ഇന്ത്യയിലെ സമകാലിക അവസ്ഥകളിൽ വളരെ സങ്കീർണമാണ് ആരാണ് ചങ്ങാതി, ആരുടെ ചങ്ങാതി എന്നീ ചോദ്യങ്ങൾ. തിരിച്ചും മറിച്ചും ചോദിച്ചാൽ ചങ്ങാത്തം തന്നെ ഉന്നതാധികാരങ്ങളിൽ ഗുരുതര പ്രശ്നമാണ്. ഇവിടെ ചങ്ങാതിമാരിൽ ഒരാൾ ഗൗതം അദാനിയാണ്. മറ്റെയാൾ മോദി. രണ്ടുപേരും കേവലം പേരുകൾ മാത്രമല്ല എന്ന് എല്ലാവർക്കും അറിയാം. ഇേപ്പാൾ ചങ്ങാത്തത്തെപ്പറ്റിയും ചങ്ങാത്ത മുതലാളിത്തത്തെപ്പറ്റിയും കുറച്ചുറക്കെ പറയേണ്ട സമയമാണ്. കാരണം, അദാനിയുടെ ബിസിനസ് സംരംഭങ്ങൾ ഗൗരവമായ...
ഇന്ത്യയിലെ സമകാലിക അവസ്ഥകളിൽ വളരെ സങ്കീർണമാണ് ആരാണ് ചങ്ങാതി, ആരുടെ ചങ്ങാതി എന്നീ ചോദ്യങ്ങൾ. തിരിച്ചും മറിച്ചും ചോദിച്ചാൽ ചങ്ങാത്തം തന്നെ ഉന്നതാധികാരങ്ങളിൽ ഗുരുതര പ്രശ്നമാണ്. ഇവിടെ ചങ്ങാതിമാരിൽ ഒരാൾ ഗൗതം അദാനിയാണ്. മറ്റെയാൾ മോദി. രണ്ടുപേരും കേവലം പേരുകൾ മാത്രമല്ല എന്ന് എല്ലാവർക്കും അറിയാം.
ഇേപ്പാൾ ചങ്ങാത്തത്തെപ്പറ്റിയും ചങ്ങാത്ത മുതലാളിത്തത്തെപ്പറ്റിയും കുറച്ചുറക്കെ പറയേണ്ട സമയമാണ്. കാരണം, അദാനിയുടെ ബിസിനസ് സംരംഭങ്ങൾ ഗൗരവമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. അമേരിക്കൻ റിസർച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിേപ്പാർട്ടിൽ ഗുരുതര ആരോപണങ്ങൾ അദാനി ഗ്രൂപ്പിന്റെ പ്രവർത്തനത്തെപ്പറ്റി ഉയർന്നതോടെ ഒാഹരി വിപണിയിൽ ഗ്രൂപ്പിന്റെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞു. ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് അദാനി പുറത്തായി. റിപ്പോർട്ടിലെ 88 ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയാതെ അദാനി വിയർത്തു.
17.8 ട്രില്യൺ രൂപ മൂല്യമുള്ള അദാനിയുടെ ബിസിനസ് സ്ഥാപനങ്ങൾ കെട്ടിപ്പൊക്കിയത് ഓഹരി വിപണിയിൽ കൃത്രിമം കാണിച്ചും കണക്കുകളിൽ വെട്ടിപ്പ് നടത്തിയുമാണ് എന്നാണ് ആരോപണം. കേവല ആരോപണമല്ല; തെളിവുകൾ നിരത്തി സമർഥിക്കുക തന്നെയാണ്. ഓഹരി വിപണിയിലും നികുതിയിനത്തിലും തട്ടിപ്പ് നടത്താൻ വിദേശത്ത് കടലാസ് കമ്പനികളെ അദാനി രൂപവത്കരിച്ചതിന്റെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ടിന്റെ പിൻബലമില്ലാതെ തന്നെ, കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിലാണ് തന്റെ 120 ബില്യൺ ആസ്തിയിൽ 100 ബില്യണും അദാനി കൂട്ടിച്ചേർത്തതെന്ന് എല്ലാവർക്കും അറിയാവുന്ന രഹസ്യമാണ്. അതിന് സഹായിച്ചത് മോദിയുമായുള്ള ചങ്ങാത്തമാണ്. ആ ചങ്ങാത്തത്തിന് കേരളത്തിലെ വിഴിഞ്ഞം തുറമുഖം തുറന്നിട്ട് ഇവിടത്തെ സർക്കാറുകളും ചുവപ്പ് പരവതാനി വിരിച്ചു. തിരിച്ച് ചങ്ങാത്തം മോദിക്കും ഗുണകരമായി. എതിർശബ്ദങ്ങെള നിശ്ശബ്ദമാക്കാൻ സർക്കാറിനെ അദാനിയും സഹായിച്ചു. അങ്ങനെയാണ് എൻ.ഡി.ടി.വിയുടെ ഉടമസ്ഥാവകാശം അദാനിയുടെ കൈകളിലെത്തിയത്. അദാനി ബിസിനസ് മൂലധനം കെണ്ടത്തിയത് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ എൽ.ഐ.സിയിൽനിന്നും എസ്.ബി.ഐയിൽനിന്നുമെല്ലാം കടമെടുത്താണ്. ബാങ്ക് വായ്പയിലെ 40 ശതമാനത്തിൽ 30 ശതമാനവും നൽകിയത് പൊതുമേഖല ബാങ്കുകളാണ്. ഇതെങ്ങനെ സാധ്യമായി എന്നതിന് ഉത്തരം ചങ്ങാത്തം എന്നുതന്നെയാണ്.
അദാനിയുടെ പ്രതിസന്ധി താൽക്കാലികമായിരിക്കാം. എന്നാൽ, മറുവശത്ത് ജനങ്ങളുടെ പ്രതിസന്ധി സ്ഥായിയാണ്. ഒരുവശത്ത് രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നു. സാമ്പത്തിക അസമത്വം കുത്തനെ വർധിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തെ സമ്പത്തിന്റെ 90 ശതമാനം കൈവിരലിൽ എണ്ണാവുന്നവരുടെ കൈകളിലാണ്. ജീവിതച്ചെലവ് കൂടുന്നു. വിലക്കയറ്റം പെരുകുന്നു, തൊഴിലില്ലായ്മ രൂക്ഷമാകുന്നു. പട്ടിണി മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മറുവശത്ത് ഇൗ ചങ്ങാതിമാർ കൂടുതൽ കൂടുതൽ ശക്തരായി ജനങ്ങൾക്കുമേൽ അവരുടെ അധികാരം സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.
ചങ്ങാത്ത മുതലാളിത്തത്തിെല ‘ചങ്ങാത്തം’ ചങ്ങാത്തം അവസാനിക്കുന്നതിലൂടെ ഇല്ലാതാകില്ല. അത് മറ്റു ചങ്ങാതിമാരെ തേടും, വാഴിക്കും. എതിർശബ്ദങ്ങളെ അരിഞ്ഞിടും. അതായത്, ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണക്കാർ ഈ ഭാരം ഇനിയും മുതുകിലേറ്റേണ്ടിവരും എന്നു ചുരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.