ലങ്കയിലെ തീ

പരിധിയുണ്ട്; എല്ലാറ്റിനും. അതു കഴിഞ്ഞാൽ പിന്നെ പൊട്ടിത്തെറിയോ കുത്തൊഴുക്കോ ആകും ഫലം. അല്ലെങ്കിൽ പ്രവചിക്കാനാവാത്ത കലുഷിതാവസ്ഥയാവും സൃഷ്ടിക്കപ്പെടുക. ഇത് ചരിത്രത്തിന്‍റെ പാഠമാണ്. ഇപ്പോഴത് ശ്രീലങ്കയിൽ ദൃശ്യമായിരിക്കുന്നു. അവിടം നിന്നു കത്തുകയാണ്. ജനരോഷത്തിന്‍റെ ദിനങ്ങൾ എന്താവും ശ്രീലങ്കക്ക് നൽകുക എന്നു മാത്രമേ ഇനി അറിയാനുള്ളൂ. ദാരിദ്ര്യത്തിന്‍റെ നടുക്കയത്തിലാണ് ഇപ്പോൾ ശ്രീലങ്ക. തെറ്റായ നയങ്ങളും അനിയന്ത്രിതമായ വായ്പകളും േകാർപറേറ്റ് ചൂഷണവും എല്ലാം ചേർന്ന് എളുപ്പത്തിൽ കരകയറാനാവാത്ത പ്രതിസന്ധി. തമിഴ് ജനതയെ വംശഹത്യക്കും കൂട്ടക്കൊലക്കും വിധേയമാക്കി കുടുംബവാഴ്ചയുടെ ഫാഷിസ്റ്റ്...

രിധിയുണ്ട്; എല്ലാറ്റിനും. അതു കഴിഞ്ഞാൽ പിന്നെ പൊട്ടിത്തെറിയോ കുത്തൊഴുക്കോ ആകും ഫലം. അല്ലെങ്കിൽ പ്രവചിക്കാനാവാത്ത കലുഷിതാവസ്ഥയാവും സൃഷ്ടിക്കപ്പെടുക. ഇത് ചരിത്രത്തിന്‍റെ പാഠമാണ്. ഇപ്പോഴത് ശ്രീലങ്കയിൽ ദൃശ്യമായിരിക്കുന്നു. അവിടം നിന്നു കത്തുകയാണ്. ജനരോഷത്തിന്‍റെ ദിനങ്ങൾ എന്താവും ശ്രീലങ്കക്ക് നൽകുക എന്നു മാത്രമേ ഇനി അറിയാനുള്ളൂ.

ദാരിദ്ര്യത്തിന്‍റെ നടുക്കയത്തിലാണ് ഇപ്പോൾ ശ്രീലങ്ക. തെറ്റായ നയങ്ങളും അനിയന്ത്രിതമായ വായ്പകളും േകാർപറേറ്റ് ചൂഷണവും എല്ലാം ചേർന്ന് എളുപ്പത്തിൽ കരകയറാനാവാത്ത പ്രതിസന്ധി. തമിഴ് ജനതയെ വംശഹത്യക്കും കൂട്ടക്കൊലക്കും വിധേയമാക്കി കുടുംബവാഴ്ചയുടെ ഫാഷിസ്റ്റ് ഭരണകൂടമാണ് ലങ്കയിൽ സൃഷ്ടിക്കപ്പെട്ടത്.

രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവരെ അടിച്ചമർത്താനാണ് പ്രധാനമന്ത്രി മഹീന്ദ രാജപക്സയും കൂട്ടാളികളും തീരുമാനിച്ചത്. അതിന് വില നൽകേണ്ടിവന്നു. കർഫ്യൂ ലംഘിച്ച് തെരുവിൽ തുടരുന്ന ആയിരക്കണക്കിന് പ്രക്ഷോഭകർ സർക്കാർ സ്ഥാപനങ്ങളും ഭരണപക്ഷ സാമാജികരുടെയും നേതാക്കന്മാരുടെയും വീടുകളും വ്യാപാരസ്ഥാപനങ്ങളും അഗ്നിക്കിരയാക്കി. രാജിെവച്ച് തലസ്ഥാനനഗരിയായ കൊളംബോ വിട്ട മഹീന്ദയും കുടുംബവും പ്രക്ഷോഭകരെ പേടിച്ച് ട്രിങ്കോമാലിയിലെ നാവികസേന ആസ്ഥാനത്ത് അഭയം തേടിയിരിക്കുകയാണ്. രാജപക്സ കുടുംബത്തിന്റെ ഹംബൻതൊട്ടയിലെ കുടുംബവീടിന് പ്രക്ഷോഭകർ തീയിട്ടിരുന്നു. പ്രധാനമന്ത്രിയുടെ രാജിയോടെ മന്ത്രിസഭ നിലവിലില്ലാതായ ശ്രീലങ്കയിൽ ഇപ്പോൾ പ്രസിഡന്റാണ് ഭരണത്തലവൻ.

ശ്രീലങ്ക എല്ലാവർക്കും പാഠമാണ്. പലതരം സൂചനകൾ, മുന്നറിയിപ്പുകൾ ലങ്കയിലെ അവസ്ഥകൾ ലോകത്തിന് നൽകുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം ഏകാധിപത്യത്തിനും മർദന ഭരണകൂടത്തിനും അധികം നിലനിൽപില്ല, ജനരോഷത്തിൽ അത് ഏത് നിമിഷവും നിലംപൊത്തും എന്നതാണ്. രണ്ടാമത്തേത് സ്വാശ്രയമായ സമ്പദ് വ്യവസ്ഥ കെട്ടുപ്പടുത്തില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും രാജ്യം തകരുമെന്നതാണ്. ലോക ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് എടുക്കുന്ന കടങ്ങൾ രാജ്യത്തെ വരിഞ്ഞുമുറുക്കും എന്നതാണ് മറ്റൊന്ന്. രാജ്യത്തെ ഒരുവിഭാഗം ജനങ്ങളെ വംശഹത്യ നടത്തിയും അപരവത്കരിക്കുകയും അധികാരത്തിന് പുറത്താക്കുകയും മറ്റുംചെയ്ത് സമാധാനത്തിലേക്കോ സമൃദ്ധിയിലേക്കോ ചുവട് വെക്കാനാവില്ല എന്നതാണ് അതിനേക്കാൾ പ്രധാനം. അപ്പോൾ ഈ പാഠങ്ങൾ ആർക്കുള്ള മുന്നറിയിപ്പാണ്?

Tags:    
News Summary - madhyamam weekly thudakkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.