നമുക്ക് മഴയെപ്പറ്റി എഴുതേണ്ടിവരുന്നത്, ചിന്തിക്കേണ്ടിവരുന്നത് ഇത് മഴക്കാലമായതുകൊണ്ടു മാത്രമല്ല; ഒരു ‘മഴപ്പേടി’ പലതരത്തിൽ, രൂപത്തിൽ പലരിലും നിലകൊള്ളുന്നതുകൊണ്ടുകൂടിയാണ്. രണ്ട് വലിയ പ്രളയം േകരളീയരെ ഒരുതരം ഭയാകുലതകളിൽ ആഴ്ത്തിയിട്ടുണ്ട്. തുടർച്ചയായി മഴപെയ്യുേമ്പാൾ പ്രളയത്തിന്റെ തുടക്കമാണോ എന്നു പലരും ആശങ്കപ്പെടുന്നു. കൊച്ചു കേരളത്തിന് ഇനിയൊരു പ്രളയത്തെ താങ്ങാനുള്ള കരുത്തില്ലെന്ന് നമ്മൾ ഭയക്കുന്നു. ഇൗ ‘തുടക്ക’മെഴുതുേമ്പാൾ പുറത്ത്, കാലവർഷം തിമിർക്കുകയാണ്. മഴ കാൽപനികമായാണ് കവിതകളിലും കഥകളിലുമെല്ലാം നിറഞ്ഞിട്ടുള്ളത്. മഴ കാൽപനികവത്കരിക്കപ്പെടുന്നതിൽ...
നമുക്ക് മഴയെപ്പറ്റി എഴുതേണ്ടിവരുന്നത്, ചിന്തിക്കേണ്ടിവരുന്നത് ഇത് മഴക്കാലമായതുകൊണ്ടു മാത്രമല്ല; ഒരു ‘മഴപ്പേടി’ പലതരത്തിൽ, രൂപത്തിൽ പലരിലും നിലകൊള്ളുന്നതുകൊണ്ടുകൂടിയാണ്. രണ്ട് വലിയ പ്രളയം േകരളീയരെ ഒരുതരം ഭയാകുലതകളിൽ ആഴ്ത്തിയിട്ടുണ്ട്. തുടർച്ചയായി മഴപെയ്യുേമ്പാൾ പ്രളയത്തിന്റെ തുടക്കമാണോ എന്നു പലരും ആശങ്കപ്പെടുന്നു. കൊച്ചു കേരളത്തിന് ഇനിയൊരു പ്രളയത്തെ താങ്ങാനുള്ള കരുത്തില്ലെന്ന് നമ്മൾ ഭയക്കുന്നു. ഇൗ ‘തുടക്ക’മെഴുതുേമ്പാൾ പുറത്ത്, കാലവർഷം തിമിർക്കുകയാണ്.
മഴ കാൽപനികമായാണ് കവിതകളിലും കഥകളിലുമെല്ലാം നിറഞ്ഞിട്ടുള്ളത്. മഴ കാൽപനികവത്കരിക്കപ്പെടുന്നതിൽ തെറ്റില്ല. പക്ഷേ, എല്ലാവർക്കും ഇൗ കാൽപനികത ഇല്ലെന്ന ബോധമെങ്കിലും നമുക്കുണ്ടാവണം എന്നുമാത്രം. മഴ വന്നാൽ കൂര നിലംപൊത്തുമോയെന്നും, വീട്ടിൽ വെള്ളം കയറുമോയെന്നും ഭയപ്പെടുന്നവരുണ്ട്. ചോർെന്നാലിക്കുന്ന വീട്ടിൽ എങ്ങനെ കഴിയുമെന്ന് അമാന്തിക്കുന്നവർ. മലയിടിഞ്ഞ് തങ്ങൾക്ക് മേലേക്ക് പതിക്കുമോയെന്ന ചിന്തയിൽ ഉറക്കം നഷ്ടപ്പെടുന്നവർ. അവർക്കൊരിക്കലും മഴയെ കാൽപനിക ‘ദേവ വർഷ’മാെയാന്നും കാണാനാവില്ല. അത്തരമൊരു അവസ്ഥയിൽ പ്രളയാനന്തരം കേരളവും പൊതുവിൽ എത്തിയിട്ടുണ്ട്.
മുമ്പ് ജൂൺ ഒന്നിനുതന്നെ മഴ എത്തിയിരുന്നു. ഇത്തവണ വൈകി. ചിലപ്പോൾ പതിവിലും കൂടുതൽ മഴ, ചിലപ്പോൾ മഴയേയില്ലാത്ത അവസ്ഥ. മേയ് മാസത്തിൽ കിേട്ടണ്ട വേനൽമഴ ഇത്തവണ നന്നേ കുറവ്. അതെന്തുകൊണ്ടാണ്? മഴ മാറിയോ?, എന്തുകൊണ്ട് മഴക്ക് മാറ്റം സംഭവിച്ചു? ലോകമെങ്ങുമുള്ള കാലാവസ്ഥാ വ്യതിയാനം നമ്മുടെ നാടിനെ എങ്ങനെയാണ് ബാധിക്കുന്നത്? ഏതൊക്കെ സ്ഥലങ്ങളെ എങ്ങനെയൊക്കെയാണ് ബാധിച്ചിട്ടുള്ളത്, അല്ലെങ്കിൽ ഇനി ബാധിക്കുക? വൈപ്പിൻപോലുള്ള മേഖലകൾ ഗുരുതരമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഇൗ മഴക്കാലം ചില ഗൗരവമായ ചിന്തകളിലേക്കും പുനരാലോചനകളിലേക്കും നമ്മളെ നയിക്കേണ്ടതുണ്ട്. നമ്മുടെ പരിസ്ഥിതിക്ക് എന്തുമാറ്റമാണ് നമ്മുടെ ദുരയും അത്യാർത്തിയും വരുത്തിയത് എന്നുകൂടി ഇൗ ആലോചനകളുടെ തുടർച്ചയായി പരിശോധിക്കേണ്ടതുണ്ട്.
മഴയെപ്പറ്റി മാത്രമല്ല, മഴ എന്തുകൊണ്ട് വെള്ളപ്പൊക്കം സൃഷ്ടിക്കുന്നുവെന്നുകൂടി ആലോചിക്കേണ്ടേ? തോടുകളും പുഴകളും കൈയേറി സൃഷ്ടിച്ച നിർമിതികൾ, നീരൊഴുക്കിന്റെ സ്വാഭാവികതയെ തകർക്കുന്ന ഇടപെടലുകൾ, അശാസ്ത്രീയമായ കാന, കനാൽ നിർമാണങ്ങൾ എന്നിവകൂടി പരിേശാധിക്കപ്പെടണം. ജലാശയങ്ങളെ എങ്ങനെയൊക്കെയാണ് നമ്മൾ മാറ്റിമറിച്ചത് എന്നും പര്യാലോചിക്കണം.
മഴയെയും മഴ സൃഷ്ടിക്കാനിടയുള്ള അപായങ്ങളെയും പറ്റി ഇപ്പോഴെങ്കിലും നമ്മൾ ശാസ്ത്രീയമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കും. മഴപ്പേടിയിൽതന്നെ ഒടുങ്ങാനാവും നമ്മുടെ ‘വിധി’; അല്ലെങ്കിൽ ഭാവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.