ദാരിദ്യ്രത്തിലേക്കും പട്ടിണിയിലേക്കും കൂപ്പുകുത്തിയ ശ്രീലങ്കയിൽനിന്ന് ഇപ്പോൾ ഉയരുന്നത് പ്രതീക്ഷ നൽകുന്ന ചിത്രങ്ങളാണ്. ഒരു വലിയ ജനവിപ്ലവം ആ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നു. സിംഹള സങ്കുചിത ഭരണകൂടത്തിന്റെ നിഷ്ഠുരരായ ഭരണാധികാരികൾ ജനരോഷം ഭയന്ന് രാജ്യം വിട്ടോടിക്കൊണ്ടിരിക്കുന്നു. ജനം പ്രസിഡന്റിന്റെ കൊട്ടാരം ൈകയടക്കി ഒരു ജനകീയപ്രക്ഷോഭത്തിന്റെ വിജയം പ്രഖ്യാപിച്ചിരിക്കുന്നു. ശ്രീലങ്ക എന്നും പ്രശ്നങ്ങൾക്ക് നടുവിലായിരുന്നു....
ദാരിദ്യ്രത്തിലേക്കും പട്ടിണിയിലേക്കും കൂപ്പുകുത്തിയ ശ്രീലങ്കയിൽനിന്ന് ഇപ്പോൾ ഉയരുന്നത് പ്രതീക്ഷ നൽകുന്ന ചിത്രങ്ങളാണ്. ഒരു വലിയ ജനവിപ്ലവം ആ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നു. സിംഹള സങ്കുചിത ഭരണകൂടത്തിന്റെ നിഷ്ഠുരരായ ഭരണാധികാരികൾ ജനരോഷം ഭയന്ന് രാജ്യം വിട്ടോടിക്കൊണ്ടിരിക്കുന്നു. ജനം പ്രസിഡന്റിന്റെ കൊട്ടാരം ൈകയടക്കി ഒരു ജനകീയപ്രക്ഷോഭത്തിന്റെ വിജയം പ്രഖ്യാപിച്ചിരിക്കുന്നു.
ശ്രീലങ്ക എന്നും പ്രശ്നങ്ങൾക്ക് നടുവിലായിരുന്നു. തമിഴർക്ക് ന്യായമായ അവകാശങ്ങൾ അനുവദിക്കാതെ കൂട്ടക്കൊല നടത്തിയ രാജപക്സ ഭരണകൂടം പ്രഖ്യാപിച്ചത് രാജ്യം ഇനി സമൃദ്ധിയുടെ പാതയിലേക്കെന്നാണ്. അത് തെറ്റാണെന്ന് തെളിഞ്ഞു. വിദേശവിധേയ സമ്പദ്ഘടനയും കടവും രാജ്യത്തെ തരിപ്പണമാക്കി. ജൈവകൃഷി നടപ്പാക്കൽ പട്ടിണിയിലേക്കും തള്ളിയിട്ടു. ഏതൊരു രാജ്യത്തിനും സ്വാശ്രിതമായ, സുരക്ഷിതമായ സമ്പദ് ഘടന എന്ന അടിത്തറ ആവശ്യമാണ്. അതിനേക്കാൾ അതിലെ ജനങ്ങളെ ജാതി, മത പരിഗണനയില്ലാതെ തുല്യതയിൽ പരിഗണിക്കാൻ കഴിയണം. വിവേചനങ്ങൾ നിലനിർത്തി സേച്ഛാധിപത്യഭരണം ജനാധിപത്യമെന്ന പേരിൽ കൂടുതൽ കാലം അടിച്ചേൽപിക്കാൻ കഴിയില്ല.
ശ്രീലങ്ക ഇപ്പോൾ ഒരു വഴിത്തിരിവിലാണ്. കൃത്യമായ രാഷ്ട്രീയ പദ്ധതികളോടെയാണോ നിലപാടുകളോടെയാണോ ജനം തെരുവിലിറങ്ങിയതെന്ന് വ്യക്തമല്ല. അതില്ലെങ്കിൽ ഏതൊരു പ്രക്ഷോഭവും വഴിതെറ്റാൻ സാധ്യതയുണ്ട്. പട്ടാളഭരണത്തിലേക്കും നീങ്ങിയേക്കാം. അത് ഉണ്ടാവാതിരിക്കുകയാണ് വെല്ലുവിളി. ചരിത്രമറിയാവുന്ന ശ്രീലങ്കൻ ജനതക്ക് ഈ നിർണായക നിമിഷങ്ങളെ മറികടന്ന് ശരിയായ ജനാധിപത്യത്തിലേക്കും മതേതരത്വത്തിലേക്കും മുന്നേറാൻ കഴിയട്ടെ. അത്തരമൊരു വിജയം ശ്രീലങ്കൻ ജനത നേടുകയാണെങ്കിൽ അത് ലോകത്തിന് നൽകുന്ന സന്ദേശം വലുതായിരിക്കും, കുറഞ്ഞപക്ഷം ഇന്ത്യക്കെങ്കിലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.