നമ്മൾ ജീവിക്കുന്നത് സാങ്കേതികയുഗത്തിലാണെന്നും എല്ലാം എല്ലാർക്കു മുന്നിലും വെളിപ്പെടുന്ന കാലത്തിലാണെന്നും മറന്നുപോകുന്ന ചിലരുണ്ട്. ഹിന്ദുത്വ തീവ്രവാദികളാണ് അതിൽ പലപ്പോഴും മുന്നിൽ നിൽക്കുന്നത്. രണ്ടാഴ്ചമുമ്പ് രാജസ്ഥാനിലെ ഉദയ്പൂരിൽ പ്രവാചകനിന്ദ ആരോപിച്ച് തയ്യൽക്കാരനെ രണ്ടുപേർ കൊലപ്പെടുത്തി. റിയാസ് അക്തരി, ഗൗസ് മുഹമ്മദ് എന്നു പേരുള്ള കൊലപാതകികൾ വിഡിയോ സമൂഹമാധ്യമത്തിലിട്ടു. അതോടെ, മുസ്ലിംകൾക്ക് നേരെ വലിയരീതിയിൽ...
നമ്മൾ ജീവിക്കുന്നത് സാങ്കേതികയുഗത്തിലാണെന്നും എല്ലാം എല്ലാർക്കു മുന്നിലും വെളിപ്പെടുന്ന കാലത്തിലാണെന്നും മറന്നുപോകുന്ന ചിലരുണ്ട്. ഹിന്ദുത്വ തീവ്രവാദികളാണ് അതിൽ പലപ്പോഴും മുന്നിൽ നിൽക്കുന്നത്.
രണ്ടാഴ്ചമുമ്പ് രാജസ്ഥാനിലെ ഉദയ്പൂരിൽ പ്രവാചകനിന്ദ ആരോപിച്ച് തയ്യൽക്കാരനെ രണ്ടുപേർ കൊലപ്പെടുത്തി. റിയാസ് അക്തരി, ഗൗസ് മുഹമ്മദ് എന്നു പേരുള്ള കൊലപാതകികൾ വിഡിയോ സമൂഹമാധ്യമത്തിലിട്ടു. അതോടെ, മുസ്ലിംകൾക്ക് നേരെ വലിയരീതിയിൽ പ്രചാരണമുണ്ടായി. 'മുസ്ലിം തീവ്രവാദത്തെ' നേരിടാൻ സമൂഹ മാധ്യമങ്ങളിലടക്കം നിരവധിപേർ ആഹ്വാനവുമായി രംഗത്തെത്തി. എന്നാൽ, രണ്ടു ദിവസത്തിനുശേഷം കൊലപാതകികൾ മൂന്നു വർഷമായി ബി.ജെ.പിയിൽ പ്രവർത്തിക്കുന്നവരാണെന്ന് തെളിഞ്ഞു. ബി.ജെ.പി ന്യൂനപക്ഷ മോർച്ചക്കാരായ ഇവർ സജീവമായി സംഘടനാ പ്രവർത്തനം നടത്തിയവരും തെരഞ്ഞെടുപ്പിലടക്കം ബി.ജെ.പിക്കുവേണ്ടി പ്രവർത്തിച്ചവരുമാണ്. ഇവരുടെ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പലതും പുറത്തുവന്നിട്ടുണ്ട്. അതായത്, തയ്യൽക്കാരന്റെ കൊലപാതകത്തിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് വ്യക്തം.
ജൂലൈ മൂന്നിന് കശ്മീരിൽ ലശ്കറെ ത്വയ്യിബ നേതാവ് എന്ന് ആരോപിക്കപ്പെട്ട താലിബ് ഹുസൈൻ ഷാ പിടിയിലായി. ഇദ്ദേഹം ബി.ജെ.പി ഐ.ടി സെല്ലിന്റെ തലവനായിരുന്നുവെന്ന് തെളിഞ്ഞു. താലിബ് ഹുസൈനെയും കൂട്ടാളിയെയും നാട്ടുകാരാണ് എ.കെ റൈഫിളുകളുമായി പിടികൂടിയതെന്ന് മാധ്യമവാർത്തകൾ പറയുന്നു.
രണ്ടു സംഭവങ്ങളിലും നാണംകെട്ടതോടെ തീവ്രവാദികൾ സംഘടനയിൽ നുഴഞ്ഞുകയറുകയായിരുന്നുവെന്ന ഒഴുക്കൻ വ്യാഖ്യാനം നൽകി തടിതപ്പാനാണ് ഹിന്ദുത്വവാദികൾ ശ്രമിച്ചത്. ശരിക്കും, ഈ രണ്ടു സംഭവങ്ങളെയും വളരെ ജാഗ്രതയോടെയാണ് കാണേണ്ടത്. വർഗീയ ധ്രുവീകരണത്തിനും ജനങ്ങളെ ഭിന്നിപ്പിക്കാനും അധികാരത്തിലുള്ളവർതന്നെ ശ്രമിക്കുന്നുവെന്നതാണ് സൂചന. അട്ടിമറികളും ഹത്യകളും അണിയറയിൽ ഒരുങ്ങുന്നുവെന്ന് സംശയിക്കേണ്ടതില്ല.
ഇവിടെ ഭയപ്പെടേണ്ടത് ഹിന്ദുത്വവാദികളുടെ ഭീകരതയെ മാത്രമല്ല, അതിനൊപ്പം തുള്ളാൻ തയാറായി നിൽക്കുന്ന നിരവധി ആയിരങ്ങളുടെ മനോഘടനയെക്കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.