ഗുജറാത്ത് വംശഹത്യാ കേസില്‍ നരേന്ദ്ര മോദിക്ക് സുപ്രീംകോടതി ക്ലീന്‍ചിറ്റ് നല്കിയതുതന്നെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രശ്നഭരിതമാണ്. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തിലും പ്രമത്തതയിലും ഫാഷിസം നിറഞ്ഞാടുമ്പോള്‍ നിയമസംവിധാനങ്ങളും നീതിന്യായവുമെല്ലാം മുട്ടിടറിവീഴുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ആ 'ക്ലീന്‍ചിറ്റി'ന്റെ ഫലം തൊട്ടടുത്ത മണിക്കൂറുകളില്‍ കണ്ടു. മോദിക്കെതിരെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയ സാമൂഹിക പ്രവര്‍ത്തകരെ...
ഗുജറാത്ത് വംശഹത്യാ കേസില്‍ നരേന്ദ്ര മോദിക്ക് സുപ്രീംകോടതി ക്ലീന്‍ചിറ്റ് നല്കിയതുതന്നെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രശ്നഭരിതമാണ്. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തിലും പ്രമത്തതയിലും ഫാഷിസം നിറഞ്ഞാടുമ്പോള്‍ നിയമസംവിധാനങ്ങളും നീതിന്യായവുമെല്ലാം മുട്ടിടറിവീഴുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ആ 'ക്ലീന്‍ചിറ്റി'ന്റെ ഫലം തൊട്ടടുത്ത മണിക്കൂറുകളില്‍ കണ്ടു. മോദിക്കെതിരെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയ സാമൂഹിക പ്രവര്‍ത്തകരെ പെെട്ടന്നുതന്നെ അറസ്റ്റ് ചെയ്തു. ടീസ്റ്റ സെറ്റല്‍വാദ്, ആര്.ബി. ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവര്‍ തടവറയിലടക്കപ്പെട്ടു. ഇത് ഇവരോടു മാത്രമുള്ള പ്രതികാരമല്ല. ജനത്തിനോട്, നീതി തേടിയവരോട്, രാജ്യത്തെ ന്യൂനപക്ഷങ്ങളോട് ഒക്കെയുള്ള വെല്ലുവിളിയും പ്രതികാരവുമാണ്, സൂചനയാണ്.
തീര്‍ന്നില്ല, ബി.ജെ.പി ദേശീയ വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്ന ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെയും അറസ്റ്റ്ചെയ്തു. അത് മറ്റൊരു മുന്നറിയിപ്പാണ്. മാധ്യമങ്ങളെ ഭയപ്പെടുത്തലാണ്.
നമ്മുടെ രാജ്യത്തെ ജനകീയശബ്ദമായിരുന്ന, വലിയനിര സാമൂഹികപ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി ജയിലിലാണ്. മലയാളികളായ റോണ വില്‍സണ്‍, ഹാനിബാബു മുതല്‍ ആനന്ദ് തെല്‍തുംബ്ഡെയും വരവരറാവുവുമെല്ലാം അഴികള്‍ക്ക് പിന്നിലാണ്. രാജ്യത്തെ എല്ലാ പ്രതിഷേധശബ്ദങ്ങളും ഒന്നൊന്നായി ഇരുട്ടിലാക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുള്ള നടപടികളും.
പക്ഷേ, ഒന്നുണ്ട്. ഫാഷിസത്തിന് നീണ്ടകാല നിലനില്പില്ല. അത് തകരുകതന്നെ ചെയ്യും. നിശ്ശബ്ദമാക്കാന്‍ ശ്രമിച്ച ശബ്ദങ്ങളെല്ലാം ഒരുമിച്ച് പ്രതിധ്വനിക്കുകതന്നെ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.