​​​ഷേധം സംഘടിപ്പിച്ചു. വി​​വി​​ധ സ​​ഭ​​ക​​ളും 79 സം​​ഘ​​ട​​ന​​ക​​ളും ചേ​​ർ​​ന്ന് സം​​ഘ​​ടി​​പ്പി​​ച്ച സം​​യു​​ക്ത സ​​മ​​രം അ​​വ​​സാ​​നി​​ച്ച​​ത് രാ​​ഷ്​​​ട്ര​​പ​​തി ദ്രൗ​​പ​​ദി മു​​ർ​​മു​​വി​​നും പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ക്കും നി​​വേ​​ദ​​നം സ​​മ​​ർ​​പ്പി​​ച്ചാ​​ണ്. ക്രി​​സ്ത്യാ​​നി​​ക​​ൾ​​ക്കെ​​തി​​രെ രാ​​ജ്യ​​ത്ത് ആ​​ൾ​​ക്കൂ​​ട്ട ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ വ​​ർ​​ധി​​ക്കു​​ക​​യാ​​ണെ​​ന്നും കു​​റ്റ​​വാ​​ളി​​ക​​ളെ പി​​ടി​​കൂ​​ടി ശി​​ക്ഷി​​ക്കു​​ന്ന​​തി​​നു പ​​ക​​രം സ​​ഭാ​​നേ​​താ​​ക്ക​​ൾ​​ക്കും വി​​ശ്വാ​​സി​​ക​​ൾ​​ക്കു​​ം എ​​തി​​രെ വ്യാ​​ജ ​കേ​​സു​​ക​​ളെ​​ടു​​ത്ത് വേ​​ട്ട​​യാ​​ടു​​ക​​യാ​​ണെ​​ന്നും സ​​ഭാ​​നേ​​താ​​ക്ക​​ൾ ഒ​​പ്പി​​ട്ട നി​​വേ​​ദ​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു. ഡ​​ൽ​​ഹി ക​​ത്തോ​​ലി​​ക്ക ആ​​ർ​​ച്ച് ബി​​ഷ​​പ് അ​​നി​​ൽ ജെ.​​ടി. കൂ​​ട്ടോ, ഡ​​ൽ​​ഹി-ഫ​​രീ​​ദാ​​ബാ​​ദ് ആ​​ർ​​ച്ച് ബി​​ഷ​​പ് കു​​ര്യ​​ാക്കോ​​സ് ഭ​​ര​​ണി​​കു​​ള​​ങ്ങ​​ര, വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ ഇ​​ന്ത്യ ച​​ർ​​ച്ചി​​​ന്റെ ഡോ. ​​റി​​ക്കി, ​​യു​​നൈ​​റ്റ​​ഡ് ക്രി​​സ്ത്യ​​ൻ ഫോ​​റം പ്ര​​സി​​ഡ​​ന്റ് മി​​ഖാ​​യേ​​ൽ വി​​ല്യം​​സ് തു​​ട​​ങ്ങി​​യ​​വ​​ർ സ​​മ​​ര​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി.

ജ​​ന്ത​​ർ​​മ​​ന്ത​​റി​ലെ പ്രതിഷേധപ്രകടനം നല്ലൊരു സൂചനയാണ്. അനീതിക്കും അതിക്രമങ്ങൾക്കും നേരെ ക്രിസ്ത്യൻ സമൂഹം ഒറ്റക്കെട്ടായി ശബ്ദമുയർത്താൻ തുടങ്ങുന്നു എന്നതാണ് ആ സൂചന. അതിനും ദിവസങ്ങൾക്കുമുമ്പ് ഡൽഹിയിലെ രാംലീല മൈതാനിയിൽ ജം​​ഇ​​യ്യ​​തു​​ൽ ഉ​​ല​മാ​യെ ഹി​ന്ദ്​ സം​​ഘ​​ടി​​പ്പി​​ച്ച സ​​മ്മേ​​ള​​ന​​ത്തി​​ലും ആയിരക്കണക്കിന് മുസ്‍ലിംകൾ പ​ങ്കെടുത്തിരുന്നു. തങ്ങൾ നേരിടുന്ന അതിക്രമങ്ങളാണ് ഇരുകൂട്ടരെയും പ്രതിഷേധിക്കാൻ നിർബന്ധിച്ചത്.

ഹിന്ദുത്വ ഫാഷിസം ശ്രമിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കാനാണ്. ന്യൂനപക്ഷങ്ങളെ തമ്മിൽ അടിപ്പിക്കാനുള്ള ശ്രമം പലവട്ടം വിജയിച്ചു. ന്യൂനപക്ഷങ്ങളെ തമ്മിൽ അടിപ്പിക്കുക മാത്രമല്ല, ആഭ്യന്തരമായി പിണക്കാനും പരസ്പരം എതിർചേരിയിലേക്കു നയിക്കാനും അവർക്ക് കഴിഞ്ഞു. അധികാരത്തിന്റെ അപ്പക്കഷണത്തിനായി ചിലരെങ്കിലും സ്വന്തം ആളുകളെ മറന്ന് മറുകണ്ടം ചാടി. കേരളത്തിൽ അബ്ദുല്ലക്കുട്ടിമാരും ചില ക്രിസ്ത്യൻ മേലധികാരികളും ഫാഷിസത്തിന്റെ വക്താക്കളായി. അവിടെയാണ് ജന്തർമന്തറിലെ പ്രതിഷേധം വഴികാട്ടുന്നത്, നല്ല തുടക്കമാകുന്നത്. ഐക്യത്തിന്റെ പുതുതലങ്ങൾ കണ്ടെത്തി ഒരുമിച്ച് നിന്ന് ഫാഷിസത്തെ തോൽപിക്കുകയാണ് വേണ്ടത്. ഐക്യങ്ങൾ താൽക്കാലികമാവരുത്. ലക്ഷ്യം വ്യക്തവും ഉറച്ചതുമാവണം. അതേ, ഈ രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കൂ.


Tags:    
News Summary - christian organizations protest in jantar mantar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.