മാധ്യമം ആഴ്ചപ്പതിപ്പ് തുടക്കം മുതലേ വിഴിഞ്ഞം ജനതക്കൊപ്പമാണ് നിലകൊണ്ടത്. പഴയ ലക്കങ്ങൾ വെറുതെ മറിച്ചുനോക്കിയാൽതന്നെ അറിയാം. വിഴിഞ്ഞം പദ്ധതി വലിയ ദുരന്തത്തിലേക്കും അപകടത്തിലേക്കുമാണ് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത് എന്ന് വ്യക്തമാക്കുന്ന നിരവധി കവർ സ്റ്റോറികളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചത് അതിൽ കാണാം. കടലും തീരവും നശിക്കുന്നതിനെപ്പറ്റിയും ഉപജീവനമില്ലാതാകുന്നതിനെപ്പറ്റിയും ജീവിതവും ആവാസവ്യവസ്ഥ (കടലിലെയും കരയിലെയും) തകരുന്നതിനെപ്പറ്റിയും നമ്മൾ പലവിധ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഇപ്പോൾ ആ കഥ ആവർത്തിക്കേണ്ടതില്ല. ഇനിയും സഹിക്കണമെന്ന് വിഴിഞ്ഞംകാരോട് പറയരുത്....
മാധ്യമം ആഴ്ചപ്പതിപ്പ് തുടക്കം മുതലേ വിഴിഞ്ഞം ജനതക്കൊപ്പമാണ് നിലകൊണ്ടത്. പഴയ ലക്കങ്ങൾ വെറുതെ മറിച്ചുനോക്കിയാൽതന്നെ അറിയാം. വിഴിഞ്ഞം പദ്ധതി വലിയ ദുരന്തത്തിലേക്കും അപകടത്തിലേക്കുമാണ് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത് എന്ന് വ്യക്തമാക്കുന്ന നിരവധി കവർ സ്റ്റോറികളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചത് അതിൽ കാണാം. കടലും തീരവും നശിക്കുന്നതിനെപ്പറ്റിയും ഉപജീവനമില്ലാതാകുന്നതിനെപ്പറ്റിയും ജീവിതവും ആവാസവ്യവസ്ഥ (കടലിലെയും കരയിലെയും) തകരുന്നതിനെപ്പറ്റിയും നമ്മൾ പലവിധ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഇപ്പോൾ ആ കഥ ആവർത്തിക്കേണ്ടതില്ല. ഇനിയും സഹിക്കണമെന്ന് വിഴിഞ്ഞംകാരോട് പറയരുത്. ചോരയിൽ മുക്കി ഒരു ജനതയെ അടിച്ചമർത്താമെന്നും കരുതരുത്.
ലളിതവും സുവ്യക്തവുമാണ് നിലപാട്:
കടലും കരയും ജീവിതവും ആ ജനതക്ക്
തിരിച്ചു നൽകുക. അതുമാത്രമാണ് നീതി.
അതുമാത്രമാണ് ശരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.