ചിലപ്പോഴൊക്കെ പെെട്ടന്നൊരു ഉത്തരത്തിൽ എത്താൻ കഴിയാത്ത അവസ്ഥകളിൽ നമ്മൾ പെടും. ഒരുതരം ചുഴിയിലമർന്ന സ്ഥിതി. വേണ്ട, വേണം എന്ന് ഉത്തരം മാറിമറിയുന്ന അവസ്ഥ. അത്തരമൊരു പ്രശ്നമാണ് മുൻ ധനമന്ത്രി തോമസ് െഎസക് ‘വായ്പാകെണി’യെന്ന് വിളിക്കുകയും ‘കടക്കെണി’യെന്ന് മറ്റുള്ളവർ വിളിക്കുകയും ചെയ്യുന്ന നിലവിലെ കടാവസ്ഥ. സംസ്ഥാനം ഇൗ വർഷം എടുക്കാവുന്ന വായ്പയിൽ കേന്ദ്രം വെട്ടിക്കുറവ് വരുത്തിയതാണ് പുതിയ ‘ധനപ്രതിസന്ധി’. ഇൗ സാമ്പത്തിക വർഷം...
ചിലപ്പോഴൊക്കെ പെെട്ടന്നൊരു ഉത്തരത്തിൽ എത്താൻ കഴിയാത്ത അവസ്ഥകളിൽ നമ്മൾ പെടും. ഒരുതരം ചുഴിയിലമർന്ന സ്ഥിതി. വേണ്ട, വേണം എന്ന് ഉത്തരം മാറിമറിയുന്ന അവസ്ഥ. അത്തരമൊരു പ്രശ്നമാണ് മുൻ ധനമന്ത്രി തോമസ് െഎസക് ‘വായ്പാകെണി’യെന്ന് വിളിക്കുകയും ‘കടക്കെണി’യെന്ന് മറ്റുള്ളവർ വിളിക്കുകയും ചെയ്യുന്ന നിലവിലെ കടാവസ്ഥ.
സംസ്ഥാനം ഇൗ വർഷം എടുക്കാവുന്ന വായ്പയിൽ കേന്ദ്രം വെട്ടിക്കുറവ് വരുത്തിയതാണ് പുതിയ ‘ധനപ്രതിസന്ധി’. ഇൗ സാമ്പത്തിക വർഷം കേരളം ആവശ്യപ്പെട്ട വായ്പാ പരിധി 32,951 കോടിയാണ്. ഡിസംബർ വരെ 22,000 കോടി പ്രതീക്ഷിച്ചു. എന്നാൽ, കേന്ദ്രം അനുവദിച്ചത് 15,390 കോടി മാത്രം. കഴിഞ്ഞ വർഷവും വായ്പാപരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും കടാവസ്ഥയും അറിയാവുന്നവർക്ക് കേന്ദ്ര നടപടി നല്ലതാണല്ലോ എന്ന ചിന്തയാണ് ആദ്യം ഉയരുക. എന്നാൽ, അങ്ങനെയല്ല. കേരളത്തെ സ്നേഹിക്കുന്നതിന്റെ ഭാഗമായല്ല കേന്ദ്രത്തിന്റെ വെട്ടിക്കുറവ്. കടത്തിൽ കൂടുതൽ അമരരുത് എന്ന നല്ലചിന്ത മൂലവുമല്ല. കേരളത്തെ എങ്ങനെയെങ്കിലും സാമ്പത്തികമായി കൂടുതൽ ഞെരുക്കണം എന്നതാണ് ആ ചിന്ത. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന സംസ്ഥാനം ഒന്നുംകൂടി വലയെട്ട എന്ന ഗൂഢതന്ത്രം. അടിസ്ഥാനപരമായി കേന്ദ്രത്തിന്റെ ഇൗ നീക്കം ജനാധിപത്യവിരുദ്ധവും ഫെഡറലിസത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധവുമാണ്.
