സംസ്ഥാന സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനം െഫബ്രുവരി മൂന്നിന് നടന്നു. അതോടെ ചില കാര്യങ്ങൾ ഉറപ്പായി. സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാകും. ഇപ്പോൾതന്നെ വിലക്കയറ്റത്തിൽ അമർന്ന സംസ്ഥാനം കൂടുതൽ ഞെരുങ്ങും. ഇന്ധനവില കൂടും, വെള്ളത്തിന് പൊള്ളുന്ന വിലയാകും, വൈദ്യുതി കൂടുതൽ ആഘാതമേൽപിക്കും. അവശ്യസാധാനങ്ങളുടെ വില ഉയരും. ഫലത്തിൽ ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാ വസ്തുക്കൾക്കും വില ഉയരും.സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാവർക്കും...
സംസ്ഥാന സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനം െഫബ്രുവരി മൂന്നിന് നടന്നു. അതോടെ ചില കാര്യങ്ങൾ ഉറപ്പായി. സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാകും. ഇപ്പോൾതന്നെ വിലക്കയറ്റത്തിൽ അമർന്ന സംസ്ഥാനം കൂടുതൽ ഞെരുങ്ങും. ഇന്ധനവില കൂടും, വെള്ളത്തിന് പൊള്ളുന്ന വിലയാകും, വൈദ്യുതി കൂടുതൽ ആഘാതമേൽപിക്കും. അവശ്യസാധാനങ്ങളുടെ വില ഉയരും. ഫലത്തിൽ ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാ വസ്തുക്കൾക്കും വില ഉയരും.
സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാവർക്കും അറിയാം. കേന്ദ്രത്തിലെ മോദി സർക്കാറിന്റെ ശത്രുതാപരമായ സമീപനം അർഹതപ്പെട്ട വിഹിതം കേരളത്തിന് നിഷേധിക്കപ്പെടുന്നതിന് കാരണമാണ്. ജി.എസ്.ടി ഇനത്തിൽ സംസ്ഥാനത്തിന് കിട്ടേണ്ട വിഹിതം കൃത്യമായി നൽകുന്നുമില്ല. പ്രതിസന്ധിയെ മറികടക്കാൻ സംസ്ഥാനം സ്വീകരിച്ച തന്ത്രം കൂടുതൽ കടമെടുക്കുകയാണ്. അങ്ങനെ കേരളം കടത്തിൽ മുങ്ങി. ഇനി പ്രതിസന്ധിയെ മറികടക്കാൻ ജനത്തിൽനിന്ന് നികുതി ഇനത്തിലും മറ്റും കൂടുതൽ തുക ഈടാക്കുകേയ രക്ഷയുള്ളൂവെന്നാണ് സംസ്ഥാന സർക്കാറിന്റെ വാദം.
യഥാർഥത്തിൽ ഈ പ്രതിസന്ധി ഇപ്പോൾ തുടങ്ങിയതല്ല. ദീർഘവീക്ഷണമില്ലാത്തതും കേന്ദ്രത്തിൽനിന്ന് കൂട്ടമായി കൂടുതൽ വിലപേശി നേടിയെടുക്കുന്നതിൽ വന്ന വീഴ്ചയുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ആഡംബരത്തിനും ധൂർത്തിനും ഒട്ടും കുറവുവരുത്തിയതുമില്ല. മന്ത്രിമാരും ബന്ധപ്പെട്ടവരും പലതരത്തിൽ ജനങ്ങളുടെ ചെലവിൽ സുഖമായി മുന്നോട്ടുനീങ്ങി. ബന്ധുക്കളെ അന്യായമായി പലയിടത്തും കുത്തിത്തിരുകി. അവസാനം, കെ.വി. തോമസിനുവരെ ഡൽഹിയിൽ ഇരിപ്പിടം കണ്ടെത്തി.
ഒന്നുകൂടി സൂക്ഷ്മമായി നോക്കിയാൽ ബജറ്റിലെ പല നിർദേശവും ജനത്തിന് നേരെയുള്ള വഞ്ചനയാണെന്ന് കാണാം. ഉദാഹരണത്തിന് കുടിവെള്ള വിലവർധന തന്നെയെടുക്കാം. ലിറ്ററിന് ഒരു ൈപസ കൂട്ടിയെന്നാണ് അവകാശവാദം. ആരു നോക്കിയാലും നേർത്ത വർധന. യഥാർഥത്തിൽ ഒരു അഞ്ചംഗ വീട്ടിൽ കുറഞ്ഞത് 500 ലിറ്റർ ജലം വേണമെന്ന് കരുതുക. അങ്ങനെയെങ്കിൽ 150 മുതൽ 400 വരെ രൂപ പ്രതിമാസം വർധന വരും. കഴിഞ്ഞ ദിവസം സർക്കാർ വർധനയുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾതന്നെ ജനം നട്ടംതിരിഞ്ഞ് വെള്ളംകുടിക്കും എന്ന കാര്യം ഉറപ്പായി. ഇനി ഈ ജലകരം എന്തിനാണ് കൂട്ടിയത് എന്ന ചോദ്യത്തിന് ഉത്തരം വേറെയാണ്. തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിൽ ജലവിതരണ ഉത്തരവാദിത്തം എ.ഡി.ബിയെ ഏൽപിച്ചിട്ടുണ്ട്. കൊച്ചി കോർപറേഷനിലെ കുടിവെള്ള വിതരണം, ഉൽപാദനം, മെയിന്റനൻസ് എന്നിവ 2511 കോടി രൂപയുടെ എ.ഡി.ബി വായ്പയെടുത്ത് സ്വകാര്യ കമ്പനികളെ ഏൽപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ബജറ്റ് പ്രസംഗത്തിലെ ഈ വരികൾ പ്രത്യേകം ശ്രദ്ധിക്കണം: ‘‘തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിൽ നടപ്പാക്കുന്ന ‘നഗരജലവിതരണം മെച്ചപ്പെടുത്തൽ’ പദ്ധതിക്കായി 100 കോടി വിലയിരുത്തുന്നു.’’
പ്രതിസന്ധിയിലായ സംസ്ഥാനത്തിന്റെ അവസ്ഥയും അതിന് പ്രതിവിധിയെന്ന നിലയിൽ സ്വീകരിക്കുന്ന ചെറിയ നികുതി വർധനയും ജനത്തിന് മനസ്സിലാകും. പക്ഷേ, അതിന്റെ മറവിൽ വിദേശ ദാസ്യവും എ.ഡി.ബിക്കുള്ള കീഴടങ്ങലും അടിച്ചേൽപിക്കരുത്. സംസ്ഥാനം പ്രതിസന്ധിയിലായതുതന്നെ ഈ ദാസ്യവും കീഴടങ്ങലിലും കൂടിയാണ്. വീണ്ടും അതേ പാതയിൽ ഇടതു സർക്കാർ തുടരുന്നത് ഒട്ടും ഭൂഷണമല്ല. ഇത് ജനത്തെ സേവിക്കാനല്ല. പ്രതിസന്ധിയുടെ പേരും ഇടത് എന്ന മേൽവിലാസവും ഉപയോഗിച്ച് തുറന്ന സാമ്രാജ്യത്വ സേവ തുടരരുത്. ജനവഞ്ചന ഉടൻ അവസാനിപ്പിക്കണം.
ഫോട്ടോ: പി.ബി. ബിജു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.