അതേസമയം, കേരളം കടത്തിൽ മുങ്ങിയാണ് നിൽക്കുന്നത്. അങ്ങനെയല്ല എന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിട്ട് കാര്യമില്ല. സംസ്ഥാന വരുമാനത്തിന്റെ മൂന്നു ശതമാനം പൊതുകടമെടുക്കാനുള്ള അവകാശമുണ്ടെന്നാണ് സർക്കാറിന്റെ വാദം. 2022^23 വൈദ്യുതി പരിഷ്കാരങ്ങളുടെ പേരിൽ 0.5 ശതമാനം അധികവായ്പയുമെടുക്കാം. അങ്ങനെ 3.5 ശതമാനത്തിന് അർഹതയുണ്ടെന്നാണ് മുൻ ധനമന്ത്രി തോമസ് െഎസക് വാദിക്കുന്നത്. അർഹതയുള്ള 3.5 ശതമാനത്തിന് പകരം 2.2 ശതമാനമേ കഴിഞ്ഞ വർഷവും വായ്പയെടുക്കാൻ അനുവദിച്ചുള്ളൂവെന്നാണ് സർക്കാർ പരിദേവനം. ഇതുമൂലം 25,000 കോടി രൂപയുടെ വായ്പാ വരുമാനം നഷ്ടമായി എന്നും പറയുന്നു. ജനുവരി അവസാനം മുഖ്യമന്ത്രി കേന്ദ്രത്തിന്റെ പൊതുകടം കേരളത്തേക്കാൾ ഉയർന്നതാണ് എന്ന് അവകാശപ്പെട്ടിരുന്നു. കേരളത്തിന്റെ കടം 2016ൽ സംസ്ഥാന ജി.ഡി.പിയുടെ 29 ശതമാനമായിരുന്നു. അത് 2021ൽ 37 ശതമാനമായാണ് ഉയർന്നത്. കേന്ദ്രത്തിന്റേത് 2016ൽ ജി.ഡി.പിയുടെ 47 ശതമാനമായിരുന്നെന്നും അത് 2021ൽ 59 ശതമാനമായി ഉയർന്നെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ഇതെല്ലാം പലതരത്തിലെ ഒഴികഴിവാണ്.
യു.ഡി.എഫ് ഇൗ വർഷം ആദ്യമിറക്കിയ ‘വൈറ്റ് പേപ്പറിൽ’ സംസ്ഥാനം ഇതുവരെ നാല് ലക്ഷം കോടി രൂപ കടത്തിലാണെന്ന് വ്യക്തമാക്കുന്നു. റിസർവ് ബാങ്ക് 2027ൽ വായ്പാ ശതമാനം 38.2 ആകുമെന്ന് പ്രവചിച്ചത് തെറ്റിച്ച് ഇേപ്പാൾതന്നെ വായ്പാ ശതമാനം 39.1ൽ എത്തിയെന്നും ധവളപത്രം കുറ്റപ്പെടുത്തി. റിസർവ് ബാങ്കിന്റെ State Finances: A Risk Analysis റിപ്പോർട്ടിൽ കടബാധ്യത ഏറ്റവും അധികമുള്ള അഞ്ചു സംസ്ഥാനങ്ങളിൽ ഒന്നായി കേരളത്തെ വിശേഷിപ്പിക്കുന്നുവെന്നും യു.ഡി.എഫ് പറഞ്ഞു. 2021 ജൂൺ 30 വരെയുള്ള ലഭ്യമായ കണക്ക് പ്രകാരം ആളോഹരി കടം 92,972 രൂപയായിരുന്നു.
സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള അവകാശത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ എതിർക്കെപ്പടേണ്ടതുതന്നെയാണ്. അതേസമയം, കടമെടുത്തുകൊണ്ട് ചെലവുകൾക്ക് പണം കണ്ടെത്താമെന്ന മട്ടിൽ സംസ്ഥാനം തുടരുന്നത് ഒട്ടും ആശാസ്യമല്ല. കടമെടുക്കുന്ന തുക വരുമാനം സാധ്യമാക്കുന്ന ഉൽപാദന മേഖലകളിലേക്ക് അല്ല വിനിയോഗിക്കപ്പെടുന്നതും. കടമെടുപ്പ് താൽക്കാലികമായ രക്ഷപ്പെടൽ മാർഗം മാത്രമാണ്. അത് നമ്മളെ കൂടുതൽ ബാധ്യതകളിലേക്ക് നയിക്കുക മാത്രമേയുള്ളൂ. ബദൽ കണ്ടെത്തുകയാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.